bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 11
1 Kings 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 12 →
1
ശലോമോന്‍രാജാവ് ഫറവോയുടെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ തുടങ്ങിയ വിജാതീയരായ സ്ത്രീകളെയും പ്രേമിച്ചു;
2
‘അന്യജനതകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; അവര്‍ നിങ്ങളെ വശീകരിച്ചു അന്യദേവന്മാരെ നിങ്ങള്‍ ആരാധിക്കാന്‍ ഇടയാക്കും’ എന്നു സര്വേശ്വരന് അരുളിച്ചെയ്തിരുന്നിട്ടും ശലോമോന് അവരെ ഗാഢമായി സ്നേഹിച്ചു.
3
ശലോമോന് എഴുനൂറു രാജ്ഞിമാരും മുന്നൂറു ഉപഭാര്യമാരുമുണ്ടായിരുന്നു; അവര്‍ അദ്ദേഹത്തിന്റെ ഹൃദയത്തെ വ്യതിചലിപ്പിച്ചു.
4
ശലോമോന് വൃദ്ധനായപ്പോള്‍ ഭാര്യമാര്‍ അന്യദേവന്മാരിലേക്ക് അദ്ദേഹത്തിന്റെ ഹൃദയം തിരിച്ചു. അദ്ദേഹത്തിന്റെ പിതാവായ ദാവീദ് ദൈവമായ സര്‍വേശ്വരനോടു വിശ്വസ്തനായിരുന്നതുപോലെ ശലോമോന് അവിടുത്തോടു വിശ്വസ്തത പാലിച്ചില്ല.
5
അദ്ദേഹം സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും അമ്മോന്യരുടെ ദേവനായ മില്ക്കോവിന്റെ മ്ലേച്ഛവിഗ്രഹത്തെയും ആരാധിച്ചു.
6
തന്റെ പിതാവായ ദാവീദിനെപ്പോലെ സര്‍വേശ്വരനോടു പൂര്‍ണവിശ്വസ്തത പുലര്‍ത്താതെ അദ്ദേഹം ദൈവമുമ്പാകെ പാപം ചെയ്തു.
7
യെരൂശലേമിനു കിഴക്കുള്ള മലയില്‍ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ശലോമോന് പൂജാഗിരികള്‍ നിര്‍മ്മിച്ചു.
8
തങ്ങളുടെ ദേവന്മാര്ക്കു ധൂപാര്‍പ്പണം നടത്തുകയും യാഗമര്‍പ്പിക്കുകയും ചെയ്തുവന്ന സകല വിജാതീയ ഭാര്യമാര്‍ക്കുംവേണ്ടി അദ്ദേഹം ആരാധനസ്ഥലങ്ങള്‍ നിര്‍മ്മിച്ചു.
9
രണ്ടു പ്രാവശ്യം തനിക്കു പ്രത്യക്ഷനാകുകയും അന്യദേവന്മാരെ ആരാധിക്കരുതെന്നു കല്പിക്കുകയും ചെയ്തിരുന്ന
10
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ ആജ്ഞ പാലിക്കാതെ അദ്ദേഹം അന്യദേവന്മാരെ ആരാധിച്ചു. അതുകൊണ്ട് അവിടുത്തെ കോപം ശലോമോനു നേരെ ജ്വലിച്ചു;
11
സര്വേശ്വരന് ശലോമോനോടു അരുളിച്ചെയ്തു. “എന്നോടുള്ള ഉടമ്പടി നീ ലംഘിക്കുകയും എന്റെ കല്പനകള് അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ട് രാജത്വം നിന്നില്‍ നിന്നെടുത്തു നിന്റെ ഭൃത്യനു കൊടുക്കും എന്നു ഞാന്‍ തീര്‍ത്തു പറയുന്നു.
12
എങ്കിലും നിന്റെ പിതാവായ ദാവീദിനെ ഓര്‍ത്തു നിന്റെ ജീവിതകാലത്തു ഞാന്‍ അങ്ങനെ ചെയ്യുകയില്ല; നിന്റെ പുത്രനില്‍നിന്ന് അതു ഞാന്‍ എടുത്തുകളയും,
13
എന്നാല്‍ രാജത്വം മുഴുവനും ഞാന്‍ നീക്കിക്കളയുകയില്ല. എന്റെ ദാസനായ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിനെയും ഓര്‍ത്ത് ഒരു ഗോത്രം ഞാന്‍ നിന്റെ പുത്രനു കൊടുക്കും.”
14
എദോംരാജകുടുംബത്തില്‍പ്പെട്ട ഹദദിനെ ശലോമോന് എതിരെ ദൈവം തിരിച്ചുവിട്ടു.
15
ദാവീദ് എദോമിലായിരുന്നപ്പോള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ സംസ്കരിക്കുന്നതിനു സേനാനായകനായ യോവാബ് അവിടെ ചെന്നു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന പുരുഷന്മാരെയെല്ലാം അയാള്‍ വധിച്ചു.
