bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 12
1 Kings 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 13 →
1
രെഹബെയാം ശെഖേമിലേക്കു പോയി. അവിടെ ഇസ്രായേല്‍ജനം അദ്ദേഹത്തെ രാജാവാക്കാന്‍ ഒന്നിച്ചുകൂടിയിരുന്നു.
2
ശലോമോന്‍രാജാവില്‍നിന്നു രക്ഷപെടാന്‍ വേണ്ടി ഈജിപ്തിലേക്ക് ഒളിച്ചോടിയ യെരോബെയാം ഇതു കേട്ട് അവിടെനിന്ന് മടങ്ങിയെത്തി. അയാള്‍ നെബാത്തിന്റെ പുത്രനായിരുന്നു.
3
ഇസ്രായേല്‍ജനം അയാളെ ആളയച്ചുവരുത്തി. യെരൊബെയാമും ഇസ്രായേല്‍ജനവും കൂടി രെഹബെയാമിന്റെ അടുക്കല്‍ വന്നു പറഞ്ഞു:
4
“അങ്ങയുടെ പിതാവായ ശലോമോന് ഭാരമുള്ള നുകമാണു ഞങ്ങളുടെ ചുമലില്‍ വച്ചിരുന്നത്; ഞങ്ങളുടെ കഠിനവേലയുടെയും ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകത്തിന്റെയും ഭാരം ലഘൂകരിച്ചുതന്നാല്‍ ഞങ്ങള്‍ അങ്ങയെ സേവിക്കാം.”
5
രെഹബെയാം അവരോടു പറഞ്ഞു: “നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞ് വരിക.” അതനുസരിച്ചു ജനം മടങ്ങിപ്പോയി.
6
രെഹബെയാംരാജാവു തന്റെ പിതാവായ ശലോമോന്റെ കാലത്തെ വൃദ്ധരായ ഉപദേശകരോടു ചോദിച്ചു: “ഇവരോടു ഞാന്‍ എന്തു മറുപടി പറയണം; നിങ്ങളുടെ അഭിപ്രായം എന്ത്?”
7
അവര്‍ രാജാവിനോടു പറഞ്ഞു: “അങ്ങ് അവരുടെ അഭിപ്രായത്തിനു വഴങ്ങി അവരെ പരിപാലിക്കുകയും അവരോടു നല്ലവാക്കു പറയുകയും ചെയ്താല്‍ അവര്‍ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും.”
8
എന്നാല്‍ രെഹബെയാം അവരുടെ നിര്‍ദ്ദേശം നിരസിച്ചു തന്നോടൊത്തു വളര്‍ന്നവരും രാജസദസ്സില്‍ ഉണ്ടായിരുന്നവരുമായ യുവാക്കന്മാരുടെ അഭിപ്രായം ആരാഞ്ഞു.
9
രാജാവ് അവരോടു ചോദിച്ചു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന നുകത്തിന്റെ ഭാരം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്ന ജനത്തിനു നാം എന്തു മറുപടിയാണു നല്‍കേണ്ടത്.”
10
ആ യുവാക്കന്മാര് പറഞ്ഞു: “അങ്ങയുടെ പിതാവ് ഞങ്ങളുടെ ചുമലില്‍ വച്ചിരിക്കുന്ന ഭാരമുള്ള നുകം ലഘൂകരിച്ചു തരണം എന്നാവശ്യപ്പെടുന്നവരോട് എന്റെ ചെറുവിരല്‍ പിതാവിന്റെ അരക്കെട്ടിനെക്കാള്‍ വണ്ണമുള്ളതാണെന്നു പറയണം;
11
എന്റെ പിതാവു ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചെങ്കില്‍ ഞാന്‍ അതിന്റെ ഭാരം ഇനിയും വര്‍ധിപ്പിക്കും. അദ്ദേഹം ചാട്ടകൊണ്ടു നിങ്ങളെ അടിച്ചെങ്കില്‍ ഞാന്‍ മുള്‍ച്ചാട്ടകൊണ്ടു നിങ്ങളെ അടിക്കും.”
12
രാജാവു നിര്‍ദ്ദേശിച്ചിരുന്നതുപോലെ യെരോബെയാമും ജനങ്ങളും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍ വന്നു.
