bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 20
1 Kings 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 21 →
1
സിറിയാരാജാവായ ബെന്‍-ഹദദ് യുദ്ധത്തിനൊരുങ്ങി. മുപ്പത്തിരണ്ടു രാജാക്കന്മാര് തങ്ങളുടെ കുതിരകളോടും രഥങ്ങളോടും കൂടെ ബെന്‍-ഹദദ്‍രാജാവിന്റെ പക്ഷം ചേര്‍ന്നു. അയാള്‍ ശമര്യാപട്ടണത്തെ വളഞ്ഞ് അതിനെ ആക്രമിച്ചു.
2
ബെന്‍-ഹദദ് ദൂതന്മാരെ ശമര്യയിലേക്ക് അയച്ച് ഇസ്രായേല്‍രാജാവായ ആഹാബിനെ ഇങ്ങനെ അറിയിച്ചു:
3
“നിന്റെ വെള്ളിയും സ്വര്‍ണവും എനിക്കുള്ളതാണ്; നിന്റെ സുന്ദരികളായ ഭാര്യമാരും മക്കളും എന്റേതായിരിക്കും.”
4
ഇസ്രായേല്‍രാജാവ് ഇപ്രകാരം മറുപടി നല്കി. “എന്റെ പ്രഭോ, അങ്ങു പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും അങ്ങയുടേതു തന്നെ.”
5
ബെന്‍-ഹദദിന്റെ ദൂതന്മാര് വീണ്ടും വന്നു പറഞ്ഞു: “ബെന്‍-ഹദദ് കല്പിക്കുന്നു, നിന്റെ വെള്ളിയും സ്വര്‍ണവും ഭാര്യമാരും മക്കളും എനിക്കുള്ളതാണെന്നു ഞാന്‍ പറഞ്ഞിരുന്നല്ലോ;
6
നാളെ ഈ സമയത്ത് ഞാന്‍ എന്റെ സേവകരെ അയയ്ക്കും. അവര്‍ നിന്റെയും നിന്റെ സേവകരുടെയും വീടുകള്‍ പരിശോധിച്ച് അവര്‍ക്ക് വിലപിടിപ്പുള്ളതായി തോന്നുന്നതെല്ലാം എടുത്തുകൊണ്ടുപോരും.”
7
ആഹാബ്രാജാവ്, രാജ്യത്തുള്ള എല്ലാ നേതാക്കന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഈ മനുഷ്യന് നമ്മെ നശിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു. എന്റെ ഭാര്യമാര്‍, മക്കള്‍, സ്വര്‍ണം, വെള്ളി എന്നിവ ആവശ്യപ്പെട്ടുകൊണ്ടു ദൂതന്മാരെ അയച്ചിരുന്നു; ഞാന്‍ അതെല്ലാം സമ്മതിക്കുകയും ചെയ്തു.”
8
ഇതു കേട്ടു നേതാക്കന്മാരും ജനങ്ങളും പറഞ്ഞു: “അയാള്‍ പറയുന്നതു സമ്മതിക്കരുത്, ഒന്നും കൊടുക്കയുമരുത്.”
9
അതനുസരിച്ച് ആഹാബ് ബെന്‍-ഹദദിന്റെ ദൂതന്മാരോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു പറയുക: അദ്ദേഹം ആദ്യം ആവശ്യപ്പെട്ടതെല്ലാം ഞാന്‍ സമ്മതിച്ചിരുന്നു; എന്നാല്‍ ഇത്തവണ ആവശ്യപ്പെട്ടതു സമ്മതിക്കാന്‍ എനിക്കു നിവൃത്തിയില്ല. “ദൂതന്മാര് മടങ്ങിപ്പോയി വിവരമറിയിച്ചു.
