bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 15
1 Kings 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 16 →
1
നെബാത്തിന്റെ പുത്രനായ യെരോബെയാംരാജാവിന്റെ വാഴ്ചയുടെ പതിനെട്ടാം വര്‍ഷം അബീയാം യെഹൂദ്യയില്‍ ഭരണമാരംഭിച്ചു.
2
അദ്ദേഹം മൂന്നു വര്‍ഷം യെരൂശലേമില്‍ വാണു. അബ്ശാലോമിന്റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്;
3
അയാളും പിതാവിന്റെ പാപവഴികളില്‍ നടന്നു. സര്‍വേശ്വരന്റെ സന്നിധിയില്‍ വിശ്വസ്തനായി ജീവിച്ച പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല അയാള്‍.
4
എങ്കിലും ദാവീദിനെ ഓര്‍ത്തു ദൈവമായ സര്വേശ്വരന് അബീയാമിന് കിരീടാവകാശിയായി ഒരു പുത്രനെ നല്കി. അങ്ങനെ യെരൂശലേമിനെ സുരക്ഷിതമാക്കി.
5
ദാവീദ് ഹിത്യനായ ഊരീയായുടെ കാര്യമൊഴിച്ചു മറ്റു സകലത്തിലും സര്‍വേശ്വരനു ഹിതകരമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവിടുന്ന് അങ്ങനെ ചെയ്തത്.
6
അബീയാമിന്റെ ഭരണകാലം മുഴുവന്‍ അയാളും യെരോബെയാമും തമ്മില്‍ യുദ്ധം നടന്നു.
7
അബീയാമിന്റെ മറ്റെല്ലാ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
8
അബീയാം മരിച്ചു. പിതാക്കന്മാരുടെ കൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു; അബീയാമിന്റെ പുത്രന് ആസാ പകരം രാജാവായി.
9
ഇസ്രായേല്‍രാജാവായ യെരോബെയാമിന്റെ വാഴ്ചയുടെ ഇരുപതാം വര്‍ഷം ആസാ യെഹൂദ്യയില്‍ രാജാവായി.
10
അദ്ദേഹം നാല്പത്തൊന്നു വര്‍ഷം യെരൂശലേമില്‍ ഭരിച്ചു. അബ്ശാലോമിന്റെ പുത്രി മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
11
തന്റെ പൂര്‍വപിതാവായ ദാവീദിനെപ്പോലെ ആസാ സര്വേശ്വരന് പ്രസാദകരമായി ജീവിച്ചു.
12
ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായം അവസാനിപ്പിച്ചു; തന്റെ പിതാക്കന്മാര് നിര്‍മ്മിച്ചിരുന്ന സകല വിഗ്രഹങ്ങളും ദേശത്തുനിന്നു നീക്കിക്കളഞ്ഞു.
13
തന്റെ മാതാവായ മയഖാ അശേരാദേവിയുടെ മ്ലേച്ഛവിഗ്രഹം നിര്‍മ്മിച്ചതിനാല്‍ അദ്ദേഹം അമ്മറാണി പദത്തില്‍നിന്ന് അവരെ നീക്കുകയും വിഗ്രഹം തകര്‍ത്തു കിദ്രോന്‍തോട്ടിനരികെ വച്ചു ദഹിപ്പിക്കുകയും ചെയ്തു.
14
എന്നാല്‍ പൂജാഗിരികള്‍ അദ്ദേഹം നശിപ്പിച്ചില്ല; എങ്കിലും ജീവിതകാലം മുഴുവന്‍ അദ്ദേഹം സര്‍വേശ്വരനോടു വിശ്വസ്തത പുലര്‍ത്തി.
15
താനും തന്റെ പിതാവും ദൈവത്തിനു പ്രതിഷ്ഠിച്ചിരുന്ന സ്വര്‍ണവും വെള്ളിയും പാത്രങ്ങളും ആസാ സര്‍വേശ്വരന്റെ ആലയത്തില്‍ കൊണ്ടുവന്നു.
16
ആസായും ഇസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ നിരന്തരം യുദ്ധം ചെയ്തുവന്നു;
17
ബയെശ യെഹൂദായെ ആക്രമിച്ചു; ആസായും യെഹൂദ്യക്കു പുറത്തുള്ളവരും തമ്മില്‍ ബന്ധപ്പെടാതിരിക്കുന്നതിനുവേണ്ടി ബയെശ രാമാപട്ടണം കോട്ട കെട്ടി ഉറപ്പിച്ചു.
18
യെരൂശലേംദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളില് ശേഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും ആസാ എടുത്തു ദമാസ്കസില്‍ പാര്‍ത്തിരുന്ന ഹെസിയോന്റെ പൗത്രനും തബ്രിമ്മോന്റെ പുത്രനുമായ സിറിയന്‍ രാജാവ് ബെന്‍-ഹദദിനു കൊടുത്തയച്ചിട്ടു പറഞ്ഞു:
19
“നമ്മുടെ പിതാക്കന്മാര് ചെയ്തിരുന്നതുപോലെ നമുക്കും സഖ്യം ചെയ്യാം; അങ്ങേക്കു സമ്മാനമായി വെള്ളിയും പൊന്നും ഞാന്‍ കൊടുത്തയയ്ക്കുന്നു. ഇസ്രായേല്‍രാജാവായ ബയെശ എന്റെ രാജ്യത്തുനിന്നു പിന്മാറുന്നതിനുവേണ്ടി അയാളുമായുള്ള സഖ്യം വിഛേദിച്ചാലും.”
