bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 1
1 Kings 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 2 →
1
ദാവീദ്രാജാവു വൃദ്ധനായി; ഭൃത്യന്മാര് രാജാവിനെ പുതപ്പിച്ചിട്ടും അദ്ദേഹത്തിനു കുളിരു മാറിയില്ല.
2
അവര്‍ രാജാവിനോടു പറഞ്ഞു: “ഞങ്ങള്‍ അങ്ങേക്കുവേണ്ടി ഒരു യുവതിയെ അന്വേഷിക്കാം; അവള് അങ്ങയെ ശുശ്രൂഷിക്കുകയും അങ്ങയുടെ കൂടെ കിടന്നു ചൂടു പകരുകയും ചെയ്യട്ടെ.
3
അവര്‍ സുന്ദരിയായ ഒരു യുവതിയെ ഇസ്രായേല്‍ദേശത്തെല്ലാം അന്വേഷിച്ചു; അങ്ങനെ ശൂനേംകാരിയായ അബീശഗിനെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
4
അതിസുന്ദരിയായിരുന്ന അവള് രാജാവിനെ ശുശ്രൂഷിച്ചു; എന്നാല്‍ രാജാവ് അവളെ പ്രാപിച്ചില്ല.
5
[5,6] അബ്ശാലോമിന്റെ മരണശേഷം അദോനിയാ ആയിരുന്നു ദാവീദിന്റെയും ഹഗ്ഗീത്തിന്റെയും പുത്രന്മാരില് മൂത്തവന്. അവനും അതികോമളനായിരുന്നു; അവന്റെ തെറ്റായ പ്രവൃത്തികള്‍ക്കു പിതാവ് അവനെ ഒരിക്കലും ശാസിച്ചിരുന്നില്ല. അവന് രാജാവാകാന്‍ ആഗ്രഹിച്ചു. രഥങ്ങളെയും കുതിരക്കാരെയും കൂടാതെ അമ്പത് അകമ്പടിക്കാരെയും തനിക്കുവേണ്ടി ഒരുക്കി.
7
സെരൂയായുടെ പുത്രനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരോടും ഇതേപ്പറ്റി അയാള്‍ ആലോചിച്ചു; അയാള്‍ക്കു പിന്തുണ നല്‍കാമെന്ന് അവര്‍ സമ്മതിച്ചു.
8
എന്നാല്‍ പുരോഹിതനായ സാദോക്കും യഹോയാദയുടെ പുത്രന് ബെനായായും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ അംഗരക്ഷകരും അദോനിയായുടെ പക്ഷം ചേര്‍ന്നില്ല.
9
അദോനിയാ ഒരു ദിവസം എന്‍-രോഗെല്‍ അരുവിയുടെ സമീപത്തുള്ള സോഹേലത്ത് കല്ലിനരികെ ആടുമാടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും യാഗമര്‍പ്പിച്ചു. അയാള്‍ ദാവീദുരാജാവിന്റെ പുത്രന്മാരായ തന്റെ എല്ലാ സഹോദരന്മാരെയും രാജസേവകരായ സകല യെഹൂദ്യരെയും അതിനു ക്ഷണിച്ചിരുന്നു.
10
എന്നാല്‍ നാഥാന്‍പ്രവാചകനെയും ബെനായായെയും രാജാവിന്റെ അംഗരക്ഷകരെയും തന്റെ സഹോദരനായ ശലോമോനെയും അയാള്‍ ക്ഷണിച്ചില്ല.
11
നാഥാന്‍പ്രവാചകന്‍ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോടു ചോദിച്ചു: “ഹഗ്ഗീത്തിന്റെ പുത്രനായ അദോനിയാ രാജാവായതു നീ അറിഞ്ഞില്ലേ? നമ്മുടെ യജമാനനായ ദാവീദുരാജാവും ആ വിവരം അറിഞ്ഞിട്ടില്ല;
12
നിന്റെയും നിന്റെ പുത്രന് ശലോമോന്റെയും ജീവരക്ഷയ്ക്കുവേണ്ടി എന്റെ ഉപദേശം കേള്‍ക്കുക;
13
ഉടന്‍തന്നെ നീ ചെന്നു ദാവീദുരാജാവിനോടു ചോദിക്കണം: ‘എന്റെ യജമാനനായ രാജാവേ, എന്റെ മകന് ശാലോമോന് അങ്ങയുടെ പിന്‍ഗാമിയായി സിംഹാസനത്തില്‍ ഇരുന്നു വാഴുമെന്ന് അങ്ങ് എന്നോടു പ്രതിജ്ഞ ചെയ്തിരുന്നതല്ലേ? പിന്നെ എങ്ങനെ അദോനിയാ രാജാവായി?’
