bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 3
1 Kings 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 4 →
1
ശലോമോന് ഈജിപ്തിലെ രാജാവായ ഫറവോയുടെ പുത്രിയെ വിവാഹം ചെയ്ത് അയാളുമായി ബന്ധുത്വം സ്ഥാപിച്ചു. തനിക്ക് കൊട്ടാരവും സര്വേശ്വരന് ആലയവും യെരൂശലേമിനു ചുറ്റുമതിലും പണിതു തീരുന്നതുവരെ ശലോമോന് അവളെ ദാവീദിന്റെ നഗരത്തില്‍ പാര്‍പ്പിച്ചു.
2
അതുവരെയും സര്വേശ്വരന് ഒരു ആലയം നിര്‍മ്മിച്ചിരുന്നില്ല. അതുകൊണ്ട് പൂജാഗിരികളിലാണു യാഗം കഴിച്ചുപോന്നത്.
3
ശലോമോന് സര്‍വേശ്വരനെ സ്നേഹിച്ചു; പിതാവായ ദാവീദിന്റെ കല്പന കളെല്ലാം അനുസരിക്കുകയും ചെയ്തു. ശലോമോനും പൂജാഗിരികളിലാണ് യാഗം കഴിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തുപോന്നത്.
4
ഒരിക്കല്‍ രാജാവ് യാഗംകഴിക്കാന്‍ ഗിബെയോനിലുള്ള പ്രധാന പൂജാഗിരിയിലേക്കു പോയി; അവിടെ അദ്ദേഹം ആയിരം ഹോമയാഗങ്ങള്‍ അര്‍പ്പിച്ചിട്ടുണ്ടായിരുന്നു.
5
ഗിബെയോനില്‍ വച്ചു സര്വേശ്വരന് രാത്രിയില്‍ ശാലോമോനു സ്വപ്നത്തില്‍ പ്രത്യക്ഷനായി ചോദിച്ചു: “ഞാന്‍ എന്തു വരം നല്‍കണമെന്നാണ് നീ ആഗ്രഹിക്കുന്നത്.”
6
ശലോമോന് പറഞ്ഞു: “അവിടുത്തെ ദാസനും എന്റെ പിതാവുമായ ദാവീദ് തിരുമുമ്പില്‍ വിശ്വസ്തതയും നീതിബോധവും സത്യസന്ധതയും പുലര്‍ത്തി. അവിടുന്ന് അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചു; അവിടുത്തെ സ്നേഹം സുസ്ഥിരമായിരുന്നു; അദ്ദേഹത്തിന്റെ പിന്‍ഗാമിയായി രാജ്യഭരണം നടത്താന്‍ ഒരു പുത്രനെ നല്‍കുകയും ചെയ്തു.
7
എന്റെ ദൈവമായ സര്‍വേശ്വരാ, അങ്ങ് അടിയനെ എന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നുവല്ലോ; ഞാന്‍ ആകട്ടെ ഭരണപരിചയമില്ലാത്ത വെറും ഒരു ബാലന് മാത്രം.
8
അങ്ങ് തിരഞ്ഞെടുത്തതും ഗണനാതീതവും ആയ ഒരു വലിയ ജനതയുടെ മധ്യത്തിലാണു ഞാന്‍ ഇപ്പോള്‍.
9
ഈ വലിയ ജനതയെ ഭരിക്കാന്‍ ആര്‍ക്കു കഴിയും? നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ യഥായോഗ്യം ഭരിക്കുന്നതിനാവശ്യമായ ജ്ഞാനം ഈ ദാസനു നല്കണമേ.”
10
ശലോമോന്റെ ഈ പ്രാര്‍ഥന സര്‍വേശ്വരനു ഹിതകരമായി.
11
അവിടുന്ന് അരുളിച്ചെയ്തു: “ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുക്കളുടെ ജീവനോ ആവശ്യപ്പെടാതെ ഭരിക്കുന്നതിനാവശ്യമായ വിവേകം മാത്രമാണ് നീ ചോദിച്ചത്.
12
അതുകൊണ്ടു ഞാന്‍ നിന്റെ പ്രാര്‍ഥന കേട്ടിരിക്കുന്നു; ജ്ഞാനവും വിവേകവും ഞാന്‍ നിനക്കു തരുന്നു. ഇക്കാര്യത്തില്‍ നിനക്കു സമനായ ആരും ഇതിനുമുമ്പ് ഉണ്ടായിട്ടില്ല; ഇനി ഉണ്ടാവുകയുമില്ല.
13
ഇതു കൂടാതെ നീ ചോദിക്കാത്ത കാര്യങ്ങള്‍ കൂടി ഞാന്‍ നിനക്കു തരുന്നു; നിന്റെ ജീവിതകാലം മുഴുവന്‍ മറ്റൊരു രാജാവിനും ഇല്ലാത്ത സമ്പത്തും ബഹുമതിയും ഞാന്‍ നിനക്കു നല്‍കും.