20
ബെന്‍-ഹദദ് യെഹൂദാരാജാവായ ആസായുടെ അപേക്ഷ കേട്ടു; തന്റെ സൈന്യാധിപന്മാരെ ഇസ്രായേലിനെതിരായി അയയ്ക്കുകയും ചെയ്തു. അവര്‍ ഇയ്യോന്‍, ദാന്‍, ആബേല്‍-ബേത്ത്-മയഖ, ഗലീലാതടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങളും, നഫ്താലിദേശവും പിടിച്ചടക്കി.
21
ബയെശ ഈ വിവരം കേട്ടപ്പോള്‍ രാമാ പട്ടണത്തിന്റെ പണി നിര്‍ത്തിവച്ച് തിര്‍സ്സയില്‍ത്തന്നെ പാര്‍ത്തു.
22
യെഹൂദാനിവാസികള്‍ ഒന്നൊഴിയാതെ ഒരുമിച്ചു കൂടുന്നതിന് ആസാ രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി; അവര്‍ ചെന്നു രാമാ പട്ടണം കോട്ട കെട്ടി ഉറപ്പിക്കാന്‍ ബയെശ സംഭരിച്ചിരുന്ന കല്ലും മരവും എടുത്തുകൊണ്ടുവന്നു. അവകൊണ്ട് ബെന്യാമീനിലെ ഗേബയും മിസ്പായും പണിതു.
23
ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ സകല ശൂരപ്രവൃത്തികളും പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചതുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ; വാര്‍ധക്യകാലത്ത് ആസായുടെ കാലുകള്‍ക്കു രോഗം ബാധിച്ചു.
24
ആസാരാജാവു മരിച്ചു; പിതാവായ ദാവീദിന്റെ നഗരത്തില്‍ അടക്കപ്പെട്ടു; പിന്നീട് അദ്ദേഹത്തിന്റെ മകന് യെഹോശാഫാത്ത് ഭരണമേറ്റു.
25
യെഹൂദാരാജാവായ ആസായുടെ രണ്ടാം ഭരണവര്‍ഷത്തില്‍ യെരോബെയാമിന്റെ പുത്രനായ നാദാബ് ഇസ്രായേലില്‍ രാജാവായി; അയാള്‍ രണ്ടു വര്‍ഷം രാജ്യം ഭരിച്ചു.
26
തന്റെ പിതാവിനെപ്പോലെ അയാള്‍ പാപമാര്‍ഗത്തില്‍ ചരിച്ച് ഇസ്രായേല്‍ജനത്തെക്കൊണ്ടു പാപം ചെയ്യിച്ചു.
27
ഇസ്സാഖാര്‍ഗോത്രത്തിലെ അഹീയായുടെ പുത്രനായ ബയെശ നാദാബിനെതിരായി ഗൂഢാലോചന നടത്തി; നാദാബും ഇസ്രായേല്‍സൈന്യവും ഫെലിസ്ത്യനഗരമായ ഗിബ്ബെഥോന്‍ ആക്രമിച്ച തക്കം നോക്കി ബയെശ നാദാബിനെ വധിച്ചു;
28
അങ്ങനെ ആസായുടെ മൂന്നാം ഭരണവര്‍ഷത്തില്‍ ബയെശ നാദാബിനെ കൊന്ന് പകരം രാജാവായി.
29
അയാള്‍ രാജാവായ ഉടനെ യെരോബെയാമിന്റെ കുടുംബാംഗങ്ങളെയെല്ലാം സംഹരിച്ചു. സര്വേശ്വരന് ശീലോന്യനായ തന്റെ ദാസന് അഹീയാപ്രവാചകനിലൂടെ അരുളിച്ചെയ്തതുപോലെ യെരോബെയാമിന്റെ വംശപരമ്പരയില്‍പ്പെട്ട ആരും ശേഷിച്ചില്ല.
30
യെരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ട് അയാള്‍ ചെയ്യിച്ചതുമായ പാപങ്ങള്‍ സര്‍വേശ്വരനെ പ്രകോപിപ്പിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.
31
നാദാബിന്റെ മറ്റു സകല പ്രവര്‍ത്തനങ്ങളും ഇസ്രായേല്രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
32
ആസായും ഇസ്രായേല്‍രാജാവായ ബയെശയും തമ്മില്‍ നിരന്തരം യുദ്ധം നടന്നു.
33
യെഹൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹീയായുടെ പുത്രന് ബയെശ ഇസ്രായേലിന്റെ രാജാവായി; അയാള്‍ ഇരുപത്തിനാലു വര്‍ഷം തിര്‍സ്സായില്‍ വാണു;
34
അയാളും സര്‍വേശ്വരനു ഹിതകരമല്ലാത്ത രീതിയില്‍ ജീവിച്ചു. യെരോബെയാമിന്റെ മാര്‍ഗങ്ങളിലും അയാള്‍ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും ബയെശ വ്യാപരിച്ചു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22