bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 21
1 Kings 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 22 →
1
ജെസ്രീലില്‍ ആഹാബിന്റെ കൊട്ടാരത്തിനടുത്തു തദ്ദേശവാസിയായ നാബോത്തിന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
2
ഒരു ദിവസം ആഹാബ് നാബോത്തിനോട് പറഞ്ഞു: “ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനുവേണ്ടി നിന്റെ മുന്തിരിത്തോട്ടം എനിക്കു തരിക; അതു കൊട്ടാരത്തിന്റെ സമീപത്താണല്ലോ; അതിനെക്കാള്‍ മെച്ചപ്പെട്ട ഒന്നു ഞാന്‍ നിനക്കു നല്‍കാം. അതല്ല, പണമാണു നിനക്കു വേണ്ടതെങ്കില്‍ വില തരാം.”
3
നാബോത്ത് പറഞ്ഞു: “ഈ മുന്തിരിത്തോട്ടം എന്റെ പിതൃസ്വത്താണ്; അത് അങ്ങേക്ക് കൈമാറുന്നതിന് സര്വേശ്വരന് ഇടയാക്കാതിരിക്കട്ടെ.”
4
നാബോത്തിന്റെ മറുപടിയില്‍ ദുഃഖിതനും കുപിതനുമായിത്തീര്‍ന്ന ആഹാബ് തന്റെ കൊട്ടാരത്തിലേക്കു മടങ്ങി, ഭക്ഷണമൊന്നും കഴിക്കാതെ ചുമരിനുനേരെ മുഖം തിരിച്ചു കിടന്നു.
5
ആഹാബിന്റെ ഭാര്യ ഈസേബെല്‍ അടുത്തുവന്നു ചോദിച്ചു: “അങ്ങ് ഭക്ഷണം കഴിക്കാതെ വ്യസനിച്ചിരിക്കുന്നതെന്ത്?” രാജാവു പറഞ്ഞു:
6
“നാബോത്തിന്റെ വാക്കുകളാണ് എന്റെ ദുഃഖത്തിനു കാരണം. അവന്റെ മുന്തിരിത്തോട്ടം എനിക്കു വിലയ്ക്കു തരികയോ അല്ലെങ്കില്‍ മറ്റൊരു മുന്തിരിത്തോട്ടത്തിനു പകരമായി നല്‍കുകയോ ചെയ്യാന്‍ ഞാന്‍ ആവശ്യപ്പെട്ടു; എന്നാല്‍ അവന് വിസമ്മതിച്ചു.”
7
“അങ്ങല്ലേ ഇസ്രായേലിലെ രാജാവ്? എഴുന്നേറ്റു ഭക്ഷണം കഴിക്കുക; ജെസ്രീല്‍ക്കാരന്‍ നാബോത്തിന്റെ മുന്തിരിത്തോട്ടം അങ്ങേക്കുവേണ്ടി ഞാന്‍ കൈവശപ്പെടുത്താം” എന്നു രാജ്ഞി പറഞ്ഞു.
8
ഈസേബെല്‍ ആഹാബിന്റെ പേരും മുദ്രയും വച്ച് ജെസ്രീലിലെ നേതാക്കള്‍ക്കും പ്രമാണിമാര്‍ക്കും കത്തുകളെഴുതി; അവ അവര്‍ക്കു കൊടുത്തു.
9
കത്തില്‍ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങള്‍ ഒരു ഉപവാസദിനം പ്രഖ്യാപിച്ചു ജനത്തെ അതിനു ക്ഷണിക്കണം; ജനങ്ങളുടെ കൂട്ടത്തില്‍ നാബോത്തിനു പ്രധാന സ്ഥാനം നല്‍കണം. അതിനുശേഷം നാബോത്ത് ദൈവത്തിനും രാജാവിനും എതിരായി ദൂഷണം പറഞ്ഞു എന്നു നീചന്മാരായ രണ്ടാളുകളെക്കൊണ്ട് അവനെതിരായി കള്ളസ്സാക്ഷ്യം പറയിക്കണം.
10
പിന്നീട് നിങ്ങള്‍ അയാളെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.”
11
പട്ടണത്തിലെ നേതാക്കളും പ്രമാണികളും ഈസേബെലിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിച്ചു.
12
അവര്‍ ഉപവാസദിനം പ്രഖ്യാപിച്ചു; ജനത്തെ വിളിച്ചുകൂട്ടി; നാബോത്തിന് അവരുടെ ഇടയില്‍ മുഖ്യസ്ഥാനം നല്കി.
13
നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചുപറഞ്ഞു എന്ന് നീചന്മാരായ രണ്ടാളുകള്‍ പരസ്യമായി കുറ്റാരോപണം നടത്തി. അവര്‍ അയാളെ പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
14
നാബോത്തിനെ കല്ലെറിഞ്ഞു കൊന്ന വിവരം അവര്‍ ഈസേബെലിനെ അറിയിച്ചു.
15
ഉടന്‍തന്നെ ഈസേബെല്‍ ആഹാബിനോടു പറഞ്ഞു: “ജെസ്രീല്‍ക്കാരനായ നാബോത്തിന്റെ കഥ കഴിഞ്ഞു; അയാള്‍ വിലയ്ക്കുതരാന് വിസമ്മതിച്ച മുന്തിരിത്തോട്ടം അങ്ങു കൈവശപ്പെടുത്തിക്കൊള്ളുക.”
