bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 8
1 Kings 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 9 →
1
സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം ദാവീദിന്റെ നഗരമായ സീയോനില്‍നിന്നു കൊണ്ടുവരാന്‍ ശലോമോന് ഇസ്രായേല്‍ജനനേതാക്കളെയും ഗോത്രത്തലവന്മാരെയും പിതൃഭവനത്തലവന്മാരെയും യെരൂശലേമില്‍ തന്റെ അടുക്കല്‍ വിളിച്ചുകൂട്ടി.
2
ഏഴാം മാസമായ ഏഥാനീമിലെ പെരുന്നാളിന് അവരെല്ലാം ഒന്നിച്ചുകൂടി.
3
ഇസ്രായേലിലെ നേതാക്കന്മാര് സമ്മേളിച്ചപ്പോള്‍ പുരോഹിതന്മാര് ഉടമ്പടിപ്പെട്ടകം എടുത്തു.
4
പുരോഹിതന്മാരും ലേവ്യരും ചേര്‍ന്നു സര്‍വേശ്വരന്റെ പെട്ടകവും തിരുസാന്നിധ്യകൂടാരവും കൂടാരത്തിലെ വിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നു.
5
ശലോമോന്‍രാജാവും അവിടെ വന്നുകൂടിയ ഇസ്രായേല്‍നേതാക്കന്മാരും ചേര്‍ന്നു പെട്ടകത്തിനു മുമ്പില്‍ അസംഖ്യം ആടുകളെയും കാളകളെയും യാഗമര്‍പ്പിച്ചു.
6
പുരോഹിതന്മാര് പെട്ടകം ചുമന്നു ദേവാലയത്തിന്റെ അതിവിശുദ്ധസ്ഥലത്തു കൊണ്ടുവന്നു കെരൂബുകളുടെ ചിറകുകള്‍ക്കു കീഴില്‍ വച്ചു.
7
പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനില്ക്കത്തക്കവിധം കെരൂബുകള്‍ പെട്ടകത്തിന്റെ മീതെ ചിറകുകള് വിരിച്ചു നിന്നു;
8
തണ്ടുകള്‍ നീണ്ടുനിന്നിരുന്നതുകൊണ്ട് അന്തര്‍മന്ദിരത്തിന്റെ മുമ്പില്‍ വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാല്‍ അവ കാണാമായിരുന്നു. വെളിയില്‍നിന്ന് അവ ദൃശ്യമായിരുന്നില്ല.
9
അവ ഇന്നും അവിടെയുണ്ട്. മോശ സീനായ്മലയില്‍വച്ചു നിക്ഷേപിച്ച രണ്ടു കല്പലകകള് അല്ലാതെ മറ്റൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. അവിടെവച്ചായിരുന്നു ഈജിപ്തില്‍നിന്നു മോചിതരായി പോന്ന ഇസ്രായേല്‍ജനങ്ങളുമായി സര്വേശ്വരന് ഉടമ്പടി ചെയ്തത്.
10
പുരോഹിതന്മാര് വിശുദ്ധസ്ഥലത്തുനിന്ന് പുറത്തുവന്നപ്പോള്‍ സര്‍വേശ്വരമന്ദിരം മേഘംകൊണ്ടു നിറഞ്ഞു.
11
സര്‍വേശ്വരന്റെ തേജസ്സുനിമിത്തം പുരോഹിതന്മാര്ക്ക് അവിടെ നിന്നു ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞില്ല. മേഘം ആലയത്തില്‍ നിറഞ്ഞുനിന്നിരുന്നു.
12
അപ്പോള്‍ ശലോമോന് പറഞ്ഞു: “കൂരിരുട്ടില്‍ വസിക്കുമെന്നു സര്വേശ്വരന് അരുളിച്ചെയ്തിട്ടുണ്ട്.
13
എങ്കിലും അവിടുത്തേക്ക് എന്നേക്കും വസിക്കാന്‍ അതിവിശിഷ്ടമായ ഒരു ആലയം ഞാന്‍ നിര്‍മ്മിച്ചിരിക്കുന്നു.”
14
അവിടെ കൂടിയിരുന്ന ഇസ്രായേല്‍ജനമെല്ലാം എഴുന്നേറ്റുനില്ക്കുകയായിരുന്നു. അപ്പോള്‍ ശലോമോന് അവരെ ആശീര്‍വദിച്ചുകൊണ്ടു പറഞ്ഞു:
15
“ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ. എന്റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്ന് ഇന്നു നിറവേറ്റിയിരിക്കുന്നു.
