bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 19
1 Kings 19
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 20 →
1
ഏലിയാ ചെയ്ത സകല പ്രവൃത്തികളും പ്രവാചകന്മാരെ വാളുകൊണ്ടു വെട്ടിക്കൊന്നതും ആഹാബ് ഈസേബെലിനോടു പറഞ്ഞു:
2
അപ്പോള്‍ അവള് ഒരു ദൂതനെ ഏലിയായുടെ അടുക്കല്‍ അയച്ചു പറയിച്ചു: “നാളെ ഈ നേരത്തിനു മുമ്പായി നിന്റെ ജീവന് ആ പ്രവാചകന്മാരില് ഒരുവന്റേതുപോലെ ഞാന്‍ ആക്കിത്തീര്‍ക്കുന്നില്ലെങ്കില്‍ ദേവന്മാര് അതും അതിലധികവും എന്നോടു ചെയ്തുകൊള്ളട്ടെ.”
3
ഏലിയാ ഭയന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോയി. യെഹൂദ്യയിലെ ബേര്‍-ശേബയിലെത്തി അവിടെവച്ചു തന്റെ ഭൃത്യനെ വിട്ടുപിരിഞ്ഞു.
4
തുടര്‍ന്നു മരുഭൂമിയിലൂടെ ഒരു ദിവസത്തെ യാത്ര ചെയ്ത് ഒരു മുള്‍ച്ചെടിയുടെ തണല്‍പറ്റി ഇരുന്നു; മരിച്ചാല്‍ മതി എന്നു പ്രവാചകന് ആഗ്രഹിച്ചു. അതിനുവേണ്ടി പ്രാര്‍ഥിച്ചു: “സര്‍വേശ്വരാ, എനിക്കു മതിയായി, എന്റെ പ്രാണനെ എടുത്തുകൊണ്ടാലും; എന്റെ പിതാക്കന്മാരെക്കാള് ഞാന്‍ നല്ലവനല്ലല്ലോ.”
5
പ്രവാചകന് ആ ചെടിയുടെ തണലില്‍ കിടന്നുറങ്ങി; ഒരു മാലാഖ പ്രവാചകനെ തട്ടിയുണര്‍ത്തിയിട്ട് പറഞ്ഞു: “എഴുന്നേറ്റു ഭക്ഷിക്കുക.”
6
അദ്ദേഹം എഴുന്നേറ്റു നോക്കിയപ്പോള്‍ കനലില്‍ ചുട്ടെടുത്ത അടയും ഒരു ഭരണി വെള്ളവും തലയ്ക്കല്‍ ഇരിക്കുന്നതു കണ്ടു. അതു ഭക്ഷിച്ചതിനുശേഷം പ്രവാചകന് വീണ്ടും കിടന്നു.
7
സര്‍വേശ്വരന്റെ ദൂതന് ഏലിയായെ വീണ്ടും തട്ടിയുണര്‍ത്തി, “എഴുന്നേറ്റു ഭക്ഷിക്കുക, നിനക്കു ദൂരയാത്ര ചെയ്യാനുണ്ടല്ലോ” എന്നു പറഞ്ഞു.
8
അദ്ദേഹം എഴുന്നേറ്റു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു. അതിന്റെ ശക്തികൊണ്ടു നാല്പതു പകലും നാല്പതു രാവും യാത്ര ചെയ്തു ദൈവത്തിന്റെ പര്‍വതമായ ഹോരേബില്‍ എത്തി;
9
അവിടെ ഒരു ഗുഹയില്‍ ഏലിയാ പാര്‍ത്തു; അവിടെവച്ചു സര്വേശ്വരന് പ്രവാചകനോടു ഏലിയായേ, നീ ഇവിടെ എന്തു ചെയ്യുന്നു” എന്നു ചോദിച്ചു.
10
ഏലിയാ ഉത്തരം പറഞ്ഞു: സര്‍വശക്തനായ ദൈവമേ, ഞാന്‍ അങ്ങയെ എപ്പോഴും ശുഷ്കാന്തിയോടെ സേവിക്കുന്നു; ഇസ്രായേല്‍ജനം അവിടുത്തെ ഉടമ്പടി ലംഘിച്ചു; അവര്‍ അങ്ങയുടെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും അവിടുത്തെ പ്രവാചകന്മാരെ സംഹരിക്കുകയും ചെയ്തു; ഞാന്‍ ഒരാള്‍ മാത്രമേ ശേഷിച്ചിട്ടുള്ളൂ; എന്നെയും കൊല്ലാന്‍ അവര്‍ ശ്രമിക്കുകയാണ്.”
11
“നീ മലയില്‍ കയറി എന്റെ മുമ്പാകെ നില്ക്കുക” എന്ന് അവിടുന്ന് അരുളിച്ചെയ്തു. പിന്നീട് സര്വേശ്വരന് ആ വഴി കടന്നുപോയി. അപ്പോള്‍ മലകളെ പിളര്‍ക്കുകയും പാറകളെ തകര്‍ക്കുകയും ചെയ്ത ഒരു കൊടുങ്കാറ്റ് അടിച്ചു. എന്നാല്‍ കൊടുങ്കാറ്റില്‍ സര്വേശ്വരന് ഇല്ലായിരുന്നു; കാറ്റിനു ശേഷം ഭൂകമ്പമുണ്ടായി; ഭൂകമ്പത്തിലും അവിടുന്ന് ഇല്ലായിരുന്നു.
