bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 13
2 Samuel 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
ദാവീദിന്റെ മകനായ അബ്ശാലോമിന് താമാര്‍ എന്ന സുന്ദരിയായ ഒരു സഹോദരി ഉണ്ടായിരുന്നു. അദ്ദേഹത്തിനു മറ്റൊരു ഭാര്യയില്‍ പിറന്ന മകനായ അമ്നോന് അവളില്‍ പ്രേമം ജനിച്ചു.
2
കന്യകയായ അവളെ സമീപിക്കുക അസാധ്യമെന്ന് അമ്നോനു തോന്നി. അവളോടുള്ള പ്രേമാതിരേകത്താല്‍ അവന് രോഗിയായിത്തീര്‍ന്നു.
3
അമ്നോന് ദാവീദിന്റെ ജ്യേഷ്ഠസഹോദരനായ ശിമെയയുടെ പുത്രന് യോനാദാബ് എന്നൊരു സ്നേഹിതന് ഉണ്ടായിരുന്നു. അവന് വലിയ സൂത്രശാലി ആയിരുന്നു.
4
അവന് അമ്നോനോടു ചോദിച്ചു: “നീ രാജപുത്രനായിട്ടും ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചു വരുന്നതെന്ത്? എന്നോടു പറഞ്ഞുകൂടേ?” അമ്നോന് അയാളോടു പറഞ്ഞു: “അബ്ശാലോമിന്റെ സഹോദരിയായ താമാറിനോട് എനിക്കു പ്രേമം ആണ്.”
5
യോനാദാബ് അവനോടു പറഞ്ഞു: “നീ രോഗം നടിച്ച് കിടക്കണം. നിന്റെ പിതാവു നിന്നെ കാണാന്‍ വരുമ്പോള്‍ ‘എന്റെ സഹോദരിയായ താമാറിനെ എനിക്കു ഭക്ഷണം തരാനായി എന്റെ അടുക്കല്‍ അയയ്ക്കണം; ഞാന്‍ കാണ്‍കെ എന്റെ മുമ്പില്‍ വച്ചുതന്നെ അവള് ഭക്ഷണം പാകം ചെയ്യട്ടെ’ എന്ന് അദ്ദേഹത്തോടു പറയണം.”
6
അങ്ങനെ അമ്നോന് രോഗം നടിച്ചു കിടന്നു. രാജാവ് അവനെ കാണാന്‍ വന്നപ്പോള്‍ അവന് പറഞ്ഞു: “എനിക്കു ഭക്ഷണം നല്കാന് എന്റെ സഹോദരിയായ താമാറിനെ അയയ്ക്കണം. അവള് എന്റെ മുമ്പില്‍വച്ചുതന്നെ അപ്പമുണ്ടാക്കി എനിക്കു വിളമ്പിത്തരട്ടെ.”
7
അതനുസരിച്ച് ദാവീദ് താമാറിന്റെ അടുക്കല്‍ ആളയച്ചു ഇപ്രകാരം പറയിച്ചു: “നിന്റെ സഹോദരനായ അമ്നോന്റെ വീട്ടില്‍ ചെന്ന് അവന് ഭക്ഷണമുണ്ടാക്കിക്കൊടുക്കണം.”
8
അങ്ങനെ താമാര്‍ അവളുടെ സഹോദരനായ അമ്നോന്റെ വീട്ടില്‍ ചെന്നു. അവന് കിടക്കുകയായിരുന്നു. അവള് മാവെടുത്തു കുഴച്ച് അവന് കാണ്‍കെത്തന്നെ അടയുണ്ടാക്കി.
9
അവള് അട വറചട്ടിയില്‍ നിന്നെടുത്ത് അവനു കൊടുത്തു. എന്നാല്‍ അവന് അതു ഭക്ഷിച്ചില്ല. “എല്ലാവരും പുറത്തുപോകാന്‍ പറയുക” എന്ന് അമ്നോന് ആവശ്യപ്പെട്ടു. എല്ലാവരും പുറത്തു പോയി.
10
അപ്പോള്‍ അമ്നോന് താമാറിനോടു പറഞ്ഞു: “നിന്റെ കൈയില്‍നിന്നുതന്നെ എനിക്കു ഭക്ഷണം വാങ്ങി കഴിക്കണം. അതിനായി മുറിയിലേക്ക് കൊണ്ടുവരിക.”
11
താമാര്‍ അടയുമായി തന്റെ സഹോദരന് അമ്നോന്റെ മുറിയില്‍ ചെന്നു. അവള് അതു കൊണ്ടുചെന്നപ്പോള്‍ അവന് അവളെ കടന്നുപിടിച്ചു. “സഹോദരീ, വന്ന് എന്റെ കൂടെ കിടക്കുക” എന്ന് അവന് പറഞ്ഞു.
