bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 16
1 Kings 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 17 →
1
ഹാനാനിയുടെ പുത്രന് യേഹൂപ്രവാചകനിലൂടെ സര്വേശ്വരന് ബയെശയോട് അരുളിച്ചെയ്തു:
2
“ഞാന്‍ നിന്നെ പൊടിയില്‍ നിന്നുയര്‍ത്തി എന്റെ ജനമായ ഇസ്രായേലിന്റെ നായകനായി നിയമിച്ചു. എന്നാല്‍ നീ യെരോബെയാമിന്റെ വഴിയില്‍ നടന്നു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച് എന്റെ കോപം ജ്വലിപ്പിച്ചിരിക്കുന്നു.
3
അതുകൊണ്ടു ബയെശയെയും അവന്റെ ഗൃഹത്തെയും ഞാന്‍ നിശ്ശേഷം നശിപ്പിക്കും; നിന്റെ ഭവനം നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ ഭവനംപോലെയാകും;
4
ബയെശയുടെ കുടുംബക്കാരില്‍ പട്ടണത്തില്‍വച്ചു വധിക്കപ്പെടുന്നവരെ നായ്ക്കളും വയലില്‍വച്ചു കൊല്ലപ്പെടുന്നവരെ പക്ഷികളും ഭക്ഷിക്കും;
5
ബയെശയുടെ മറ്റെല്ലാ ചെയ്തികളും വീരപരാക്രമങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
6
ബയെശ തന്റെ പിതാക്കന്മാരെപ്പോലെ മരിച്ചു; അയാളെ തിര്‍സ്സയില്‍ സംസ്കരിച്ചു. പിന്നീട് അയാളുടെ മകന് ഏലാ രാജാവായി.
7
യെരോബെയാമിന്റെ ഭവനക്കാരെപ്പോലെ സര്‍വേശ്വരനെതിരായി പാപം ചെയ്ത് അവിടുത്തെ പ്രകോപിപ്പിക്കുകയും യെരോബെയാമിന്റെ ഭവനത്തെ നശിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഹാനാനിയുടെ പുത്രന് യേഹൂപ്രവാചകനിലൂടെ സര്വേശ്വരന് ബയെശയ്ക്കെതിരായി അരുളിച്ചെയ്തത്.
8
യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ഭരണവര്‍ഷം ബയെശയുടെ പുത്രന് ഏലാ ഇസ്രായേലിന്റെ രാജാവായി. അയാള്‍ തിര്‍സ്സായില്‍ രണ്ടു വര്‍ഷം ഭരിച്ചു.
9
[9,10] തന്റെ രഥസൈന്യത്തില്‍ അര്‍ധഭാഗത്തിന്റെ അധിപനായിരുന്ന സിമ്രി അയാള്‍ക്കെതിരെ ഗൂഢാലോചന നടത്തി. തിര്‍സ്സായിലെ കൊട്ടാരത്തിന്റെ മേല്‍വിചാരകനായിരുന്ന അര്‍സയുടെ വീട്ടില്‍ ഏലാരാജാവ് ഒരു ദിവസം മദ്യപിച്ചു മത്തനായിരിക്കെ സിമ്രി അകത്തു കടന്ന് അയാളെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷത്തിലായിരുന്നു ഈ സംഭവം. ഏലായ്ക്കു പകരം സിമ്രി രാജാവായി.
11
ഉടന്‍തന്നെ സിമ്രി ബയെശയുടെ കുടുംബത്തെ പൂര്‍ണമായി സംഹരിച്ചു; അയാളുടെ ചാര്‍ച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെപ്പോലും ശേഷിപ്പിച്ചില്ല;
12
ബയെശയ്ക്കെതിരായി യേഹൂപ്രവാചകനിലൂടെ സര്വേശ്വരന് കല്പിച്ചതുപോലെ സിമ്രി അയാളുടെ വംശത്തെ മുഴുവന്‍ സംഹരിച്ചു.
13
വിഗ്രഹങ്ങളെ ആരാധിക്കുകയും ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും നിമിത്തം ബയെശയും അയാളുടെ പുത്രന് ഏലായും ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ കോപം ജ്വലിപ്പിച്ചു.
14
ഏലായുടെ മറ്റു സകല പ്രവര്‍ത്തനങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
15
യെഹൂദാരാജാവായ ആസായുടെ ഇരുപത്തേഴാം ഭരണവര്‍ഷം സിമ്രി രാജാവായി. അയാള്‍ തിര്‍സ്സായില്‍ ഏഴു ദിവസം ഭരിച്ചു. അപ്പോള്‍ ഇസ്രായേല്‍സൈന്യം ഫെലിസ്ത്യയിലെ ഗിബ്ബെഥോന്‍ പട്ടണത്തില്‍ പാളയമടിച്ചിരിക്കുകയായിരുന്നു.
16
സിമ്രി ഗൂഢാലോചന നടത്തി രാജാവിനെ കൊന്ന വിവരം പാളയത്തില്‍ അറിഞ്ഞപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഇസ്രായേല്‍സൈനികര്‍ സൈന്യാധിപനായ ഒമ്രിയെ ഇസ്രായേല്‍രാജാവായി വാഴിച്ചു.
17
ഒമ്രിയും ഇസ്രായേല്‍സൈന്യവും ഗിബ്ബെഥോനില്‍നിന്നു തിര്‍സ്സായിലെത്തി അതിനെ വളഞ്ഞു.
