bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 13
1 Kings 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 14 →
1
ധൂപാര്‍പ്പണത്തിനുവേണ്ടി യെരോബെയാം ബലിപീഠത്തിനരികെ നില്ക്കുമ്പോള് സര്‍വേശ്വരന്റെ കല്പനയനുസരിച്ച് ഒരു പ്രവാചകന് യെഹൂദായില്‍നിന്നു ബേഥേലില്‍ വന്നു.
2
അവിടുന്നു കല്പിച്ചതു പ്രവാചകന് വിളിച്ചുപറഞ്ഞു: “അല്ലയോ ബലിപീഠമേ! ബലിപീഠമേ! സര്വേശ്വരന് അരുളിച്ചെയ്യുന്നതു കേള്‍ക്കുക; ദാവീദിന്റെ കുടുംബത്തില്‍ യോശിയാ എന്നൊരു പുത്രന് ജനിക്കും. നിന്റെമേല്‍ ധൂപാര്‍പ്പണം നടത്തുന്ന പൂജാഗിരികളിലെ പുരോഹിതന്മാരെ അവന് നിന്റെമേല്‍ ബലി അര്‍പ്പിക്കും. മനുഷ്യാസ്ഥികള്‍ നിന്റെമേല്‍ വച്ച് ദഹിപ്പിക്കും.
3
ഒരു അടയാളം കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സര്‍വേശ്വരനാണ് സംസാരിക്കുന്നത് എന്നതിന്റെ അടയാളം ഇതാകുന്നു. ഈ യാഗപീഠം പിളര്‍ന്ന് അതിന്മേലുള്ള ചാരം നിലത്തു വീഴും.
4
യെരോബെയാംരാജാവ് ഇതു കേട്ടപ്പോള്‍ കൈ ചൂണ്ടിക്കൊണ്ട് “അവനെ പിടിക്കുക” എന്നു കല്പിച്ചു. തല്‍ക്ഷണം രാജാവിന്റെ കൈ മരവിച്ചു മടക്കാന്‍ കഴിയാതെയായി.
5
സര്‍വേശ്വരന്റെ കല്പനയാല് ദൈവപുരുഷന് പറഞ്ഞതുപോലെ യാഗപീഠം പിളര്‍ന്നു ചാരം നിലത്തു വീണു.
6
“എന്റെ കൈ സുഖപ്പെടുത്താന്‍ നിന്റെ ദൈവമായ സര്‍വേശ്വരനോടു പ്രാര്‍ഥിക്കണമേ” എന്നു രാജാവു ദൈവപുരുഷനോടു അപേക്ഷിച്ചു. അദ്ദേഹം സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; രാജാവിന്റെ കൈ പൂര്‍വസ്ഥിതിയിലായി.
7
അപ്പോള്‍ രാജാവു ദൈവപുരുഷനോടു പറഞ്ഞു: “കൊട്ടാരത്തില്‍ വന്നു ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു പോയാലും; ഞാന്‍ അങ്ങേക്ക് ഒരു സമ്മാനവും തരാനുദ്ദേശിക്കുന്നു.”
8
രാജാവിനോട് അദ്ദേഹം പറഞ്ഞു: “കൊട്ടാരത്തിന്റെ പകുതിതന്നെ തന്നാലും ഞാന്‍ അങ്ങയുടെ കൂടെ വരികയില്ല. ഈ സ്ഥലത്തുവച്ചു ഞാന്‍ യാതൊന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ഇല്ല.”
9
“നീ ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയ വഴിയെ മടങ്ങുകയോ ചെയ്യരുതെന്ന് സര്വേശ്വരന് എന്നോടു കല്പിച്ചിട്ടുണ്ട്.”
10
അങ്ങനെ അദ്ദേഹം മറ്റൊരു വഴിയിലൂടെ ബേഥേലില്‍നിന്നു തിരിച്ചുപോയി.
