bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 14
1 Kings 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 15 →
1
യെരോബെയാമിന്റെ പുത്രന് അബീയാ രോഗബാധിതനായി;
2
അദ്ദേഹം ഭാര്യയെ വിളിച്ചുപറഞ്ഞു: “നീ എന്റെ ഭാര്യയാണെന്നു മനസ്സിലാകാത്തവിധം വേഷം മാറി ശീലോവിലേക്കു പോകുക; ഞാന്‍ ഈ ജനത്തിന്റെ രാജാവാകും എന്നു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെയാണു പാര്‍ക്കുന്നത്.
3
പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനുമായി നീ അദ്ദേഹത്തിന്റെ അടുക്കല്‍ ചെല്ലണം. മകന് എന്തു സംഭവിക്കും എന്ന് അദ്ദേഹം നിന്നോടു പറയും.”
4
അങ്ങനെ രാജ്ഞി ശീലോവില്‍ അഹീയായുടെ ഭവനത്തിലെത്തി. വാര്‍ധക്യം നിമിത്തം അദ്ദേഹത്തിന്റെ കാഴ്ച മങ്ങിയിരുന്നു.
5
രോഗിയായ പുത്രനെക്കുറിച്ചുള്ള വിവരം ചോദിക്കാന്‍ യെരോബെയാമിന്റെ ഭാര്യ വരുമെന്നും അവളോട് എന്താണ് പറയേണ്ടതെന്നും സര്വേശ്വരന് അഹീയായെ അറിയിച്ചിരുന്നു. വേഷം മാറിയാണ് അവള് അവിടെ ചെന്നത്.
6
അവള് വാതില്‍ കടക്കുമ്പോള്‍തന്നെ അവളുടെ കാലൊച്ച കേട്ട അഹീയാ പറഞ്ഞു: “യെരോബെയാമിന്റെ പത്നീ, അകത്തു വരിക; മറ്റൊരാളെന്നു നീ എന്തിനു നടിക്കുന്നു? ദുസ്സഹമായ വാര്‍ത്ത നിന്നെ അറിയിക്കാന്‍ ഞാന്‍ നിയുക്തനായിരിക്കുന്നു.
7
നീ പോയി യെരോബെയാമിനോട് പറയുക: ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് അരുളിച്ചെയ്യുന്നു; ജനത്തിന്റെ ഇടയില്‍നിന്നു ഞാന്‍ നിന്നെ ഇസ്രായേലിന്റെ ഭരണാധികാരിയായി ഉയര്‍ത്തി.
8
രാജ്യം ദാവീദിന്റെ ഗൃഹത്തില്‍നിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്നോടു വിശ്വസ്തനായിരുന്നില്ല. ദാവീദാകട്ടെ എന്നോടു പൂര്‍ണവിശ്വസ്തത പാലിച്ചിരുന്നു; എന്റെ കല്പനകളെല്ലാം അനുസരിച്ചിരുന്നു; എന്റെ ഹിതമനുസരിച്ചു മാത്രമാണ് അവന് പ്രവര്‍ത്തിച്ചിരുന്നത്.
9
എന്നാല്‍ നിന്റെ മുന്‍ഗാമികളെക്കാള്‍ അധികം തിന്മകള് നീ ചെയ്തു. നീ അന്യദേവന്മാരുടെ വാര്‍പ്പുവിഗ്രഹങ്ങളെ ആരാധിച്ചു; എന്നെ പുറന്തള്ളി എന്നെ പ്രകോപിപ്പിച്ചു.
10
അതുകൊണ്ട് യെരോബെയാമിന്റെ കുടുംബത്തെ ഞാന്‍ നശിപ്പിക്കും; യെരോബെയാമിനു അടിമകളില്‍നിന്നും സ്വതന്ത്രരില്‍നിന്നും ജനിച്ച എല്ലാ പുരുഷസന്തതികളെയും ഞാന്‍ ഇസ്രായേലില്‍നിന്നു ഛേദിച്ചുകളയും. നിന്റെ കുടുംബത്തിലുള്ളവരെയെല്ലാം ഉണക്കച്ചാണകം കത്തിച്ചുകളയുംപോലെ ഞാന്‍ നശിപ്പിക്കും.