16
നാബോത്തു മരിച്ചു എന്നറിഞ്ഞ് അയാളുടെ തോട്ടം കൈവശപ്പെടുത്താന്‍ ആഹാബ് അവിടേക്കു പോയി.
17
സര്വേശ്വരന് തിശ്ബ്യനായ ഏലിയായോട് അരുളിച്ചെയ്തു.
18
“നീ ശമര്യയില്‍ ആഹാബ് രാജാവിനെ ചെന്നു കാണുക. അവന് നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശപ്പെടുത്താന്‍ പോയിരിക്കുന്നു;
19
നീ അവനെ കൊലപ്പെടുത്തിയശേഷം അവന്റെ വസ്തു കൈവശപ്പെടുത്തുകയാണോ എന്നു സര്വേശ്വരന് ചോദിക്കുന്നതായി അയാളോടു പറയുക. നാബോത്തിന്റെ രക്തം നായ്ക്കള്‍ നക്കിക്കുടിച്ച സ്ഥലത്തുവച്ചുതന്നെ നിന്റെ രക്തവും അവ നക്കിക്കുടിക്കും എന്നും അവനോടു പറയുക.”
20
ആഹാബ് ഏലിയായെ കണ്ടപ്പോള്‍: “എന്റെ ശത്രുവായ നീ എന്നെ കണ്ടെത്തിയോ” എന്നു ചോദിച്ചു. “അതേ, ഞാന്‍ കണ്ടെത്തി” ഏലിയാ പ്രതിവചിച്ചു. സര്‍വേശ്വരന്റെ സന്നിധിയില്‍ അധര്‍മം ചെയ്യാന്‍ നീ നിന്നെത്തന്നെ വിലയ്ക്കു നല്കിയിരിക്കുന്നു;
21
അതുകൊണ്ട് അവിടുന്ന് അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കു അനര്‍ഥം വരുത്തും; ഞാന്‍ നിന്നെയും പ്രായഭേദം കൂടാതെ നിന്റെ കുടുംബത്തിലുള്ള സകല പുരുഷസന്താനങ്ങളെയും ഇസ്രായേലില്‍നിന്നു നീക്കിക്കളയും.
22
ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ച് നീ എന്നെ പ്രകോപിപ്പിച്ചിരിക്കുന്നതിനാല്‍ നിന്റെ ഭവനത്തെ നെബാത്തിന്റെ മകന് യെരോബെയാമിന്റെയും അഹീയായുടെ മകന് ബയെശയുടെയും ഭവനങ്ങള്‍പോലെ ആക്കിത്തീര്‍ക്കും.
23
ജെസ്രീല്‍ പട്ടണത്തില്‍വച്ചു നായ്ക്കള്‍ ഈസേബെലിന്റെ ശരീരം തിന്നുകളയും എന്ന് ഈസേബെലിനെക്കുറിച്ച് സര്വേശ്വരന് അരുളിച്ചെയ്തു.
24
നിന്റെ ചാര്‍ച്ചക്കാരില്‍ പട്ടണത്തില്‍വച്ചു മരിക്കുന്നവരുടെ ശരീരം നായ്ക്കള്‍ തിന്നും; വിജനപ്രദേശത്തുവച്ചു മരിക്കുന്നവരുടെ ശരീരം പറവകള്‍ക്ക് ഇരയാകും.”
25
സര്‍വേശ്വരന്റെ സന്നിധിയില്‍ തിന്മകള് പ്രവര്‍ത്തിക്കുന്നതിന് ആഹാബിനെപ്പോലെ സ്വയം വിലയ്ക്കു നല്കിയ മറ്റൊരാള്‍ ഉണ്ടായിട്ടില്ല. ഈസേബെലിന്റെ ദുഷ്പ്രേരണ കൊണ്ടായിരുന്നു അങ്ങനെ ചെയ്തത്.
26
ഇസ്രായേലിന്റെ മുമ്പില്‍നിന്നു സര്വേശ്വരന് നീക്കിക്കളഞ്ഞ അമോര്യരെപ്പോലെ അയാള്‍ വിഗ്രഹങ്ങളെ ആരാധിച്ചു; അങ്ങനെ വലിയ മ്ലേച്ഛത പ്രവര്‍ത്തിച്ചു.
27
പ്രവാചകന്റെ വാക്കുകള്‍ കേട്ട് ആഹാബ് വസ്ത്രം കീറി; ചാക്കുതുണി ധരിച്ചു; ഉപവസിച്ച് ചാക്കുതുണി വിരിച്ചു കിടന്നു. പിന്നീട് മ്ലാനവദനനായി നടന്നു.
28
അപ്പോള്‍ സര്വേശ്വരന് തിശ്ബ്യനായ ഏലിയായോടു അരുളിച്ചെയ്തു;
29
“ആഹാബ് എന്റെ മുമ്പില്‍ സ്വയം വിനയപ്പെടുത്തിയതു കണ്ടില്ലേ? അവന് അങ്ങനെ പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ ഉദ്ദേശിച്ച അനര്‍ഥം അവന്റെ ജീവിതകാലത്തു വരുത്തുകയില്ല; അവന്റെ പുത്രന്റെ കാലത്ത് അവന്റെ കുടുംബത്തില്‍ അതു സംഭവിക്കും.”
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22