12
ഭൂകമ്പത്തിനു ശേഷം അഗ്നി ഉണ്ടായി; അഗ്നിയിലും സര്വേശ്വരന് ഇല്ലായിരുന്നു. അഗ്നി കെട്ടടങ്ങിയപ്പോള്‍ ഒരു മൃദുസ്വരം കേട്ടു;
13
ഉടനെ ഏലിയാ മേലങ്കികൊണ്ടു മുഖം മറച്ചു ഗുഹാമുഖത്തു ചെന്നുനിന്നു. “നീ ഇവിടെ എന്തു ചെയ്യുന്നു” എന്ന ചോദ്യം അദ്ദേഹം കേട്ടു.”
14
ഏലിയാ പ്രതിവചിച്ചു: “സര്‍വശക്തനായ സര്‍വേശ്വരാ, ഞാന്‍ അങ്ങയെമാത്രം ശുഷ്കാന്തിയോടെ സേവിച്ചുവരുന്നു; എന്നാല്‍ ഇസ്രായേല്‍ജനം അങ്ങയോടു ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചു; അവിടുത്തെ യാഗപീഠങ്ങള്‍ തകര്‍ത്തു; അങ്ങയുടെ പ്രവാചകന്മാരെ അവര്‍ കൊന്നുകളഞ്ഞു; ഞാന്‍ ഒരാള്‍ മാത്രം ശേഷിച്ചിരിക്കുന്നു; എന്നെയും കൊല്ലാന്‍ അവര്‍ ശ്രമിക്കുകയാണ്.”
15
സര്വേശ്വരന് ഏലിയായോടു പറഞ്ഞു: “നീ ദമാസ്കസിനടുത്തുള്ള വിജനപ്രദേശത്തേക്കു മടങ്ങിപ്പോകുക; അവിടെച്ചെന്ന് ഹസായേലിനെ സിറിയായുടെ രാജാവായി അഭിഷേകം ചെയ്യണം.
16
നിംശിയുടെ മകന് യേഹൂവിനെ ഇസ്രായേലിന്റെ രാജാവായും ആബേല്‍-മെഹോലക്കാരനായ ശാഫാത്തിന്റെ മകന് എലീശയെ നിനക്കുപകരം പ്രവാചകനായും അഭിഷേകം ചെയ്യുക.
17
ഹസായേലിന്റെ കൈയില്‍നിന്നു രക്ഷപെടുന്നവനെ യേഹൂ വധിക്കും. യേഹൂവില്‍നിന്നു രക്ഷപെടുന്നവനെ എലീശ വധിക്കും;
18
എന്നാല്‍ ബാല്‍വിഗ്രഹത്തിന്റെ മുമ്പില്‍ മുട്ടുമടക്കുകയോ അതിനെ ചുംബിക്കുകയോ ചെയ്യാത്ത ഏഴായിരം പേരെ ഞാന്‍ ഇസ്രായേലില്‍ ശേഷിപ്പിക്കും.
19
ഏലിയാ അവിടെനിന്നു പുറപ്പെട്ട് ശാഫാത്തിന്റെ പുത്രനായ എലീശയുടെ അടുക്കല്‍ എത്തി. അയാള്‍ പന്ത്രണ്ട് ഏര് കാള പൂട്ടി ഉഴുതുകൊണ്ടിരിക്കുക ആയിരുന്നു. പന്ത്രണ്ടാമത്തെ നിരയിലായിരുന്നു എലീശ. എലീശയുടെ അടുക്കലെത്തിയപ്പോള്‍ ഏലിയാ തന്റെ മേലങ്കി ഊരി അയാളുടെ മേലിട്ടു.
20
അയാള്‍ ഉടന്‍തന്നെ കാളകളെ വിട്ടു ഏലിയായുടെ അടുക്കലേക്ക് ഓടിച്ചെന്നു പറഞ്ഞു: “ഞാന്‍ മാതാപിതാക്കന്മാരെ ചുംബിച്ചു യാത്രപറഞ്ഞിട്ട് അങ്ങയെ അനുഗമിക്കാം.” “അങ്ങനെയാകട്ടെ, ഞാന്‍ നിന്നെ തടസ്സപ്പെടുത്തുന്നില്ല” ഏലിയാ പറഞ്ഞു.
21
എലീശ പോയി ഒരു ഏര് കാളയെ കൊന്ന് കലപ്പ വിറകായി ഉപയോഗിച്ചു മാംസം പാകംചെയ്തു; അതു ജനത്തിനു കൊടുത്തു, അവര്‍ അതു ഭക്ഷിച്ചു. പിന്നീട് അയാള്‍ ഏലിയായെ അനുഗമിച്ച് അദ്ദേഹത്തിന്റെ ശുശ്രൂഷകനായിത്തീര്‍ന്നു.
← Chapter 18
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 20 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22