16
എദോമിലുള്ള പുരുഷന്മാരെയെല്ലാം കൊന്നൊടുക്കുന്നതുവരെ ആറു മാസക്കാലം യോവാബും ഇസ്രായേല്‍സൈന്യവും അവിടെ പാര്‍ത്തിരുന്നു.
17
ആ കാലത്തു ഹദദും അയാളുടെ പിതാവിന്റെ ഏതാനും ദാസന്മാരും ഈജിപ്തിലേക്ക് ഓടി രക്ഷപെട്ടു. അന്നു ഹദദ് ഒരു കൊച്ചുകുട്ടി ആയിരുന്നു.
18
അവര്‍ മിദ്യാനില്‍നിന്നു പാരാനിലെത്തി; അവിടെനിന്ന് ഏതാനും ആളുകളെക്കൂട്ടി ഈജിപ്തില്‍ ഫറവോയുടെ അടുക്കല്‍ ചെന്നു. ഫറവോ അയാള്‍ക്ക് ഒരു ഭവനവും കുറച്ചു സ്ഥലവും ആഹാരത്തിനുള്ള വകയും കൊടുത്തു.
19
ഫറവോയ്ക്കു ഹദദിനോടു വലിയ പ്രീതി തോന്നി; അദ്ദേഹം തന്റെ ഭാര്യ തഹ്പെനേസ്രാജ്ഞിയുടെ സഹോദരിയെ അയാള്‍ക്കു ഭാര്യയായി നല്കി.
20
ഹദദിന് അവളില്‍ ഗെനൂബത്ത് എന്നൊരു പുത്രനുണ്ടായി. മുലകുടി മാറിയപ്പോള്‍ രാജ്ഞി അവനെ ഫറവോയുടെ പുത്രന്മാരുടെകൂടെ വളര്‍ത്തി.
21
ദാവീദും സേനാനായകനായ യോവാബും മരിച്ചു എന്നു കേട്ടപ്പോള്‍ ഹദദ് ജന്മദേശത്തേക്കു മടങ്ങിപ്പോകാന്‍ ഫറവോയോട് അനുവാദം ചോദിച്ചു.
22
രാജാവ് അവനോടു ചോദിച്ചു: “നീ എന്തിനു പോകുന്നു? ഇവിടെ നിനക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടാണോ പോകാന്‍ ആഗ്രഹിക്കുന്നത്?” “എനിക്ക് ഒന്നിനും കുറവുണ്ടായിട്ടല്ല; എന്നെ വിട്ടയച്ചാലും; അയാള്‍ വീണ്ടും അപേക്ഷിച്ചു.
23
എല്യാദായുടെ പുത്രനായ രെസോനെയും ദൈവം ശലോമോന്റെ എതിരാളിയാക്കി. അയാള്‍ സോബാരാജാവും തന്റെ യജമാനനുമായ ഹദദേസെരുടെ അടുക്കല്‍നിന്ന് ഓടിപ്പോന്നവനായിരുന്നു.
24
ദാവീദ് സോബാക്കാരെ സംഹരിച്ചപ്പോള്‍ അയാള്‍ ഒരു കവര്‍ച്ചസംഘം സംഘടിപ്പിച്ച് അതിന്റെ തലവനായിത്തീര്‍ന്നു. അവര്‍ ദമാസ്കസില്‍ ചെന്ന് അവിടെ പാര്‍ത്തു. അനുയായികള്‍ അയാളെ സിറിയായുടെ രാജാവായി അവരോധിച്ചു.
25
ശലോമോന്റെ ജീവിതകാലം മുഴുവന്‍ ഹദദിനെപ്പോലെ അയാളും ശല്യം ചെയ്തുകൊണ്ട് ഇസ്രായേലിന്റെ ശത്രുവായി വര്‍ത്തിച്ചു.
26
ശലോമോന്‍രാജാവിന്റെ മറ്റൊരു ശത്രു തന്റെ ഭൃത്യനും സെരേദയില്‍നിന്നുള്ള എഫ്രയീംകാരന്‍ നെബാത്തിന്റെ പുത്രനുമായ യെരോബെയാം ആയിരുന്നു. സെരൂയാ എന്ന ഒരു വിധവയുടെ മകനായിരുന്നു അയാള്‍.
27
രാജാവിനോട് അയാള്‍ മത്സരിക്കാന്‍ ഒരു കാരണമുണ്ടായിരുന്നു. ശലോമോന് മില്ലോ പണിയുകയും തന്റെ പിതാവായ ദാവീദിന്റെ നഗരത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ചെയ്തു;
28
തത്സമയം കഴിവുറ്റവനും പരിശ്രമശീലനുമായ യെരോബെയാമിനെ യോസേഫ്ഗോത്രക്കാരുടെ ദേശത്തുള്ള അടിമവേലയുടെ മേല്‍നോട്ടം വഹിക്കാന്‍ ശലോമോന് നിയമിച്ചു;
29
ഒരു ദിവസം യെരോബെയാം യെരൂശലേമില്‍നിന്നു പുറത്തുവരുമ്പോള്‍ ശീലോന്യനായ അഹീയാപ്രവാചകന്‍ അയാളെ വഴിയില്‍വച്ചു കണ്ടു. അപ്പോള്‍ അവര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.