13
പ്രായമുള്ളവര്‍ നല്‍കിയിരുന്ന ഉപദേശം നിരസിച്ചു രാജാവ് അവരോടു പരുഷമായി സംസാരിച്ചു.
14
യുവാക്കളുടെ ഉപദേശമനുസരിച്ച് രാജാവ് അവരോടു പറഞ്ഞു: എന്റെ പിതാവ് ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വച്ചെങ്കില്‍ ഞാന്‍ അതിന്റെ ഭാരം വര്‍ധിപ്പിക്കും; എന്റെ പിതാവ് നിങ്ങളെ ചാട്ടകൊണ്ട് അടിച്ചു; എന്നാല്‍ ഞാന്‍ നിങ്ങളെ മുള്‍ച്ചാട്ടകൊണ്ട് അടിക്കും.” രാജാവ് ജനത്തിന്റെ അപേക്ഷ നിരസിച്ചു;
15
അങ്ങനെ ശീലോന്യനായ അഹീയാപ്രവാചകനിലൂടെ സര്വേശ്വരന് നെബാത്തിന്റെ പുത്രനായ യെരോബെയാമിനോട് അരുളിച്ചെയ്ത വചനം നിറവേറുവാന്‍ ഇപ്രകാരം സംഭവിച്ചു.
16
രാജാവു തങ്ങളുടെ അപേക്ഷ നിരസിച്ചു എന്നു കണ്ടപ്പോള്‍ ജനം വിളിച്ചുപറഞ്ഞു: “ദാവീദുമായി ഞങ്ങള്‍ക്ക് എന്തു പങ്കാണുള്ളത്? യിശ്ശായിപുത്രനില്‍ ഞങ്ങള്‍ക്ക് ഒരു അവകാശവുമില്ല. ഇസ്രായേല്‍ജനമേ, നമുക്ക് നമ്മുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാം. ദാവീദിന്റെ സന്തതികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിക്കൊള്ളൂ.” അങ്ങനെ ഇസ്രായേല്‍ജനം അവരുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോയി.
17
തുടര്‍ന്നു രെഹബെയാം യെഹൂദാനഗരങ്ങളില് പാര്‍ത്തിരുന്ന ഇസ്രായേല്യരുടെ മാത്രം രാജാവായി ഭരിച്ചു.
18
അടിമവേലകളുടെ ചുമതല വഹിച്ചിരുന്ന അദോരാമിനെ രെഹബെയാംരാജാവ് ഇസ്രായേലിലേക്ക് അയച്ചു. എന്നാല്‍ അവര്‍ അയാളെ കല്ലെറിഞ്ഞു കൊന്നു. ഉടന്‍തന്നെ രാജാവ് രഥത്തില്‍ കയറി യെരൂശലേമിലേക്കു പോയി.
19
അന്നുമുതല്‍ വടക്കേ രാജ്യമായ ഇസ്രായേല്‍ ദാവീദിന്റെ കുടുംബത്തോടു മത്സരിച്ചുപോന്നു.
20
യെരോബെയാം മടങ്ങിവന്നു എന്ന് ഇസ്രായേല്‍ജനം കേട്ടപ്പോള്‍ അവര്‍ ഒന്നിച്ചുകൂടി; അയാളെ അവരുടെ രാജാവായി വാഴിച്ചു. യെഹൂദായുടെ ഗോത്രമൊഴികെ മറ്റൊന്നും രെഹബെയാമിന്റെ കൂടെ നിന്നില്ല.
21
രെഹബെയാം യെരൂശലേമില്‍ മടങ്ങിവന്ന ശേഷം ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളുടെയുംമേല്‍ ആധിപത്യം വീണ്ടെടുക്കാന്‍വേണ്ടി യെഹൂദാ, ബെന്യാമീന് ഗോത്രങ്ങളില്‍നിന്ന് ഒരുലക്ഷത്തി എണ്‍പതിനായിരം പേരെ സംഘടിപ്പിച്ചു.