18
പട്ടണം പിടിക്കപ്പെടുന്നു എന്നു കണ്ടപ്പോള്‍ സിമ്രി കൊട്ടാരത്തിന്റെ ഉള്ളറയില്‍ കടന്നു; കൊട്ടാരത്തിനു തീ വച്ച് ആത്മഹത്യ ചെയ്തു.
19
അയാള്‍ യെരോബെയാമിനെപ്പോലെ പാപവഴികളില്‍ നടക്കുകയും ഇസ്രായേലിനെ അതിലൂടെ നടത്തുകയും ചെയ്ത് സര്‍വേശ്വരനെ കോപിപ്പിച്ചതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്.
20
സിമ്രിയുടെ മറ്റു പ്രവൃത്തികളും അയാളുടെ ഗൂഢാലോചനയും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
21
ഇസ്രായേല്‍ജനം രണ്ടു വിഭാഗമായി പിരിഞ്ഞു. ഒരു വിഭാഗം ഗീനത്തിന്റെ പുത്രന് തിബ്നിയെ രാജാവാക്കാന്‍ ആഗ്രഹിച്ചു; മറുഭാഗം ഒമ്രിയുടെ പക്ഷം ചേര്‍ന്നു;
22
ഒമ്രിയുടെ അനുയായികള്‍ തിബ്നിയുടെ പക്ഷക്കാരെ തോല്പിച്ചു. തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു.
23
യെഹൂദാരാജാവായ ആസായുടെ മുപ്പത്തൊന്നാം ഭരണവര്‍ഷം ഒമ്രി ഇസ്രായേലില്‍ രാജാവായി; പന്ത്രണ്ടുവര്‍ഷം അയാള്‍ ഭരിച്ചു; ആറു വര്‍ഷം തിര്‍സ്സായിലായിരുന്നു ഭരണം നടത്തിയത്.
24
രണ്ടു താലന്ത് വെള്ളി കൊടുത്ത് അയാള്‍ ശമര്യാമല വാങ്ങി; അവിടെ പട്ടണം പണിതു കോട്ട കെട്ടി ഉറപ്പിച്ചു. മലയുടെ ഉടമസ്ഥനായിരുന്ന ശേമെരിന്റെ പേരിനെ അടിസ്ഥാനമാക്കി അതിനു ശമര്യ എന്നു പേരിട്ടു.
25
ഒമ്രിയും സര്വേശ്വരന് ഹിതകരമല്ലാത്തവിധം ജീവിച്ചു; അയാള്‍ തന്റെ മുന്‍ഗാമികളെക്കാള്‍ കൂടുതല്‍ തിന്മ ചെയ്തു;
26
അയാള്‍ നെബാത്തിന്റെ മകനായ യെരോബെയാമിന്റെ പാപവഴി പിന്തുടര്ന്നു; ഇസ്രായേല്‍ജനത്തെ വിഗ്രഹാരാധനയിലേക്കു നയിച്ചു. അങ്ങനെ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
27
ഒമ്രിയുടെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും അയാളുടെ വീരപരാക്രമങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
28
ഒമ്രി മരിച്ചു; അയാളെ ശമര്യയില്‍ സംസ്കരിച്ചു; അയാളുടെ മകന് ആഹാബ് തുടര്‍ന്നു രാജാവായി.
29
യെഹൂദാരാജാവായ ആസായുടെ മുപ്പത്തെട്ടാം ഭരണവര്‍ഷം ഒമ്രിയുടെ മകന് ആഹാബ് രാജ്യഭാരമേറ്റു; ശമര്യയില്‍ അയാള്‍ ഇരുപത്തിരണ്ടു വര്‍ഷം ഭരിച്ചു.
30
അയാള്‍ തന്റെ മുന്‍ഗാമികളെക്കാള്‍ അധികം ഹീനകൃത്യങ്ങള്‍ സര്‍വേശ്വരനെതിരായി ചെയ്തു.
31
നെബാത്തിന്റെ പുത്രനായ യെരോബെയാമിന്റെ പാത പിന്തുടര്ന്നതു കൂടാതെ സീദോന്‍രാജാവായ എത്ത്ബാലിന്റെ പുത്രി ഈസേബെലിനെ വിവാഹം കഴിക്കുകയും ബാല്‍ദേവനെ ആരാധിക്കുകയും ചെയ്തു;
32
അയാള്‍ ശമര്യയില്‍ പണിയിപ്പിച്ച ബാല്‍ക്ഷേത്രത്തില്‍ ബാലിനുവേണ്ടി ഒരു ബലിപീഠം പണിതു;
33
ഒരു അശേരാപ്രതിഷ്ഠയും അയാള്‍ സ്ഥാപിച്ചു. അങ്ങനെ ആഹാബ് തന്റെ മുന്‍ഗാമികളെക്കാളധികം ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ പ്രകോപിപ്പിച്ചു.
34
അയാളുടെ കാലത്ത് ബേഥേല്‍ക്കാരനായ ഹീയേല്‍ യെരീഹോ പണിതു; നൂനിന്റെ മകനായ യോശുവയിലൂടെ സര്വേശ്വരന് അരുളിച്ചെയ്തതുപോലെ നഗരത്തിന്റെ അടിസ്ഥാനമിട്ടപ്പോള്‍ അയാളുടെ മൂത്തമകന് അബീരാമും നഗരവാതില്‍ സ്ഥാപിച്ചപ്പോള്‍ ഇളയമകന് ശെഹൂബും മരിച്ചു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22