bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 2
2 Samuel 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 3 →
1
ദാവീദ് സര്‍വേശ്വരനോടു ചോദിച്ചു: “യെഹൂദ്യപട്ടണങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്കു ഞാന്‍ പോകണമോ?” “പോകുക” എന്ന് അവിടുന്നു പറഞ്ഞു. “ഏതു പട്ടണത്തിലേക്കാണ് പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചതിനു “ഹെബ്രോനിലേക്ക്” എന്നു അവിടുന്ന് ഉത്തരമരുളി.
2
ദാവീദ് അവിടേക്കു പോയി. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരും കൂടെ ഉണ്ടായിരുന്നു; ജെസ്രീല്‍ക്കാരി അഹീനോവാമും കര്‍മ്മേല്‍ക്കാരനായിരുന്ന നാബാലിന്റെ വിധവ അബീഗയിലും.
3
ദാവീദ് തന്റെ അനുയായികളെയും കുടുംബസമേതം കൂട്ടിക്കൊണ്ടുപോയി. അവര്‍ ഹെബ്രോന്റെ ചുറ്റുമുള്ള പട്ടണങ്ങളില്‍ പാര്‍ത്തു.
4
യെഹൂദ്യയിലുള്ള ജനം അവിടെ വന്നു ദാവീദിനെ തങ്ങളുടെ രാജാവായി അഭിഷേകംചെയ്തു.
5
“യാബേശ്-ഗിലെയാദിലെ ജനങ്ങളാണ് ശൗലിനെ സംസ്കരിച്ചത്” എന്ന് അവര്‍ ദാവീദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം ഈ സന്ദേശവുമായി ദൂതന്മാരെ അവിടേക്കയച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതിലൂടെ നിങ്ങള്‍ അദ്ദേഹത്തോടു കരുണകാണിച്ചു. സര്വേശ്വരന് നിങ്ങളെ അനുഗ്രഹിക്കട്ടെ;
6
അവിടുന്നു നിങ്ങളോടു കരുണയും വിശ്വസ്തതയും ഉള്ളവനായിരിക്കട്ടെ; നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ നിങ്ങള്‍ക്കു നന്മ ചെയ്യും.
7
നിങ്ങള്‍ കരുത്തുള്ളവരും ധീരരും ആയിരിക്കുക; നിങ്ങളുടെ യജമാനനായ ശൗലിന്റെ മരണംമൂലം യെഹൂദ്യയിലെ ജനം അവരുടെ രാജാവായി എന്നെ അഭിഷേകം ചെയ്തിരിക്കുന്നു.”
8
ശൗലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേര്‍ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി.
9
അബ്നേര്‍ അവനെ ഗിലെയാദ്, അശൂരി, ജെസ്രീല്‍, എഫ്രയീം, ബെന്യാമീന് എന്നിങ്ങനെ എല്ലാ ഇസ്രായേല്യര്‍ക്കും രാജാവായി അഭിഷേകം ചെയ്തു.
10
അപ്പോള്‍ ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനു നാല്പതു വയസ്സായിരുന്നു. അയാള്‍ രണ്ടു വര്‍ഷം രാജ്യഭരണം നടത്തി. യെഹൂദ്യയിലെ ജനം ദാവീദിനോടു ചേര്‍ന്നുനിന്നു.
11
അദ്ദേഹം ഹെബ്രോനില്‍ പാര്‍ത്തുകൊണ്ട് യെഹൂദാഗോത്രത്തെ ഏഴര വര്‍ഷം ഭരിച്ചു.
12
നേരിന്റെ പുത്രനായ അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും മഹനയീമില്‍ നിന്നു ഗിബെയോനിലേക്കു പോയി.
13
സെരൂയായുടെ പുത്രനായ യോവാബും ദാവീദിന്റെ ഭൃത്യന്മാരും ഗിബെയോനിലെ കുളത്തിനടുക്കല്‍ വച്ച് അവരെ കണ്ടുമുട്ടി. അബ്നേരും ഈശ്-ബോശെത്തിന്റെ ഭൃത്യന്മാരും കുളത്തിന്റെ ഒരു വശത്തും യോവാബും ദാവീദിന്റെ ഭൃത്യന്മാരും മറുവശത്തും ഇരുന്നു;
14
അപ്പോള്‍ അബ്നേര്‍ യോവാബിനോടു പറഞ്ഞു: “രണ്ടു ഭാഗത്തുമുള്ള ഏതാനും യുവാക്കള്‍ തമ്മില്‍ പയറ്റി നോക്കട്ടെ.”
15
യോവാബ് അതിനു സമ്മതിച്ചു. ഈശ്-ബോശെത്തിനെ പ്രതിനിധാനം ചെയ്ത് ബെന്യാമീന്‍ഗോത്രത്തില്‍പ്പെട്ട പന്ത്രണ്ടു പേര് ദാവീദിന്റെ പന്ത്രണ്ടു ഭൃത്യന്മാരോട് ഏറ്റുമുട്ടി.
16
ഓരോരുത്തനും എതിരാളിയുടെ തലയ്ക്കു പിടിച്ച് അവന്റെ പള്ളയ്ക്ക് വാള് കുത്തിയിറക്കി. അങ്ങനെ അവരെല്ലാവരും ഒരുമിച്ചു മരിച്ചുവീണു. അതുകൊണ്ടു ഗിബെയോനിലെ ആ സ്ഥലത്തിനു ഹെല്ക്കത്ത്-ഹസ്സൂരിം എന്നു പേരുണ്ടായി.