14
നീ രാജാവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വന്നു നിനക്കു പിന്തുണ നല്കിക്കൊള്ളാം.”
15
ബത്ത്-ശേബ ശയനമുറിയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു; ശൂനേംകാരി അബീശഗ് വൃദ്ധനായ രാജാവിനെ ശുശ്രൂഷിച്ചുകൊണ്ടിരുന്നു.
16
ബത്ത്-ശേബ രാജാവിനെ താണുവണങ്ങി. “നിനക്ക് എന്തു വേണം” എന്നു രാജാവ് അവളോടു ചോദിച്ചു.
17
അവള് പറഞ്ഞു: “എന്റെ യജമാനനേ, എന്റെ മകന് ശലോമോന് അങ്ങേക്കു ശേഷം രാജാവായി അങ്ങയുടെ സിംഹാസനത്തില്‍ വാണരുളുമെന്ന് അങ്ങയുടെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ അങ്ങ് എന്നോടു സത്യം ചെയ്തിരുന്നല്ലോ;
18
എന്നാല്‍ ഇപ്പോള്‍ ഇതാ, അദോനിയാ രാജാവായിരിക്കുന്നു; അവിടുന്ന് ഇത് അറിയുന്നുമില്ല.
19
അവന് ഒട്ടു വളരെ കാളകളെയും ആടുകളെയും കൊഴുത്തു തടിച്ച മൃഗങ്ങളെയും കൊന്നു വിരുന്നു നടത്തുന്നു. അവന് എല്ലാ രാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരെയും സൈന്യാധിപനായ യോവാബിനെയും ക്ഷണിച്ചു. എന്നാല്‍ അങ്ങയുടെ പുത്രനായ ശലോമോനെ അവന് ക്ഷണിച്ചിട്ടില്ല.
20
എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി രാജ്യഭരണം നടത്തുന്നത് ആരായിരിക്കും എന്ന് അങ്ങു പ്രഖ്യാപിക്കുന്നതു കേള്‍ക്കാന്‍ ഇസ്രായേല്‍ജനം കാത്തിരിക്കുകയാണ്.
21
അവിടുന്ന് അങ്ങനെ ചെയ്തില്ലെങ്കില്‍ അങ്ങു മരിച്ച് പിതാക്കന്മാരോടു ചേരുമ്പോള്‍ എന്നെയും എന്റെ മകന് ശലോമോനെയും അവര്‍ രാജ്യദ്രോഹികളായി കണക്കാക്കും.”
22
ബത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ നാഥാന്‍പ്രവാചകന്‍ കൊട്ടാരത്തില്‍ വന്നു.
23
പ്രവാചകന് വന്ന വിവരം രാജാവിനെ അറിയിച്ചു. നാഥാന് രാജസന്നിധിയില്‍ വന്ന് താണുവണങ്ങി.
24
പ്രവാചകന് രാജാവിനോടു ചോദിച്ചു: “എന്റെ യജമാനനായ രാജാവേ, അങ്ങയുടെ പിന്‍ഗാമിയായി അങ്ങയുടെ സിംഹാസനത്തിലിരുന്ന് അദോനിയാ രാജഭരണം നടത്തും എന്ന് അങ്ങു പ്രഖ്യാപിച്ചിട്ടുണ്ടോ?
25
അവന് ഇന്ന് അനേകം കാളകളെയും കൊഴുത്തു തടിച്ച ആടുമാടുകളെയും യാഗമര്‍പ്പിച്ചു. വിരുന്നിന് എല്ലാ രാജകുമാരന്മാരെയും സൈന്യാധിപന്മാരെയും അബ്യാഥാര്‍പുരോഹിതനെയും ക്ഷണിച്ചു. അവര്‍ ഭക്ഷിച്ചു പാനം ചെയ്യുകയും ‘അദോനിയാരാജാവേ ജയ, ജയ’ എന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്നു.
26
എന്നാല്‍ അങ്ങയുടെ ദാസനായ എന്നെയും സാദോക്ക്പുരോഹിതനെയും യഹോയാദയുടെ പുത്രന് ബെനായായെയും അങ്ങയുടെ പുത്രനായ ശലോമോനെയും അവന് ക്ഷണിച്ചിട്ടില്ല.