12
അവള് മറുപടി നല്കി “അരുതേ, സഹോദരാ, എന്നെ അപമാനിക്കരുതേ; ഇതു ഇസ്രായേലില്‍ നിഷിദ്ധമാണല്ലോ. ഈ വഷളത്തം പ്രവര്‍ത്തിക്കരുതേ.
13
ഞാന്‍ എങ്ങനെ മറ്റുള്ളവരുടെ മുമ്പില്‍ തല ഉയര്‍ത്തി നടക്കും. നീ ഇസ്രായേലിലെ വഷളന്മാരില് ഒരുവനായിത്തീരുമല്ലോ. അതുകൊണ്ട് രാജാവിനോടു പറയുക; അവിടുന്ന് എന്നെ അങ്ങേക്ക് നല്കാതിരിക്കുകയില്ല.” എന്നാല്‍ അവന് അവളുടെ വാക്കു ശ്രദ്ധിച്ചില്ല.
14
അവളെക്കാള്‍ ശക്തിയുണ്ടായിരുന്നതുകൊണ്ട് അവന് ബലം പ്രയോഗിച്ച് അവളെ പ്രാപിച്ചു.
15
ഇതു കഴിഞ്ഞപ്പോള്‍ അമ്നോന് അവളെ അത്യന്തം വെറുത്തു. അവളോടു മുമ്പുണ്ടായിരുന്ന പ്രേമത്തെക്കാള്‍ തീവ്രമായിരുന്നു അപ്പോഴത്തെ വെറുപ്പ്. “എഴുന്നേറ്റു പോകൂ” അമ്നോന് അവളോടു പറഞ്ഞു.
16
അവള് അവനോട് പറഞ്ഞു: “അങ്ങനെയരുത്. നീ എന്നോട് ചെയ്ത തെറ്റിനെക്കാള്‍ ഭയങ്കരമാണ് എന്നെ പറഞ്ഞയയ്ക്കുന്നത്.” എന്നാല്‍ അവന് അത് അവഗണിച്ചു.
17
അവന് തന്റെ ഭൃത്യനെ വിളിച്ചു പറഞ്ഞു: “ഇവളെ എന്റെ മുമ്പില്‍നിന്നു പുറത്തിറക്കി വാതില്‍ അടയ്ക്കൂ.”
18
അവിവാഹിതകളായ രാജകുമാരിമാര്‍ ധരിക്കുന്ന നീണ്ടകൈയുള്ള ഉടുപ്പായിരുന്നു താമാര്‍ ധരിച്ചിരുന്നത്. ഭൃത്യന് അവളെ പുറത്തിറക്കി വാതില്‍ അടച്ചു.
19
താമാര്‍ തലയില്‍ ചാരം വിതറി; താന്‍ ധരിച്ചിരുന്ന ഉടുപ്പു വലിച്ചുകീറി തലയില്‍ കൈ വച്ച് ഉറക്കെ നിലവിളിച്ചുകൊണ്ടു പോയി.
20
അവളുടെ സഹോദരനായ അബ്ശാലോം അവളെ കണ്ടപ്പോള്‍: “അമ്നോന് നിന്നെ അപമാനപ്പെടുത്തിയോ? എന്റെ സഹോദരീ, നീ സമാധാനമായിരിക്കൂ. അവന് നിന്റെ സഹോദരനല്ലേ, നീ ഇതു കാര്യമാക്കേണ്ടാ.” എന്നു പറഞ്ഞു. അങ്ങനെ തന്റെ സഹോദരനായ അബ്ശാലോമിന്റെ വീട്ടില്‍ താമാര്‍ ദുഃഖിച്ച് ഏകാകിനിയായി പാര്‍ത്തു.
21
ദാവീദുരാജാവ് ഈ വിവരം അറിഞ്ഞപ്പോള്‍ അത്യന്തം കോപിഷ്ഠനായി.
22
അബ്ശാലോം ഗുണമാകട്ടെ ദോഷമാകട്ടെ യാതൊന്നും അമ്നോനോടു പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനപ്പെടുത്തിയതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു.
23
രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞ് എഫ്രയീമിനടുത്തുള്ള ബാല്‍-ഹാസോരില്‍ വച്ച് തന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തിനു രാജകുമാരന്മാരെയെല്ലാം അബ്ശാലോം ക്ഷണിച്ചു.
24
അദ്ദേഹം രാജസന്നിധില്‍ ചെന്നു പറഞ്ഞു: “എന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവത്തില്‍ അങ്ങു സേവകന്മാരോടൊപ്പം പങ്കെടുത്താലും.”
25
രാജാവ് പ്രതിവചിച്ചു: “വേണ്ട മകനേ! ഞങ്ങളെല്ലാവരും കൂടെ വന്നാല്‍ നിനക്കു ബുദ്ധിമുട്ടുണ്ടാകും.” അബ്ശാലോം വളരെ നിര്‍ബന്ധിച്ചിട്ടും രാജാവു പോകാതെ അവനു മംഗളം നേര്‍ന്നു.
