bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 20
2 Samuel 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 21 →
1
ബെന്യാമീന്‍ഗോത്രത്തിലെ ബിക്രിയുടെ പുത്രന് ശേബ എന്ന ഒരു നീചനായ മനുഷ്യന് അവിടെ ഉണ്ടായിരുന്നു. അവന് കാഹളമൂതി പറഞ്ഞു: “ദാവീദുമായി നമുക്ക് എന്തു ബന്ധം? യിശ്ശായിയുടെ പുത്രനില്‍ നമുക്ക് എന്ത് അവകാശം? ഇസ്രായേല്യരേ, നിങ്ങള്‍ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍.”
2
അതു കേട്ട് ഇസ്രായേല്യര്‍ ദാവീദിനെ ഉപേക്ഷിച്ചു ബിക്രിയുടെ പുത്രനായ ശേബയുടെ പക്ഷത്തു ചേര്‍ന്നു. യെഹൂദ്യരാകട്ടെ ദാവീദുരാജാവിന്റെ പക്ഷത്തുതന്നെ നിന്നു; യോര്‍ദ്ദാന്‍മുതല്‍ യെരൂശലേംവരെ അവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
3
ദാവീദ് കൊട്ടാരത്തിലെത്തിയശേഷം കൊട്ടാരം സൂക്ഷിക്കാന്‍ നിയോഗിച്ചിരുന്ന പത്ത് ഉപഭാര്യമാരെയും വീട്ടുതടങ്കലിലാക്കി. അവരുടെ ദൈനംദിനാവശ്യങ്ങള്‍ നല്‍കിയെങ്കിലും അവരെ പ്രാപിച്ചില്ല. അവര്‍ ജീവിതകാലം മുഴുവന്‍ അവിടെ വിധവകളെപ്പോലെ ജീവിച്ചു.
4
രാജാവ് അമാസയോട്: “യെഹൂദ്യയിലെ പുരുഷന്മാരെയെല്ലാം മൂന്നു ദിവസത്തിനകം എന്റെ അടുക്കല്‍ കൊണ്ടുവരിക” എന്നു പറഞ്ഞു.
5
അമാസ അവരെ വിളിച്ചുകൂട്ടുവാന്‍ പോയി. എങ്കിലും രാജാവു കല്പിച്ചിരുന്ന സമയത്തിനുള്ളില്‍ അയാള്‍ തിരിച്ചെത്തിയില്ല.
6
ദാവീദ് അബീശായിയോടു: “ബിക്രിയുടെ പുത്രനായ ശേബ അബ്ശാലോമിനെക്കാള്‍ അധികം ഉപദ്രവം ചെയ്യും; അതുകൊണ്ട് എന്റെ സൈന്യങ്ങളെക്കൂട്ടി അവനെ പിന്തുടരുക; അല്ലാഞ്ഞാല്‍ കോട്ട കെട്ടി ഉറപ്പിച്ച ചില പട്ടണങ്ങള്‍ കൈവശപ്പെടുത്തി അവന് നമുക്ക് ഉപദ്രവം ഉണ്ടാക്കും.”
7
അങ്ങനെ യോവാബും കൂടെയുള്ള ക്രേത്യരും പെലേത്യരും മറ്റു യുദ്ധവീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരാന് അബീശായിയുടെ കൂടെ യെരൂശലേമില്‍നിന്നു പുറപ്പെട്ടു.
8
ഗിബെയോനിലെ വലിയ പാറയുടെ അടുത്തെത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരെ വരുന്നത് അവര്‍ കണ്ടു; യോവാബു ധരിച്ചിരുന്ന പടച്ചട്ടയുടെ മീതെയുള്ള അരക്കെട്ടില്‍ വാള് തൂക്കിയിട്ടിരുന്നു. അവന് മുന്നോട്ട് നടന്നപ്പോള്‍ വാള് ഉറയില്‍നിന്ന് ഊരി പുറത്തേക്കു തള്ളിനിന്നു.
9
“സഹോദരാ, സുഖം തന്നെയോ” എന്നു യോവാബ് അമാസയോടു ചോദിച്ചു; ചുംബനം ചെയ്യാന്‍ എന്ന ഭാവത്തില്‍ യോവാബു വലതുകൈകൊണ്ട് അമാസയുടെ താടിക്കു പിടിച്ചു.
10
യോവാബിന്റെ കൈയിലിരുന്ന വാള് അമാസ ശ്രദ്ധിച്ചില്ല. യോവാബ് അയാളുടെ വയറ്റത്തു കുത്തി; കുടല് പുറത്തു ചാടി നിലത്തു വീണു. പിന്നെയും ഒരു കുത്തുകൂടി വേണ്ടിവന്നില്ല; അയാള്‍ മരിച്ചു. പിന്നീട് യോവാബും സഹോദരനായ അബീശായിയും കൂടി ബിക്രിയുടെ പുത്രനായ ശേബയെ പിന്തുടര്ന്നു.
11
യോവാബിന്റെ സൈനികരില്‍ ഒരാള്‍ അമാസയുടെ മൃതശരീരത്തിന്റെ അടുത്തുനിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിന്റെയും ദാവീദിന്റെയും പക്ഷത്തുള്ളവര്‍ യോവാബിനെ അനുഗമിക്കട്ടെ.”
12
അമാസയുടെ ജഡം രക്തത്തില്‍ കുളിച്ചു വഴിമധ്യേ കിടക്കുകയായിരുന്നു. ആ വഴി വന്നവര്‍ അതു നോക്കിനിന്നതുകൊണ്ട് അയാള്‍ അമാസയുടെ ജഡം വയലിലേക്കു വലിച്ചുമാറ്റി, ഒരു തുണികൊണ്ട് അതു മൂടി.
