bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 14
2 Samuel 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
1
അബ്ശാലോമിനെക്കുറിച്ച് രാജാവ് ഉല്‍ക്കണ്ഠാകുലനായിരിക്കുന്നു എന്നു സെരൂയായുടെ പുത്രനായ യോവാബ് ഗ്രഹിച്ചു.
2
അയാള്‍ തെക്കോവയിലേക്ക് ആളയച്ചു സമര്‍ഥയായ ഒരു സ്ത്രീയെ വരുത്തി അവളോടു പറഞ്ഞു: “നീ വിലാപവസ്ത്രം ധരിച്ചു തലയില്‍ എണ്ണപുരട്ടാതെ മരിച്ചവനെക്കുറിച്ച് ഏറെനാളായി ദുഃഖിക്കുന്നതുപോലെ വിലാപഭാവം നടിക്കണം.”
3
രാജസന്നിധിയില്‍ ചെന്നു പറയേണ്ട കാര്യങ്ങളും അയാള്‍ അവളോടു പറഞ്ഞു.
4
ആ സ്ത്രീ രാജസന്നിധിയില്‍ ചെന്നു സാഷ്ടാംഗം വീണു വണങ്ങി: “അങ്ങ് എന്നെ രക്ഷിക്കണമേ” എന്നു പറഞ്ഞു.
5
“നിന്റെ സങ്കടം എന്ത്” എന്നു രാജാവു ചോദിച്ചു. അവള് പറഞ്ഞു: “അടിയന് ഒരു വിധവയാണ്; ഭര്‍ത്താവു മരിച്ചുപോയി.
6
അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവര്‍ വയലില്‍ വച്ചു ശണ്ഠകൂടി, അവരെ പിടിച്ചുമാറ്റാന്‍ മറ്റാരുമില്ലാതിരുന്നതുകൊണ്ട് ഒരുവന് മറ്റവനെ അടിച്ചുകൊന്നു.
7
എന്റെ ചാര്‍ച്ചക്കാരെല്ലാം എനിക്കെതിരായി തിരിഞ്ഞു എന്നോടു പറയുന്നു: സഹോദരഘാതകനെ വിട്ടുതരിക; മരിച്ചവനുവേണ്ടി ഞങ്ങള്‍ അവനോടു പ്രതികാരം ചെയ്യട്ടെ; അവന്റെ വംശം കൂടി ഞങ്ങള്‍ നശിപ്പിക്കും. ശേഷിച്ചിരിക്കുന്ന കനല്‍കൂടി അവര്‍ കെടുത്താന്‍ പോകുന്നു. അങ്ങനെ എന്റെ ഭര്‍ത്താവിന്റെ പേരു നിലനിര്‍ത്താന്‍ ഭൂമുഖത്ത് ആരും ഇല്ലാതെവരും.”
8
അപ്പോള്‍ രാജാവു പറഞ്ഞു: “നീ പൊയ്ക്കൊള്ളുക; നിന്റെ കാര്യത്തില്‍ ഞാന്‍ വേണ്ട നടപടി എടുത്തുകൊള്ളാം.”
9
തെക്കോവക്കാരി രാജാവിനോടു പറഞ്ഞു: “കുറ്റം അടിയന്റെയും അടിയന്റെ പിതൃഭവനത്തിന്റെയും മേല്‍ ആയിരിക്കട്ടെ; രാജാവും അവിടുത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.”
10
രാജാവു പറഞ്ഞു: “നിന്നെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അവനെ എന്റെ അടുക്കല്‍ കൊണ്ടുവരിക. അവന് നിനക്ക് ഒരു ഉപദ്രവവും പിന്നീടു ചെയ്യുകയില്ല.”
11
അപ്പോള്‍ അവള് പറഞ്ഞു: “രക്തപ്പക പുലര്‍ത്തുന്നവര്‍ എന്റെ മകനെ നശിപ്പിക്കാതിരിക്കാന്‍ അവിടുത്തെ ദൈവമായ സര്‍വേശ്വരനോട് അങ്ങു പ്രാര്‍ഥിക്കണമേ.” രാജാവു പറഞ്ഞു: “സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു: നിന്റെ മകന്റെ ഒരു രോമത്തിനുപോലും കേടുവരികയില്ല.”
