bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 12
2 Samuel 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 13 →
1
നാഥാന്‍പ്രവാചകനെ സര്വേശ്വരന് ദാവീദിന്റെ അടുക്കല്‍ അയച്ചു. പ്രവാചകന് രാജാവിനോടു പറഞ്ഞു: “ഒരു പട്ടണത്തില്‍ രണ്ടാളുകള്‍ ഉണ്ടായിരുന്നു. ഒരാള്‍ ധനികനും അപരന് ദരിദ്രനും.
2
ധനികന് അനവധി ആടുമാടുകള്‍ ഉണ്ടായിരുന്നു.
3
ദരിദ്രനാകട്ടെ, വിലയ്ക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്ണാട്ടിന്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് അതിനെ പോറ്റിവളര്‍ത്തി. അവന്റെ കുഞ്ഞുങ്ങളോടൊപ്പം അതു വളര്‍ന്നു. അവന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം അതു തിന്നുകയും അവന് കുടിക്കുന്നതിന്റെ പങ്ക് കുടിക്കുകയും ചെയ്തു; അത് അവന്റെ മടിയില്‍ കിടന്നുറങ്ങി; അത് അവന് ഒരു മകളെപ്പോലെ ആയിരുന്നു.
4
ഒരു ദിവസം ധനികന്റെ ഭവനത്തില്‍ ഒരു വഴിയാത്രക്കാരന് വന്നു; അയാള്‍ക്കുവേണ്ടി സ്വന്തം ആടുമാടുകളില്‍ ഒന്നിനെ കൊല്ലാതെ ആ ധനികന് ദരിദ്രന്റെ ആട്ടിന്‍കുട്ടിയെ കൊന്ന് അതിഥിക്കു ഭക്ഷണം ഒരുക്കി.”
5
ആ ധനവാനെതിരെ ദാവീദിന്റെ കോപം ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “അയാള്‍ ഇനി ജീവിച്ചുകൂടാ; സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ സത്യംചെയ്തു പറയുന്നു; അവന് വധശിക്ഷ അര്‍ഹിക്കുന്നു.
6
നിര്‍ദ്ദയമായി ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് അവന് നാലു മടങ്ങ് തിരിച്ചുകൊടുക്കണം.”
7
നാഥാന് ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യന് നീതന്നെ. ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു. ശൗലിന്റെ കൈയില്‍നിന്നു ഞാന്‍ നിന്നെ വിടുവിച്ചു.
8
നിന്റെ യജമാനന്റെ ഭവനത്തെയും ഭാര്യമാരെയും ഞാന്‍ നിനക്കു നല്കി. നിന്നെ ഇസ്രായേലിന്റെയും യെഹൂദായുടെയും രാജാവാക്കി. ഇതെല്ലാം നിനക്കു പോരായിരുന്നെങ്കില്‍ ഇവയില്‍ കൂടുതലും ഞാന്‍ തരുമായിരുന്നു.
9
പിന്നെ എന്തുകൊണ്ട് എന്റെ കല്പനകള് അവഗണിച്ചു നീ ഈ തിന്മ പ്രവര്‍ത്തിച്ചു? അമ്മോന്യരെക്കൊണ്ട് ഊരിയായെ നീ കൊല്ലിച്ച് അവന്റെ ഭാര്യയെ സ്വന്തമാക്കി.
10
ഇങ്ങനെ നീ എന്നെ നിന്ദിച്ചു. അതുകൊണ്ട് നിന്റെ ഭവനത്തില്‍നിന്നു വാള് ഒരിക്കലും ഒഴിഞ്ഞുമാറുകയില്ല.
11
സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തം ഭവനത്തില്‍നിന്നു നിനക്ക് അനര്‍ഥമുണ്ടാകും. നിന്റെ കണ്‍മുമ്പില്‍വച്ചു നിന്റെ ഭാര്യമാരെ ഞാന്‍ മറ്റൊരുവനു കൊടുക്കും. പട്ടാപ്പകല്‍ അവന് അവരെ പ്രാപിക്കും.