27
അങ്ങയുടെ പിന്‍ഗാമിയായി രാജ്യഭരണം നടത്തേണ്ടത് ആരാണെന്ന് അങ്ങു ഞങ്ങളെ അറിയിച്ചിട്ടില്ലല്ലോ. അങ്ങയുടെ കല്പന അനുസരിച്ചാണോ ഇതു നടന്നത്?”
28
ബത്ത്-ശേബയെ വിളിക്കാന്‍ രാജാവു കല്പിച്ചു; അവള് രാജസന്നിധിയില്‍ എത്തി.
29
അദ്ദേഹം അവളോടു പറഞ്ഞു: “എന്റെ സകല കഷ്ടതകളില്‍നിന്നും എന്നെ രക്ഷിച്ച ജീവിക്കുന്ന സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ നിന്നോടു സത്യം ചെയ്യുന്നു;
30
നിന്റെ മകന് ശലോമോന് എന്റെ കാലശേഷം സിംഹാസനസ്ഥനായി രാജ്യഭരണം നടത്തുമെന്ന് ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ ചെയ്തിരുന്ന പ്രതിജ്ഞ ഇന്നു ഞാന്‍ നിറവേറ്റും.”
31
ഇതു കേട്ട് ബത്ത്-ശേബ രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു: “എന്റെ യജമാനനായ രാജാവു നീണാള്‍ വാഴട്ടെ” എന്ന് ആശംസിച്ചു.
32
ദാവീദുരാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രന് ബെനായായെയും വിളിക്കാന്‍ കല്പിച്ചു; അവര്‍ രാജസന്നിധിയില്‍ എത്തി.
33
രാജാവ് അവരോടു കല്പിച്ചു: “നിങ്ങള്‍ എന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകന് ശലോമോനെ എന്റെ കോവര്‍കഴുതപ്പുറത്തിരുത്തി ഗീഹോനിലേക്കു കൊണ്ടുപോകുക.
34
അവിടെവച്ചു സാദോക്ക്പുരോഹിതനും നാഥാന്‍പ്രവാചകനും കൂടി അവനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യണം. പിന്നീട് കാഹളം ഊതി ‘ശലോമോന്‍രാജാവ് നീണാള്‍ വാഴട്ടെ’ എന്ന് ആര്‍ത്തുഘോഷിക്കണം.
35
അതിനുശേഷം നിങ്ങള്‍ അവന്റെ പിന്നാലെ വരണം. അവന് വന്ന് എന്റെ സിംഹാസനത്തിലിരുന്ന് എനിക്കു പകരം ഭരണം നടത്തട്ടെ. ഇസ്രായേലിന്റെയും യെഹൂദായുടെയും ഭരണാധികാരിയായി ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.”
36
അപ്പോള്‍ യഹോയാദയുടെ പുത്രന് ബെനായാ പറഞ്ഞു: “അങ്ങനെയാകട്ടെ; യജമാനനായ രാജാവിന്റെ ദൈവമായ സര്‍വേശ്വരനും അപ്രകാരംതന്നെ കല്പിക്കട്ടെ.
37
അവിടുന്നു യജമാനനായ രാജാവിന്റെകൂടെ ഇരുന്നതുപോലെ ശാലോമോന്റെകൂടെയും ഇരിക്കട്ടെ. അദ്ദേഹത്തിന്റെ ഭരണം അങ്ങയുടേതിലും മികച്ചതായിരിക്കട്ടെ.”
38
അങ്ങനെ സാദോക്ക്പുരോഹിതനും നാഥാന്‍പ്രവാചകനും യഹോയാദയുടെ പുത്രന് ബെനായായും ക്രേത്യരും പെലേത്യരുമായ അംഗരക്ഷകരും ശലോമോനെ ദാവീദുരാജാവിന്റെ കോവര്‍കഴുതപ്പുറത്തിരുത്തി ഗീഹോനിലേക്ക് ആനയിച്ചു.
39
സാദോക്ക്പുരോഹിതന്‍ തിരുസാന്നിധ്യകൂടാരത്തില്‍നിന്നു തൈലക്കൊമ്പെടുത്തു ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി; ‘ശലോമോന്‍രാജാവു നീണാള്‍ വാഴട്ടെ’ എന്നു ജനം ആര്‍ത്തുവിളിച്ചു;
40
അവര്‍ കുഴലൂതിയും ഭൂമി പിളരുംവിധം ഹര്‍ഷാരവം മുഴക്കിയുംകൊണ്ട് ശലോമോനെ അനുഗമിച്ചു.