10
മറ്റൊരു സന്ദേശവുമായി ബെന്‍-ഹദദിന്റെ ദൂതന്മാര് വീണ്ടും ആഹാബിന്റെ അടുക്കല്‍ വന്നു. “നിന്റെ ഈ പട്ടണം നശിപ്പിക്കുന്നതിന് ആവശ്യമായ സൈനികരെ ഞാന്‍ കൊണ്ടുവരും; അവര്‍ക്ക് ഓരോ പിടിവീതം എടുക്കാന്‍ ശമര്യയിലെ മണ്ണു തികയുമെങ്കില്‍ ദേവന്മാര് എന്നെ കഠിനമായി ശിക്ഷിച്ചുകൊള്ളട്ടെ.”
11
അപ്പോള്‍ ഇസ്രായേല്‍രാജാവു പറഞ്ഞു; “ബെന്‍-ഹദദിനോടു പറയുക; യുദ്ധത്തിനു മുമ്പല്ല, പിമ്പാണു വമ്പു പറയേണ്ടത്.
12
ബെന്‍-ഹദദും മറ്റു രാജാക്കന്മാരും അവരുടെ കൂടാരങ്ങളില്‍ ഇരുന്നു കുടിച്ചു മദിക്കുമ്പോഴായിരുന്നു ആഹാബിന്റെ മറുപടി ലഭിച്ചത്. ഉടന്‍തന്നെ യുദ്ധത്തിനു പുറപ്പെടാന്‍ ബെന്‍-ഹദദ് സൈന്യത്തിന് ഉത്തരവു നല്കി; അവര്‍ നഗരത്തിന് എതിരെ നിലയുറപ്പിച്ചു.
13
അപ്പോള്‍ ഒരു പ്രവാചകന് ഇസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നു പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഈ വലിയ സൈന്യത്തെ കണ്ടു നീ ഭയപ്പെടേണ്ടാ; അവരുടെമേല്‍ ഞാന്‍ ഇന്നു നിനക്കു വിജയം നല്‍കും. ഞാന്‍ സര്‍വേശ്വരനെന്നു നീ അറിയും.”
14
“ആരാണു യുദ്ധം ചെയ്യുക” എന്നു ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ യുവസേനാനികള്‍ യുദ്ധം ചെയ്യട്ടെ” എന്നു സര്വേശ്വരന് കല്പിക്കുന്നതായി പ്രവാചകന് പറഞ്ഞു. “ആരാണു യുദ്ധം ആരംഭിക്കേണ്ടത്” എന്ന് ആഹാബ് ചോദിച്ചപ്പോള്‍, “നീ തന്നെ” എന്നു പ്രവാചകന് പ്രതിവചിച്ചു.
15
ദേശാധിപതികളുടെ യുവസേനാനികളെ രാജാവു അണിനിരത്തി; അവര്‍ ഇരുനൂറ്റി മുപ്പത്തിരണ്ടു പേര് ഉണ്ടായിരുന്നു. പിന്നീട് ഇസ്രായേല്‍പട്ടാളത്തെയും അണിനിരത്തി; അവര്‍ ഏഴായിരം പേര് ആയിരുന്നു.
16
ഉച്ചസമയത്ത് ബെന്‍-ഹദദും കൂടെയുള്ള മുപ്പത്തിരണ്ടു രാജാക്കന്മാരും ഉന്മത്തരായിക്കൊണ്ടിരുന്നു.
17
അപ്പോള്‍ യുവസൈനികര്‍ യുദ്ധത്തിനുവേണ്ടി ആദ്യം പുറപ്പെട്ടു. ശമര്യയില്‍നിന്നു സൈന്യം വരുന്നുണ്ടെന്നു ബെന്‍-ഹദദിന്റെ കാവല്‍സൈന്യം അയാളെ അറിയിച്ചു.
18
“അവര്‍ വരുന്നതു സമാധാനത്തിനായാലും യുദ്ധത്തിനായാലും അവരെ ജീവനോടെ പിടിക്കണമെന്നു” ബെന്‍-ഹദദ് കല്പിച്ചു.
19
യുവസൈനികരെ ഇസ്രായേല്‍സൈന്യം അനുഗമിച്ചു.