12
“ഒരു കാര്യം കൂടി ഞാന്‍ ബോധിപ്പിച്ചുകൊള്ളട്ടെ” എന്ന് അവള് രാജാവിനോടു പറഞ്ഞു. “പറയൂ” രാജാവ് അനുവദിച്ചു.
13
അവള് പറഞ്ഞു: “ദൈവജനത്തിനെതിരെ അങ്ങ് ഈ തെറ്റു ചെയ്തത് എന്ത്? പുറന്തള്ളിയ സ്വന്തം പുത്രനെ തിരിച്ചു കൊണ്ടുവരാത്തതിനാല്‍ അങ്ങ് അങ്ങയെത്തന്നെ കുറ്റം വിധിച്ചിരിക്കുകയല്ലേ?
14
നമ്മള് എല്ലാം മരിക്കും. നിലത്തുവീണു ചിതറിയ വെള്ളം വീണ്ടും ഒന്നിച്ചുകൂടുകയില്ലല്ലോ. പുറന്തള്ളിയവനെ തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നവന്റെ ജീവന് ദൈവം എടുത്തുകളയുകയില്ല;
15
ജനങ്ങള്‍ എന്നെ ഭയപ്പെടുത്തിയതുകൊണ്ടാണ് എന്റെ യജമാനനായ രാജാവിനോട് ഈ കാര്യം പറയാന്‍ അടിയന് വന്നത്. ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നതു നിറവേറ്റിത്തരും എന്ന പ്രത്യാശ അടിയനുണ്ട്. അതുകൊണ്ടാണ് അടിയന് ഇക്കാര്യം പറയുന്നത്.
16
അടിയന് ഇങ്ങനെ ചിന്തിച്ചു: ദൈവം തന്റെ ജനത്തിനു നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് എന്നെയും എന്റെ പുത്രനെയും കൊന്നുനീക്കാന്‍ ശ്രമിക്കുന്നവരുടെ കൈയില്‍നിന്ന് അങ്ങ് എന്നെ രക്ഷിക്കും.
17
എന്റെ യജമാനനായ അങ്ങയുടെ വാഗ്ദാനം എനിക്കു സമാധാനം നല്‍കും. നന്മയും തിന്മയും വിവേചിച്ചറിയുന്നതില്‍ അങ്ങ് ഒരു ദൈവദൂതനെപ്പോലെയാണ്. അങ്ങയുടെ ദൈവമായ സര്വേശ്വരന് അങ്ങയുടെ കൂടെ ഉണ്ടായിരിക്കട്ടെ.”
18
രാജാവ് അവളോടു പറഞ്ഞു: “ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ. നീ ഒന്നും മറച്ചുവയ്ക്കാതെ സത്യം പറയണം.” “യജമാനനേ, കല്പിച്ചാലും” അവള് പറഞ്ഞു.
19
“ഇതിന്റെയെല്ലാം പിമ്പിലുള്ളതു യോവാബല്ലേ” എന്നു രാജാവു ചോദിച്ചു. അവള് മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങയുടെ ചോദ്യത്തിന് ഉത്തരം നല്കാതെയിരിക്കാന് ആര്‍ക്കും സാധ്യമല്ല. അങ്ങയുടെ ഭൃത്യനായ യോവാബു തന്നെയാണ് ഇതെല്ലാം അടിയനോടു പറഞ്ഞത്.
20
പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനുവേണ്ടിയാണു യോവാബ് ഇതു ചെയ്തത്. ഭൂമിയിലുള്ള സകല കാര്യങ്ങളും അറിയത്തക്കവിധം അങ്ങ് ദൈവദൂതനെപ്പോലെ ജ്ഞാനിയാണ്.”
21
പിന്നീട് രാജാവ് യോവാബിനോടു പറഞ്ഞു: “നിന്റെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു; നീ പോയി അബ്ശാലോമിനെ കൂട്ടിക്കൊണ്ടുവരിക.”
22
യോവാബു രാജസന്നിധിയില്‍ വീണു വണങ്ങി “ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു. യോവാബു തുടര്‍ന്നു: “അങ്ങേക്ക് അടിയനോടുള്ള പ്രീതി അടിയന് ഇപ്പോള്‍ അറിയുന്നു. അങ്ങ് അടിയന്റെ അപേക്ഷ സ്വീകരിച്ചുവല്ലോ.”
