bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 22
1 Kings 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
1
സിറിയായും ഇസ്രായേലും യുദ്ധം കൂടാതെ മൂന്നു വര്‍ഷക്കാലം കഴിച്ചുകൂട്ടി.
2
മൂന്നാം വര്‍ഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേല്‍രാജാവിനെ സന്ദര്‍ശിച്ചു.
3
ഇസ്രായേല്‍രാജാവ് തന്റെ സേവകരോടു പറഞ്ഞു: “സിറിയാരാജാവില്‍നിന്നും ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കാന്‍ നാം എന്തിനു മടിക്കണം? അതു നമ്മുടേതല്ലേ.”
4
ആഹാബ് യെഹോശാഫാത്തിനോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് പിടിച്ചടക്കുന്നതിന് എന്റെ കൂടെ നിങ്ങള്‍ വരുമോ?” അതിനു യെഹോശാഫാത്ത് പറഞ്ഞു: “ഞാനും എന്റെ സൈന്യവും എന്റെ കുതിരകളും സ്വന്തം എന്നപോലെ അങ്ങയോടു ചേര്‍ന്നു യുദ്ധം ചെയ്യാന്‍ ഒരുക്കമാണ്;
5
എന്നാല്‍ ആദ്യമായി നമുക്ക് സര്‍വേശ്വരന്റെ ഹിതം അന്വേഷിക്കാം.”
6
ഇസ്രായേല്‍രാജാവ് നാനൂറോളം പ്രവാചകന്മാരെ വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “ഗിലെയാദിലെ രാമോത്ത് കൈവശപ്പെടുത്താന്‍ ഞാന്‍ പോകണമോ വേണ്ടയോ?” “പോകുക, സര്വേശ്വരന് അത് അങ്ങയുടെ കൈയില്‍ ഏല്പിക്കും” അവര്‍ പ്രതിവചിച്ചു.
7
“സര്‍വേശ്വരന്റെ ഹിതം ആരായാന്‍ അവിടുത്തെ പ്രവാചകന്മാരില് ഇനിയും ആരുമില്ലേ” യെഹോശാഫാത്ത് ചോദിച്ചു.
8
ഇസ്രായേല്‍രാജാവു പറഞ്ഞു; ഇംലായുടെ പുത്രന് മീഖായാ എന്നൊരാള്‍ കൂടിയുണ്ട്; എനിക്കെതിരായല്ലാതെ അനുകൂലമായി ഒന്നും അയാള്‍ പറയുകയില്ല; അതുകൊണ്ട് ഞാന്‍ അയാളെ വെറുക്കുന്നു.” “അങ്ങനെ പറയരുതേ” എന്നു യെഹോശാഫാത്ത് പറഞ്ഞു.
9
ഇംലായുടെ മകന് മീഖായായെ ഉടനെ കൂട്ടിക്കൊണ്ടു വരാന്‍ ഇസ്രായേല്‍രാജാവ് ഭൃത്യനെ അയച്ചു.
10
ഇസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രങ്ങളണിഞ്ഞ് ശമര്യയുടെ പടിവാതില്ക്കലുള്ള മെതിസ്ഥലത്ത് തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെ മുമ്പില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
11
കെനാനയുടെ പുത്രന് സിദെക്കിയാ ഇരുമ്പുകൊണ്ടു തനിക്കു കൊമ്പുകള്‍ നിര്‍മ്മിച്ചിട്ടു പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു. സിറിയാക്കാര്‍ പൂര്‍ണമായി നശിക്കുന്നതുവരെ നീ ഇവകൊണ്ട് അവരെ കുത്തിപ്പിളര്‍ക്കും.”
12
മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു. “ഗിലെയാദിലെ രാമോത്തിലേക്കു പോയി വിജയം വരിക്കുക; സര്വേശ്വരന് അങ്ങയെ അത് ഏല്പിക്കും.”
13
മീഖായായെ വിളിക്കാന്‍ പോയിരുന്ന ദൂതന് അദ്ദേഹത്തോടു പറഞ്ഞു: “പ്രവാചകന്മാരെല്ലാം ഏകസ്വരത്തില്‍ രാജാവിനനുകൂലമായി പ്രവചിച്ചിരിക്കുകയാണ്; താങ്കളും അവരില്‍ ഒരുവനെപ്പോലെ പറയണം.”
