bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 17
2 Samuel 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
1
അഹീഥോഫെല്‍ അബ്ശാലോമിനോടു ചോദിച്ചു: “ഞാന്‍ പന്തീരായിരം പേരെ കൂട്ടിക്കൊണ്ട് ഈ രാത്രിതന്നെ ദാവീദിനെ പിന്തുടരട്ടേ?
2
ക്ഷീണിച്ചും അധൈര്യപ്പെട്ടുമിരിക്കുന്ന ഈ സമയത്ത് അയാളെ ഞാന്‍ ആക്രമിച്ചു പരിഭ്രാന്തനാക്കും; കൂടെയുള്ളവരെല്ലാം ഓടിപ്പോകുകയും ചെയ്യും. രാജാവിനെ മാത്രമേ ഞാന്‍ കൊല്ലുകയുള്ളൂ;
3
മണവാളന്റെ അടുക്കലേക്കു വരുന്ന മണവാട്ടിയെപ്പോലെ അയാളുടെ അനുചരന്മാരെല്ലാം അങ്ങയുടെ അടുക്കലേക്കു മടങ്ങിവരാന്‍ ഞാന്‍ ഇടയാക്കും. ഒരാളെ മാത്രം കൊല്ലുവാനേ അങ്ങ് ആഗ്രഹിക്കുന്നുള്ളല്ലോ; മറ്റുള്ളവരെല്ലാം സുരക്ഷിതരായിരിക്കും.”
4
ഈ ഉപദേശം അബ്ശാലോമിനും കൂടെയുള്ള സകല ഇസ്രായേല്‍നേതാക്കന്മാര്‍ക്കും ഇഷ്ടപ്പെട്ടു.
5
“ഹൂശായിയെക്കൂടി വിളിക്കുക. അവനു പറയാനുള്ളതുകൂടി കേള്‍ക്കാമല്ലോ” അബ്ശാലോം പറഞ്ഞു.
6
ഹൂശായി അടുത്തുവന്നപ്പോള്‍, അബ്ശാലോം അയാളോട്, അഹീഥോഫെലിന്റെ അഭിപ്രായം പറഞ്ഞു. “അതുപോലെ ചെയ്കയാണോ വേണ്ടത്? നീ എന്തു പറയുന്നു” എന്നു ചോദിച്ചു.
7
ഹൂശായി പറഞ്ഞു: “അഹീഥോഫെല്‍ ഇത്തവണ നല്കിയ ഉപദേശം ശരിയല്ല;
8
അങ്ങയുടെ പിതാവും അനുയായികളും കരുത്തന്മാരാണ്. കുട്ടികള്‍ അപഹരിക്കപ്പെട്ട തള്ളക്കരടിയെപ്പോലെ അവര്‍ ക്ഷോഭിച്ചിരിക്കുന്നു എന്ന് അങ്ങേക്ക് അറിയാമല്ലോ. മാത്രമല്ല അങ്ങയുടെ പിതാവ് യുദ്ധനിപുണനുമാണ്. അയാള്‍ ജനത്തോടൊത്തു രാത്രി പാര്‍ക്കുകയില്ല;
9
ഇപ്പോള്‍ത്തന്നെ ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയായിരിക്കും. അങ്ങയുടെ സൈന്യത്തെ ദാവീദ് ആക്രമിക്കുകയും ആരെങ്കിലും വധിക്കപ്പെടുകയും ചെയ്താല്‍ അബ്ശാലോമിന്റെ ആളുകളുടെ ഇടയില്‍ ഒരു കൂട്ടക്കൊല നടന്നു എന്ന വാര്‍ത്ത പരക്കും.
10
അങ്ങനെ സംഭവിച്ചാല്‍ സിംഹത്തെപ്പോലെ ധീരന്മാരായവര്‍പോലും ഭയവിഹ്വലരാകും. അങ്ങയുടെ പിതാവ് ധീരയോദ്ധാവും കൂടെയുള്ളവര്‍ ശൂരന്മാരുമാണെന്ന് ഇസ്രായേല്യര്‍ക്കെല്ലാം അറിയാം.
