bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 7
1 Kings 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 8 →
1
ശലോമോന് തനിക്കുവേണ്ടി ഒരു കൊട്ടാരം നിര്‍മ്മിച്ചു. അതിനു പതിമൂന്നു വര്‍ഷം വേണ്ടിവന്നു.
2
ലെബാനോന്‍ വനഗൃഹവും അദ്ദേഹമാണു നിര്‍മ്മിച്ചത്. അതിനു നൂറു മുഴം നീളവും അന്‍പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ആയിരുന്നു. അതിനു ദേവദാരു നിര്‍മ്മിതമായ മൂന്നു നിര തൂണും തൂണുകളിന്മേല്‍ ഉത്തരങ്ങളും പണിതുറപ്പിച്ചു.
3
ഓരോ നിരയിലും പതിനഞ്ചു തൂണുകള്‍ വീതം ആയിരുന്നു. അങ്ങനെ നാല്പത്തഞ്ചു തൂണുകളില്‍ തുലാങ്ങള്‍ ഉറപ്പിച്ച് ദേവദാരുപ്പലകകൊണ്ട് തട്ടുണ്ടാക്കി;
4
രണ്ടു വശത്തുമുള്ള ഓരോ ഭിത്തിയിലും മുമ്മൂന്നു ജനലുകള്‍ ഉണ്ടായിരുന്നു. അവ പരസ്പരം അഭിമുഖമായി ഉറപ്പിച്ചിരുന്നു.
5
വാതിലുകള്‍ക്കും ജനലുകള്‍ക്കും ദീര്‍ഘ ചതുരാകൃതിയായിരുന്നു. ഇരുവശങ്ങളിലുമുള്ള ജനലുകള്‍ മൂന്നു നിരകളില്‍ പരസ്പരം അഭിമുഖമായി ഉറപ്പിച്ചു.
6
അന്‍പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള സ്തംഭശാലയും ഉണ്ടാക്കി. അതിന്റെ മുന്‍വശത്ത് സ്തംഭങ്ങളില്‍ ഉറപ്പിച്ചിരുന്ന വിതാനത്തോടുകൂടിയ പൂമുഖവും പണികഴിപ്പിച്ചു.
7
ന്യായാസനമണ്ഡപവും അദ്ദേഹം നിര്‍മ്മിച്ചു. അതിന്റെ തറമുതല്‍ മുകള്‍വരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു.
8
ന്യായാസനമണ്ഡപത്തിന്റെ പിന്‍ഭാഗത്തു തനിക്കു പാര്‍ക്കാന്‍ അതേ ശില്പരചനയോടുകൂടിയ ഒരു അരമന നിര്‍മ്മിച്ചു. ഇതേ രീതിയില്‍ ഒരു ഭവനം തന്റെ ഭാര്യയായ ഫറവോയുടെ പുത്രിക്കുവേണ്ടിയും പണിതു.
9
സര്‍വേശ്വരമന്ദിരത്തിന്റെ അങ്കണംമുതല്‍ വലിയ അങ്കണംവരെയുള്ള ഈ കെട്ടിടങ്ങളുടെയെല്ലാം അടിത്തറമുതല്‍ ഉത്തരംവരെ വിലപ്പെട്ട കല്ലുകള്‍ കൊണ്ടാണു പണിതിരുന്നത്. അവയെല്ലാം കല്ലു വെട്ടുന്ന കുഴിയില്‍ വച്ചുതന്നെ ഈര്‍ച്ചവാള്‍കൊണ്ട് അറുത്തൊരുക്കിയവ ആയിരുന്നു.
10
ചെത്തി ഒരുക്കിയ വലിയ കല്ലുകള്‍കൊണ്ട് അടിത്തറ പണിതു. അവയില്‍ എട്ടു മുഴം നീളമുള്ളവയും പത്തു മുഴം നീളമുള്ളവയും ഉണ്ടായിരുന്നു.
11
അടിത്തറയ്ക്കുമീതെ ഒരേ തോതില്‍ ചെത്തിയെടുത്ത വിലയേറിയ കല്ലുകളും ദേവദാരുപ്പലകകളും പാകിയിരുന്നു.
12
പ്രധാനശാലയ്ക്കു ചുറ്റും ഉണ്ടായിരുന്നതുപോലെ സര്‍വേശ്വരന്റെ ആലയത്തിനും പൂമുഖത്തിനും ചുറ്റുമായി മൂന്നുവരി ചെത്തിയ കല്ലും ഒരുവരി ദേവദാരുപ്പലകയും പാകിയിരുന്നു.
