bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 9
1 Kings 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 10 →
1
ദേവാലയവും കൊട്ടാരവും താന്‍ ആഗ്രഹിച്ച മറ്റുള്ളതെല്ലാം ശലോമോന്‍രാജാവു നിര്‍മ്മിച്ചു.
2
ഗിബെയോനില്‍വച്ചു പ്രത്യക്ഷപ്പെട്ടതുപോലെ സര്വേശ്വരന് ശലോമോനു രണ്ടാമതും പ്രത്യക്ഷനായി.
3
അവിടുന്ന് അരുളിച്ചെയ്തു: “നീ എന്റെ മുമ്പാകെ സമര്‍പ്പിച്ച പ്രാര്‍ഥനകളും അപേക്ഷകളും ഞാന്‍ കേട്ടിരിക്കുന്നു; നീ നിര്‍മ്മിച്ച് എന്റെ നാമത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ആലയം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു. ഞാന്‍ എന്റെ നാമം അവിടെ എന്നേക്കും സ്ഥാപിക്കും; എന്റെ കണ്ണും ഹൃദയവും എപ്പോഴും അവിടെ ഉണ്ടായിരിക്കും.
4
നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയപരമാര്‍ഥതയോടും നിഷ്കളങ്കതയോടും ജീവിക്കുകയും എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും ചെയ്താല്‍,
5
‘നിന്റെ പിന്‍ഗാമിയായി രാജ്യഭരണം നടത്താന്‍ നിനക്കൊരു സന്തതി ഇല്ലാതെവരികയില്ല’ എന്ന് നിന്റെ പിതാവായ ദാവീദിനോടു വാഗ്ദാനം ചെയ്തതുപോലെ നിന്റെ സിംഹാസനം ഇസ്രായേലില്‍ ഞാന്‍ എന്നേക്കും നിലനിര്‍ത്തും.
6
എന്നാല്‍ നീയോ നിന്റെ മക്കളോ എന്നെ ഉപേക്ഷിക്കുകയും എന്റെ കല്പനകളും നിയമങ്ങളും പാലിക്കാതെ അന്യദേവന്മാരെ ആരാധിക്കുകയും ചെയ്താല്‍,
7
ഇസ്രായേല്‍ജനത്തിനു ഞാന്‍ നല്‍കിയിരിക്കുന്ന ദേശത്തുനിന്ന് അവരെ നീക്കിക്കളയും; എന്നെ ആരാധിക്കുന്നതിനുവേണ്ടി വിശുദ്ധീകരിച്ചിരിക്കുന്ന ഈ ദേവാലയം ഞാന്‍ ഉപേക്ഷിക്കും. ഇസ്രായേല്‍ സകല ജനതകള്‍ക്കും ഒരു പഴമൊഴിയും പരിഹാസപാത്രവും ആയിത്തീരും.
8
ഈ ആലയം കല്ക്കൂമ്പാരമാകും; ഈ ദേശത്തോടും ആലയത്തോടും സര്വേശ്വരന് ഈ വിധം പെരുമാറിയത് എന്തുകൊണ്ടെന്നു കടന്നുപോകുന്നവര്‍ അദ്ഭുതത്തോടെ ചോദിക്കും;
9
തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളുടെ പിന്നാലെ പോയി അവരെ ആരാധിക്കുകയും ചെയ്തതുകൊണ്ടാണ് സര്വേശ്വരന് ഈ നാശം വരുത്തിയതെന്ന് അവര്‍തന്നെ ഉത്തരം പറയും.”
10
ഇരുപതു വര്‍ഷംകൊണ്ടു സര്‍വേശ്വരമന്ദിരവും രാജകൊട്ടാരവും ശലോമോന് പണിതുതീര്‍ത്തു.
11
പണിക്കാവശ്യമായ സരളമരവും ദേവദാരുവും സ്വര്‍ണവും നല്‍കിയതിനു പ്രതിഫലമായി സോരിലെ ഹീരാമിനു ശലോമോന് രാജാവു ഗലീലാപ്രദേശത്ത് ഇരുപതു പട്ടണങ്ങള്‍ നല്കി.
12
ആ പട്ടണങ്ങള്‍ കാണാന്‍ ഹീരാം സോരില്‍നിന്നു വന്നു. അവ അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല;
13
ഹീരാം ചോദിച്ചു: “സഹോദരാ, ഒന്നിനും കൊള്ളാത്ത പട്ടണങ്ങളാണല്ലോ അങ്ങു എനിക്കു തന്നിരിക്കുന്നത്?” അതിനാല്‍ അവ ഇന്നും ‘ കാബൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നു.
14
ഹീരാം ശലോമോന് നൂറ്റി ഇരുപത് താലന്ത് സ്വര്‍ണം കൊടുത്തയച്ചിരുന്നു.
