bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 15
2 Samuel 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
1
അബ്ശാലോം ഒരു രഥവും ഏതാനും കുതിരകളെയും അമ്പത് അകമ്പടിക്കാരെയും സമ്പാദിച്ചു.
2
അതിരാവിലെ അയാള്‍ എഴുന്നേറ്റു വഴിയരികിലുള്ള പടിവാതില്ക്കല് ചെന്നു നില്ക്കും. രാജാവു നേരിട്ടു പരിഹരിക്കേണ്ട ഏതെങ്കിലും പ്രശ്നവുമായി ആരെങ്കിലും വന്നാല്‍ അബ്ശാലോം അവനെ വിളിച്ച് നീ ഏതു പട്ടണക്കാരനാണ് എന്നു ചോദിക്കും. അവന്റെ ഗോത്രം ഏതെന്നു പറഞ്ഞു കഴിയുമ്പോള്‍,
3
അബ്ശാലോം അവനോടു പറയും: “നിന്റെ കാര്യം ന്യായമുള്ളതാണ്. എങ്കിലും നിന്റെ പരാതി കേള്‍ക്കാന്‍ രാജാവ് ആരെയും നിയമിച്ചിട്ടില്ല.
4
വഴക്കും വ്യവഹാരവും ഉള്ളവര്‍ എന്റെ അടുക്കല്‍ വരികയും ഞാന്‍ അവ തീര്‍ത്തുകൊടുക്കുകയും ചെയ്യത്തക്കവിധം ഞാന്‍ ഒരു ന്യായാധിപന് ആയിരുന്നെങ്കില്‍ അവരുടെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിച്ചുകൊടുക്കുമായിരുന്നു.”
5
ആരെങ്കിലും അബ്ശാലോമിനെ വണങ്ങാന്‍ ഒരുമ്പെട്ടാല്‍ അവനെ പിടിച്ചു ചുംബിക്കും.
6
രാജാവില്‍നിന്നു പ്രശ്നപരിഹാരം ആവശ്യമായി ചെന്ന എല്ലാവരോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു. അങ്ങനെ അബ്ശാലോം സകല ഇസ്രായേല്യരുടെയും ഹൃദയം കവര്‍ന്നു.
7
നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ രാജാവിനോട് അബ്ശാലോം പറഞ്ഞു: “ഞാന്‍ സര്‍വേശ്വരനോടു ചെയ്തിട്ടുള്ള പ്രതിജ്ഞ നിറവേറ്റാന്‍ ഹെബ്രോനിലേക്കു പോകാന്‍ എന്നെ അനുവദിച്ചാലും;
8
‘സര്വേശ്വരന് എന്നെ യെരൂശലേമിലേക്കു മടക്കിക്കൊണ്ടുവന്നാല്‍ ഹെബ്രോനില്‍വച്ച് അവിടുത്തെ ആരാധിക്കും എന്നു ഞാന്‍ സിറിയായിലെ ഗെശൂരില്‍ പാര്‍ത്തിരുന്നപ്പോള്‍ പ്രതിജ്ഞ ചെയ്തിരുന്നു.”
9
“സമാധാനത്തോടെ പോകുക” എന്നു രാജാവു പറഞ്ഞു. അയാള്‍ ഹെബ്രോനിലേക്കു പോയി.
10
അബ്ശാലോം ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലും ദൂതന്മാരെ രഹസ്യമായി അയച്ചു പറയിച്ചു: “കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറയണം.”
11
യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ട ഇരുനൂറു പേര് അബ്ശാലോമിന്റെ കൂടെ പോയിരുന്നു; ശുദ്ധഗതിക്കാരായ അവര്‍ കാര്യം ഒന്നും അറിയാതെയാണു പോയത്.
12
യാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അബ്ശാലോം ദാവീദിന്റെ ഉപദേഷ്ടാവായ അഹീഥോഫെലിനെ ആളയച്ചു വരുത്തി; അയാള്‍ ഗീലോ പട്ടണക്കാരനായിരുന്നു. അയാള്‍ വന്നതോടുകൂടി രാജാവിനെതിരായുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്ശാലോമിന്റെ അനുയായികളുടെ സംഖ്യ വര്‍ധിക്കുകയും ചെയ്തു.