12
നീ ഇതു രഹസ്യമായി ചെയ്തു; എന്നാല്‍ ഞാന്‍ ഇതു സകല ഇസ്രായേലിന്റെയും മുമ്പില്‍വച്ചു പട്ടാപ്പകല്‍ ചെയ്യിക്കും.”
13
അപ്പോള്‍ ദാവീദു പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനെതിരെ പാപം ചെയ്തുപോയി.” നാഥാന് പറഞ്ഞു: “സര്വേശ്വരന് നിന്റെ പാപം ക്ഷമിച്ചിരിക്കുന്നു; നീ മരിക്കുകയില്ല.
14
എങ്കിലും ഈ പ്രവൃത്തിയാല്‍ അവിടുത്തെ നിന്ദിച്ചതുകൊണ്ടു നിന്റെ മകന് മരിച്ചുപോകും.” നാഥാന് തന്റെ വീട്ടിലേക്കു മടങ്ങി.
15
ഊരിയായുടെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് സര്‍വേശ്വരന്റെ ശിക്ഷയാല്‍ രോഗിയായിത്തീര്‍ന്നു.
16
കുഞ്ഞിനുവേണ്ടി ദാവീദ് ദൈവത്തോട് ഉപവസിച്ചു പ്രാര്‍ഥിച്ചു. അദ്ദേഹം രാത്രി മുഴുവന്‍ നിലത്തുതന്നെ കിടന്നു.
17
രാജാവിനെ നിലത്തുനിന്ന് എഴുന്നേല്പിക്കാന് കൊട്ടാരത്തിലെ പ്രമാണിമാര്‍ ആവുന്നത്ര പരിശ്രമിച്ചു; അദ്ദേഹം അതു കൂട്ടാക്കിയില്ല. അവരോടൊത്തു ഭക്ഷണം കഴിച്ചതുമില്ല.
18
ഏഴാം ദിവസം കുട്ടി മരിച്ചു; ഈ വിവരം രാജാവിനെ അറിയിക്കാന്‍ ദാസന്മാര് ഭയപ്പെട്ടു. അവര്‍ തമ്മില്‍ പറഞ്ഞു: “കുഞ്ഞു ജീവനോടിരുന്നപ്പോള്‍പോലും നാം പറഞ്ഞത് അദ്ദേഹം ശ്രദ്ധിച്ചില്ല; പിന്നെ കുഞ്ഞു മരിച്ച വിവരം എങ്ങനെ പറയും? അദ്ദേഹം വല്ല സാഹസവും കാണിച്ചേക്കും.”
19
ഭൃത്യന്മാര് തമ്മില്‍ രഹസ്യം പറയുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചു എന്നു രാജാവു മനസ്സിലാക്കി. “കുഞ്ഞു മരിച്ചുവോ” എന്ന് അദ്ദേഹം ചോദിച്ചു. “മരിച്ചുപോയി” എന്നവര്‍ പറഞ്ഞു.
20
ഉടന്‍ തന്നെ ദാവീദ് നിലത്തുനിന്നെഴുന്നേറ്റു; കുളിച്ചു തൈലം പൂശി വസ്ത്രം മാറി ദേവാലയത്തില്‍ ചെന്നു സര്‍വേശ്വരനെ ആരാധിച്ചു. പിന്നീടു കൊട്ടാരത്തില്‍ മടങ്ങിവന്നു. അദ്ദേഹത്തിന്റെ കല്പനപ്രകാരം അവര്‍ ഭക്ഷണം കൊണ്ടുവന്നുവച്ചു; അദ്ദേഹം അതു ഭക്ഷിച്ചു.
21
ഭൃത്യന്മാര് ചോദിച്ചു: “അങ്ങ് എന്താണു ചെയ്തത്? കുഞ്ഞു ജീവനോടിരുന്നപ്പോള്‍ അവിടുന്ന് ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചപ്പോള്‍ അങ്ങ് എഴുന്നേറ്റു ഭക്ഷണം കഴിച്ചല്ലോ?”
