bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 2
1 Kings 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 3 →
1
മരണസമയം അടുത്തപ്പോള്‍ ദാവീദ് തന്റെ മകനായ ശലോമോനോടു പറഞ്ഞു:
2
“എന്റെ മരണസമയം അടുത്തിരിക്കുന്നു; നീ ധൈര്യമായിരിക്കണം; പൗരുഷത്തോടെ പെരുമാറണം.
3
നിന്റെ ദൈവമായ സര്‍വേശ്വരന്റെ കല്പനകള് പാലിക്കണം. മോശയുടെ ധര്‍മശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ സര്‍വേശ്വരന്റെ വഴികളില്‍ നടക്കുകയും അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും സാക്ഷ്യങ്ങളും പാലിക്കുകയും വേണം. അങ്ങനെ നീ എന്തു ചെയ്താലും എങ്ങോട്ടു തിരിഞ്ഞാലും വിജയം വരിക്കും.
4
‘നിന്റെ സന്താനങ്ങള്‍ നേര്‍വഴിയെ നടക്കുകയും സര്‍വാത്മനാ എന്നോട് വിശ്വസ്തരായിരിക്കുകയും ചെയ്താല്‍ ഇസ്രായേലിന്റെ സിംഹാസനത്തില്‍ ഇരുന്നു വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ വരികയില്ല’ എന്നു സര്വേശ്വരന് എന്നോട് അരുളിച്ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റും.
5
സെരൂയായുടെ മകന് യോവാബ് എന്നോടു ചെയ്തത് എന്തെന്നു നിനക്ക് അറിയാമല്ലോ. നേരിന്റെ മകനായ അബ്നേര്‍ യേഥെരിന്റെ മകനായ അമാസാ എന്നീ ഇസ്രായേലിലെ രണ്ടു സൈന്യാധിപന്മാരെ അവന് കൊലപ്പെടുത്തി. യുദ്ധസമയത്ത് അവര്‍ ചൊരിഞ്ഞ രക്തത്തിനു പകരം വീട്ടാന്‍ സമാധാനകാലത്ത് അവന് അവരെ വധിച്ചു. അവന് നിരപരാധികളെ കൊന്നതിന്റെ അപരാധം ഞാന്‍ വഹിക്കാന്‍ ഇടവരുത്തി.
6
നീ തന്ത്രപൂര്‍വം അവനോട് ഇടപെടുക; അവന് സമാധാനമായി മരിക്കാന്‍ ഇടയാകരുത്;
7
ഗിലെയാദ്യനായ ബര്‍സില്ലയുടെ പുത്രന്മാരോടു നീ കാരുണ്യപൂര്‍വം പെരുമാറണം; അവരും നിന്റെ മേശയില്‍നിന്നു കഴിക്കട്ടെ. അബ്ശാലോമിനെ ഭയന്നു ഞാന്‍ ഓടിപ്പോയപ്പോള്‍ അവര്‍ എന്നെ ദയാപൂര്‍വം സ്വീകരിച്ചു.
8
ബഹൂരീമില്‍നിന്നുള്ള ബെന്യാമീന്‍ഗോത്രക്കാരനായ ഗേരയുടെ പുത്രന് ശിമെയി നിന്റെ കൂടെ ഉണ്ടല്ലോ. ഞാന്‍ മഹനയീമിലേക്കു പോയപ്പോള്‍ അവന് എന്റെമേല്‍ കഠിനമായ ശാപവര്‍ഷം ചൊരിഞ്ഞു. എങ്കിലും യോര്ദ്ദാന് കരയില്‍ വന്ന് അവന് എന്നെ എതിരേറ്റു. അതുകൊണ്ട് ഞാന്‍ അവനെ കൊല്ലുകയില്ലെന്നു സര്‍വേശ്വരന്റെ നാമത്തില്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്.
9
എന്നാല്‍ നീ അവനെ നിരപരാധിയായി കരുതരുത്. അവനോട് എന്തു ചെയ്യണമെന്നു നിനക്കറിയും; നീ ബുദ്ധിമാനാണല്ലോ; അവന്റെ നരച്ച തല രക്തപങ്കിലമായി പാതാളത്തില്‍ പതിക്കട്ടെ.”
10
ദാവീദു മരിച്ചു തന്റെ പിതാക്കന്മാരോട് ചേര്‍ന്നു; അദ്ദേഹത്തെ സ്വന്തനഗരത്തില്‍ അടക്കംചെയ്തു.
11
അദ്ദേഹം ഏഴു വര്‍ഷം ഹെബ്രോനിലും മുപ്പത്തിമൂന്നു വര്‍ഷം യെരൂശലേമിലും അങ്ങനെ ഇസ്രായേലില്‍ നാല്പതു വര്‍ഷം ഭരിച്ചു.