41
വിരുന്നു കഴിഞ്ഞപ്പോഴേക്ക് അദോനിയായും കൂടെയുണ്ടായിരുന്ന അതിഥികളും ആ ശബ്ദകോലാഹലം കേട്ടു; പട്ടണത്തില്‍നിന്ന് ഉയരുന്ന ആരവം എന്ത് എന്ന് യോവാബ് അന്വേഷിച്ചു;
42
അയാള്‍ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അബ്യാഥാര്‍പുരോഹിതന്റെ പുത്രന് യോനാഥാന് അവിടെ എത്തി. അദോനിയാ പറഞ്ഞു: “അകത്തു വരിക; നല്ലവനായ നീ സദ്വാര്ത്ത ആയിരിക്കുമല്ലോ കൊണ്ടുവരുന്നത്.”
43
യോനാഥാന് അദോനിയായോടു പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു;
44
രാജാവ് സാദോക്ക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യഹോയാദയുടെ പുത്രനായ ബെനായായെയും തന്റെ അംഗരക്ഷകരായ ക്രേത്യരെയും പെലേത്യരെയും അദ്ദേഹത്തിന്റെ കൂടെ അയച്ചു; അവര്‍ അദ്ദേഹത്തെ രാജാവിന്റെ കോവര്‍കഴുതപ്പുറത്താണ് എഴുന്നള്ളിച്ചത്.
45
സാദോക്ക്പുരോഹിതനും നാഥാന് പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനില്‍ വച്ചു രാജാവായി അഭിഷേകം ചെയ്തു. പട്ടണം ഇളകത്തക്കവിധം ആര്‍ത്തട്ടഹസിച്ചുകൊണ്ട് അവര്‍ മടങ്ങിപ്പോയി. നിങ്ങള്‍ കേട്ട ആരവം അതാണ്.
46
ശലോമോന് ഇപ്പോള്‍ സിംഹാസനാരൂഢനായിരിക്കുന്നു.
47
രാജഭൃത്യന്മാര് നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാന്‍ പോയിരുന്നു.” അങ്ങയുടെ ദൈവം ശലോമോന്റെ നാമത്തെ അങ്ങയുടേതിലും മഹനീയവും അദ്ദേഹത്തിന്റെ ഭരണം അങ്ങയുടേതിലും മികച്ചതുമാക്കട്ടെ എന്ന് അവര്‍ ആശംസിച്ചു.
48
രാജാവ് കിടക്കയില്‍ ഇരുന്നുതന്നെ ദൈവത്തെ വണങ്ങി ഇങ്ങനെ പ്രാര്‍ഥിച്ചു. എന്റെ സന്തതികളിലൊരുവന്‍ സിംഹാസനത്തിലിരിക്കുന്നത് എനിക്കു കാണാന്‍ ഇടയാക്കിയ ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെടുമാറാകട്ടെ.”
49
അപ്പോള്‍ അദോനിയായുടെ അതിഥികള്‍ ഭയപ്പെട്ട്; ഓരോരുത്തരായി സ്ഥലംവിട്ടു;
50
ശലോമോനെ ഭയപ്പെട്ട അദോനിയാ ജീവരക്ഷയ്ക്കായി യാഗപീഠത്തിന്റെ കൊമ്പുകളില്‍ പിടിച്ചു.
51
തന്നെ കൊല്ലുകയില്ലെന്നു ശലോമോന് സത്യം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടു ഭയചകിതനായ അദോനിയാ യാഗപീഠത്തിന്റെ കൊമ്പുകളില്‍ പിടിച്ചിരിക്കുന്ന വിവരം ശലോമോന് അറിഞ്ഞു.
52
ശലോമോന് പറഞ്ഞു: “അവന് വിശ്വസ്തനെങ്കില്‍ അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. കുറ്റക്കാരനെങ്കില്‍ മരിക്കുകതന്നെ വേണം.”
53
ശലോമോന്‍രാജാവ് ആളയച്ച് അയാളെ യാഗപീഠത്തിങ്കല്‍നിന്നു വരുത്തി. അയാള്‍ രാജാവിനെ താണുവണങ്ങി; “വീട്ടില്‍ പൊയ്ക്കൊള്ളാന്‍” ശലോമോന് അയാളോടു പറഞ്ഞു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22