11
അക്കാലത്ത് ബേഥേലില്‍ വൃദ്ധനായ ഒരു പ്രവാചകന് ഉണ്ടായിരുന്നു. അയാളുടെ പുത്രന്മാര് രാജാവിന്റെ അടുക്കല്‍ വന്ന പ്രവാചകന് ചെയ്ത കാര്യങ്ങളും പറഞ്ഞ വിവരങ്ങളും പിതാവിനെ അറിയിച്ചു.
12
“ഏതു വഴിക്കാണ് അയാള്‍ പോയത്” എന്ന് അദ്ദേഹം പുത്രന്മാരോടു ചോദിച്ചു.
13
യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന് പോയ വഴി അവര്‍ പിതാവിനു കാണിച്ചുകൊടുത്തു. അയാള്‍ അവരോട്: “ഉടന്‍തന്നെ യാത്രയ്ക്കുവേണ്ടി കഴുതയെ ഒരുക്കുക” എന്നു പറഞ്ഞു.
14
അയാള്‍ കഴുതപ്പുറത്തു കയറി ദൈവപുരുഷന് പോയ വഴിയെ യാത്ര തിരിച്ചു. ഒരു കരുവേലകമരത്തിന്‍ കീഴില്‍ ദൈവപുരുഷന് ഇരിക്കുന്നതു കണ്ടു. “യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകന് അങ്ങുതന്നെയാണോ” എന്ന് അയാള്‍ ചോദിച്ചു. “അതേ, ഞാന്‍ തന്നെ” അദ്ദേഹം പ്രതിവചിച്ചു.
15
“അങ്ങ് എന്നോടൊപ്പം വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചാലും” എന്നു വൃദ്ധനായ പ്രവാചകന് ക്ഷണിച്ചു.
16
ദൈവപുരുഷന് പ്രതിവചിച്ചു; “എനിക്ക് അങ്ങയുടെ വീട്ടില്‍ വരാനോ, ഈ സ്ഥലത്തുവച്ചു ഭക്ഷണപാനീയങ്ങള്‍ കഴിക്കാനോ നിവൃത്തിയില്ല;
17
ഭക്ഷണപാനീയങ്ങള്‍ കഴിക്കുകയോ പോയവഴിയേ മടങ്ങുകയോ, ചെയ്യരുത് എന്നു സര്വേശ്വരന് എന്നോടു കല്പിച്ചിട്ടുണ്ട്.”
18
വൃദ്ധന് പറഞ്ഞു: “ഞാനും അങ്ങയെപ്പോലെ ഒരു പ്രവാചകനാണ്; ‘ഭക്ഷണം കഴിക്കാന്‍ അയാളെ വീട്ടില്‍ കൂട്ടിക്കൊണ്ടു വരിക’ എന്നു സര്വേശ്വരന് ഒരു ദൂതന്‍വഴി എന്നോടു കല്പിച്ചിരിക്കുന്നു.” എന്നാല്‍ വൃദ്ധന് പറഞ്ഞതു വ്യാജമായിരുന്നു.
19
ദൈവപുരുഷന് അയാളോടൊപ്പം വീട്ടില്‍ ചെന്നു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.
20
അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ വൃദ്ധപ്രവാചകനു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായി;
21
അയാള്‍ യെഹൂദ്യയില്‍നിന്നു വന്ന പ്രവാചകനോട് ഉറക്കെപ്പറഞ്ഞു: “നീ സര്‍വേശ്വരനെ അനുസരിച്ചില്ല; അവിടുന്നു കല്പിച്ചതുപോലെ പ്രവര്‍ത്തിച്ചുമില്ല;
22
നീ മടങ്ങിവരികയും ഭക്ഷണപാനീയങ്ങള്‍ കഴിക്കരുതെന്നു പറഞ്ഞ സ്ഥലത്തുവച്ചുതന്നെ അവ കഴിക്കുകയും ചെയ്തു. അതിനാല്‍ നിന്റെ ശരീരം പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെടുകയില്ല എന്നു സര്വേശ്വരന് അരുളിച്ചെയ്യുന്നു.”
23
ഭക്ഷണപാനീയങ്ങള്‍ കഴിച്ചശേഷം വൃദ്ധപ്രവാചകന്‍ ദൈവപുരുഷനു യാത്ര ചെയ്യാന്‍ ഒരു കഴുതയെ ഒരുക്കി.