26
അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കില്‍ എന്റെ സഹോദരന് അമ്നോന് വരാന്‍ അനുവദിച്ചാലും.” “അവന് എന്തിനാണു വരുന്നത്” എന്നു രാജാവ് ചോദിച്ചു.
27
എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചതുകൊണ്ട് അമ്നോനും മറ്റു രാജകുമാരന്മാരെല്ലാവരും പോകാന്‍ രാജാവ് അനുവദിച്ചു.
28
“അമ്നോന് വീഞ്ഞു കുടിച്ചു മത്തനാകുമ്പോള്‍ അവനെ അടിച്ചുവീഴ്ത്തുക എന്നു ഞാന്‍ പറയും; അപ്പോള്‍ അവനെ നിങ്ങള്‍ കൊല്ലണം. നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാനാണു നിങ്ങളോടു കല്പിക്കുന്നത്; നിങ്ങള്‍ ധീരതയും ശൗര്യവും കാട്ടുക” എന്ന് അബ്ശാലോം ഭൃത്യന്മാരോടു കല്പിച്ചിരുന്നു.
29
അബ്ശാലോം പറഞ്ഞിരുന്നതുപോലെ ഭൃത്യന്മാര് അമ്നോനെ വധിച്ചു. രാജകുമാരന്മാരെല്ലാം എഴുന്നേറ്റു കോവര്‍കഴുതപ്പുറത്തു കയറി അതിശീഘ്രം പോയി.
30
അവര്‍ ഓടിപ്പോകുമ്പോള്‍തന്നെ “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചുകളഞ്ഞു. ആരും ശേഷിച്ചിട്ടില്ല” എന്നൊരു വാര്‍ത്ത ദാവീദ് കേട്ടു.
31
അപ്പോള്‍ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അടുത്തുണ്ടായിരുന്ന ഭൃത്യന്മാരും തങ്ങളുടെ വസ്ത്രം കീറി.
32
എന്നാല്‍ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ പുത്രന് യോനാദാബു പറഞ്ഞു: “യജമാനനേ, അങ്ങയുടെ പുത്രന്മാരെയെല്ലാം കൊന്നുകളഞ്ഞു എന്ന് അങ്ങു ധരിക്കരുത്. അമ്നോന് മാത്രമേ മരിച്ചിട്ടുള്ളൂ; തന്റെ സഹോദരിയായ താമാറിനെ അപമാനിച്ച ദിവസംമുതല്‍ അബ്ശാലോം ഇതു തീരുമാനിച്ചിരുന്നതാണ്.
33
അങ്ങയുടെ പുത്രന്മാരെല്ലാം കൊല്ലപ്പെട്ടു എന്ന വാര്‍ത്ത അങ്ങു വിശ്വസിക്കരുത്; അമ്നോന് മാത്രമേ മരിച്ചിട്ടുള്ളൂ.”
34
ഇതിനിടയ്ക്ക് അബ്ശാലോം ഓടിപ്പോയിരുന്നു. വലിയ ഒരു ജനക്കൂട്ടം തന്റെ പിമ്പിലുള്ള പാതയിലൂടെ മലയിറങ്ങി വരുന്നത് കാവല്ഭടന്മാരില് ഒരാള്‍ കണ്ടു.
35
അപ്പോള്‍ യോനാദാബ് രാജാവിനോടു പറഞ്ഞു: “ഞാന്‍ പറഞ്ഞതുപോലെതന്നെ രാജകുമാരന്മാര് വരുന്നുണ്ട്.”
36
അയാള്‍ പറഞ്ഞുതീര്‍ന്നപ്പോഴേക്കും രാജകുമാരന്മാര് സ്ഥലത്തെത്തി. അവര്‍ ഉറക്കെ നിലവിളിച്ചു. രാജാവും ഭൃത്യന്മാരും അതീവദുഃഖത്തോടെ കരഞ്ഞു.
37
അബ്ശാലോമാകട്ടെ അവിടെനിന്ന് ഓടി അമ്മീഹൂദിന്റെ പുത്രനും ഗെശൂരിലെ രാജാവുമായ തല്മായിയുടെ അടുക്കല്‍ ചെന്നു. ദാവീദ് അമ്നോനെ ഓര്‍ത്തു ദിവസങ്ങളോളം ദുഃഖിച്ചുകൊണ്ടിരുന്നു.
38
ഗെശൂരിലേക്ക് ഓടിപ്പോയ അബ്ശാലോം മൂന്നു വര്‍ഷം അവിടെ പാര്‍ത്തു.
39
അമ്നോന് മരിച്ചതിലുള്ള ദുഃഖം അടങ്ങിയപ്പോള്‍ ദാവീദുരാജാവ് അബ്ശാലോമിനെ കാണാന്‍ അതിയായി ആഗ്രഹിച്ചു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24