16
അവിടുന്നു ദാവീദിനോട് അരുളിച്ചെയ്തു: എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതിനുശേഷം എന്റെ നാമം നിലനില്ക്കാന് എനിക്ക് ഒരു ആലയം പണിയുന്നതിന് ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തില്ല; എങ്കിലും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു.
17
ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഒരു ആലയം പണിയാന്‍ എന്റെ പിതാവായ ദാവീദ് ആഗ്രഹിച്ചു.
18
എന്നാല്‍ അവിടുന്ന് എന്റെ പിതാവിനോട് അരുളിച്ചെയ്തു: ‘എനിക്കുവേണ്ടി ഒരു ആലയം പണിയാനുള്ള നിന്റെ ആഗ്രഹം നല്ലതുതന്നെ;
19
എങ്കിലും ആലയം പണിയുന്നതു നീയല്ല; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രന് ആയിരിക്കും.’
20
അങ്ങനെ ആ വാഗ്ദാനം അവിടുന്ന് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നു. സര്വേശ്വരന് വാഗ്ദാനം ചെയ്തിരുന്നതുപോലെ ഞാന്‍ എന്റെ പിതാവായ ദാവീദിന്റെ പിന്‍ഗാമിയായി ഭരണം നടത്തുന്നു; ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരനു ഞാന്‍ ഒരു ആലയം നിര്‍മ്മിച്ചിരിക്കുന്നു;
21
നമ്മുടെ പിതാക്കന്മാരെ സര്വേശ്വരന് ഈജിപ്തില്‍നിന്നു മോചിപ്പിച്ചുകൊണ്ടുവന്നപ്പോള്‍ അവരോടു ചെയ്ത ഉടമ്പടിയുടെ കല്പലകകള് സൂക്ഷിച്ചിരിക്കുന്ന പെട്ടകം വയ്ക്കുന്നതിനും ഞാന്‍ ദേവാലയത്തില്‍ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.”
22
ശലോമോന് സര്‍വേശ്വരന്റെ യാഗപീഠത്തിനു മുമ്പില്‍ നിന്നുകൊണ്ട് ഇസ്രായേല്‍ജനത്തിന്റെ സാന്നിധ്യത്തില്‍ കരങ്ങളുയര്‍ത്തി പ്രാര്‍ഥിച്ചു:
23
“ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ! അങ്ങയെപ്പോലൊരു ദൈവം സ്വര്‍ഗത്തിലോ ഭൂമിയിലോ ഇല്ല; പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുസരിച്ചു ജീവിക്കുന്ന അവിടുത്തെ ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അവരുടെമേല്‍ അവിടുത്തെ അചഞ്ചലസ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു.
24
എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്ത വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുന്ന് ആ വാഗ്ദാനം പാലിച്ചിരിക്കുന്നു.
25
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, ‘നീ എന്റെ മുമ്പില്‍ ജീവിച്ചതുപോലെ നിന്റെ മക്കളും ജീവിച്ചാല്‍ ഇസ്രായേലിന്റെ സിംഹാസനത്തിലിരുന്നു വാഴാന്‍ നിനക്കൊരു സന്തതി ഇല്ലാതെ പോകുകയില്ല എന്ന് എന്റെ പിതാവായ ദാവീദിനോട് ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അങ്ങു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ; ആ വാഗ്ദാനം നിറവേറ്റണമേ.
26
ഇസ്രായേലിന്റെ ദൈവമേ, എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്നു ചെയ്ത വാഗ്ദാനം ഇപ്പോള്‍ യാഥാര്‍ഥ്യമാക്കി തീര്‍ക്കണമേ.
27
“എന്നാല്‍ ദൈവം യഥാര്‍ഥത്തില്‍ ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും അത്യുന്നതസ്വര്‍ഗവും അവിടുത്തേക്ക് വസിക്കാന്‍ മതിയാകുകയില്ലല്ലോ. അവയെക്കാള്‍ എത്രയോ നിസ്സാരമാണ് ഞാന്‍ നിര്‍മ്മിച്ച ഈ ദേവാലയം!
28
എങ്കിലും എന്റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാര്‍ഥനകളും അപേക്ഷകളും ശ്രവിച്ചാലും. അവിടുത്തെ ദാസന് അര്‍പ്പിക്കുന്ന പ്രാര്‍ഥനയും നിലവിളിയും കേള്‍ക്കണമേ!