12
ദാവീദിന്റെ പിന്‍ഗാമിയായി ശലോമോന് സിംഹാസനാരൂഢനായി; അദ്ദേഹത്തിന് രാജസ്ഥാനം സുസ്ഥിരമാകുകയും ചെയ്തു.
13
ഒരിക്കല്‍ ഹഗ്ഗീത്തിന്റെ പുത്രനായ അദോനിയാ ശാലോമോന്റെ മാതാവായ ബത്ത്-ശേബയുടെ അടുക്കല്‍ ചെന്നു. “നിന്റെ വരവു സൗഹാര്‍ദ്ദപരമാണോ” എന്നു ബത്ത്-ശേബ അദോനിയായോടു ചോദിച്ചു; “സൗഹൃദത്തോടെതന്നെ” അവന് പറഞ്ഞു:
14
“എനിക്ക് ഒരു കാര്യം പറയാനുണ്ട്” എന്ന് അവന് പറഞ്ഞപ്പോള്‍ “പറഞ്ഞുകൊള്‍ക” എന്ന് ബത്ത്-ശേബ പറഞ്ഞു.
15
“രാജസ്ഥാനം എനിക്കു കിട്ടേണ്ടതായിരുന്നു; ഇസ്രായേലിലുള്ളവരെല്ലാം പ്രതീക്ഷിച്ചതും അതുതന്നെ. എന്നാല്‍ മറ്റൊരു വിധത്തിലാണല്ലോ സംഭവിച്ചത്. എന്റെ സഹോദരന് രാജാവായി; അതായിരുന്നു സര്‍വേശ്വരന്റെ ഹിതം.
16
എനിക്കിപ്പോള്‍ ഒരു അഭ്യര്‍ഥന ഉണ്ട്. അതു നിരസിക്കരുത്;
17
“അതെന്താണ്” ബത്ത്-ശേബ ചോദിച്ചു. “ശൂനേംകാരി അബീശഗിനെ എനിക്കു ഭാര്യയായി തരണമെന്നു ശലോമോനോടു പറയണം. അയാള്‍ അമ്മയുടെ അഭ്യര്‍ഥന തള്ളിക്കളയുകയില്ല.”
18
“ആകട്ടെ, ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു പറയാം” എന്നു ബത്ത്-ശേബ സമ്മതിച്ചു.
19
അദോനിയായ്ക്കുവേണ്ടി സംസാരിക്കാന്‍ ബത്ത്-ശേബ ശാലോമോന്‍രാജാവിനെ സമീപിച്ചു; അപ്പോള്‍ രാജാവു എഴുന്നേറ്റു മാതാവിനെ അഭിവാദനം ചെയ്തശേഷം സിംഹാസനത്തില്‍ ഇരുന്നു. മാതാവിന് ഇരിപ്പിടം രാജസിംഹാസനത്തിന്റെ വലതുഭാഗത്ത് ഒരുക്കി. അവര്‍ അവിടെ ഇരുന്നു.
20
ബത്ത്-ശേബ പറഞ്ഞു: “ഞാന്‍ ഒരു ചെറിയ കാര്യം ചോദിക്കാനാണു വന്നത്; അതു നിരസിക്കരുത്.” രാജാവ് പറഞ്ഞു: “അമ്മേ, ചോദിക്കൂ, ഞാന്‍ അമ്മയുടെ അപേക്ഷ തള്ളിക്കളയുകയില്ല.”
21
“ശൂനേംകാരി അബീശഗിനെ നിന്റെ സഹോദരനായ അദോനിയായ്ക്ക് ഭാര്യയായി കൊടുക്കണം” അവര്‍ പറഞ്ഞു.
22
അദ്ദേഹം അമ്മയോടു ചോദിച്ചു: “അദോനിയായ്ക്കുവേണ്ടി ശൂനേംകാരി അബീശഗിനെ എന്തുകൊണ്ടാണ് അമ്മ ചോദിക്കുന്നത്? രാജത്വവും അവനുവേണ്ടി ചോദിക്കരുതോ? അവന് എന്റെ ജ്യേഷ്ഠനല്ലേ? അബ്യാഥാര്‍പുരോഹിതനും സെരൂയായുടെ മകന് യോവാബും അവന്റെ പക്ഷത്താണല്ലോ.”
23
പിന്നീട് ശലോമോന് സര്‍വേശ്വരന്റെ നാമത്തില്‍ ആണയിട്ടു പറഞ്ഞു: “അദോനിയായുടെ ഈ അഭ്യര്‍ഥന അവന്റെ മരണത്തിന് ഇടയാക്കുന്നില്ലെങ്കില്‍ സര്വേശ്വരന് എന്നെ സംഹരിക്കട്ടെ.