13
ശലോമോന്‍രാജാവ് സോരില്‍നിന്ന് ഓടുകൊണ്ടുള്ള പണിയില്‍ വിദഗ്ദ്ധനായിരുന്ന ഹീരാം എന്നൊരു ശില്പിയെ വരുത്തി.
14
അയാള്‍ നഫ്താലിഗോത്രത്തില്‍പ്പെട്ട ഒരു വിധവയുടെ മകനായിരുന്നു. അയാളുടെ പിതാവും ആ പണിയില്‍ വിദഗ്ദ്ധനായിരുന്നു. ഓടുകൊണ്ടുള്ള ഏതു പണിയും ചെയ്യാനുള്ള ബുദ്ധിയും അറിവും വൈദഗ്ദ്ധ്യവും ഉള്ള ശില്പിയായിരുന്നു ഹീരാം. അയാള്‍ വന്നു ശലോമോന് ആവശ്യമായ എല്ലാ പണികളും ചെയ്തുകൊടുത്തു.
15
ഹീരാം രണ്ട് ഓട്ടുസ്തംഭങ്ങള്‍ ഉണ്ടാക്കി. ഓരോന്നിനും പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു.
16
സ്തംഭങ്ങളുടെ മുകളില്‍ വയ്ക്കാന്‍ ഓടുകൊണ്ട് അഞ്ചു മുഴം വീതം ഉയരമുള്ള രണ്ടു മകുടങ്ങള്‍ നിര്‍മ്മിച്ചു.
17
രണ്ടു സ്തംഭങ്ങളുടെയും മീതെയുള്ള മകുടങ്ങളില്‍ ഓരോന്നിലും ഏഴുവീതം ചിത്രപ്പണി ചെയ്ത തൊങ്ങലും ചങ്ങലയും ഘടിപ്പിച്ചു.
18
സ്തംഭങ്ങളുടെ മുകളിലുള്ള മകുടങ്ങളുടെ തൊങ്ങലുകള്‍ക്കുമീതെ മകുടങ്ങള്‍ മൂടത്തക്കവിധം രണ്ടു വരി മാതളപ്പഴരൂപങ്ങള്‍ കൊത്തിവച്ചു.
19
പൂമുഖത്തുള്ള സ്തംഭങ്ങളുടെ മകുടങ്ങള്‍ നാലു മുഴം ഉയരത്തില്‍ ലില്ലിപ്പൂവിന്റെ ആകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്.
20
സ്തംഭങ്ങളുടെ തലയ്ക്കല്‍ തൊങ്ങലുകളോടു ചേര്‍ന്ന് ഉന്തി നില്ക്കുന്ന ഭാഗത്തിനു മുകളില്‍ മകുടങ്ങള്‍ ഉറപ്പിച്ചു. അവയ്ക്കു ചുറ്റും രണ്ടു നിരയായി ഇരുനൂറു മാതളപ്പഴരൂപങ്ങളും കൊത്തിവച്ചു.
21
ദേവാലയത്തിന്റെ പൂമുഖത്തായിരുന്നു സ്തംഭങ്ങള്‍ സ്ഥാപിച്ചത്. വലതുവശത്തെ സ്തംഭത്തിനു യാഖീന്‍ എന്നും ഇടതുവശത്തേതിന് ബോവസ് എന്നും പേരിട്ടു.
22
സ്തംഭങ്ങളുടെ മുകള്ഭാഗം ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. ഇങ്ങനെ സ്തംഭങ്ങളുടെ പണി പൂര്‍ത്തിയായി.
23
ഓടുകൊണ്ടു വൃത്താകൃതിയിലുള്ള ഒരു ജലസംഭരണി ഹീരാം ഉണ്ടാക്കി. അതിനു പത്തു മുഴം വ്യാസവും അഞ്ചു മുഴം ആഴവും മുപ്പതു മുഴം ചുറ്റളവും ഉണ്ടായിരുന്നു.
24
അതിന്റെ വക്കിനു താഴെ ചുറ്റും രണ്ടു നിരയായി മുഴം ഒന്നിനു പത്തു കായ്‍രൂപങ്ങള്‍ വീതം ഉണ്ടായിരുന്നു. ജലസംഭരണിയും കായ്കളും ഒന്നായിട്ടാണു വാര്‍ത്തിരുന്നത്.