22
[22-24] “നിങ്ങളുടെ സ്വന്തം സഹോദരരായ ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്യാന്‍ പുറപ്പെടരുത്; നിങ്ങളെല്ലാവരും അവനവന്റെ വീടുകളിലേക്ക് മടങ്ങിപ്പോകുക; എന്റെ ഹിതപ്രകാരമാണ് സകലതും സംഭവിച്ചത് എന്നു നീ പോയി ശലോമോന്റെ പുത്രനും യെഹൂദാരാജാവുമായ രെഹബെയാമിനോടും യെഹൂദാ, ബെന്യാമീന് ഗോത്രങ്ങളിലെ ജനങ്ങളോടും പറയണം” എന്നു ദൈവം പ്രവാചകനായ ശെമയ്യായോട് അരുളിച്ചെയ്തു. പ്രവാചകനിലൂടെ സര്വേശ്വരന് അരുളിച്ചെയ്തതനുസരിച്ച് അവര്‍ മടങ്ങിപ്പോയി.
25
എഫ്രയീംമലനാട്ടില്‍ ശെഖേംപട്ടണം പടുത്തുയര്‍ത്തി യെരോബെയാം അവിടെ പാര്‍ത്തു; അതിനുശേഷം പെനൂവേലിലേക്കു പോയി; ആ പട്ടണവും നിര്‍മ്മിച്ചു.
26
[26,27] യെരോബെയാം ആത്മഗതം ചെയ്തു: എന്റെ ജനം ഇന്നു ചെയ്യുന്നതുപോലെ യെരൂശലേംദേവാലയത്തില്‍ പോയി അവിടെ തുടര്‍ന്നു യാഗങ്ങളര്‍പ്പിച്ചാല്‍ എന്നോടുള്ള കൂറു വിട്ട് രെഹബെയാമിലേക്ക് അവര്‍ തിരിയും; എന്നെ വധിച്ച ശേഷം അയാളെ അനുഗമിക്കുകയും ചെയ്യും.
28
അതുകൊണ്ട് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ച് ഒരു ഉപായം കണ്ടുപിടിച്ചു. സ്വര്‍ണംകൊണ്ടു രണ്ടു കാളക്കുട്ടികളെ നിര്‍മ്മിച്ചശേഷം അവരോടു പറഞ്ഞു: “നിങ്ങള്‍ യെരൂശലേമിലേക്ക് എത്രയോ നാളുകളായി പോകുന്നു. ഇതാ! നിങ്ങളെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചു കൊണ്ടുവന്ന ദേവന്മാര്.”
29
പിന്നീട് രാജാവു സ്വര്‍ണകാളക്കുട്ടികളില്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
30
അങ്ങനെ ജനം ബേഥേലിലും ദാനിലും പോയി കാളക്കുട്ടികളെ ആരാധിച്ചു സര്‍വേശ്വരനോടു പാപം ചെയ്തു.
31
കൂടാതെ ഗിരിശൃംഗങ്ങളില്‍ പൂജാഗിരികള്‍ നിര്‍മ്മിക്കുകയും ലേവ്യരല്ലാത്തവരില്‍നിന്നും പുരോഹിതന്മാരെ നിയമിക്കുകയും ചെയ്തു.
32
യെഹൂദായില്‍ ആചരിച്ചുവന്നതുപോലെ യെരോബെയാം ഓരോ വര്‍ഷവും എട്ടാം മാസം പതിനഞ്ചാം ദിവസം ഒരു ഉത്സവം ഏര്‍പ്പെടുത്തുകയും ബേഥേലിലെ ബലിപീഠത്തിങ്കല്‍ വന്നു താന്‍ നിര്‍മ്മിച്ച സ്വര്‍ണക്കാളക്കുട്ടികള്‍ക്കു ബലിയര്‍പ്പിക്കുകയും ചെയ്തു. പൂജാഗിരികളില്‍ നിയമിച്ചിരുന്ന പുരോഹിതന്മാരെ ബേഥേലില്‍ ശുശ്രൂഷയ്ക്കായി നിയമിച്ചു.
33
എട്ടാം മാസം പതിനഞ്ചാം ദിവസം യെരോബെയാം ബേഥേലില്‍ പോയി യാഗമര്‍പ്പിച്ചു; അങ്ങനെ ഇസ്രായേല്‍ജനത്തിനുവേണ്ടി താന്‍ സ്വമേധയാ ഏര്‍പ്പെടുത്തിയ ഉത്സവം ആചരിച്ചു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22