24
എന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവിടുന്ന് എനിക്കു സ്ഥിരമാക്കിത്തന്നു. അവിടുത്തെ വാഗ്ദാനപ്രകാരം ഈ രാജ്യം എനിക്കും എന്റെ പിന്‍ഗാമികള്‍ക്കുമായി നല്കിയിരിക്കുന്നു. സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു: അദോനിയാ ഇന്നുതന്നെ വധിക്കപ്പെടണം.”
25
ശലോമോന് രാജാവിന്റെ കല്പനപ്രകാരം യഹോയാദയുടെ പുത്രനായ ബെനായാ അദോനിയായെ വധിച്ചു.
26
ശലോമോന് അബ്യാഥാര്‍പുരോഹിതനോടു പറഞ്ഞു: “നിന്റെ സ്വദേശമായ അനാഥോത്തിലേക്കു പൊയ്ക്കൊള്ളുക. നിന്നെയും കൊല്ലേണ്ടതാണ്. നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ ദൈവമായ സര്‍വേശ്വരന്റെ പെട്ടകം ചുമന്നു; എന്റെ പിതാവ് അനുഭവിച്ച എല്ലാ കഷ്ടതകളിലും പങ്കുചേര്‍ന്നു. അതിനാല്‍ ഞാന്‍ ഇപ്പോള്‍ നിന്നെ വധിക്കുന്നില്ല.”
27
ശലോമോന് അബ്യാഥാരിനെ സര്‍വേശ്വരന്റെ പുരോഹിതസ്ഥാനത്തുനിന്നു നീക്കംചെയ്തു. അങ്ങനെ ശീലോവില്‍വച്ചു പുരോഹിതനായ ഏലിയെയും അവന്റെ ഭവനത്തെയും കുറിച്ച് സര്വേശ്വരന് അരുളിച്ചെയ്തിരുന്നതു നിറവേറി.
28
യോവാബ് അബ്ശാലോമിന്റെ പക്ഷത്തു ചേര്‍ന്നിരുന്നില്ലെങ്കിലും അദോനിയായ്ക്കു പിന്തുണ നല്‍കിയിരുന്നു. അതുകൊണ്ടു സംഭവിച്ചതെല്ലാം യോവാബ് അറിഞ്ഞപ്പോള്‍ സര്‍വേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിലേക്ക് ഓടി ജീവരക്ഷയ്ക്കായി യാഗപീഠത്തിന്റെ കൊമ്പുകളില്‍ പിടിച്ചു.
29
യോവാബ് സര്‍വേശ്വരന്റെ കൂടാരത്തില്‍ ബലിപീഠത്തിനരികെ നില്ക്കുന്നു എന്നു കേട്ടു ശലോമോന് യഹോയാദയുടെ പുത്രന് ബെനായായെ അവിടേക്ക് അയച്ചു: “നീ പോയി അവനെ കൊന്നുകളയുക” എന്നു കല്പിച്ചു.
30
ബെനായാ സര്‍വേശ്വരന്റെ കൂടാരത്തില്‍ ചെന്നു; “പുറത്തുവരാന്‍ രാജാവു കല്പിക്കുന്നു” എന്നു യോവാബിനോടു പറഞ്ഞു. “ഇല്ല, ഞാന്‍ ഇവിടെ കിടന്നു മരിച്ചുകൊള്ളാം” എന്ന് അയാള്‍ മറുപടി നല്കി. യോവാബു പറഞ്ഞതു ബെനായാ രാജാവിനെ അറിയിച്ചു.
31
രാജാവു കല്പിച്ചു: “അവന് പറഞ്ഞതുപോലെ നീ ചെയ്യുക; അവനെ കൊന്നു കുഴിച്ചിടുക. അങ്ങനെ യോവാബു കാരണം കൂടാതെ ചിന്തിയ രക്തത്തിനു ഞാനോ എന്റെ പിന്ഗാമികളോ ഉത്തരവാദികള്‍ ആകാതിരിക്കട്ടെ;
32
എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവന് ചെയ്ത കൊലപാതകങ്ങള്‍ക്ക് സര്വേശ്വരന് അവനെ ശിക്ഷിക്കും. ഇസ്രായേലിന്റെ സൈന്യാധിപനും നേരിന്റെ പുത്രനുമായ അബ്നേരിനെയും യെഹൂദായുടെ സൈന്യാധിപനും യേഥെരിന്റെ പുത്രനുമായ അമാസയെയും എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെ അവന് കൊന്നു. അവരിരുവരും അവനെക്കാള്‍ നീതിനിഷ്ഠരും നല്ലവരും ആയിരുന്നു.