24
മടക്കയാത്രയില്‍ എതിരെ വന്ന ഒരു സിംഹം അദ്ദേഹത്തെ കൊന്നുകളഞ്ഞു. ജഡത്തിനരികില്‍ സിംഹവും കഴുതയും നിന്നു.
25
വഴിപോക്കര്‍ വഴിയില്‍ ജഡം കിടക്കുന്നതും അതിനരികില്‍ സിംഹം നില്ക്കുന്നതും കണ്ടു; അവര്‍ വൃദ്ധപ്രവാചകന്‍ പാര്‍ക്കുന്ന പട്ടണത്തില്‍ ചെന്നു വിവരമറിയിച്ചു;
26
അയാള്‍ അതു കേട്ടപ്പോള്‍ “സര്‍വേശ്വരന്റെ കല്പന അനുസരിക്കാതിരുന്ന പ്രവാചകന്റേതാണല്ലോ ആ ജഡം. അവിടുന്ന് അരുളിച്ചെയ്തതുപോലെ അയാളെ സിംഹത്തിന് ഏല്പിച്ചുകൊടുക്കുകയും അത് അയാളെ കൊല്ലുകയും ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
27
യാത്രയ്ക്കു കഴുതയെ ഒരുക്കാന്‍ അയാള്‍ പുത്രന്മാരോടു പറഞ്ഞു. അവര്‍ അങ്ങനെ ചെയ്തു.
28
പ്രവാചകന്റെ ജഡം വഴിയില്‍ കിടക്കുന്നതും കഴുതയും സിംഹവും അതിനരികില്‍ നില്ക്കുന്നതും അയാള്‍ കണ്ടു; സിംഹം ജഡം ഭക്ഷിക്കുകയോ കഴുതയെ കടിച്ചുകീറുകയോ ചെയ്തിരുന്നില്ല.
29
ദുഃഖം ആചരിക്കുന്നതിനും ശവം സംസ്കരിക്കുന്നതിനുമായി വൃദ്ധപ്രവാചകന്‍ ജഡം കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു കൊണ്ടുപോയി.
30
അയാള്‍ ജഡം തന്റെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു. “അയ്യോ, എന്റെ സഹോദരാ” എന്നു വിളിച്ച് അവര്‍ വിലപിച്ചു.
31
അതിനുശേഷം അയാള്‍ തന്റെ പുത്രന്മാരോട് പറഞ്ഞു: “ഞാന്‍ മരിക്കുമ്പോള്‍ ഈ കല്ലറയില്‍തന്നെ എന്നെ സംസ്കരിക്കണം; എന്റെ ശരീരം അദ്ദേഹത്തിന്റെ ശരീരത്തിന്റെ അടുത്തുതന്നെ വയ്ക്കണം.
32
സര്‍വേശ്വരന്റെ കല്പനയനുസരിച്ചു ബേഥേലിലെ യാഗപീഠത്തിനും ശമര്യാപട്ടണങ്ങളിലെ എല്ലാ പൂജാഗിരികള്‍ക്കും എതിരായി അദ്ദേഹം പ്രവചിച്ചതെല്ലാം സംഭവിക്കുകതന്നെ ചെയ്യും.”
33
ഈ സംഭവം കഴിഞ്ഞിട്ടും യെരോബെയാം തന്റെ അധാര്‍മികപ്രവര്‍ത്തനങ്ങളില്‍നിന്നു പിന്തിരിഞ്ഞില്ല. താന്‍ സ്ഥാപിച്ച പൂജാഗിരികളില്‍ ശുശ്രൂഷ ചെയ്യുന്നതിനു സകല ഗോത്രങ്ങളില്‍നിന്നും പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതവൃത്തിക്കു സമ്മതമുള്ള എല്ലാവര്ക്കും രാജാവ് പുരോഹിതസ്ഥാനം നല്കി.
34
യെരോബെയാമിന്റെ വംശം നിശ്ശേഷം നശിക്കുന്നതിന് ഈ പാപം കാരണമായിത്തീര്‍ന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22