11
അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്: ദാന്‍ മുതല്‍ ബേര്‍-ശേബാവരെ കടല്ക്കരയിലെ മണല്‍ത്തരിപോലെ അസംഖ്യമായുള്ള ഇസ്രായേല്‍ജനത്തെ ഒരുമിച്ചുകൂട്ടണം; അങ്ങുതന്നെ അവരെ യുദ്ധത്തില്‍ നയിക്കണം.
12
എവിടെ ആയിരുന്നാലും ദാവീദിനെ നമുക്കു കണ്ടുപിടിക്കാം; കാണുന്നിടത്തുവച്ചു മഞ്ഞുതുള്ളി നിലത്തു വീഴുന്നതുപോലെ നാം അയാളുടെമേല്‍ ചാടിവീഴും. അപ്പോള്‍ രാജാവോ കൂടെയുള്ള ജനമോ ജീവനോടെ ശേഷിക്കുകയില്ല.
13
അയാള്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ പ്രവേശിച്ചാല്‍ നാമെല്ലാവരുംകൂടി ആ പട്ടണത്തെ വടംകൊണ്ടു കെട്ടി താഴ്വരയിലേക്കു വലിച്ചിടും. അവിടെ ഒരു കല്‍ത്തുണ്ടുപോലും ശേഷിക്കുകയില്ല.”
14
ഇതു കേട്ട് അബ്ശാലോമും ഇസ്രായേല്യരെല്ലാവരും പറഞ്ഞു: “അര്‍ഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹീഥോഫെലിന്റേതിലും മെച്ചം.” അബ്ശാലോമിന് അനര്‍ഥം സംഭവിക്കത്തക്കവിധം അഹീഥോഫെലിന്റെ നല്ല ആലോചന വ്യര്‍ഥമായിത്തീരാന്‍ സര്വേശ്വരന് നിശ്ചയിച്ചിരുന്നു.
15
അബ്ശാലോമിനും കൂടെയുള്ള ഇസ്രായേല്‍നേതാക്കള്‍ക്കും അഹീഥോഫെല്‍ നല്കിയ ഉപദേശവും താന്‍ പറഞ്ഞ അഭിപ്രായവും പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരെയും ഹൂശായി അറിയിച്ചു. ഹൂശായി തുടര്‍ന്നുപറഞ്ഞു:
16
“അതുകൊണ്ടു നിങ്ങള്‍ വേഗം ആളയച്ചു ദാവീദും കൂടെയുള്ളവരും മരുഭൂമിയിലേക്കുള്ള കടവില്‍ ഈ രാത്രിയില്‍ പാര്‍ക്കരുതെന്നും അവര്‍ കൊല്ലപ്പെടാതിരിക്കാന്‍ എങ്ങനെയെങ്കിലും അക്കരെ കടക്കണമെന്നും ദാവീദിനോടു പറയണം.”
17
പട്ടണത്തില്‍വച്ച് ആരും തങ്ങളെ കാണാതിരിക്കുന്നതിനുവേണ്ടി യോനാഥാനും അഹീമാസും എന്‍-രോഗെലിനടുക്കല്‍ കാത്തുനില്ക്കുമായിരുന്നു. ഒരു ഭൃത്യ ചെന്നു വിവരമെല്ലാം അവരെ അറിയിക്കും; അവര്‍ പോയി ദാവീദിനോടു വിവരം പറയും;.
18
എന്നാല്‍ ഇത്തവണ ഒരു ബാലന് യോനാഥാനെയും അഹീമാസിനെയും കണ്ടു; അവന് അബ്ശാലോമിനോടു വിവരം പറഞ്ഞു. അതറിഞ്ഞ് അവര്‍ ഓടി ബഹൂരീമില്‍ ഒരു വീട്ടില്‍ ചെന്നു. അവിടെ മുറ്റത്തുണ്ടായിരുന്ന കിണറ്റില്‍ ഇറങ്ങി ഒളിച്ചിരുന്നു.
19
ഗൃഹനായിക കിണറ്റിനു മുകളില്‍ മൂടുവിരിയിട്ട് അതില്‍ ധാന്യം നിരത്തി. അതുകൊണ്ട് അവര്‍ ഒളിച്ചിരിക്കുന്ന വിവരം ആരും അറിഞ്ഞില്ല.