25
പന്ത്രണ്ടു കാളകളുടെ രൂപങ്ങളിന്മേലായിരുന്നു ജലസംഭരണി സ്ഥാപിച്ചിരുന്നത്. അവ മൂന്നു വീതം നാലു ദിക്കുകളിലേക്കും തിരിഞ്ഞുനിന്നിരുന്നു. ജലസംഭരണിയുടെ അടിയിലായിരുന്നു അവയുടെ പിന്‍ഭാഗം.
26
ജലസംഭരണിയുടെ ഭിത്തിക്ക് ഒരു കൈപ്പത്തിയുടെ ഘനമുണ്ടായിരുന്നു. അതിന്റെ വക്ക് കോപ്പയുടേതെന്നപോലെ ലില്ലിപ്പൂക്കളുടെ ആകൃതിയില്‍ ആയിരുന്നു. ജലസംഭരണിയില്‍ രണ്ടായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
27
ഹീരാം ഓടുകൊണ്ടു പത്തു വണ്ടികളുണ്ടാക്കി. ഓരോന്നിനും നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
28
ചതുരപ്പലകകള്‍ ചട്ടങ്ങളില്‍ ഉറപ്പിച്ചാണ് അവ ഉണ്ടാക്കിയത്.
29
പലകകളില്‍ സിംഹം, കാള, കെരൂബ് എന്നിവയുടെ രൂപങ്ങള്‍ കൊത്തിയിരുന്നു. മുകളിലും താഴെയുമുള്ള ചട്ടങ്ങളില്‍ സിംഹം, കാള, പുഷ്പഹാരം എന്നിവയുടെ രൂപങ്ങളും കൊത്തിവച്ചിരുന്നു.
30
ഓരോ വണ്ടിക്കും ഓടുകൊണ്ടുള്ള നാലു ചക്രങ്ങളും അച്ചുതണ്ടുകളും ഉണ്ടായിരുന്നു. അതിന്റെ നാലു കോണിലും തൊട്ടികള്‍ വയ്ക്കാനുള്ള കാലുകള്‍ നിര്‍മ്മിച്ചിരുന്നു. അവ ചിത്രപ്പണികളോടുകൂടി വാര്‍ത്തിരുന്നു.
31
ഒരു മുഴം ഉയര്‍ന്നു നില്ക്കുന്ന ഒരു മകുടത്തിലാണ് അതിന്റെ വായ് ഉറപ്പിച്ചിരുന്നത്; അത് ഉള്ളിലേക്ക് ഇറങ്ങിയിരുന്നു; അതിന്മേലും കൊത്തുപണികളുണ്ടായിരുന്നു. അവയുടെ പലകകള്‍ വൃത്താകൃതിയിലല്ല; ചതുരത്തിലായിരുന്നു.
32
ചക്രങ്ങള്‍ പലകകളുടെ അടിയിലായിരുന്നു. അച്ചുതണ്ടുകള്‍ വണ്ടിയോടു ചേര്‍ത്തു ഘടിപ്പിച്ചിരുന്നു. ഓരോ ചക്രത്തിനും ഒന്നര മുഴം ഉയരം ഉണ്ടായിരുന്നു.
33
രഥത്തിന്റെ ചക്രങ്ങള്‍ പോലെയാണ് അവ ഉറപ്പിച്ചിരുന്നത്. അച്ചുതണ്ടുകളും വണ്ടിപ്പട്ടകളും ആരക്കാലുകളും ചക്രനാഭികളുമെല്ലാം വാര്‍ത്തുണ്ടാക്കിയവ ആയിരുന്നു.
34
ഓരോ വണ്ടിയുടെയും നാലു കോണുകളിലും താങ്ങുകള്‍ ഉണ്ടായിരുന്നു; അവയും വണ്ടിയോടു ഘടിപ്പിച്ചിരുന്നു.
35
ഓരോ വണ്ടിയുടെയും മേല്‍ഭാഗത്ത് അര മുഴം ഉയരമുള്ള വളയം ഉണ്ടായിരുന്നു. അതിന്റെ താങ്ങുകളും തട്ടുകളും വണ്ടിയോടു ഘടിപ്പിച്ചിരുന്നു.
36
താങ്ങുകളുടെയും തട്ടുകളുടെയുംമേല്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപങ്ങള്‍ ചുറ്റുമുള്ള ചിത്രപ്പണിയോടൊപ്പം കൊത്തിവച്ചിരുന്നു.