29
അങ്ങയുടെ ദാസന് ഈ ആലയത്തില്‍വച്ചു നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ അങ്ങ് ഈ ആലയത്തെ രാവും പകലും തൃക്കണ്‍പാര്‍ക്കണമേ. തിരുസാന്നിധ്യം ഇവിടെ ഉണ്ടായിരിക്കുമെന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ;
30
ഈ ദാസനും അങ്ങയുടെ ജനമായ ഇസ്രായേലും ഇവിടെ അര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ ശ്രദ്ധിക്കണമേ. അതേ, അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു ഞങ്ങളുടെ പ്രാര്‍ഥന കേട്ട് ഞങ്ങളോടു ക്ഷമിക്കേണമേ.
31
“ഒരാള്‍ അയല്‍ക്കാരനോടു തെറ്റു ചെയ്തതായി ആരോപണം ഉണ്ടാവുകയും അയാള്‍ ഈ ആലയത്തില്‍ അവിടുത്തെ യാഗപീഠത്തിന്റെ മുമ്പാകെ വന്നു താന്‍ നിരപരാധി എന്നു സത്യം ചെയ്യുകയും ചെയ്യുമ്പോള്‍,
32
സര്‍വേശ്വരാ, സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസന്മാരെ ന്യായം വിധിക്കേണമേ. അപരാധിക്ക് അവന്റെ കുറ്റത്തിനു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്ക് തക്ക പ്രതിഫലവും നല്കണമേ.
33
“അങ്ങയുടെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരേ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളുടെ മുമ്പില്‍ പരാജയപ്പെടുമ്പോള്‍ പശ്ചാത്തപിച്ച് ഈ ആലയത്തില്‍വച്ച് അങ്ങയുടെ നാമം ഏറ്റുപറഞ്ഞ് പ്രാര്‍ഥിച്ചാല്‍ സ്വര്‍ഗത്തില്‍നിന്ന് അങ്ങ് അവരെ ശ്രദ്ധിക്കണമേ.
34
അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാര്ക്ക് അവിടുന്നു നല്‍കിയിരുന്ന ദേശത്തേക്ക് അവരെ മടക്കിക്കൊണ്ടു വരണമേ!
35
അവിടുത്തെ ജനം അങ്ങയോടു പാപം ചെയ്തതിന്റെ ഫലമായി മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ ആലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിക്കുകയും അങ്ങയുടെ നാമം ഏററുപറഞ്ഞു തങ്ങളുടെ പാപങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍,
36
അങ്ങു സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ ദാസരായ ഇസ്രായേല്‍ജനത്തിന്റെ പാപം ക്ഷമിക്കണമേ; അവരെ നേര്‍വഴി നടത്തുകയും അവര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്ന ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.
37
“നാട്ടില്‍ ക്ഷാമമോ, പകര്‍ച്ചവ്യാധിയോ ഉണ്ടാകുമ്പോഴും പൂപ്പല്‍രോഗം, വെട്ടുക്കിളി, കീടബാധ മുതലായവമൂലം വിളവു നശിക്കുമ്പോഴും ശത്രുക്കള്‍ നഗരം വളഞ്ഞ് അങ്ങയുടെ ജനത്തെ ആക്രമിക്കുമ്പോഴും മഹാമാരിയോ മറ്റു രോഗമോ ഉണ്ടാകുമ്പോഴും
38
ജനം വ്യക്തികളായോ സമൂഹമായോ ഈ ദേവാലയത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍
39
അവരുടെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവരോടു ക്ഷമിക്കണമേ!
40
മനുഷ്യന്റെ ഹൃദയവിചാരങ്ങള്‍ അറിയുന്നത് അവിടുന്നു മാത്രമാകുന്നു. അവരര്‍ഹിക്കുന്ന പ്രതിഫലം അവര്‍ക്കു നല്കണമേ. അവരുടെ പിതാക്കന്മാര്ക്കു നല്കിയ ദേശത്ത് അവര്‍ പാര്‍ക്കുന്ന കാലം മുഴുവന്‍ അങ്ങയെ ഭയപ്പെട്ടു ജീവിക്കാനും അവര്‍ക്കു ഇടയാക്കണമേ.