14
നിന്റെ പിതാവായ ദാവിദിനെപ്പോലെ എന്റെ കല്പനകളും ചട്ടങ്ങളും പാലിച്ച് എന്റെ മാര്‍ഗത്തില്‍ നടന്നാല്‍ ഞാന്‍ നിനക്കു ദീര്‍ഘായുസ്സു നല്‍കും.”
15
ശലോമോന് ഉറക്കത്തില്‍നിന്നും ഉണര്‍ന്നപ്പോള്‍ അത് ഒരു ദര്‍ശനമായിരുന്നു എന്നു മനസ്സിലായി. അദ്ദേഹം യെരൂശലേമില്‍ മടങ്ങിവന്നു സര്‍വേശ്വരന്റെ സാക്ഷ്യപെട്ടകത്തിനു മുമ്പില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു; പിന്നീട് തന്റെ ഭൃത്യന്മാര്‍ക്ക് വിരുന്നു നടത്തി.
16
ഒരു ദിവസം രണ്ടു വേശ്യകള്‍ രാജസന്നിധിയില്‍ വന്നു.
17
ഒരുവള്‍ പറഞ്ഞു: “യജമാനനേ, ഞാനും ഇവളും ഒരേ വീട്ടിലാണു പാര്‍ക്കുന്നത്. അവള് വീട്ടിലുണ്ടായിരുന്നപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു;
18
മൂന്നു ദിവസം കഴിഞ്ഞ് ഇവളും പ്രസവിച്ചു. ഞങ്ങളല്ലാതെ ആ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
19
രാത്രിയില്‍ ഇവള് കുട്ടിയുടെമേല്‍ കിടക്കാന്‍ ഇടയായതുകൊണ്ട് അവന് മരിച്ചുപോയി.
20
അര്‍ധരാത്രിയില്‍ അടിയന് ഉറങ്ങിക്കിടക്കുമ്പോള്‍ അവള് എഴുന്നേറ്റ് അടിയന്റെ കുഞ്ഞിനെ എടുത്ത് അവളുടെ മാറോടു ചേര്‍ത്തു കിടത്തി; മരിച്ച കുഞ്ഞിനെ എന്റെ അടുത്തും കിടത്തി.
21
കുഞ്ഞിനെ മുലയൂട്ടാന്‍ ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞു മരിച്ചുകിടക്കുന്നതായി കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍ അത് എന്റെ കുഞ്ഞല്ല എന്നു മനസ്സിലായി;
22
എന്നാല്‍ ഇവള് പറഞ്ഞു; അങ്ങനെയല്ല ജീവനുള്ള കുഞ്ഞ് എന്റേതാണ്; മരിച്ചതു നിന്റെ കുഞ്ഞാണ്.” ഇങ്ങനെതന്നെ അവര്‍ രാജസന്നിധിയിലും വാദിച്ചു.
23
അപ്പോള്‍ ശലോമോന് പറഞ്ഞു: “ജീവനുള്ള കുഞ്ഞ് എന്റേതാണ് മരിച്ചതു നിന്റേതാണ് എന്നു നിങ്ങള്‍ രണ്ടുപേരും അവകാശപ്പെടുകയാണല്ലോ.”
24
ഒരു വാള് കൊണ്ടുവരുവാന്‍ രാജാവു കല്പിച്ചു; സേവകന് വാള് കൊണ്ടുവന്നു.
25
“ജീവനുള്ള കുഞ്ഞിനെ രണ്ടായി മുറിച്ച് ഇരുവര്‍ക്കുമായി കൊടുക്കാന്‍ രാജാവു വീണ്ടും കല്പിച്ചു;
26
ജീവനുള്ള കുഞ്ഞിന്റെ മാതാവ് തന്റെ കുഞ്ഞിനെ ഓര്‍ത്തു ഹൃദയം നീറി രാജാവിനോടു പറഞ്ഞു: “യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്ളുക.” എന്നാല്‍ മറ്റവള് പറഞ്ഞു: “ജീവനോടെ എനിക്കും വേണ്ട, നിനക്കും വേണ്ടാ, അതിനെ പിളര്‍ക്കട്ടെ”.
27
അതു കേട്ടപ്പോള്‍ രാജാവു കല്പിച്ചു: “ജീവനുള്ള കുഞ്ഞിനെ ആദ്യത്തെ സ്ത്രീക്കു കൊടുക്കുക; അവന്റെ അമ്മ അവളാണ്.”
28
രാജാവിന്റെ തീരുമാനം ഇസ്രായേല്‍ജനം അറിഞ്ഞപ്പോള്‍ നീതി നടത്തുന്നതിനു രാജാവിനു ദൈവികജ്ഞാനം ലഭിച്ചിട്ടുണ്ടെന്നു മനസ്സിലായി; അവര്‍ രാജാവിനെ അത്യധികം ബഹുമാനിച്ചു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22