22
രാജാവു പറഞ്ഞു: “കുഞ്ഞു ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ ഉപവസിച്ചു കരഞ്ഞു. സര്വേശ്വരന് കരുണതോന്നി കുഞ്ഞിനെ രക്ഷിക്കും എന്നു ഞാന്‍ ആശിച്ചു.
23
ഇപ്പോഴാകട്ടെ അവന് മരിച്ചുപോയി; ഇനിയും ഉപവസിക്കുന്നതെന്തിന്? കുഞ്ഞിനെ വീണ്ടും ജീവിപ്പിക്കാന്‍ എനിക്കു കഴിയുമോ? എനിക്ക് അവന്റെ അടുക്കലേക്കു പോകാമെന്നല്ലാതെ അവന് എന്റെ അടുക്കലേക്ക് മടങ്ങി വരികയില്ലല്ലോ.”
24
ദാവീദു തന്റെ ഭാര്യ ബത്ത്-ശേബയെ സമാശ്വസിപ്പിച്ചു; അദ്ദേഹം വീണ്ടും അവളെ പ്രാപിച്ചു. അവള് ഒരു മകനെ പ്രസവിച്ചു. രാജാവ് അവനു ശലോമോന് എന്നു പേരിട്ടു. സര്വേശ്വരന് അവനെ സ്നേഹിച്ചു;
25
സര്വേശ്വരന് നിയോഗിച്ചതനുസരിച്ചു നാഥാന്‍പ്രവാചകന്‍ അവന് യദീദ്യാ എന്നു പേര് വിളിച്ചു.
26
അമ്മോന്റെ തലസ്ഥാനമായ രബ്ബാ നഗരം യോവാബ് ആക്രമിച്ചു പിടിച്ചടക്കി.
27
അയാള്‍ ദാവീദിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ച് ഇപ്രകാരം അറിയിച്ചു. “ഞാന്‍ രബ്ബാ പട്ടണം ആക്രമിച്ച് അവിടത്തെ ജലവിതരണകേന്ദ്രം കൈവശപ്പെടുത്തിയിരിക്കുന്നു;
28
അങ്ങ് ശേഷമുള്ള സൈന്യങ്ങളെ ഒരുമിച്ചുകൂട്ടി പട്ടണത്തെ വളഞ്ഞ് അതു പിടിച്ചെടുക്കുക. നഗരം പിടിച്ചടക്കിയതു ഞാനാണെന്നു പ്രസിദ്ധമാകാതിരിക്കട്ടെ.”
29
ദാവീദ് സൈന്യത്തെ ഒന്നിച്ചുകൂട്ടി രബ്ബായില്‍ പോയി യുദ്ധം ചെയ്തു പട്ടണം പിടിച്ചെടുത്തു.
30
അവരുടെ ദേവനായ മില്ക്കോവിന്റെ തലയില്‍നിന്നു കിരീടമെടുത്തു. അത് ഒരു താലന്തു സ്വര്‍ണംകൊണ്ടു നിര്‍മ്മിച്ചതായിരുന്നു. അതിന്മേല് ഒരു രത്നവും പതിച്ചിരുന്നു. ദാവീദ് ആ കിരീടം ശിരസ്സില്‍ അണിഞ്ഞു. പട്ടണത്തില്‍നിന്നു ധാരാളം കൊള്ളവസ്തുക്കളും കൊണ്ടുപോന്നു.
31
അവിടത്തെ ജനങ്ങളെ പിടിച്ചുകൊണ്ടുവന്ന് അറപ്പുവാളും ഇരുമ്പുപാരയും കോടാലിയും ഉപയോഗിച്ചുള്ള പണികളില്‍ ഏര്‍പ്പെടുത്തി. ഇഷ്ടികച്ചൂളയില് അവരെക്കൊണ്ടു ജോലി ചെയ്യിച്ചു. അമ്മോന്യപട്ടണവാസികള്‍ എല്ലാവരോടും ദാവീദ് അങ്ങനെതന്നെ ചെയ്തു. പിന്നീട് ദാവീദും കൂടെയുള്ളവരും യെരൂശലേമിലേക്കു മടങ്ങിപ്പോയി.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24