41
അവിടുത്തെ ജനമായ ഇസ്രായേലില്‍ ഉള്‍പ്പെടാത്ത ഒരു പരദേശി, അവിടുത്തെ പ്രസിദ്ധിയേയും,
42
അങ്ങയുടെ ജനത്തിനുവേണ്ടി അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതകാര്യങ്ങളെയും പറ്റി കേള്‍ക്കുമ്പോള്‍ അങ്ങയെ അന്വേഷിച്ച് ഈ ദേവാലയത്തില്‍ വന്ന്
43
അങ്ങയോടു പ്രാര്‍ഥിച്ചാല്‍ അവന്റെ പ്രാര്‍ഥന ശ്രദ്ധിക്കണമേ! അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു പ്രാര്‍ഥന കേട്ട് അവന്റെ അപേക്ഷകള്‍ സാധിച്ചുകൊടുക്കേണമേ. അങ്ങനെ അവിടുത്തെ ജനമായ ഇസ്രായേലിനെപ്പോലെ സര്‍വജനതകളും അങ്ങയെ അറിയാനും അവിടുത്തെ ഭയപ്പെടാനും ഞാന്‍ ഈ ഭവനം അങ്ങേക്കായി നിര്‍മ്മിച്ചിരിക്കുന്നു എന്നു ഗ്രഹിക്കാനും ഇടയാകട്ടെ.
44
അങ്ങയുടെ ജനം അവിടുത്തെ കല്പനപ്രകാരം ശത്രുക്കള്‍ക്കെതിരായി യുദ്ധത്തിനു പോകുമ്പോള്‍ അങ്ങേക്കുവേണ്ടി ഞാന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിലേക്കു അവര്‍ തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍,
45
സ്വര്‍ഗത്തില്‍നിന്നു അവരുടെ പ്രാര്‍ഥന ശ്രദ്ധിച്ചു അവര്‍ക്കു വിജയം നല്കണമേ.
46
“അങ്ങേക്കെതിരായി അവിടുത്തെ ജനം പാപം ചെയ്യുകയും അവിടുന്നു കോപിച്ചു അവരെ ശത്രുക്കളുടെ കൈയില്‍ ഏല്പിക്കുകയും ശത്രുക്കള്‍ അവരെ സമീപത്തോ വിദൂരത്തോ ഉള്ള തങ്ങളുടെ ദേശത്തേക്കു ബന്ദികളായി കൊണ്ടുപോകുകയും അവര്‍ ആ സ്ഥലത്തുനിന്നു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
47
അവരുടെ അപേക്ഷ അങ്ങു കേള്‍ക്കണമേ. പാപം ചെയ്യാത്ത മനുഷ്യന് ഇല്ലല്ലോ! അവിടെ അവര്‍ അനുതപിച്ച് തങ്ങള്‍ ചെയ്ത തെറ്റുകള്‍ ഏറ്റുപറഞ്ഞു പ്രാര്‍ഥിച്ചാല്‍ സര്‍വേശ്വരാ, അവിടുന്ന് അവരുടെ അപേക്ഷ കേള്‍ക്കണമേ.
48
ബന്ദികളായി കഴിയുന്ന ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും അനുതപിക്കുകയും അങ്ങ് അവരുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അവിടുത്തെ നാമത്തില്‍ ഞാന്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയത്തിലേക്കും നോക്കി അങ്ങയോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
49
അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനകളും അപേക്ഷകളും ശ്രദ്ധിച്ച് അവരെ രക്ഷിക്കണമേ.
50
അങ്ങേക്കെതിരായി പാപം ചെയ്തവരോട് അവരുടെ പാപങ്ങളും അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ ബന്ദികളാക്കിയവര്‍ അവരോടു കാരുണ്യപൂര്‍വം ഇടപെടുന്നതിന് ഇടയാക്കണമേ!
51
ഇരുമ്പുചൂളയാകുന്ന ഈജിപ്തില്‍നിന്ന് അവിടുന്നു മോചിപ്പിച്ചുകൊണ്ടുവന്ന അവിടുത്തെ ജനവും അവകാശവുമാണല്ലോ അവര്‍.
52
ഈ ദാസനും അവിടുത്തെ ജനവും സഹായം അര്‍ഥിക്കുമ്പോള്‍ അവിടുന്ന് തൃക്കണ്‍പാര്‍ത്ത് ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കണമേ.