33
അവരുടെ രക്തം ചൊരിഞ്ഞതിനുള്ള ശിക്ഷ യോവാബിന്റെയും അവന്റെ സന്താനങ്ങളുടെയുംമേല്‍ എന്നേക്കും ഉണ്ടായിരിക്കും. എന്നാല്‍ ദാവീദിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും കുടുംബത്തിനും അദ്ദേഹത്തിന്റെ സിംഹാസനത്തിലിരിക്കുന്ന പിന്ഗാമികള്ക്കും സര്‍വേശ്വരനില്‍നിന്ന് എന്നേക്കും സമാധാനം ലഭിക്കും.”
34
യഹോയാദയുടെ പുത്രനായ ബെനായാ ചെന്നു യോവാബിനെ കൊന്നു; വിജനപ്രദേശത്തുള്ള അയാളുടെ ഭവനത്തില്‍ അടക്കം ചെയ്തു.
35
രാജാവ് അയാള്‍ക്കു പകരം യഹോയാദയുടെ പുത്രനായ ബെനായായെ സൈന്യാധിപനായും അബ്യാഥാരിന്റെ സ്ഥാനത്തു സാദോക്ക്പുരോഹിതനെയും നിയമിച്ചു.
36
രാജാവ് ശിമെയിയെ ആളയച്ചു വരുത്തി അയാളോടു പറഞ്ഞു: യെരൂശലേമില്‍തന്നെ ഒരു വീടു പണിതു പാര്‍ത്തുകൊള്ളുക; നീ അവിടം വിട്ടു പോകരുത്;
37
യെരൂശലേം വിട്ടു കിദ്രോന്‍തോടു കടക്കുന്ന ദിവസം നീ മരിക്കും; അങ്ങനെ സംഭവിച്ചാല്‍ അതിനുത്തരവാദി നീ തന്നെ ആയിരിക്കും.”
38
“അങ്ങനെയാകട്ടെ, അങ്ങു കല്പിച്ചതുപോലെ അടിയന് ചെയ്തുകൊള്ളാം” ശിമെയി രാജാവിനോടു പറഞ്ഞു. അങ്ങനെ അവന് കുറെക്കാലം യെരൂശലേമില്‍ പാര്‍ത്തു.
39
മൂന്നു വര്‍ഷത്തിനുശേഷം ശിമെയിയുടെ രണ്ട് അടിമകള്‍ മാഖയുടെ പുത്രനും ഗത്തിലെ രാജാവുമായ ആഖീശിന്റെ അടുക്കലേക്ക് ഓടിപ്പോയി; തന്റെ അടിമകള്‍ ഗത്തില്‍ ഉണ്ടെന്നു ശിമെയിക്ക് അറിവുകിട്ടി.
40
അയാള്‍ അടിമകളെ അന്വേഷിച്ചു കഴുതപ്പുറത്തു കയറി ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ ചെന്നു. അവിടെനിന്ന് അയാള്‍ അടിമകളെ കൂട്ടിക്കൊണ്ടുവന്നു.
41
ശിമെയി ഗത്തില്‍ പോയി തിരിച്ചുവന്ന വിവരം ശലോമോന് അറിഞ്ഞു.
42
ഉടനെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി പറഞ്ഞു: “യെരൂശലേം വിട്ടുപോകുകയില്ലെന്നു സര്‍വേശ്വരന്റെ നാമത്തില്‍ നിന്നെക്കൊണ്ടു പ്രതിജ്ഞ ചെയ്യിച്ചിരുന്നതല്ലേ? അതു ലംഘിച്ചാല്‍ നീ മരിക്കേണ്ടിവരും എന്നു മുന്നറിയിപ്പു നല്‍കുകയും, അങ്ങനെ ആകട്ടെ എന്ന് നീ സമ്മതിക്കുകയും ചെയ്തിരുന്നല്ലോ.
43
പിന്നെന്തുകൊണ്ട് സര്‍വേശ്വരന്റെ നാമത്തിലുള്ള പ്രതിജ്ഞ നീ ലംഘിച്ചു? നീ എന്റെ കല്പന അനുസരിക്കാഞ്ഞത് എന്ത്?
44
എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകള് എന്തെല്ലാമെന്നു നിനക്കറിയാമല്ലോ. അതുകൊണ്ട് സര്‍വേശ്വരന്റെ ശിക്ഷ നീ അനുഭവിക്കണം.
45
സര്‍വേശ്വരനാല്‍ ഞാന്‍ അനുഗൃഹീതനാകും; ദാവീദിന്റെ സിംഹാസനം അവിടുന്ന് എന്നേക്കും സുസ്ഥിരമാക്കും.”
46
പിന്നീട് യഹോയാദയുടെ പുത്രന് ബെനായാ രാജാവിന്റെ കല്പനപ്രകാരം ശിമെയിയെ വധിച്ചു; അങ്ങനെ രാജത്വം ശലോമോന്റെ കരങ്ങളില്‍ സുസ്ഥിരമായി.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22