13
ഇസ്രായേല്‍ജനം അബ്ശാലോമിനോടു കൂറു പ്രഖ്യാപിച്ച വിവരം ഒരു ദൂതന് ദാവീദിനെ അറിയിച്ചു.
14
അപ്പോള്‍ ദാവീദ് യെരൂശലേമിലുള്ള തന്റെ അനുയായികളോടു പറഞ്ഞു: “നമുക്ക് ഓടിപ്പോകാം, അല്ലെങ്കില്‍ നമ്മിലാരും അബ്ശാലോമിന്റെ കൈയില്‍നിന്നു രക്ഷപെടുകയില്ല. അവന് വന്നു നമ്മെയും എല്ലാ പട്ടണവാസികളെയും വാളിനിരയാക്കും.”
15
ഭൃത്യന്മാര് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ഏതാജ്ഞയും ഞങ്ങള്‍ ശിരസ്സാവഹിച്ചുകൊള്ളാം.”
16
പിന്നീട് രാജാവ് കുടുംബസമേതം പുറപ്പെട്ടു; കൊട്ടാരം സൂക്ഷിക്കുന്നതിനു പത്ത് ഉപഭാര്യമാരെ മാത്രം അവിടെ താമസിപ്പിച്ചു.
17
രാജാവും ഭൃത്യന്മാരും പട്ടണം വിട്ടു പോകുന്നവഴി അവസാനത്തെ വീടിന്റെ അടുക്കല്‍ ചെന്നു നിന്നു.
18
രാജാവിന്റെ ദാസന്മാരെല്ലാം അദ്ദേഹത്തിന്റെ അരികിലൂടെ കടന്നുപോയി. എല്ലാ ക്രേത്യരും പെലേത്യരും ഗത്തില്‍നിന്നു രാജാവിന്റെ കൂടെ പോന്നിരുന്ന അറുനൂറു പേരും അദ്ദേഹത്തിന്റെ മുമ്പിലൂടെത്തന്നെ കടന്നുപോയി.
19
ഗിത്യനായ ഇത്ഥായിയോട് അദ്ദേഹം പറഞ്ഞു: “നീ ഞങ്ങളുടെകൂടെ വരുന്നത് എന്തിന്? മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ പാര്‍ക്കുക. നീ ഒരു പരദേശിയും ഇവിടെ പ്രവാസിയും ആണല്ലോ;
20
ഇന്നലെ മാത്രം വന്ന നീ ലക്ഷ്യമില്ലാതെ പോകുന്ന എന്റെകൂടെ എന്തിന് അലയുന്നു? നിന്റെ സഹോദരന്മാരുടെ കൂടെ മടങ്ങിപ്പോകുക. സര്വേശ്വരന് നിന്നോടു കരുണയും വിശ്വസ്തതയും കാണിക്കട്ടെ.”
21
ഇത്ഥായി രാജാവിനോടു പറഞ്ഞു: “മരിക്കയോ ജീവിക്കയോ ചെയ്യട്ടെ അങ്ങു പോകുന്നിടത്തുതന്നെ ഞാനും വരുമെന്നു സര്‍വേശ്വരന്റെയും അങ്ങയുടെയും നാമത്തില്‍ ഞാനിതാ സത്യം ചെയ്യുന്നു.”
22
“നീയും എന്റെകൂടെ പോരുക” ദാവീദ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു. അങ്ങനെ ഗിത്യനായ ഇത്ഥായി തന്റെ അനുചരന്മാരോടും കുഞ്ഞുകുട്ടികളോടുംകൂടി മുമ്പോട്ടു നീങ്ങി.
23
ദാവീദിന്റെ അനുയായികള്‍ കടന്നുപോയപ്പോള്‍ ജനമെല്ലാം ഉറക്കെ കരഞ്ഞു. രാജാവ് കിദ്രോന്‍തോടു കടന്നു; ജനം അദ്ദേഹത്തെ അനുഗമിച്ചു; അവരെല്ലാം മരുഭൂമിയിലേക്കുള്ള വഴിയെ നടന്നു.