20
ഓരോരുത്തനും തനിക്കെതിരേ വന്നവനെ വധിച്ചു; സിറിയാക്കാര്‍ പരാജയപ്പെട്ട് ഓടി; ഇസ്രായേല്‍സൈന്യം അവരെ പിന്തുടര്ന്നു. ബെന്‍-ഹദദ് കുതിരപ്പുറത്തു കയറി രക്ഷപെട്ടു; ഏതാനും കുതിരപ്പടയാളികളും അയാളുടെ കൂടെ ഉണ്ടായിരുന്നു.
21
ഇസ്രായേല്‍രാജാവ് പടക്കളത്തിലെത്തി കുതിരകളും രഥങ്ങളും കൈവശപ്പെടുത്തി; സിറിയാക്കാരെ കൂട്ടക്കൊല ചെയ്തു.
22
പ്രവാചകന് ഇസ്രായേല്‍രാജാവിനോടു വീണ്ടും പറഞ്ഞു: “മടങ്ങിപ്പോയി നിന്റെ സൈന്യത്തെ കൂടുതല്‍ ശക്തമാക്കുക; അടുത്ത വസന്തകാലത്ത് സിറിയാരാജാവ് വീണ്ടും ആക്രമിക്കും.”
23
ബെന്‍-ഹദദ്‍രാജാവിന്റെ സേവകന്മാര് അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദേവന്മാര് ഗിരിദേവന്മാരാണ്; അതുകൊണ്ടാണ് അവര്‍ നമ്മെ പരാജയപ്പെടുത്തിയത്. സമതലത്തില്‍ വച്ചു യുദ്ധം ചെയ്താല്‍ നമുക്ക് അവരെ നിശ്ചയമായും പരാജയപ്പെടുത്താം.
24
മാത്രമല്ല മുപ്പത്തിരണ്ടു രാജാക്കന്മാര്ക്കു പകരം സൈന്യാധിപന്മാരെ നിയമിക്കണം.
25
നഷ്ടപ്പെട്ട സൈന്യത്തിനു തുല്യമായ മറ്റൊരു സൈന്യത്തെ സംഘടിപ്പിക്കണം. കുതിരയ്ക്കു കുതിര, രഥത്തിനു രഥം. അതിനുശേഷം സമതലത്തില്‍വച്ച് നമുക്ക് യുദ്ധം ചെയ്യാം. ഇത്തവണ നാം അവരെ പരാജയപ്പെടുത്തും. ബെന്‍-ഹദദ് അവരുടെ ഉപദേശം സ്വീകരിച്ച് അതുപോലെ പ്രവര്‍ത്തിച്ചു.
26
അടുത്ത വസന്തത്തില്‍ ബെന്‍-ഹദദ് തന്റെ സൈന്യങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടി; ഇസ്രായേലിനോടു യുദ്ധം ചെയ്യാന്‍ അഫേക്കിലേക്കു പുറപ്പെട്ടു.
27
ഇസ്രായേല്യരും യുദ്ധസന്നാഹങ്ങളോടുകൂടി അവിടെ എത്തി; അവര്‍ രണ്ടു സംഘങ്ങളായി പാളയമടിച്ചു. ദേശം നിറഞ്ഞിരുന്ന സിറിയന്‍ പട്ടാളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇസ്രായേല്‍സൈന്യം രണ്ടു ചെറിയ ആട്ടിന്‍പറ്റംപോലെ മാത്രമായിരുന്നു.
28
ഒരു പ്രവാചകന് ആഹാബിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “സര്വേശ്വരന് അരുളിച്ചെയ്യുന്നു: ‘ഞാന്‍ ഗിരിദേവനാണ്; സമതലപ്രദേശത്തെ ദേവനല്ല’ എന്നു സിറിയാക്കാര്‍ പറയുന്നതുകൊണ്ട് ഈ വലിയ സൈന്യത്തിന്റെമേല്‍ ഞാന്‍ നിനക്കു വിജയം നല്‍കും; ഞാന്‍ സര്‍വേശ്വരനാണെന്നു നിങ്ങള്‍ അറിയും.”