14
മീഖായാ പറഞ്ഞു: “ജീവിക്കുന്ന സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നതേ ഞാന്‍ പറയൂ.”
15
അയാള്‍ രാജസന്നിധിയില്‍ എത്തിയപ്പോള്‍ രാജാവു ചോദിച്ചു: “മീഖായായേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തില്‍ യുദ്ധം ചെയ്യാന്‍ പോകണമോ വേണ്ടയോ, പറയൂ.” മീഖായാ പറഞ്ഞു: “പുറപ്പെടുക, നിങ്ങള്‍ വിജയം കൈവരിക്കും; സര്വേശ്വരന് അങ്ങേക്ക് വിജയം നല്‍കും.”
16
ആഹാബ് മീഖായായോടു പറഞ്ഞു: “സര്‍വേശ്വരന്റെ നാമത്തില്‍ സംസാരിക്കുമ്പോള്‍ സത്യമേ പറയാവൂ എന്ന് എത്ര തവണ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.”
17
ഇതു കേട്ട് മീഖായാ പറഞ്ഞു: “ഇസ്രായേല്‍ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ മലകളില്‍ ചിതറിക്കിടക്കുന്നതു ഞാന്‍ കാണുന്നു. സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഇവര്‍ക്കു നേതാവില്ല, ഇവര്‍ സ്വഭവനങ്ങളിലേക്കു സമാധാനത്തോടെ പോകട്ടെ.”
18
ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇവന് എന്നെക്കുറിച്ചു തിന്മയല്ലാതെ നന്മയായി ഒന്നും പ്രവചിക്കുകയില്ല. എന്നു ഞാന്‍ പറഞ്ഞില്ലേ?”
19
മീഖായാ തുടര്‍ന്നു പറഞ്ഞു: “സര്വേശ്വരന് സ്വര്‍ഗത്തില്‍ അവിടുത്തെ സിംഹാസനത്തിലിരിക്കുന്നതു ഞാന്‍ കണ്ടു; മാലാഖമാര്‍ ഇരുവശത്തും നില്ക്കുന്നുണ്ടായിരുന്നു.”
20
“ആഹാബ് രാമോത്തില്‍ പോയി അവിടെവച്ച് വധിക്കപ്പെടാന്‍ തക്കവിധം ആര് അവനെ വശീകരിക്കും” എന്ന് അവിടുന്നു ചോദിച്ചു. അവര്‍ ഓരോരുത്തരും ഓരോ മറുപടി നല്കി.
21
ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാന്‍ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സര്വേശ്വരന് ചോദിച്ചു.
22
അപ്പോള്‍ ആത്മാവു പറഞ്ഞു: “ഞാന്‍ പോയി ആഹാബിന്റെ സകല പ്രവാചകന്മാരെയുംകൊണ്ടു നുണ പറയിക്കും.” “അങ്ങനെ ചെയ്യിക്കുക, നീ വിജയിക്കും” എന്നു സര്വേശ്വരന് പറഞ്ഞു.
23
മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാര്ക്കു നല്കിയിരിക്കുന്നു; അങ്ങേക്ക് അനര്‍ഥം വരുത്താന്‍ സര്വേശ്വരന് നിശ്ചയിച്ചിരിക്കുന്നു.”
24
ഉടന്‍തന്നെ കെനാനയുടെ പുത്രനായ സിദെക്കിയാ അടുത്തുചെന്നു മീഖായായുടെ ചെകിട്ടത്ത് അടിച്ചു: “സര്‍വേശ്വരന്റെ ആത്മാവ് നിന്നോടു സംസാരിക്കാന്‍ തക്കവിധം എങ്ങനെയാണ് എന്നെ വിട്ടുപോയത്” എന്നു സിദെക്കിയാ ചോദിച്ചു.
25
“ഒളിച്ചിരിക്കാന്‍ ഏതെങ്കിലും ഉള്ളറയില്‍ പ്രവേശിക്കുന്ന ദിവസം നീ അതു മനസ്സിലാക്കും” എന്നു മീഖായാ പ്രതിവചിച്ചു.
26
ആഹാബ്രാജാവ് കല്പിച്ചു: “മീഖായായെ പിടിച്ചു നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല്‍ കൊണ്ടുചെല്ലുക;
27
ഞാന്‍ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ വളരെക്കുറച്ച് അപ്പവും വെള്ളവും നല്കി അവനെ കാരാഗൃഹത്തില്‍ സൂക്ഷിക്കുക.”