30
പ്രവാചകന് താന്‍ ധരിച്ചിരുന്ന പുതിയ അങ്കി ഊരി അതു പന്ത്രണ്ടു കഷണങ്ങളായി കീറി.
31
പ്രവാചകന് യെരോബെയാമിനോടു പറഞ്ഞു: “പത്തു കഷണങ്ങള്‍ നീ എടുത്തുകൊള്ളുക. ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഞാന്‍ ശലോമോന്റെ കൈയില്‍നിന്നു രാജ്യമെടുത്ത് പത്തു ഗോത്രങ്ങളുടെ ദേശം നിനക്കു തരും.
32
എന്റെ ദാസനായ ദാവീദിനെ ഓര്‍ത്തും ഇസ്രായേലില്‍നിന്ന് എനിക്കു സ്വന്തമായി തിരഞ്ഞെടുത്ത യെരൂശലേംനഗരത്തെ ഓര്‍ത്തും ഞാന്‍ ഒരു ഗോത്രം ശലോമോനു വിട്ടുകൊടുക്കും;
33
ശലോമോന് എന്നെ ഉപേക്ഷിച്ചു സീദോന്യരുടെ ദേവിയായ അസ്തൊരെത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മില്ക്കോമിനെയും ആരാധിച്ചു. അവന് തന്റെ പിതാവായ ദാവീദിനെപ്പോലെ എന്റെ മാര്‍ഗത്തില്‍ ചരിക്കുകയോ, എന്റെ കല്പനകളും ചട്ടങ്ങളും അനുസരിക്കുകയോ ചെയ്തില്ല. ഞാന്‍ രാജ്യം അവനില്‍നിന്ന് എടുത്തുകളയാന്‍ കാരണം അതാണ്.
34
എങ്കിലും രാജ്യം മുഴുവന്‍ ശലോമോനില്‍നിന്ന് എടുത്തുകളകയില്ല. ഞാന്‍ തിരഞ്ഞെടുത്തവനും എന്റെ കല്പനകളും ചട്ടങ്ങളും അനുസരിച്ചവനുമായ ദാവീദിനെ ഓര്‍ത്തു ശലോമോന്റെ ജീവിതകാലം മുഴുവന്‍ അവന് രാജാവായിരിക്കും.
35
അവന്റെ പുത്രന്റെ കാലത്തു പത്തു ഗോത്രങ്ങള്‍ എടുത്തു നിനക്കു തരും.
36
എങ്കിലും എന്റെ നാമം നിലനിര്‍ത്തുന്നതിനുവേണ്ടി ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമില്‍ ദാവീദിന്റെ ഒരു ദീപം എന്റെ മുമ്പില്‍ ഉണ്ടായിരിക്കാന്‍വേണ്ടി ഒരു ഗോത്രം ഞാന്‍ അവനു നല്‍കും.
37
ഞാന്‍ നിന്നെ ഇസ്രായേലിന്റെ രാജാവാക്കും; നീ വാഴാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെല്ലാം നീ രാജാവായി ഭരിക്കും.
38
എന്നെ സമ്പൂര്‍ണമായി അനുസരിക്കുകയും ദാവീദിനെപ്പോലെ എന്റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്റെ മുമ്പാകെ നീതിപൂര്‍വം ജീവിക്കുകയും ചെയ്താല്‍ ഞാന്‍ നിന്റെ കൂടെ ഉണ്ടായിരിക്കും. ദാവീദിനെന്നപോലെ നിനക്കും രാജസ്ഥാനം സ്ഥിരമാക്കുകയും ചെയ്യും.
39
ശലോമോന്റെ പാപം നിമിത്തം ദാവീദിന്റെ പിന്തലമുറക്കാരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ അത് എന്നേക്കുമായിരിക്കുകയില്ല.”
40
ഇക്കാരണത്താല്‍ ശലോമോന് യെരോബെയാമിനെ കൊല്ലാന്‍ ശ്രമിച്ചു; അതുകൊണ്ടു യെരോബെയാം ഈജിപ്തിലെ രാജാവായ ശീശക്കിന്റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ അവിടെത്തന്നെ പാര്‍ത്തു.
41
ശലോമോനെ സംബന്ധിച്ച മറ്റെല്ലാ വിവരങ്ങളും അദ്ദേഹത്തിന്റെ ജ്ഞാനവും ശലോമോന്റെ ചരിത്രക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
42
ശലോമോന് യെരൂശലേമില്‍ പാര്‍ത്തുകൊണ്ട് ഇസ്രായേലിനെ മുഴുവന്‍ നാല്പതു വര്‍ഷം ഭരിച്ചു.
43
പിന്നീട് അദ്ദേഹം മരിച്ച് തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തില്‍ അദ്ദേഹത്തെ സംസ്കരിച്ചു. ശലോമോനു പകരം അദ്ദേഹത്തിന്റെ പുത്രനായ രെഹബെയാം രാജാവായി.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22