24
അബ്യാഥാരും സാദോക്കും കൂടാതെ ദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം വഹിച്ചുകൊണ്ടു ലേവ്യരും അവിടെ എത്തി. ജനം പട്ടണം വിട്ടു കഴിയുന്നതുവരെ അവര്‍ പെട്ടകം താഴെവച്ചു.
25
രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരിച്ചു കൊണ്ടുപോകുക; സര്വേശ്വരന് എന്നില്‍ പ്രസാദം തോന്നിയാല്‍ അവിടുന്ന് എന്നെ മടക്കിവരുത്തും. അവിടുത്തെ പെട്ടകവും തിരുസാന്നിധ്യകൂടാരവും ഒരിക്കല്‍ കൂടി കാണാന്‍ എനിക്ക് അവസരം ലഭിക്കും.
26
എന്നില്‍ സര്‍വേശ്വരനു പ്രസാദം തോന്നുന്നില്ലെങ്കില്‍ തിരുഹിതംപോലെ എന്നോടു പ്രവര്‍ത്തിക്കട്ടെ.”
27
രാജാവ് പുരോഹിതനായ സാദോക്കിനോടു തുടര്‍ന്നു പറഞ്ഞു: “നിന്റെ പുത്രനായ അഹീമാസിനോടും അബ്യാഥാരിന്റെ പുത്രനായ യോനാഥാനോടുമൊത്ത് നീയും അബ്യാഥാരും സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോകുക.
28
നിങ്ങളില്‍നിന്നു വാര്‍ത്ത ലഭിക്കുംവരെ മരുഭൂമിയിലേക്കുള്ള കടവില്‍തന്നെ ഞാന്‍ താമസിക്കും.”
29
അതനുസരിച്ചു സാദോക്കും അബ്യാഥാരും പെട്ടകം യെരൂശലേമിലേക്കു മടക്കിക്കൊണ്ടുപോയി അവിടെ പാര്‍ത്തു.
30
ദാവീദ് തല മൂടിയും ചെരുപ്പിടാതെയും കരഞ്ഞുകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി. രാജാവിന്റെ അനുചരന്മാരും അങ്ങനെതന്നെ ചെയ്തു.
31
അബ്ശാലോമിന്റെ ഗൂഢാലോചനയില്‍ അഹീഥോഫെലും ഉണ്ടെന്നറിഞ്ഞ് ദാവീദ് സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, അഹീഥോഫെലിന്റെ ആലോചന വ്യര്‍ഥമാക്കണമേ.”
32
മലയുടെ മുകളില്‍ ഉണ്ടായിരുന്ന ഒരു ആരാധനാസ്ഥലത്തു ദാവീദ് എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറുകയും തലയില്‍ പൂഴി വിതറുകയും ചെയ്തിട്ട് രാജാവിനെ എതിരേറ്റു ചെന്നു.
33
ദാവീദ് അയാളോടു പറഞ്ഞു: “നീ എന്റെ കൂടെ പോന്നാല്‍ അത് എനിക്കു ഭാരമായിരിക്കും;
34
നീ പട്ടണത്തില്‍ ചെന്ന് അബ്ശാലോമിനോട് ഇങ്ങനെ പറയുക. “രാജാവേ, ഞാന്‍ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം; ഞാന്‍ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെതന്നെ അങ്ങയെ സേവിച്ചുകൊള്ളാം.” “അങ്ങനെ ചെയ്താല്‍ അഹീഥോഫെലിന്റെ ആലോചന നിഷ്ഫലമാക്കാന്‍ നിനക്കു കഴിയും;
35
പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെ കൂടെ ഉണ്ടായിരിക്കും. കൊട്ടാരത്തില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ നീ അവരെ അറിയിക്കണം.
36
സാദോക്കിന്റെ മകന് അഹീമാസും അബ്യാഥാരിന്റെ മകന് യോനാഥാനും അവരുടെ കൂടെയുണ്ട്; നിങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങളെല്ലാം അവര്‍ മുഖേന എന്നെ അറിയിക്കുക.”
37
അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി യെരൂശലേമില്‍ ചെന്നു; തത്സമയം അബ്ശാലോമും പട്ടണത്തില്‍ എത്തി.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24