20
അബ്ശാലോമിന്റെ ഭൃത്യന്മാര് ആ വീട്ടില്‍ വന്നു, സ്ത്രീയോട് “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അവള് പറഞ്ഞു: “അവര്‍ നദി കടന്ന് അക്കരയ്‍ക്കുപോയി.” ഭൃത്യന്മാര് അന്വേഷിച്ചെങ്കിലും അവരെ കാണാതെ യെരൂശലേമിലേക്കു മടങ്ങി;
21
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യോനാഥാനും അഹീമാസും കിണറ്റില്‍നിന്നു കയറിച്ചെന്നു ദാവീദുരാജാവിനോടു വിവരം പറഞ്ഞു: “നിങ്ങള്‍ വേഗം അക്കരയ്ക്കു പോകുക. അഹീഥോഫെല്‍ അങ്ങേക്കെതിരെ ഉപദേശം നല്കിയിരിക്കുന്നു.”
22
ദാവീദും അനുയായികളും യോര്‍ദ്ദാന്‍നദി കടന്നു. നേരം വെളുത്തപ്പോഴേക്കും അവരെല്ലാം നദിക്കക്കരെ എത്തിയിരുന്നു.
23
തന്റെ ഉപദേശം സ്വീകരിച്ചില്ലെന്ന് അഹീഥോഫെല്‍ ഗ്രഹിച്ചപ്പോള്‍ കഴുതപ്പുറത്തു കയറി പട്ടണത്തിലുള്ള തന്റെ വീട്ടില്‍ ചെന്നു; വീട്ടുകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. കുടുംബക്കല്ലറയില്‍തന്നെ മൃതശരീരം അടക്കം ചെയ്തു.
24
ദാവീദ് മഹനയീമിലെത്തി. അബ്ശാലോമും കൂടെയുള്ള ഇസ്രായേല്യരും യോര്‍ദ്ദാന്‍നദി കടന്നു.
25
യോവാബിനു പകരം അമാസയെ അബ്ശാലോം സേനാധിപതിയായി നിയമിച്ചിരുന്നു. അമാസ ഇശ്മായേല്യനായ ഇത്രായുടെ പുത്രനായിരുന്നു. മാതാവ് അബീഗല്‍ നാഹാശിന്റെ പുത്രിയും യോവാബിന്റെ അമ്മയായ സെരൂയായുടെ സഹോദരിയും ആയിരുന്നു.
26
ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദില്‍ പാളയമടിച്ചു.
27
മഹനയീമില്‍ എത്തിയപ്പോള്‍ അമ്മോനിലെ രബ്ബാ പട്ടണത്തിലുള്ള നാഹാശിന്റെ പുത്രന് ശോബിയും, ലോ-ദെബാര്‍കാരനായ അമ്മീയേലിന്റെ പുത്രന് മാഖീറും, രോഗെലിമില്‍നിന്നു ഗിലെയാദ്യനായ ബര്‍സില്ലായിയും ദാവീദിനെ സന്ദര്‍ശിച്ചു.
28
അവര്‍ തളികകള്‍, മണ്‍പാത്രങ്ങള്‍, കിടക്ക എന്നിവയും ദാവീദിനും കൂടെയുള്ളവര്‍ക്കും ഭക്ഷണസാധനങ്ങളും കൊണ്ടുവന്നു. അക്കൂട്ടത്തില്‍ കോതമ്പ്, മാവ്, ബാര്‍ലി, മലര്, അമരയ്ക്കാ, പയറ്,
29
പരിപ്പ്, തേന്‍, പാല്‍ക്കട്ടി, തൈര് എന്നിവയും ഏതാനും ആടുകളും ഉണ്ടായിരുന്നു. മരുഭൂമിയില്‍ ദാവീദും കൂടെയുള്ളവരും വിശന്നും ദാഹിച്ചും ക്ഷീണരായി ഇരിക്കുന്നുവല്ലോ എന്ന് അവര്‍ വിചാരിച്ചു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24