15
ദേവാലയവും കൊട്ടാരവും മില്ലോയും പണിയാനും പട്ടണത്തിന്റെ കിഴക്കുവശത്തുള്ള നിലം നികത്താനും പട്ടണമതില്‍ കെട്ടാനും ശലോമോന്‍രാജാവ് ജനത്തെക്കൊണ്ട് അടിമവേല ചെയ്യിച്ചിരുന്നു. ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നീ പട്ടണങ്ങള്‍ പുതുക്കിപ്പണിയുന്നതിനും അടിമകളെ ഉപയോഗിച്ചു.
16
ഈജിപ്തിലെ ഫറവോരാജാവ് ഗേസെര്‍ പിടിച്ചടക്കി അതിലെ നിവാസികളായ കനാന്യരെ കൊല്ലുകയും പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പില്ക്കാലത്ത് ഫറവോ തന്റെ മകളെ ശലോമോന് വിവാഹം കഴിച്ചുകൊടുത്തപ്പോള്‍ അവള്‍ക്കു സ്ത്രീധനമായി ഈ പട്ടണം നല്കി.
17
[17,18] ആ പട്ടണവും താഴത്തെ ബേത്ത്- ഹോരോനും യെഹൂദാമരുഭൂമിയിലെ ബാലാത്ത്, താമാര്‍ എന്നീ പട്ടണങ്ങളും അടിമകളെക്കൊണ്ട് ശലോമോന് പുതുക്കിപ്പണിയിച്ചു.
19
സംഭരണനഗരങ്ങളും രഥങ്ങള്‍ക്കും കുതിരപ്പടയാളികള്‍ക്കും വേണ്ടിയുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ ഭരണത്തിന് കീഴുള്ള മറ്റു സ്ഥലങ്ങളിലും താന്‍ പണിയാന്‍ ആഗ്രഹിച്ചിരുന്നതുമെല്ലാം അടിമകളെക്കൊണ്ടാണു ചെയ്യിച്ചത്.
20
[20,21] ഇസ്രായേല്യരില്‍ ഉള്‍പ്പെടാത്ത അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരില്‍ ശേഷിച്ച സകലരെയും ശലോമോന് അടിമകളാക്കി.
22
അവര്‍ ഇന്നും അടിമകളാണ്. ഇസ്രായേല്യരില്‍ ആരെയും അടിമവേലയ്ക്കു ശലോമോന് നിയോഗിച്ചില്ല. അവരെ തന്റെ സൈനികരും ഉദ്യോഗസ്ഥരും സൈന്യാധിപരും രഥസൈന്യത്തിന്റെ നായകരും കുതിരപ്പട്ടാളക്കാരുമായി നിയമിച്ചു;
23
ശലോമോന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ പണിയെടുത്തിരുന്ന അടിമകളുടെ മേല്‍നോട്ടം വഹിക്കുന്നതിന് അഞ്ഞൂറ്റി അമ്പത് ഉദ്യോഗസ്ഥന്മാര് ഉണ്ടായിരുന്നു.
24
ഫറവോയുടെ പുത്രി ദാവീദിന്റെ നഗരത്തില്‍നിന്ന് തന്റെ ഭര്‍ത്താവായ ശലോമോന് നിര്‍മ്മിച്ച കൊട്ടാരത്തിലേക്ക് മാറിത്താമസിച്ചു. പിന്നീടാണ് ശലോമോന് മില്ലോ പണിതത്;
25
സര്‍വേശ്വരനുവേണ്ടി ശലോമോന് നിര്‍മ്മിച്ച യാഗപീഠത്തില്‍ ആണ്ടുതോറും മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചുവന്നു. സര്‍വേശ്വരനു ധൂപാര്‍പ്പണവും നടത്തിവന്നു. അങ്ങനെ ദേവാലയത്തിന്റെ പണി അദ്ദേഹം പൂര്‍ത്തിയാക്കി.
26
എദോമില് ചെങ്കടല്‍ത്തീരത്ത് ഏലാത്തിനു സമീപമുള്ള എസ്യോന്‍-ഗേബെരില്‍വച്ച് ശലോമോന് അനേകം കപ്പലുകള്‍ പണിയിച്ചു.
27
ശലോമോന്റെ ആളുകളോടുകൂടി ജോലി ചെയ്യാന്‍ പരിചയസമ്പന്നരായ നാവികരെ ഹീരാംരാജാവ് അയച്ചിരുന്നു. അവര്‍ ഓഫീരില്‍ ചെന്നു നാനൂറ്റി ഇരുപതു താലന്ത് സ്വര്‍ണം കൊണ്ടുവന്നു ശലോമോന്‍രാജാവിനു കൊടുത്തു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22