11
നിന്റെ കുടുംബാംഗങ്ങളില്‍ ആരെങ്കിലും പട്ടണത്തില്‍വച്ചു മരിച്ചാല്‍ നായ്ക്കള്‍ ആ ജഡം ഭക്ഷിക്കും; വെളിമ്പ്രദേശത്തുവച്ചു മരിച്ചാല്‍ പക്ഷികള്‍ തിന്നും. സര്‍വേശ്വരനാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.”
12
അഹീയാ യെരോബെയാമിന്റെ ഭാര്യയോടു തുടര്‍ന്നു പറഞ്ഞു: “വീട്ടിലേക്കു മടങ്ങിപ്പോകുക; നീ പട്ടണത്തില്‍ കാലു കുത്തുമ്പോള്‍ കുട്ടി മരിക്കും;
13
ഇസ്രായേല്‍ജനമെല്ലാം അവനെക്കുറിച്ചു വിലപിക്കും. അവര്‍ അവനെ സംസ്കരിക്കും; യെരോബെയാമിന്റെ കുടുംബാംഗങ്ങളില്‍ അവന് മാത്രമേ കല്ലറയില്‍ സംസ്കരിക്കപ്പെടുകയുള്ളൂ. കാരണം അവനില്‍ മാത്രമേ സര്വേശ്വരന് അല്പമെങ്കിലും നന്മ കണ്ടിട്ടുള്ളൂ;
14
അവിടുന്ന് ഇസ്രായേലില്‍ മറ്റൊരു രാജാവിനെ നിയമിക്കാന്‍ പോകുകയാണ്; അവന് യെരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും;
15
ഇസ്രായേല്‍ അശേരാ പ്രതിഷ്ഠകളെ നിര്‍മ്മിച്ചു സര്‍വേശ്വരനെ കോപിപ്പിച്ചതുകൊണ്ടു ‘വെള്ളത്തില്‍ ഞാങ്ങണ’ എന്നപോലെ അവിടുന്ന് അവരെ ഉലയ്ക്കും; അവിടുന്ന് അവരുടെ പിതാക്കന്മാര്ക്കു നല്കിയ ഈ നല്ല ദേശത്തുനിന്ന് അവരെ ഛേദിച്ച് യൂഫ്രട്ടീസ്നദിയുടെ മറുകരയിലേക്കു ചിതറിച്ചുകളയും.
16
സ്വയം പാപം ചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കുകയും ചെയ്ത യെരോബെയാം നിമിത്തം സര്വേശ്വരന് ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17
യെരോബെയാമിന്റെ ഭാര്യ തിര്‍സ്സയില്‍ മടങ്ങിവന്നു; അവള് കൊട്ടാരവാതില്ക്കല് എത്തിയപ്പോള്‍ കുട്ടി മരിച്ചു;
18
തന്റെ ദാസനായ അഹീയാപ്രവാചകനിലൂടെ സര്വേശ്വരന് അരുളിച്ചെയ്തതുപോലെ ഇസ്രായേല്‍ജനം അവനെ സംസ്കരിക്കുകയും അവനെക്കുറിച്ചു വിലപിക്കുകയും ചെയ്തു.
19
യെരോബെയാമിന്റെ ഭരണവും യുദ്ധങ്ങളും, മറ്റു പ്രവൃത്തികളും സംബന്ധിച്ച വിവരങ്ങള്‍ ഇസ്രായേല്രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
20
യെരോബെയാം ഇരുപത്തിരണ്ടു വര്‍ഷം രാജ്യം ഭരിച്ചു; പിന്നീട് അദ്ദേഹം മരിച്ച് പിതാക്കന്മാരോടു ചേര്‍ന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ പുത്രന് നാദാബ് രാജാവായി.
