bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Samuel 8
2 Samuel 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
1
ദാവീദ് ഫെലിസ്ത്യരെ വീണ്ടും ആക്രമിച്ചു കീഴടക്കി. അവരില്‍നിന്നു മെഥെഗമ്മാ പിടിച്ചെടുത്തു.
2
അദ്ദേഹം മോവാബ്യരെ നിശ്ശേഷം തോല്പിച്ചു. അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു മൂന്നില്‍ രണ്ടു ഭാഗത്തെ കൊന്നു. ശേഷിച്ചവരെ വെറുതെ വിട്ടു. അവര്‍ കീഴടങ്ങി ദാവീദിനു കപ്പം കൊടുത്തു.
3
യൂഫ്രട്ടീസ്നദിയുടെ തീരത്തു തന്റെ അധികാരം പുനഃസ്ഥാപിക്കാന്‍ പോകുമ്പോള്‍ രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെറിനെ ദാവീദ് തോല്പിച്ചു.
4
അയാളുടെ സൈന്യത്തിലുണ്ടായിരുന്ന ആയിരത്തി എഴുനൂറു കുതിരപ്പട്ടാളക്കാരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദു പിടിച്ചെടുത്തു. നൂറു രഥങ്ങള്‍ക്കുള്ള കുതിരകളെ ഒഴിച്ച് ബാക്കിയുള്ളവയുടെ കുതികാല് വെട്ടി മുടന്തുള്ളവയാക്കി.
5
ദമാസ്ക്കസിലെ സിറിയാക്കാര്‍ സോബാരാജാവായ ഹദദേസെറിനെ സഹായിക്കാന്‍ അയച്ച സൈനികരില്‍ ഇരുപത്തീരായിരം പേരെ ദാവീദു സംഹരിച്ചു.
6
പിന്നീട് ദാവീദ് ദമാസ്ക്കസിനോടു ചേര്‍ന്നു സിറിയായില്‍ കാവല്ഭടന്മാരെ നിര്‍ത്തി. സിറിയാക്കാര്‍ ദാവീദിന്റെ സാമന്തപദം സ്വീകരിച്ച് അദ്ദേഹത്തിനു കപ്പം കൊടുത്തു. ദാവീദു പോയ സ്ഥലങ്ങളിലെല്ലാം സര്വേശ്വരന് അദ്ദേഹത്തിനു വിജയം നല്കി.
7
ഹദദേസെറിന്റെ ഭൃത്യന്മാര് വഹിച്ചിരുന്ന സ്വര്‍ണപ്പരിചകള്‍ ദാവീദ് യെരൂശലേമിലേക്കു കൊണ്ടുപോയി.
8
ഹദദേസെര്‍ ഭരിച്ചിരുന്ന ബേതഹ്, ബെരോതാ എന്നീ പട്ടണങ്ങളില്‍നിന്നു ധാരാളം വെള്ളോടും അദ്ദേഹം കൈവശപ്പെടുത്തി.
9
ദാവീദ് ഹദദേസെറിന്റെ സര്‍വസൈന്യത്തെയും തോല്പിച്ചു എന്നു ഹാമാത്ത്‍രാജാവായ തോയി കേട്ടു.
10
ദാവീദ് രാജാവിന്റെ ക്ഷേമം അന്വേഷിക്കാനും തന്നോടു പലപ്പോഴും പടവെട്ടിയിരുന്ന ഹദദേസെറിനെ തോല്പിച്ചതിലുള്ള അഭിനന്ദനം അറിയിക്കാനുമായി തോയി തന്റെ പുത്രനായ യോരാമിനെ ദാവീദിന്റെ അടുക്കല്‍ അയച്ചു. വെള്ളി, സ്വര്‍ണം, ഓട് എന്നിവകൊണ്ടുള്ള സാധനങ്ങള്‍ പാരിതോഷികമായി യോരാം കൊണ്ടുവന്നിരുന്നു.
11
അവയെല്ലാം ദാവീദ് സര്‍വേശ്വരനു പ്രതിഷ്ഠിച്ചു. അതോടൊപ്പം എദോമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴ്പെടുത്തിയ ജനതകളില്‍നിന്നും
12
കൈവശപ്പെടുത്തിയ വെള്ളിയും പൊന്നും രെഹോബിന്റെ പുത്രനും സോബാരാജാവുമായ ഹദദേസെരില്‍നിന്നു പിടിച്ചെടുത്ത സാധനങ്ങളും ദാവീദ് സര്‍വേശ്വരനു പ്രതിഷ്ഠിച്ചു.
13
ഉപ്പുതാഴ്വരയില്‍വച്ചു പതിനെണ്ണായിരം എദോമ്യരെ സംഹരിച്ചശേഷം ഏറ്റവും കീര്‍ത്തിമാനായിട്ടാണ് അദ്ദേഹം മടങ്ങിവന്നത്.
14
ദാവീദ് എദോമില് എല്ലായിടത്തും കാവല്‍പ്പടയെ നിയമിച്ചു. എദോമ്യരെല്ലാം അദ്ദേഹത്തിന്റെ അടിമകളായി; എല്ലായിടത്തും സര്വേശ്വരന് ദാവീദിനു വിജയം നല്കി.
15
ദാവീദ് ഇസ്രായേല്‍ജനത്തെ ആകമാനം ഭരിച്ചു. തന്റെ ജനങ്ങള്‍ക്കു നീതിയും ന്യായവും അദ്ദേഹം നടത്തിക്കൊടുത്തു.
16
സെരൂയായുടെ പുത്രനായ യോവാബ് അദ്ദേഹത്തിന്റെ സൈന്യാധിപനും അഹീലൂദിന്റെ പുത്രനായ യെഹോശാഫാത്ത് കാര്യസ്ഥനും ആയിരുന്നു.
17
അഹീതൂബിന്റെ പുത്രന് സാദോക്കും അബ്യാഥാരിന്റെ പുത്രന് അഹീമേലെക്കും പുരോഹിതന്മാരും, സെരായാ കാര്യദര്‍ശിയും ആയിരുന്നു.
18
യെഹോയാദയുടെ പുത്രന് ബെനായാ ക്രേത്യരുടെയും പെലേത്യരുടെയും അധിപതി ആയിരുന്നു. ദാവീദിന്റെ പുത്രന്മാര് പുരോഹിതന്മാരും ആയിരുന്നു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24