23
യോവാബ് ഗെശൂരില്‍ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
24
എങ്കിലും രാജാവു കല്പിച്ചു: “അവന് സ്വന്തം ഭവനത്തില്‍ പാര്‍ക്കട്ടെ; കൊട്ടാരത്തില്‍ എന്റെ അടുത്തു വരരുത്. അവന് കൊട്ടാരത്തില്‍ ചെല്ലാതെ സ്വന്തം ഭവനത്തില്‍ തന്നെ പാര്‍ത്തു. രാജാവിനെ മുഖം കാണിച്ചതുമില്ല.
25
അബ്ശാലോമിനോളം സൗന്ദര്യമുള്ള മറ്റാരും ഇസ്രായേലില്‍ ഉണ്ടായിരുന്നില്ല. അടിതൊട്ടു മുടിവരെ കുറ്റമറ്റവനായിരുന്നു അയാള്‍.
26
അയാളുടെ മുടി വളര്‍ന്നു ഭാരമാകുമ്പോള്‍ ആണ്ടിലൊരിക്കല്‍ അതു കത്രിച്ചു വന്നു. ഒരിക്കല്‍ കളയുന്ന മുടിക്ക് ഇരുനൂറു ശേക്കെല്‍ ഭാരം കാണുമായിരുന്നു.
27
അബ്ശാലോമിനു മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചു; അവള് അതീവസുന്ദരി ആയിരുന്നു.
28
അബ്ശാലോം രണ്ടു വര്‍ഷം മുഴുവന്‍ രാജാവിനെ മുഖം കാണിക്കാതെ യെരൂശലേമില്‍ പാര്‍ത്തു.
29
പിന്നീട് അയാള്‍ രാജാവിന്റെ അടുക്കല്‍ യോവാബിനെ അയയ്ക്കുന്നതിനുവേണ്ടി അയാളെ വരുത്താന്‍ ആളയച്ചു. എന്നാല്‍ യോവാബ് അയാളുടെ അടുക്കല്‍ ചെന്നില്ല. രണ്ടാമതും ആളയച്ചു; എന്നിട്ടും യോവാബ് ചെന്നില്ല;
30
ഉടനെ അബ്ശാലോം തന്റെ ദാസന്മാരോടു പറഞ്ഞു: “എന്റെ നിലത്തിനടുത്തു യോവാബിന് ഒരു നിലം ഉണ്ടല്ലോ. അതില്‍ ബാര്‍ലി വിളഞ്ഞു കിടക്കുകയാണ്; നിങ്ങള്‍ ചെന്ന് അതിനു തീ വയ്ക്കുക.” അങ്ങനെ അബ്ശാലോമിന്റെ ഭൃത്യന്മാര് ആ വയലിനു തീ വച്ചു.
31
അപ്പോള്‍ യോവാബ് അബ്ശാലോമിന്റെ അടുക്കല്‍ ചെന്നു ചോദിച്ചു: “നിന്റെ ഭൃത്യന്മാര് എന്റെ വയല്‍ കത്തിച്ചുകളഞ്ഞതെന്ത്?”
32
അബ്ശാലോം യോവാബിനോടു പറഞ്ഞു: “ഞാന്‍ ആളയച്ചിട്ടു നീ വരാഞ്ഞതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എനിക്കുവേണ്ടി നീ രാജാവിനെ കാണണമെന്നു ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ എന്തിനു ഗെശൂരില്‍നിന്ന് ഇവിടെവന്നു? അവിടെ താമസിക്കുകയായിരുന്നു കൂടുതല്‍ നല്ലത് എന്ന വിവരം നിന്നില്‍കൂടി രാജാവിനെ അറിയിക്കണം എന്നാണ് എന്റെ ആഗ്രഹം.” അബ്ശാലോം തുടര്‍ന്നു: “എനിക്കു രാജാവിനെ കാണണം. ഞാന്‍ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹം എന്നെ കൊല്ലട്ടെ.”
33
പിന്നീട് യോവാബ് രാജാവിന്റെ അടുക്കല്‍ ചെന്നു വിവരം പറഞ്ഞു. രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു; അയാള്‍ രാജാവിന്റെ മുമ്പില്‍ ചെന്നു താണുവീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24