37
ഈ രീതിയിലായിരുന്നു വണ്ടികളെല്ലാം ഉണ്ടാക്കിയിരുന്നത്; അളവിലും രൂപത്തിലും അവയെല്ലാം ഒരുപോലെ ആയിരുന്നു.
38
ഓരോ വണ്ടിക്കും ഓരോ തൊട്ടിവീതം ഹീരാം ഓടുകൊണ്ടു പത്തു തൊട്ടികളുണ്ടാക്കി. അവയുടെ രൂപം തളികയുടേതുപോലെ ആയിരുന്നു; നാലു മുഴം വീതം വ്യാസമുള്ള തൊട്ടികളില്‍ നാല്പതു ബത്തു വെള്ളംവീതം കൊള്ളുമായിരുന്നു.
39
വണ്ടികളില്‍ അഞ്ചെണ്ണം ദേവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും വച്ചിരുന്നു. ജലസംഭരണി ദേവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചിരുന്നത്.
40
ഹീരാം കലങ്ങളും കോരികകളും കോപ്പകളും ഉണ്ടാക്കി; അങ്ങനെ അയാള്‍ ശലോമോനുവേണ്ടി ദേവാലയത്തിലെ പണികള്‍ പൂര്‍ത്തിയാക്കി.
41
രണ്ടു സ്തംഭങ്ങള്‍, അവയുടെ ഗോളാകൃതിയിലുള്ള മകുടങ്ങള്‍, അവയെ മൂടിയിരുന്ന തൊങ്ങലുകള്,
42
തൊങ്ങലുകളില്‍ രണ്ടു നിരയായി നാനൂറു മാതളപ്പഴങ്ങള്‍, പത്തു വണ്ടികള്‍,
43
അവയില്‍ പത്തു തൊട്ടികള്‍, ജലസംഭരണി,
44
അതിന്റെ അടിയില്‍ പന്ത്രണ്ടു കാളകള്‍,
45
കലങ്ങള്‍, കോരികകള്‍, കോപ്പകള്‍ എന്നിവ ശുദ്ധിചെയ്ത മേല്‍ത്തരം ഓടുകൊണ്ടാണു ഹീരാം ഉണ്ടാക്കിയത്.
46
യോര്ദ്ദാന് സമഭൂമിയില്‍ സുക്കോത്തിനും സാരെഥാനും ഇടയ്ക്ക് കളിമണ്ണുള്ള സ്ഥലത്തുവച്ചാണു രാജാവ് ഇവയെല്ലാം വാര്‍പ്പിച്ചത്.
47
ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് ശലോമോന് അവയുടെ തൂക്കമെടുത്തില്ല. ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയിരുന്നുമില്ല.
48
സ്വര്‍ണംകൊണ്ടുള്ള ബലിപീഠം, കാഴ്ചയപ്പം വയ്ക്കാനുള്ള സ്വര്‍ണമേശ, അതിവിശുദ്ധസ്ഥലത്തിന്റെ മുമ്പില്‍ തെക്കുവശത്തും വടക്കുവശത്തുമായി
49
അഞ്ചു വീതം തങ്കംകൊണ്ടുള്ള വിളക്കുതണ്ടുകള്‍, സ്വര്‍ണംകൊണ്ടുള്ള പുഷ്പങ്ങള്‍, വിളക്കുകള്‍,
50
കൊടിലുകള്‍, തങ്കംകൊണ്ടുള്ള കോപ്പകള്‍, കത്രികകള്‍, തൊട്ടികള്‍, തളികകള്‍, ധൂപകലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിവിശുദ്ധസ്ഥലമായ അന്തര്‍മന്ദിരത്തിന്റെ വാതിലുകളുടെ സ്വര്‍ണവിജാഗിരികള്‍ എന്നിവയും ശലോമോന് ഉണ്ടാക്കി. അങ്ങനെ ദേവാലയത്തിനാവശ്യമായ സകല ഉപകരണങ്ങളും അദ്ദേഹം നിര്‍മ്മിച്ചു.
51
ശലോമോന്‍രാജാവ് സര്‍വേശ്വരമന്ദിരത്തിന്റെ പണികളെല്ലാം പൂര്‍ത്തിയാക്കി തന്റെ പിതാവായ ദാവീദു സമര്‍പ്പിച്ചിരുന്ന സ്വര്‍ണവും വെള്ളിയും മറ്റു സകല വസ്തുക്കളും ആലയത്തിലെ ഭണ്ഡാരങ്ങളില് നിക്ഷേപിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22