bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 10
1 Kings 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 11 →
1
ശലോമോന്റെ കീര്‍ത്തിയെപ്പറ്റി കേട്ടറിഞ്ഞ ശെബാരാജ്ഞി അദ്ദേഹത്തെ പരീക്ഷിക്കാന്‍ ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഏതാനും ചോദ്യങ്ങളുമായി അദ്ദേഹത്തിന്റെ സമീപത്തെത്തി.
2
ഒട്ടകപ്പുറത്ത് സുഗന്ധദ്രവ്യങ്ങളും രത്നങ്ങളും ഒട്ടുവളരെ സ്വര്‍ണവും കയറ്റി വലിയ പരിവാരത്തോടു കൂടെയാണു രാജ്ഞി യെരൂശലേമില്‍ വന്നത്. ശലോമോനെ കണ്ടശേഷം തന്റെ മനസ്സില്‍ കരുതിയിരുന്ന ചോദ്യങ്ങളെല്ലാം രാജ്ഞി അദ്ദേഹത്തോടു ചോദിച്ചു.
3
അവയ്ക്കെല്ലാം അദ്ദേഹം ഉത്തരം നല്കി; അദ്ദേഹത്തിനു വിശദീകരിക്കാന്‍ ആവാത്ത ഒരു ചോദ്യവും ഉണ്ടായിരുന്നില്ല.
4
അങ്ങനെ ശലോമോന്റെ ജ്ഞാനം രാജ്ഞി നേരിട്ടു മനസ്സിലാക്കി; അദ്ദേഹം പണിയിച്ച കൊട്ടാരം കണ്ടു.
5
അദ്ദേഹത്തിന്റെ ഭക്ഷണമേശയിലെ വിഭവങ്ങള്‍, ഉദ്യോഗസ്ഥന്മാര്‍ക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍, ഉദ്യോഗസ്ഥന്മാരുടെ നിരകള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ഭക്ഷണമേശയിലെ പരിചാരകര്‍, ദേവാലയത്തിലെ യാഗങ്ങള്‍ ഇവയെല്ലാം കണ്ടപ്പോള്‍ ശെബാരാജ്ഞി അമ്പരന്നുപോയി.
6
അവര്‍ രാജാവിനോടു പറഞ്ഞു: “അങ്ങയെയും അങ്ങയുടെ ജ്ഞാനത്തെയും പറ്റി എന്റെ രാജ്യത്തു കേട്ടതു വാസ്തവംതന്നെ.
7
നേരില്‍ കാണുന്നതുവരെ ഞാന്‍ അതൊന്നും വിശ്വസിച്ചിരുന്നില്ല. യഥാര്‍ഥത്തില്‍ ഉള്ളതിന്റെ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനവും ഞാന്‍ കേട്ടിരുന്നതിലും എത്രയോ അധികം!
8
അങ്ങയുടെ ഭാര്യമാര്‍ എത്രമാത്രം ഭാഗ്യവതികള്‍! എപ്പോഴും അങ്ങയുടെ സന്നിധിയില്‍നിന്നു ജ്ഞാനവചസ്സു കേട്ടു ഗ്രഹിക്കുന്ന ഉദ്യോഗസ്ഥന്മാര് എത്ര ഭാഗ്യവാന്മാര്!
9
അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്റെ രാജസിംഹാസനത്തില്‍ അങ്ങയെ വാഴിച്ച സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനോടുള്ള അവിടുത്തെ സ്നേഹം അനന്തമായതിനാല്‍ നീതിയും ന്യായവും നടത്താന്‍ അങ്ങയെ അവരുടെ രാജാവാക്കിയിരിക്കുന്നു.”
10
രാജ്ഞി കൊണ്ടുവന്നിരുന്ന സമ്മാനങ്ങളെല്ലാം ശലോമോനു കൊടുത്തു. നൂറ്റിരുപതു താലന്ത് സ്വര്‍ണവും ധാരാളം രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും ശലോമോനു ലഭിച്ചു; ശെബാരാജ്ഞിയില്‍നിന്നു ലഭിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങള്‍ മറ്റാരില്‍നിന്നും ശലോമോന് ലഭിച്ചിട്ടില്ല.
11
ഓഫീരില്‍നിന്നു സ്വര്‍ണവുമായി വന്നിരുന്ന ഹീരാമിന്റെ കപ്പലുകളില്‍ രക്തചന്ദനവും രത്നങ്ങളുംകൂടി കൊണ്ടുവന്നിരുന്നു.
12
രാജാവ് ചന്ദനത്തടികൊണ്ടു ദേവാലയത്തിനും കൊട്ടാരത്തിനും തൂണുകളും ഗായകര്‍ക്കു വീണകളും കിന്നരങ്ങളും നിര്‍മ്മിച്ചു. ഇത്തരം ചന്ദനത്തടികള്‍ യെഹൂദാദേശത്ത് അന്നുവരെയും ആരും കൊണ്ടുവന്നിരുന്നില്ല; കണ്ടിരുന്നതുമില്ല.
13
രാജാവ് ശെബാരാജ്ഞിക്കു ധാരാളം സമ്മാനങ്ങള്‍ നല്കിയതു കൂടാതെ അവര്‍ ആഗ്രഹിച്ചതും ചോദിച്ചതുമായ സകലതും നല്കി; പരിവാരസമേതം അവര്‍ സ്വദേശത്തേക്കു മടങ്ങുകയും ചെയ്തു.
