bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 11
2 Samuel 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
1
അടുത്ത വസന്തത്തില്‍ രാജാക്കന്മാര് യുദ്ധത്തിനു പുറപ്പെടുന്ന സമയത്ത് യോവാബിനെയും തന്റെ സേവകരെയും എല്ലാ സൈനികരെയും ദാവീദു യുദ്ധത്തിനയച്ചു. അവര്‍ അമ്മോന്യരെ തകര്‍ത്തു; രബ്ബാപട്ടണം വളഞ്ഞു. തത്സമയം ദാവീദു യെരൂശലേമില്‍ പാര്‍ക്കുകയായിരുന്നു.
2
ഒരു ദിവസം സായാഹ്നത്തില്‍ ദാവീദ് കിടക്കയില്‍ നിന്നെഴുന്നേറ്റു കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതിസുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു.
3
ദാവീദ് ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവള് എലീയാമിന്റെ പുത്രിയും ഹിത്യനായ ഊരിയായുടെ ഭാര്യയുമായ ബത്ത്-ശേബ ആണ് എന്നു ദാവീദു മനസ്സിലാക്കി.
4
അവളെ കൂട്ടിക്കൊണ്ടു വരാന്‍ ദാവീദ് ആളയച്ചു. അവള് അദ്ദേഹത്തിന്റെ അടുക്കല്‍ വന്നു; അദ്ദേഹം അവളെ പ്രാപിച്ചു. തത്സമയം അവളുടെ മാസമുറയും ശുദ്ധീകരണവും കഴിഞ്ഞിരുന്നതേയുള്ളൂ; അവള് വീട്ടിലേക്കു മടങ്ങിപ്പോയി. അവള് ഗര്‍ഭിണിയായി.
5
ആ വിവരം അവള് ദാവീദിനെ ആളയച്ച് അറിയിച്ചു.
6
ഉടനെ ദാവീദ് ഹിത്യനായ ഊരിയായെ തന്റെ അടുക്കല്‍ അയയ്ക്കാന്‍ യോവാബിനു കല്പന കൊടുത്തയച്ചു. ഊരിയായെ യോവാബ് ദാവീദിന്റെ അടുക്കല്‍ അയച്ചു.
7
ഊരിയാ വന്നപ്പോള്‍ യോവാബിന്റെയും സൈന്യങ്ങളുടെയും ക്ഷേമവും യുദ്ധവിവരവും ദാവീദ് അന്വേഷിച്ചു.
8
പിന്നീട് അദ്ദേഹം ഊരിയായോട് വീട്ടില്‍ പോയി വിശ്രമിക്കാന്‍ പറഞ്ഞു. ഊരിയാ കൊട്ടാരത്തില്‍നിന്നു മടങ്ങിപ്പോയി. പിന്നീട് ദാവീദ് അയാള്‍ക്ക് ഒരു സമ്മാനം കൊടുത്തയയ്ക്കുകയും ചെയ്തു.
9
എന്നാല്‍ ഊരിയാ വീട്ടില്‍ പോയില്ല; കൊട്ടാരംകാവല്ക്കാരുടെ കൂടെ പടിപ്പുരയ്ക്കല്‍ കിടന്നുറങ്ങി.
10
ഊരിയാ വീട്ടില്‍ പോയില്ല എന്നറിഞ്ഞ ദാവീദ് അയാളോടു ചോദിച്ചു: “നീ യാത്ര കഴിഞ്ഞു വന്നതല്ലേ? വീട്ടിലേക്ക് പോകാഞ്ഞതെന്ത്?”
11
അയാള്‍ പറഞ്ഞു: “ഇസ്രായേല്യരും യെഹൂദ്യരും യുദ്ധരംഗത്തു തന്നെയാണ്. സാക്ഷ്യപെട്ടകവും അവരോടു കൂടെയുണ്ട്; എന്റെ യജമാനനായ യോവാബും അങ്ങയുടെ ഭൃത്യന്മാരും വെളിമ്പ്രദേശത്തുതന്നെ പാളയമടിച്ചിരിക്കുന്നു. അങ്ങനെയിരിക്കെ വീട്ടില്‍ ചെന്നു തിന്നാനും കുടിക്കാനും ഭാര്യയോടൊത്ത് രമിക്കാനും എനിക്ക് എങ്ങനെ കഴിയും? അങ്ങാണെ സത്യം, എനിക്കതു സാധ്യമല്ല.”
12
അപ്പോള്‍ ദാവീദ് ഊരിയായോടു പറഞ്ഞു: “അങ്ങനെയെങ്കില്‍ നീ ഇന്നും ഇവിടെ പാര്‍ത്തുകൊള്ളുക; നാളെ നിനക്കു മടങ്ങിപ്പോകാം.” അങ്ങനെ അന്നും പിറ്റേന്നും അവന് യെരൂശലേമില്‍തന്നെ പാര്‍ത്തു.
13
ദാവീദ് അവനെ ഭക്ഷണത്തിനു ക്ഷണിച്ചു; അവന് രാജസന്നിധിയില്‍ ഭക്ഷിച്ചു പാനം ചെയ്തു. ദാവീദ് അയാളെ കുടിപ്പിച്ചു മത്തനാക്കി. എന്നാല്‍ അന്നും ഊരിയാ വീട്ടിലേക്കു പോയില്ല. രാത്രിയില്‍ രാജഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പില്‍ പോയി കിടന്നു.