13
അയാളുടെ ശരീരം വഴിയില്‍നിന്നു മാറ്റിയശേഷം എല്ലാവരും ശേബയെ പിടികൂടാന്‍ യോവാബിനെ അനുഗമിച്ചു.
14
ശേബ സകല ഇസ്രായേല്‍ഗോത്രക്കാരുടെയും ഇടയില്‍ക്കൂടി കടന്ന് ആബേല്‍-ബേത്ത്മാഖ എന്ന പട്ടണത്തില്‍ എത്തി; ബിക്രിയുടെ വംശത്തില്‍പ്പെട്ട സകലരും അയാളെ അനുഗമിച്ചു.
15
യോവാബിന്റെ അനുയായികള്‍ ആ പട്ടണം വളഞ്ഞു; അതിനെതിരേ ഒരു മണ്‍തിട്ട ഉണ്ടാക്കി; പട്ടണമതില്‍ ഇടിച്ചുനിരത്താന്‍ തുടങ്ങി.
16
അവിടെ വിവേകവതിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു; അവള് മതിലിന്റെ മുകളില്‍നിന്ന് ഉറക്കെ വിളിച്ചുപറഞ്ഞു: “കേട്ടാലും, കേട്ടാലും; യോവാബ് ഇവിടംവരെ ഒന്നു വരാന്‍ പറയണേ; അദ്ദേഹത്തോടു സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
17
യോവാബ് അവളുടെ അടുത്തു ചെന്നു. “അങ്ങു യോവാബു തന്നെയോ” എന്നവള്‍ ചോദിച്ചു. “അതേ” എന്ന് അയാള്‍ മറുപടി പറഞ്ഞു. അവള് യോവാബിനോടു പറഞ്ഞു: “അടിയന് പറയുന്നതു ശ്രദ്ധിച്ചുകേട്ടാലും.” “പറയൂ” എന്നു യോവാബു പ്രതിവചിച്ചു.
18
അപ്പോള്‍ അവള് പറഞ്ഞു: “ആബേല്‍നഗരത്തില്‍ ചെന്ന് ഉപദേശം സ്വീകരിക്കുവിന്‍ എന്ന് പണ്ടു പറയുകയും അങ്ങനെ പ്രശ്നങ്ങള്‍ തീര്‍ത്തുവരികയും ചെയ്തിരുന്നു.
19
ഇസ്രായേലില്‍ ശാന്തതയും വിശ്വസ്തതയും ഉള്ളവരില്‍ ഒരുവളാണു ഞാന്‍. ഇസ്രായേലിലെ ഒരു അമ്മയായ ഈ നഗരത്തെയാണ് അങ്ങ് നശിപ്പിക്കാന്‍ ഒരുങ്ങുന്നത്. സര്‍വേശ്വരന്റെ അവകാശത്തില്‍പ്പെട്ട ഈ നഗരം അങ്ങ് എന്തിനു നശിപ്പിക്കുന്നു?”
20
യോവാബ് പറഞ്ഞു: “നിങ്ങളുടെ പട്ടണത്തെ നശിപ്പിക്കാനോ തകര്‍ക്കാനോ എനിക്ക് അശ്ശേഷം ആഗ്രഹമില്ല; ഞാന്‍ അങ്ങനെ ചെയ്യുകയില്ല; ഞങ്ങളുടെ ലക്ഷ്യം അതല്ല.
21
എഫ്രയീംമലനാട്ടിലെ ബിക്രിയുടെ പുത്രന് ശേബ ദാവീദുരാജാവിനെതിരെ മത്സരം ആരംഭിച്ചിരിക്കുന്നു. ഞങ്ങളുടെ കൈയില്‍ അവനെ ഏല്പിച്ചുതരിക; ഞങ്ങള്‍ പിന്‍വാങ്ങിക്കൊള്ളാം.” “അവന്റെ തല മതിലിന്റെ മുകളില്‍ക്കൂടി എറിഞ്ഞുതരാം” എന്നവള്‍ പറഞ്ഞു.
22
അവള് പട്ടണനിവാസികളെ സമീപിച്ചു; തന്റെ ബുദ്ധിവൈഭവംകൊണ്ട് അവള് അവരെ അതിനു സമ്മതിപ്പിച്ചു. അവര്‍ ശേബയുടെ തല വെട്ടിയെടുത്ത് മതിലിന്റെ മുകളില്‍ക്കൂടി യോവാബിന്റെ അടുക്കലേക്ക് എറിഞ്ഞുകൊടുത്തു. അപ്പോള്‍ അയാള്‍ കാഹളം ഊതി; സൈനികര്‍ പട്ടണം വിട്ടു തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോയി; യോവാബ് യെരൂശലേമില്‍ രാജാവിന്റെ അടുത്തേക്കും പോയി.
23
യോവാബ് ഇസ്രായേല്‍സൈന്യത്തിന്റെയെല്ലാം അധിപനായിരുന്നു. യെഹോയാദയുടെ പുത്രനായ ബെനായാ രാജാവിന്റെ അംഗരക്ഷകരായ ക്രേത്യരുടെയും പെലേത്യരുടെയും അധിപനും
24
അദോരാം അടിമകളുടെ തലവനും അഹീലൂദിന്റെ പുത്രന് യെഹോശാഫാത്ത് എഴുത്തുകാരനും
25
ശെവാ കാര്യദര്‍ശിയും സാദോക്കും അബ്യാഥാരും പുരോഹിതന്മാരും ആയിരുന്നു.
26
യായീര്‍കാരനായ ഈരയും ദാവീദിന്റെ പുരോഹിതഗണത്തില്‍ ഒരാളായിരുന്നു.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24