29
സിറിയന്‍സൈന്യവും ഇസ്രായേല്‍സൈന്യവും അഭിമുഖമായി ഏഴു ദിവസം തങ്ങളുടെ പാളയങ്ങളില്‍ കഴിഞ്ഞുകൂടി. ഏഴാം ദിവസം യുദ്ധമാരംഭിച്ചു; ഒറ്റ ദിവസംകൊണ്ട് ഇസ്രായേല്യര്‍ ഒരു ലക്ഷം സിറിയന്‍ ഭടന്മാരെ വധിച്ചു.
30
ശേഷിച്ച ഇരുപത്തി ഏഴായിരം പേര് അഫേക്കിലേക്ക് ഓടിപ്പോയി. അവരുടെമേല്‍ പട്ടണമതില്‍ വീണു. ബെന്‍-ഹദദ് ഓടി പട്ടണത്തിലെ ഒരു ഉള്ളറയില്‍ കയറി ഒളിച്ചു.
31
സേവകന്മാര് ബെന്‍-ഹദദിന്റെ അടുക്കല്‍ ചെന്നു പറഞ്ഞു: “ഇസ്രായേല്രാജാക്കന്മാര് കരുണയുള്ളവരാണെന്നു കേട്ടിട്ടുണ്ട്; അതുകൊണ്ട് ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ഇസ്രായേല്‍രാജാവിന്റെ അടുക്കലേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കുക; ഒരുപക്ഷേ അദ്ദേഹം അങ്ങയുടെ ജീവന് രക്ഷിച്ചേക്കും.”
32
അവര്‍ ചണവസ്ത്രം ധരിച്ച് കഴുത്തില്‍ കയറു ചുറ്റി ആഹാബിന്റെ അടുക്കല്‍ ചെന്നു: “എന്റെ ജീവനെ രക്ഷിക്കണമേ എന്ന് അങ്ങയുടെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അയാള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ? അയാള്‍ എനിക്ക് ഒരു സഹോദരനെപ്പോലെയാണ്.” എന്ന് ആഹാബ് പ്രതിവചിച്ചു.
33
ബെന്‍-ഹദദിന്റെ സേവകന്മാര് ശുഭലക്ഷണം കാത്തിരിക്കുകയായിരുന്നു. ആഹാബ് സഹോദരന് എന്ന പദം ഉപയോഗിച്ചപ്പോള്‍ അതുതന്നെ തക്കസമയമെന്നു കരുതി, “ബെന്‍-ഹദദ് അങ്ങയുടെ സഹോദരന് തന്നെയാണ്” എന്ന് അവര്‍ പറഞ്ഞു; “അയാളെ എന്റെ അടുക്കല്‍ കൊണ്ടുവരിക” എന്ന് ആഹാബ് കല്പിച്ചു. ബെന്‍-ഹദദ് അവിടെ എത്തിയപ്പോള്‍ ആഹാബ് അയാളെ സ്വന്തം രഥത്തിലേക്കു ക്ഷണിച്ച് അടുക്കല്‍ ഇരുത്തി;
34
ബെന്‍-ഹദദ് അദ്ദേഹത്തോടു പറഞ്ഞു. “എന്റെ പിതാവ് അങ്ങയുടെ പിതാവില്‍നിന്ന് പിടിച്ചെടുത്ത പട്ടണങ്ങളെല്ലാം ഞാന്‍ മടക്കിത്തരാം; എന്റെ പിതാവ് ശമര്യയില്‍ ചെയ്തതുപോലെ ദമാസ്കസില്‍ അങ്ങേക്ക് ഒരു കച്ചവടകേന്ദ്രം തുറക്കുകയും ചെയ്യാം.” “ഈ ഉടമ്പടി അനുസരിച്ച് ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം” എന്ന് ആഹാബ് പ്രതിവചിച്ചു. ആഹാബ് ബെന്‍-ഹദദുമായി ഒരു ഉടമ്പടി ഉണ്ടാക്കിയ ശേഷം അയാളെ വിട്ടയച്ചു.