21
ശലോമോന്റെ പുത്രനായ രെഹബെയാം നാല്പത്തിയൊന്നാമത്തെ വയസ്സില്‍ യെഹൂദ്യയിലെ രാജാവായി. സകല ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്നും തന്നെ ആരാധിക്കാനായി സര്വേശ്വരന് തിരഞ്ഞെടുത്ത യെരൂശലേമില്‍ പാര്‍ത്തുകൊണ്ടു പതിനേഴു വര്‍ഷം ഭരിച്ചു. നയമാ എന്ന അമ്മോന്യസ്ത്രീ ആയിരുന്നു രെഹബെയാമിന്റെ മാതാവ്.
22
യെഹൂദ്യയിലെ ജനം സര്‍വേശ്വരനെതിരായി പാപം ചെയ്തു; തങ്ങളുടെ പാപപ്രവൃത്തികള്‍ മൂലം തങ്ങളുടെ പിതാക്കന്മാരിലും കൂടുതലായി അവിടുത്തെ അവര്‍ പ്രകോപിപ്പിച്ചു.
23
അവര്‍ പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും ഉണ്ടാക്കി; കുന്നുകളുടെ മുകളിലും പച്ചമരങ്ങളുടെ ചുവട്ടിലും അശേരാപ്രതിഷ്ഠകള്‍ സ്ഥാപിച്ചു.
24
ഇവയെക്കാള്‍ നിന്ദ്യമായി ദേവപ്രീതിക്കുവേണ്ടിയുള്ള പുരുഷവേശ്യാ സമ്പ്രദായവും അവിടെ നിലവിലിരുന്നു. ഇസ്രായേല്‍ജനം ഈ നാട്ടില്‍ പ്രവേശിച്ചപ്പോള്‍ സര്വേശ്വരന് ഇവിടെനിന്നു നീക്കിക്കളഞ്ഞ ജനതകള്‍ ആചരിച്ചിരുന്ന സകല മ്ലേച്ഛതകളും യെഹൂദ്യയിലെ ജനം ചെയ്തു.
25
രെഹബെയാമിന്റെ വാഴ്ചയുടെ അഞ്ചാം വര്‍ഷം ഈജിപ്തിലെ രാജാവായ ശീശക് യെരൂശലേമിനെ ആക്രമിച്ചു.
26
ശലോമോന് നിര്‍മ്മിച്ച സ്വര്‍ണപ്പരിചകള്‍ ഉള്‍പ്പെടെ ദേവാലയത്തിലെയും കൊട്ടാരത്തിലെയും വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അയാള്‍ അപഹരിച്ചു.
27
അവയ്ക്കു പകരം രെഹബെയാം ഓട്ടുപരിചകള്‍ നിര്‍മ്മിച്ചു. കൊട്ടാരസംരക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥന്മാരെ ഏല്പിച്ചു.
28
രാജാവ് ദേവാലയത്തില്‍ പോകുമ്പോഴെല്ലാം അകമ്പടിക്കാര്‍ അവ ധരിക്കും; പിന്നീട് അവ കാവല്‍പ്പുരയില്‍ സൂക്ഷിക്കും.
29
രെഹബെയാമിന്റെ മറ്റു വിവരങ്ങളും പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ദിനവൃത്താന്തപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
30
രെഹബെയാമും യെരോബെയാമും തുടരെ യുദ്ധം ചെയ്തുകൊണ്ടിരുന്നു.
31
രെഹബെയാം മരിച്ചു; തന്റെ പിതാക്കന്മാരുടെകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്കരിക്കപ്പെട്ടു. അമ്മോന്യയായ നയമാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. രെഹബെയാമിന്റെ മരണശേഷം പുത്രന് അബീയാം രാജ്യഭാരമേറ്റു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22