28
മീഖായാ പ്രതിവചിച്ചു: “അങ്ങ് സുരക്ഷിതനായി മടങ്ങിവന്നാല്‍ സര്വേശ്വരന് എന്നിലൂടെ സംസാരിച്ചിട്ടില്ല എന്നതു സ്പഷ്ടം; ഞാന്‍ പറഞ്ഞതു എല്ലാവരും കേട്ടല്ലോ?”
29
ഇസ്രായേല്‍രാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും കൂടി ഗിലെയാദിലെ രാമോത്തിലേക്കു പോയി.
30
ഇസ്രായേല്‍രാജാവ് യെഹോശാഫാത്തിനോടു പറഞ്ഞു: “ഞാന്‍ വേഷം മാറി യുദ്ധക്കളത്തിലേക്കു പോകാം. അങ്ങു രാജവസ്ത്രം ധരിച്ചു കൊള്ളുക.” അങ്ങനെ ഇസ്രായേല്‍രാജാവു വേഷം മാറി പടക്കളത്തിലേക്കു പോയി.
31
ഇസ്രായേല്‍രാജാവിനോടല്ലാതെ വലിയവനോ ചെറിയവനോ ആയ മറ്റാരോടും യുദ്ധം ചെയ്യരുതെന്നു സിറിയാരാജാവു തന്റെ മുപ്പത്തിരണ്ടു രഥനായകന്മാരോടും കല്പിച്ചിരുന്നു.
32
അവര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍ “ഇത് ഇസ്രായേല്‍രാജാവു തന്നെ” എന്നു പറഞ്ഞ് അയാളെ ആക്രമിച്ചു.
33
യെഹോശാഫാത്ത് ഉറക്കെ നിലവിളിച്ചു; അയാള്‍ ഇസ്രായേല്‍ രാജാവല്ല എന്നു മനസ്സിലാക്കിയപ്പോള്‍ രഥനായകന്മാര് അയാളെ ആക്രമിക്കാതെ പിന്തിരിഞ്ഞു.
34
ഒരു പടയാളി അവിചാരിതമായി എയ്ത അമ്പ് ഇസ്രായേല്‍രാജാവിന്റെ പടച്ചട്ടയുടെയും കവചത്തിന്റെയും ഇടയില്‍ക്കൂടി തുളച്ചുകയറി. രാജാവ് തന്റെ സാരഥിയോടു പറഞ്ഞു: “എനിക്കു മുറിവ് ഏറ്റിരിക്കുന്നു; രഥം പിന്തിരിച്ച് എന്നെ പടക്കളത്തില്‍നിന്നു കൊണ്ടുപോകുക.”
35
ഘോരയുദ്ധമാണ് അന്നു നടന്നത്; രാജാവിനെ സിറിയാക്കാര്‍ക്കു നേരെ രഥത്തില്‍ നിവര്‍ത്തിയിരുത്തി; രക്തം രഥത്തിനടിയിലൂടെ ധാരധാരയായി ഒഴുകി; വൈകുന്നേരമായപ്പോള്‍ ആഹാബ് മരിച്ചു.
36
സന്ധ്യയോടടുത്തപ്പോള്‍ ഓരോരുത്തനും അവന്റെ പട്ടണത്തിലേക്കോ ദേശത്തേക്കോ മടങ്ങിക്കൊള്ളട്ടെ എന്ന കല്പന മുഴങ്ങിക്കേട്ടു.
37
ആഹാബ്‍രാജാവു മരിച്ചു; മൃതശരീരം ശമര്യയില്‍ കൊണ്ടുവന്നു സംസ്കരിച്ചു.
38
രഥം ശമര്യയിലെ കുളത്തില്‍ കൊണ്ടുവന്നു കഴുകിയപ്പോള്‍ സര്വേശ്വരന് കല്പിച്ചിരുന്നതുപോലെ നായ്ക്കള്‍ രാജാവിന്റെ രക്തം നക്കിക്കുടിച്ചു; വേശ്യാസ്ത്രീകള് ആ വെള്ളത്തില്‍ കുളിക്കുകയും ചെയ്തു.
39
ആഹാബിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ ദന്തഹര്‍മ്യം പണിയിച്ചതും, പട്ടണങ്ങള്‍ സ്ഥാപിച്ചതുമെല്ലാം ഇസ്രായേല്‍ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്;
40
ആഹാബിന്റെ മരണശേഷം പുത്രന് അഹസ്യാ രാജ്യഭാരമേറ്റു.