17
അന്ന് അത്യുഗ്രമായ യുദ്ധം നടന്നു. അബ്നേരും ഇസ്രായേല്യരും ദാവീദിന്റെ ഭൃത്യന്മാരോടു തോറ്റോടി.
18
സെരൂയായുടെ പുത്രന്മാരായ യോവാബ്, അബീശായി, അസാഹേല്‍ എന്നീ മൂന്നു പേര് അവിടെ ഉണ്ടായിരുന്നു. അസാഹേല്‍ കാട്ടുമാനിനെപ്പോലെ ശീഘ്രഗാമി ആയിരുന്നു.
19
അവന് ഇടംവലം തിരിയാതെ അബ്നേരിനെ പിന്തുടര്ന്നു;
20
അബ്നേര്‍ പുറകോട്ടു നോക്കി “നീ അസാഹേലാണോ” എന്നു ചോദിച്ചു. “അതേ ഞാന്‍തന്നെ അസാഹേല്‍” എന്ന് അവന് പറഞ്ഞു.
21
അബ്നേര്‍ അവനോട്: “നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞു യോദ്ധാക്കളില്‍ ഒരുവനെ പിടിച്ച് അവനുള്ളത് എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എങ്കിലും അസാഹേല്‍ അയാളെത്തന്നെ പിന്തുടര്ന്നു.
22
അബ്നേര്‍ അവനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു മതിയാക്കുക; ഞാന്‍ എന്തിനു നിന്നെ കൊല്ലണം? ഞാന്‍ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് എങ്ങനെ നോക്കും?”
23
ഇതു പറഞ്ഞിട്ടും അവന് അബ്നേരിനെ പിന്തുടരുകതന്നെ ചെയ്തു. അതുകൊണ്ട് അബ്നേര്‍ തന്റെ കുന്തം പിറകോട്ടാഞ്ഞ് അസാഹേലിന്റെ വയറിനു കുത്തി. അതു വയറു തുളച്ചു പിന്‍ഭാഗത്തു വന്നു; അവന് അവിടെത്തന്നെ മരിച്ചുവീണു. ഇതു കണ്ട് അവിടെ എത്തിയ എല്ലാവരും സ്തംഭിച്ചു നിന്നുപോയി.
24
യോവാബും അബീശായിയും അബ്നേരിനെ പിന്തുടര്ന്നു. സന്ധ്യ ആയപ്പോള്‍ അവര്‍ ഗിബെയാമരുഭൂമിയിലേക്കുള്ള വഴിയരികില്‍ ഗീഹിന്റെ കിഴക്കുള്ള അമ്മാക്കുന്നില്‍ എത്തി;
25
ബെന്യാമീന്‍ഗോത്രക്കാര്‍ കുന്നിന്റെ മുകളില്‍ അബ്നേരിന്റെ അടുക്കല്‍ നിലയുറപ്പിച്ചു.
26
അബ്നേര്‍ യോവാബിനെ വിളിച്ചു പറഞ്ഞു: “നാം എന്നും യുദ്ധം ചെയ്തുകൊണ്ടിരിക്കണമോ? ഒടുവില്‍ അത് കയ്പേറിയതായിത്തീരും എന്നു നിനക്കു അറിഞ്ഞുകൂടേ? ‘സഹോദരന്മാരെ പിന്തുടരുന്നതു മതി’ എന്നു നിന്റെ ജനത്തോടു കല്പിക്കാന് ഇനിയും വൈകണമോ?”
27
യോവാബു പറഞ്ഞു: “നീ ഇതു പറയാതിരുന്നെങ്കില്‍ അടുത്ത പ്രഭാതംവരെ എന്റെ ആളുകള്‍ നിങ്ങളെ പിന്തുടരുമായിരുന്നു എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു.”
28
പിന്നീട് യോവാബ് കാഹളം ഊതി; ജനം ഇസ്രായേല്യരെ പിന്തുടരുന്നതു മതിയാക്കി. അങ്ങനെ യുദ്ധം അവസാനിച്ചു.
29
അബ്നേരും അയാളുടെ ആളുകളും അന്നു രാത്രി മുഴുവന്‍ അരാബായിലൂടെ നടന്നു; അവര്‍ യോര്ദ്ദാന് നദി കടന്ന് അടുത്ത ദിവസം ഉച്ചവരെ യാത്രചെയ്തു മഹനയീമിലെത്തി.
30
അബ്നേരിനെ പിന്തുടരുന്നതു യോവാബ് മതിയാക്കി തിരിച്ചുപോന്നു. അയാള്‍ തന്റെ ആളുകളെയെല്ലാം ഒരുമിച്ചു കൂട്ടിയപ്പോള്‍ അസാഹേലിനെ കൂടാതെ പത്തൊമ്പതു പേര് കുറവുണ്ടായിരുന്നു.
31
എന്നാല്‍ ദാവീദിന്റെ ഭൃത്യന്മാര് ബെന്യാമീന് ഗോത്രക്കാരില്‍ അബ്നേരിന്റെ കൂടെ ഉണ്ടായിരുന്ന മുന്നൂറ്റി അറുപതു പേരെ വധിച്ചിരുന്നു.
32
അസാഹേലിന്റെ മൃതശരീരം അവര്‍ ബേത്ലഹേമില് അവന്റെ പിതാവിന്റെ കല്ലറയില്‍ സംസ്കരിച്ചു; അവര്‍ രാത്രി മുഴുവന്‍ യാത്ര ചെയ്തു പ്രഭാതമായപ്പോള്‍ ഹെബ്രോനില്‍ മടങ്ങിയെത്തി.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24