14
ഓരോ വര്‍ഷവും ശലോമോന് ഏകദേശം അറുനൂറ്റി അറുപത്താറു താലന്ത് സ്വര്‍ണം ലഭിച്ചിരുന്നു.
15
കൂടാതെ വ്യാപാരികള്‍, വിദേശരാജാക്കന്മാര്‍, ഇസ്രായേലിലെ ദേശാധിപതിമാര്‍ എന്നിവരില്‍നിന്നു വേറെയും സ്വര്‍ണം ലഭിച്ചിരുന്നു.
16
സ്വര്‍ണം അടിച്ചുപരത്തി ഇരുനൂറു വലിയ പരിചകള്‍ ശലോമോന്‍രാജാവ് ഉണ്ടാക്കി. ഓരോന്നിനും അറുനൂറു ശേക്കെല്‍ സ്വര്‍ണം ചെലവായി.
17
സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു ചെറുപരിചകളുണ്ടാക്കി. ഓരോന്നിനും ‘മൂന്നു മാനേ സ്വര്‍ണം’ വേണ്ടിവന്നു. അവയെല്ലാം രാജാവ് ലെബാനോന്‍ വനഗൃഹത്തില്‍ സൂക്ഷിച്ചു.
18
ശലോമോന്‍രാജാവ് ദന്തനിര്‍മ്മിതമായ ഒരു സിംഹാസനം ഉണ്ടാക്കി. തങ്കംകൊണ്ടു പൊതിഞ്ഞു.
19
അതിന് ആറു പടികള്‍ ഉണ്ടായിരുന്നു; അതിന്റെ പിന്‍ഭാഗത്തു കാളക്കുട്ടിയുടെ തലയുടെ രൂപവും ഇരുവശത്തും കൈത്താങ്ങുകളും അവയോടു ചേര്‍ന്നു രണ്ടു സിംഹരൂപങ്ങളും ഉണ്ടായിരുന്നു.
20
ആറു പടികളുടെ രണ്ടറ്റത്തുമായി പന്ത്രണ്ടു സിംഹരൂപങ്ങള്‍ സ്ഥാപിച്ചു. ഇതുപോലൊരു സിംഹാസനം ഒരു രാജാവും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല.
21
ശലോമോന്റെ പാനപാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മ്മിതമായിരുന്നു; ലെബാനോന്‍ വനഗൃഹത്തിലെ പാത്രങ്ങളെല്ലാം തങ്കംകൊണ്ടുള്ളതുമായിരുന്നു. ശലോമോന്റെ കാലത്തു വെള്ളി വിലപിടിപ്പുള്ളതായിരുന്നില്ല; അതിനാല്‍ വെള്ളികൊണ്ടു പാത്രങ്ങള്‍ നിര്‍മ്മിച്ചിരുന്നില്ല.
22
ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന്റെ സ്വന്തമായ കപ്പലുകളും കടലില്‍ ഉണ്ടായിരുന്നു. അവ ഓരോ മൂന്നു വര്‍ഷം കഴിയുമ്പോഴും സ്വര്‍ണം, വെള്ളി, ആനക്കൊമ്പ് എന്നിവ കൂടാതെ കുരങ്ങുകള്‍, മയിലുകള്‍ മുതലായവയുമായി മടങ്ങിവന്നിരുന്നു.
23
ശലോമോന്‍രാജാവ് ഭൂമിയിലെ എല്ലാ രാജാക്കന്മാരെക്കാളും സമ്പന്നനും ജ്ഞാനിയും ആയിരുന്നു.
24
ദൈവം ശലോമോനു നല്‍കിയിരുന്ന ജ്ഞാനം ശ്രവിക്കുന്നതിന് അദ്ദേഹത്തിന്റെ അടുക്കല്‍ വരാന്‍ സകല ദേശക്കാരും ആഗ്രഹിച്ചിരുന്നു.
25
ഓരോരുത്തരും ആണ്ടുതോറും അദ്ദേഹത്തെ സന്ദര്‍ശിച്ച് വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, വസ്ത്രങ്ങള്‍, ആയുധങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, കുതിരകള്‍, കോവര്‍കഴുതകള്‍ എന്നിവ സമ്മാനിച്ചുവന്നു.
26
ശലോമോന് നിരവധി രഥങ്ങളും കുതിരപ്പടയും സംഘടിപ്പിച്ചു. തന്റെ ആയിരത്തിനാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും രഥനഗരങ്ങളിലും രാജാവിനോട് ഒത്ത് യെരൂശലേമിലും അദ്ദേഹം താവളം നല്കി.
27
അദ്ദേഹത്തിന്റെ ഭരണകാലത്ത് യെരൂശലേമില്‍ വെള്ളി കല്ലുപോലെയും ദേവദാരു താഴ്വരയിലെ കാട്ടത്തിപോലെയും സുലഭമായിരുന്നു.
28
ഈജിപ്തില്‍നിന്നും കുവേയില്‍നിന്നും ശലോമോന് കുതിരകളെ ഇറക്കുമതി ചെയ്തു; രാജാവിന്റെ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്ക്കു വാങ്ങി.
29
ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്ത രഥത്തിന് അറുനൂറു ശേക്കെലും കുതിരയ്ക്ക് നൂറ്റിഅമ്പതു ശേക്കെലും വെള്ളി വീതം വിലയായിരുന്നു. ഇതേ നിരക്കില്‍ തന്നെ അവര്‍ ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്മാര്ക്ക് രാജവ്യാപാരികള്‍ വഴി അവ കയറ്റുമതി ചെയ്തു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22