bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 5
1 Kings 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 6 →
1
ശലോമോന് തന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷിക്തനായിരിക്കുന്നു എന്ന വാര്‍ത്ത ദാവീദിന്റെ ആജീവനാന്തസുഹൃത്തും സോരിലെ രാജാവുമായ ഹീരാം കേട്ടപ്പോള്‍ തന്റെ ഭൃത്യന്മാരെ ശലോമോന്റെ അടുക്കല്‍ അയച്ചു.
2
പിന്നീടു ശലോമോന് ഹീരാമിന് ഒരു സന്ദേശം അയച്ചു:
3
“ചുറ്റുപാടുമുള്ള ശത്രുക്കളെ കീഴടക്കാന്‍ എന്റെ പിതാവായ ദാവീദിന് എപ്പോഴും യുദ്ധം ചെയ്യേണ്ടിയിരുന്നു; അതുകൊണ്ട് തന്റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ ഒരു ആലയം നിര്‍മ്മിക്കുന്നതിനു കഴിഞ്ഞില്ലെന്ന് അങ്ങേക്ക് അറിയാമല്ലോ.
4
എന്റെ രാജ്യത്ത് എല്ലായിടത്തും എന്റെ ദൈവമായ സര്വേശ്വരന് എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു; എനിക്കു പ്രതിയോഗിയോ ആക്രമണഭീഷണിയോ ഇല്ല.
5
‘നിനക്കുശേഷം രാജാവായി ഞാന്‍ അവരോധിക്കുന്ന നിന്റെ മകന് എനിക്ക് ഒരു ദേവാലയം പണിയുമെന്ന്” സര്വേശ്വരന് എന്റെ പിതാവിനോടു വാഗ്ദാനം ചെയ്തിരുന്നു. അതനുസരിച്ച് എന്റെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കുന്നതിന് ഒരു ദേവാലയം പണിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
6
ഇതിനായി ദേവദാരുമരം മുറിക്കാന്‍ അങ്ങയുടെ ആളുകളെ ലെബാനോനിലേക്ക് അയച്ചാലും; അങ്ങു നിശ്ചയിക്കുന്ന കൂലി ഞാന്‍ അവര്‍ക്കു കൊടുത്തുകൊള്ളാം; എന്റെ ജോലിക്കാരും അവരോടൊത്തു ജോലി ചെയ്യും. മരം മുറിക്കാന്‍ സീദോന്യരെപ്പോലെ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്ന് അങ്ങേക്കറിയാമല്ലോ.
7
ശലോമോന്റെ സന്ദേശം ലഭിച്ചപ്പോള്‍ ഹീരാം അതീവ സന്തുഷ്ടനായി; അദ്ദേഹം പറഞ്ഞു: “മഹത്തായ ഈ ജനതയെ ഭരിക്കാന്‍ ജ്ഞാനിയായ ഒരു പുത്രനെ ദാവീദിനു നല്കിയ സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ.”
8
ശലോമോന്റെ സന്ദേശം കിട്ടിയപ്പോള്‍ ഹീരാം അറിയിച്ചു: “അങ്ങയുടെ ആഗ്രഹംപോലെ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഒരുക്കമാണ്. ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യത്തില്‍ അങ്ങ് ആഗ്രഹിക്കുന്നതുപോലെ ഞാന്‍ ചെയ്യാം.
9
എന്റെ ജോലിക്കാര്‍ ലെബാനോനില്‍നിന്നു തടി കടലില്‍ ഇറക്കി ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്തെത്തിച്ചു കെട്ടഴിപ്പിച്ചു തരും; അവിടെവച്ച് അവ ഏറ്റുവാങ്ങിയാല്‍ മതി. എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണം നല്കണമെന്നുള്ള എന്റെ ആഗ്രഹം അങ്ങു നിറവേറ്റിത്തരണം.
10
അങ്ങനെ ശലോമോന് ആവശ്യപ്പെട്ടതുപോലെ ദേവദാരുവും സരളമരവും ഹീരാം അയച്ചുകൊടുത്തു.
11
ഹീരാമിന്റെ കുടുംബത്തിനാവശ്യമായ ഇരുപതിനായിരം കോര്‍ കോതമ്പും ഇരുപതിനായിരം കോര്‍ ആട്ടിയെടുത്ത എണ്ണയും ശലോമോന് ആണ്ടുതോറും നല്കിപ്പോന്നു.
12
സര്വേശ്വരന് ശലോമോനോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അദ്ദേഹത്തിനു വേണ്ടത്ര ജ്ഞാനം നല്കി. ഹീരാമും ശലോമോനും സമാധാനത്തോടെ കഴിഞ്ഞു; അവര്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു.
13
ശലോമോന്‍രാജാവ് ഇസ്രായേലില്‍നിന്നു മുപ്പതിനായിരം പേരെ അടിമവേലയ്ക്കു തിരഞ്ഞെടുത്തു;
14
അവരില്‍നിന്നു പതിനായിരം പേരെ വീതം മാസംതോറും ലെബാനോനിലേക്കയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലെബാനോനില് കഴിയും; രണ്ടു മാസം തങ്ങളുടെ വീടുകളിലും. അദോനീരാം ആയിരുന്നു അവരുടെ മേല്‍നോട്ടം വഹിച്ചിരുന്നത്.
15
ശലോമോന് എണ്‍പതിനായിരം കല്ലുവെട്ടുകാരും കല്ലു ചുമക്കുന്നതിന് എഴുപതിനായിരം ചുമട്ടുകാരും കൂടാതെ
16
അവരുടെ മേല്‍നോട്ടം വഹിക്കുന്നതിനു മൂവായിരത്തി മുന്നൂറ് ആളുകളും ഉണ്ടായിരുന്നു.
17
ദേവാലയത്തിന് അടിത്തറ പണിയാന്‍ രാജകല്പനപ്രകാരം വിലപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തിയൊരുക്കി.
18
ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും ഗെബാല്യരും ആലയപ്പണിക്കുവേണ്ട മരവും കല്ലും ചെത്തിയൊരുക്കി.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22