14
അടുത്ത പ്രഭാതത്തില്‍ ദാവീദ് ഊരിയായുടെ കൈവശം യോവാബിന് ഒരു എഴുത്തു കൊടുത്തയച്ചു.
15
അതില്‍ ഇങ്ങനെയെഴുതി: “ഘോരയുദ്ധം നടക്കുന്നിടത്ത് ഊരിയായെ മുന്നണിയില്‍ നിര്‍ത്തണം. അവന് വെട്ടേറ്റ് മരിക്കത്തക്കവിധം അവനെ വിട്ട് നിങ്ങള്‍ പിന്‍വാങ്ങണം.”
16
യോവാബ് പട്ടണം വളഞ്ഞപ്പോള്‍ ശത്രുക്കള്‍ക്കു ശക്തിയുള്ള ഒരു സ്ഥാനത്ത് ഊരിയായെ നിര്‍ത്തി.
17
ശത്രുസൈന്യം യോവാബിനോട് ഏറ്റുമുട്ടി. ദാവീദിന്റെ പടയാളികളില്‍ ചിലര്‍ കൊല്ലപ്പെട്ടു. ഹിത്യനായ ഊരിയായും അക്കൂട്ടത്തില്‍ വധിക്കപ്പെട്ടു.
18
യുദ്ധവാര്‍ത്ത അറിയിക്കാന്‍ യോവാബു ദാവീദിന്റെ അടുക്കല്‍ ആളയച്ചു;
19
യോവാബ് ദൂതനോട് ഇപ്രകാരം കല്പിച്ചിരുന്നു: “യുദ്ധവാര്‍ത്ത എല്ലാം കേള്‍ക്കുമ്പോള്‍ രാജാവിനു കോപം വന്നേക്കാം.
20
രാജാവു നിന്നോടു, നിങ്ങള്‍ പട്ടണത്തോട് ഇത്ര അടുത്തുനിന്നു പടവെട്ടിയതെന്ത്? ശത്രുക്കള്‍ മതിലിന്മേല് നിന്നുകൊണ്ട് എയ്യുമെന്ന് നിങ്ങള്‍ അറിഞ്ഞിരുന്നില്ലേ?
21
ഗിദെയോന്റെ പുത്രനായ അബീമേലെക്കിനെ കൊന്നത് എങ്ങനെയെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ? തേബെസില്‍വച്ച് ഒരു സ്ത്രീ മതിലിന്മേല് നിന്നുകൊണ്ടു തിരികല്ലിന്‍പിള്ള അവന്റെമേല്‍ ഇട്ടതുകൊണ്ടല്ലേ? നിങ്ങള്‍ മതിലിനോട് ഇത്ര അടുത്തു ചെന്നത് എന്ത്? ഇങ്ങനെയെല്ലാം രാജാവു ചോദിക്കുമ്പോള്‍ അങ്ങയുടെ ഭൃത്യനായ ഊരിയായും മരിച്ചുപോയി എന്നു നീ പറയണം.”
22
ദൂതന് പോയി യോവാബ് പറഞ്ഞതെല്ലാം ദാവീദിനെ അറിയിച്ചു.
23
അയാള്‍ ഇപ്രകാരം പറഞ്ഞു: “ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരായിരുന്നു. വെളിമ്പ്രദേശത്തുവച്ചു നമ്മോടു യുദ്ധം ചെയ്യാന്‍ അവര്‍ പുറത്തുവന്നു. എന്നാല്‍ നഗരവാതില്ക്കലേക്ക് നാം അവരെ തിരിച്ചോടിച്ചു.
24
അപ്പോള്‍ മതിലിന്റെ മുകളില്‍നിന്നു അവര്‍ നമ്മുടെ നേര്‍ക്ക് അമ്പെയ്തു; അവിടുത്തെ ഭൃത്യന്മാരില് ചിലര്‍ കൊല്ലപ്പെട്ടു; അങ്ങയുടെ ദാസന് ഹിത്യനായ ഊരിയായും മരിച്ചു.”
25
ഇതു കേട്ട് ദാവീദ് ദൂതനോടു പറഞ്ഞു: “നീ യോവാബിനോടു പറയുക: ഭാരപ്പെടേണ്ടാ, ആരെല്ലാം യുദ്ധത്തില്‍ മരിക്കുമെന്നു മുന്‍കൂട്ടി പറയാന്‍ ആര്‍ക്കും സാധ്യമല്ലല്ലോ; അതുകൊണ്ട് ആക്രമണം ശക്തിപ്പെടുത്തി പട്ടണത്തെ തകര്‍ത്തുകളയുക. ഇങ്ങനെ പറഞ്ഞു നീ യോവാബിനെ ധൈര്യപ്പെടുത്തണം.”
26
മരണവാര്‍ത്ത കേട്ട് ഊരിയായുടെ ഭാര്യ ഭര്‍ത്താവിനെച്ചൊല്ലി വിലപിച്ചു.
27
വിലാപകാലം കഴിഞ്ഞ് ദാവീദ് ആളയച്ച് അവളെ കൊട്ടാരത്തില്‍ വരുത്തി പാര്‍പ്പിച്ചു. അവള് രാജാവിന്റെ ഭാര്യയായിത്തീര്‍ന്നു. അവള് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു. എന്നാല്‍ ദാവീദ് ചെയ്തതു സര്വേശ്വരന് അനിഷ്ടമായി.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24