53
സര്‍വേശ്വരനായ കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നപ്പോള്‍ അവിടുത്തെ ദാസനായ മോശയിലൂടെ അവിടുന്നു അരുളിച്ചെയ്തതുപോലെ ഇവരെ ഭൂമിയിലെ സകല ജനതകളില്‍നിന്നുമായി അവിടുന്നു സ്വന്തജനമായി തിരഞ്ഞെടുത്തതാണല്ലോ.”
54
യാഗപീഠത്തിന്റെ മുമ്പില്‍ മുട്ടുകുത്തി കൈകള്‍ ഉയര്‍ത്തി നിന്നിരുന്ന ശലോമോന് സര്‍വേശ്വരനോടുള്ള പ്രാര്‍ഥനകള്‍ക്കും യാചനകള്‍ക്കും ശേഷം എഴുന്നേറ്റുനിന്നു.
55
പിന്നീട് ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു:
56
“വാഗ്ദാനം ചെയ്തിരുന്നതുപോലെ സ്വന്തജനമായ ഇസ്രായേലിനു സമാധാനം നല്കിയ സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ. മോശയിലൂടെ നല്കിയ സകല വാഗ്ദാനങ്ങളും അവിടുന്നു നിറവേറ്റി.
57
നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മുടെ പിതാക്കന്മാരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മുടെകൂടെയും ഉണ്ടായിരിക്കട്ടെ; അവിടുന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ.
58
നാം അവിടുത്തെ വഴികളിലൂടെ നടക്കുന്നതിനും അവിടുന്നു നമ്മുടെ പിതാക്കന്മാര്ക്കു നല്‍കിയിരുന്ന സകല കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കുന്നതിനും നമ്മുടെ ഹൃദയങ്ങളെ അവിടുന്നു തന്നിലേക്കു തിരിക്കട്ടെ.
59
തിരുസന്നിധിയില്‍ ഞാന്‍ അര്‍പ്പിച്ച പ്രാര്‍ഥനകളും അപേക്ഷകളും എപ്പോഴും അവിടുത്തെ മുമ്പില്‍ ഉണ്ടായിരിക്കട്ടെ. അവിടുന്ന് ഈ ദാസനെയും സ്വന്തജനമായ ഇസ്രായേലിനെയും കാത്തുപാലിക്കട്ടെ.
60
അങ്ങനെ സര്വേശ്വരന് മാത്രമാണു ദൈവം എന്നു ഭൂമിയിലെ സകല ജനതകളും അറിയട്ടെ.
61
ഇന്നത്തെപ്പോലെ അവിടുത്തെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചു ജീവിക്കാന്‍ നിങ്ങളുടെ ഹൃദയം പൂര്‍ണമായി സര്‍വേശ്വരനില്‍ ഏകാഗ്രമായിരിക്കട്ടെ.”
62
ശലോമോന്‍രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാ ഇസ്രായേല്‍ജനവും സര്‍വേശ്വരനു യാഗങ്ങളര്‍പ്പിച്ചു.
63
അദ്ദേഹം ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും സമാധാനയാഗമായി അര്‍പ്പിച്ചു. ഇങ്ങനെ രാജാവും ഇസ്രായേല്‍ജനവും ചേര്‍ന്നു ദേവാലയപ്രതിഷ്ഠ നടത്തി.
64
രാജാവു അന്നുതന്നെ ദേവാലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ചു. അവിടെയാണു ഹോമയാഗങ്ങളും ധാന്യയാഗങ്ങളും സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സും അര്‍പ്പിച്ചത്. തിരുസന്നിധിയിലുള്ള ഓട്ടുയാഗപീഠത്തിന് ഇവയെല്ലാം അര്‍പ്പിക്കാന്‍ തക്ക വലിപ്പം ഉണ്ടായിരുന്നില്ല.
65
ഹാമാത്തിന്റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള സ്ഥലങ്ങളില്‍ പാര്‍ക്കുന്ന സകല ഇസ്രായേല്‍ജനങ്ങളോടും കൂടി ശലോമോന് ഏഴു ദിവസം ഉത്സവം ആചരിച്ചു.
66
എട്ടാം ദിവസം അദ്ദേഹം ജനത്തെ മടക്കിയയച്ചു; അവര്‍ രാജാവിനെ പുകഴ്ത്തുകയും സര്വേശ്വരന് തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനും വേണ്ടി ചെയ്ത സകല നന്മകളും ഓര്‍ത്ത് ആഹ്ലാദഭരിതരായി സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22