35
സര്‍വേശ്വരന്റെ കല്പനയനുസരിച്ചു പ്രവാചകഗണത്തില്‍പ്പെട്ട ഒരാള്‍ “എന്നെ അടിക്കുക” എന്നു മറ്റൊരു പ്രവാചകനോടു പറഞ്ഞു. എന്നാല്‍ അയാള്‍ അതിനു വിസമ്മതിച്ചു.
36
അപ്പോള്‍ ഒന്നാമന് പറഞ്ഞു: “സര്‍വേശ്വരന്റെ കല്പന അനുസരിക്കാഞ്ഞതുകൊണ്ട് നീ ഇവിടെനിന്നു പോയാല്‍ ഉടനെ ഒരു സിംഹം നിന്നെ കൊല്ലും.” അവന് അവിടെനിന്നുപോയ ഉടന്‍തന്നെ ഒരു സിംഹം അവനെതിരേ വന്ന് അവനെ കൊന്നു.
37
അയാള്‍ മറ്റൊരാളെ സമീപിച്ചു തന്നെ അടിക്കാന്‍ പറഞ്ഞു; അയാള്‍ അടിച്ചു മുറിവേല്പിച്ചു.
38
അതിനുശേഷം പ്രവാചകന് അവിടെനിന്നു പോയി, മുഖംമൂടി ധരിച്ച് വഴിയില്‍ രാജാവിനെ കാത്തുനിന്നു.
39
രാജാവ് ആ വഴി കടന്നുപോകുമ്പോള്‍ പ്രവാചകന് വിളിച്ചുപറഞ്ഞു: “ഈ ദാസന് യുദ്ധക്കളത്തില്‍ പോയിരുന്നു; അപ്പോള്‍ ഒരു പടയാളി എന്റെയടുക്കല്‍ മറ്റൊരാളെ കൊണ്ടുവന്നിട്ടു പറഞ്ഞു: ‘ഇവനെ സൂക്ഷിച്ചുകൊള്ളുക; ഇവന് കടന്നുകളഞ്ഞാല്‍ നിന്റെ ജീവന് അവന്റെ ജീവനു പകരം കൊടുക്കേണ്ടിവരും.”
40
അല്ലെങ്കില്‍ ഒരു താലന്ത് വെള്ളി പിഴ കൊടുക്കേണ്ടിവരും. എന്നാല്‍ അടിയന് പല കാര്യങ്ങളില്‍ വ്യാപൃതനായിരുന്നതുകൊണ്ട് അവന് കടന്നുകളഞ്ഞു. അപ്പോള്‍ രാജാവു പ്രതിവചിച്ചു. “നീ തന്നെ നിന്റെ വിധി പ്രഖ്യാപിച്ചു കഴിഞ്ഞു; അത് അങ്ങനെതന്നെ സംഭവിക്കട്ടെ.”
41
ഉടനെ രാജാവ് അയാളുടെ മുഖംമൂടി നീക്കി; അയാള്‍ ഒരു പ്രവാചകനാണെന്നു രാജാവിന് അപ്പോള്‍ മനസ്സിലായി.
42
പ്രവാചകന് രാജാവിനോടു പറഞ്ഞു: “സര്‍വേശ്വരന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, നശിപ്പിക്കാന്‍ ഞാന്‍ നിശ്ചയിച്ചിരുന്നവനെ നീ വിട്ടയച്ചു. അതുകൊണ്ട് അവന്റെ ജീവനു പകരം നിന്റെ ജീവന് നീ നല്‍കണം; അവന്റെ സൈനികര്‍ക്കു പകരം നിന്റെ സൈന്യം നശിപ്പിക്കപ്പെടും.”
43
രാജാവ് ദുഃഖത്തോടും നീരസത്തോടും കൂടി ശമര്യയിലെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22