41
ഇസ്രായേല്‍രാജാവായ ആഹാബിന്റെ നാലാം ഭരണവര്‍ഷം ആസായുടെ പുത്രന് യെഹോശാഫാത്ത് യെഹൂദ്യയിലെ രാജാവായി.
42
അപ്പോള്‍ അയാള്‍ക്കു മുപ്പത്തിയഞ്ചു വയസ്സായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം യെരൂശലേമില്‍ അയാള്‍ ഭരണം നടത്തി. ശില്‍ഹിയുടെ മകള്‍ അസൂബാ ആയിരുന്നു അയാളുടെ മാതാവ്;
43
പിതാവായ ആസായെപ്പോലെ സര്‍വേശ്വരനു പ്രീതികരമായവിധം അയാള്‍ ജീവിച്ചു; എങ്കിലും പൂജാഗിരികള്‍ ദേശത്തുനിന്നു നീക്കിയില്ല. ജനം അവിടെ പൂജയും ധൂപാര്‍പ്പണവും നടത്തിവന്നു;
44
യെഹോശാഫാത്ത് ഇസ്രായേല്‍രാജാവുമായി സമാധാനബന്ധം പുലര്‍ത്തി.
45
യെഹോശാഫാത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളും വീരകൃത്യങ്ങളും അദ്ദേഹം ചെയ്തിട്ടുള്ള യുദ്ധങ്ങളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
46
തന്റെ പിതാവായ ആസായുടെ കാലത്ത് വിജാതീയാരാധനകളോടു ബന്ധപ്പെട്ടു തുടര്‍ന്നുപോന്ന പുരുഷവേശ്യാസമ്പ്രദായം അദ്ദേഹം അവസാനിപ്പിച്ചു.
47
അക്കാലത്ത് എദോമിന് ഒരു രാജാവില്ലായിരുന്നു. ഒരു പ്രവിശ്യാധിപനാണു പകരം രാജസ്ഥാനം വഹിച്ചിരുന്നത്.
48
ഓഫീര്‍ദേശത്തുനിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനു യെഹോശാഫാത്ത് തര്‍ശ്ശീശ് കപ്പലുകള്‍ നിര്‍മ്മിച്ചു. എങ്കിലും എസ്യോന്‍-ഗേബെരില്‍ വച്ച് തകര്‍ന്നുപോയതുകൊണ്ട് അവയ്ക്കു മുമ്പോട്ടു പോകാന്‍ കഴിഞ്ഞില്ല.
49
അപ്പോള്‍ ആഹാബിന്റെ പുത്രന് അഹസ്യായ്‍ക്ക് തന്റെ ദാസന്മാരെ യെഹോശാഫാത്തിന്റെ ദാസന്മാരുടെ കൂടെ അയയ്ക്കാന്‍ ഒരുക്കമായിരുന്നു; എങ്കിലും യെഹോശാഫാത്ത് അതു സമ്മതിച്ചില്ല.
50
യെഹോശാഫാത്ത് മരിച്ചു തന്റെ പിതാക്കന്മാരോടു ചേര്‍ന്നു. ദാവീദിന്റെ നഗരത്തിലുള്ള പിതാക്കന്മാരുടെ കല്ലറയില്‍ അദ്ദേഹത്തെ സംസ്കരിച്ചു; അദ്ദേഹത്തിന്റെ പുത്രന് യെഹോരാം പകരം രാജാവായി.
51
യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാം ഭരണവര്‍ഷം ആഹാബിന്റെ പുത്രന് അഹസ്യാ ശമര്യയില്‍ ഭരണഭാരം ഏറ്റു; രണ്ടു വര്‍ഷം അദ്ദേഹം ഭരിച്ചു.
52
ഇസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചവനും നെബാത്തിന്റെ പുത്രനുമായ യെരോബെയാമിന്റെയും തന്റെ മാതാപിതാക്കന്മാരുടെയും മാര്‍ഗത്തില്‍ നടന്ന് സര്വേശ്വരന് അനിഷ്ടമായത് അയാള്‍ ചെയ്തു.
53
ബാലിനെ അയാള്‍ ആരാധിച്ചു. തന്റെ പിതാവിനെപ്പോലെ ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനെ എല്ലാ വിധത്തിലും അയാള്‍ പ്രകോപിപ്പിച്ചു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22