bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 17
1 Kings 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 18 →
1
ഗിലെയാദിലെ തിശ്ബിദേശക്കാരനായ ഏലിയാപ്രവാചകന് ആഹാബ്‍രാജാവിനോടു പറഞ്ഞു: “ഞാന്‍ ആരാധിക്കുന്ന ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ പറയുന്നു; ഞാന്‍ പറഞ്ഞല്ലാതെ ഈ വര്‍ഷത്തില്‍ മഞ്ഞോ മഴയോ പെയ്യുകയില്ല.”
2
സര്വേശ്വരന് ഏലിയായോടു കല്പിച്ചു:
3
“നീ ഇവിടെനിന്നു കിഴക്കോട്ടു പോയി യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത് അരുവിക്ക് സമീപം ഒളിച്ചിരിക്കുക.
4
അരുവിയില്‍നിന്നു നിനക്കു വെള്ളം കുടിക്കാം; നിനക്കു ഭക്ഷണം നല്കാന് ഞാന്‍ കാക്കകളോടു കല്പിച്ചിട്ടുണ്ട്.”
5
സര്വേശ്വരന് കല്പിച്ചതുപോലെ ഏലിയാ പോയി യോര്‍ദ്ദാനു കിഴക്കു കെരീത്ത് അരുവിക്കു സമീപം പാര്‍ത്തു.
6
എല്ലാ ദിവസവും കാക്കകള്‍ രാവിലെയും വൈകിട്ടും പ്രവാചകന് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുത്തു; അരുവിയില്‍നിന്ന് അദ്ദേഹം വെള്ളവും കുടിച്ചു;
7
എന്നാല്‍ മഴ പെയ്യായ്കകൊണ്ടു കുറെ ദിവസം കഴിഞ്ഞപ്പോള്‍ അരുവി വറ്റിപ്പോയി.
8
സര്വേശ്വരന് ഏലിയായോട് അരുളിച്ചെയ്തു:
9
“നീ സീദോനു സമീപമുള്ള സാരെഫാത്തില്‍ ചെന്ന് അവിടെ പാര്‍ക്കുക; അവിടെ നിനക്കു ഭക്ഷണം നല്കാന് ഞാന്‍ ഒരു വിധവയോടു കല്പിച്ചിട്ടുണ്ട്;
10
അതനുസരിച്ച് ഏലിയാ സാരെഫാത്തിലേക്കു പോയി; പട്ടണവാതില്ക്കല് എത്തിയപ്പോള്‍ അവിടെ ഒരു സ്ത്രീ വിറകു ശേഖരിക്കുന്നതു കണ്ടു; അദ്ദേഹം അടുത്തു ചെന്ന് അവളോടു പറഞ്ഞു: “എനിക്കു കുടിക്കാന്‍ കുറച്ചു വെള്ളം തന്നാലും.”
11
അവള് വെള്ളം കൊണ്ടുവരാന്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞു “കുറേ അപ്പംകൂടി കൊണ്ടുവരണമേ.”
12
അപ്പോള്‍ വിധവ പറഞ്ഞു: “അങ്ങയുടെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു: എന്റെ പക്കല്‍ അപ്പമൊന്നുമില്ലല്ലോ; ആകെയുള്ളതു കലത്തില്‍ ഒരു പിടി മാവും ഭരണിയില്‍ അല്പം എണ്ണയും മാത്രമാണ്. ഞാന്‍ രണ്ടു ചുള്ളി വിറകു പെറുക്കുകയാണ്; ഇതു കൊണ്ടുപോയി അപ്പമുണ്ടാക്കി ഞാനും എന്റെ മകനും ഭക്ഷിക്കും; പിന്നെ ഞങ്ങള്‍ പട്ടിണികിടന്നു മരിക്കുകയേ ഉള്ളൂ.”
13
ഏലിയാ വിധവയോടു പറഞ്ഞു: “ധൈര്യമായിരിക്കൂ, നീ പോയി പറഞ്ഞതുപോലെ ചെയ്യുക; എന്നാല്‍ ആദ്യം ഒരു ചെറിയ അപ്പമുണ്ടാക്കി എനിക്കു തരണം; പിന്നെ നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.
14
സര്വേശ്വരന് ഭൂമിയില്‍ മഴ പെയ്യിക്കുന്നതുവരെ നിന്റെ കലത്തിലെ മാവും ഭരണിയിലെ എണ്ണയും തീര്‍ന്നുപോകുകയില്ല എന്ന് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് കല്പിക്കുന്നു:
15
ഏലിയാ പറഞ്ഞതുപോലെ അവള് ചെയ്തു; അങ്ങനെ ആ വിധവയും കുടുംബവും പ്രവാചകനും വളരെനാള്‍ ഭക്ഷണം കഴിച്ചു.
16
സര്വേശ്വരന് ഏലിയായിലൂടെ അരുളിച്ചെയ്തതുപോലെ കലത്തിലെ മാവു തീരുകയോ ഭരണിയിലെ എണ്ണ കുറയുകയോ ചെയ്തില്ല.
17
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിധവയുടെ പുത്രന് രോഗിയായി; രോഗം മൂര്‍ച്ഛിച്ച് ശ്വാസം നിലച്ചു.
18
ഉടനെ അവള് ഏലിയായോടു പറഞ്ഞു: “ദൈവപുരുഷാ, അങ്ങ് എന്നോട് ഇങ്ങനെ ചെയ്തത് എന്ത്? എന്റെ പാപങ്ങള്‍ ഓര്‍മിപ്പിക്കാനും എന്റെ മകനെ കൊല്ലാനുമായിരുന്നുവോ അങ്ങ് എന്റെ അടുക്കല്‍ വന്നത്.”
19
ഏലിയാ പറഞ്ഞു: “നിന്റെ മകനെ ഇങ്ങു തരിക.” പ്രവാചകന് കുട്ടിയെ അവളുടെ മടിയില്‍നിന്ന് എടുത്തു മാളികമുറിയില്‍ അദ്ദേഹം പാര്‍ത്തിരുന്ന മുറിയില്‍ കൊണ്ടുപോയി കട്ടിലില്‍ കിടത്തി.
20
പ്രവാചകന് സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു: “എന്റെ ദൈവമായ സര്‍വേശ്വരാ, എനിക്കു പാര്‍ക്കാന്‍ ഇടംതന്ന ഈ വിധവയുടെ മകന്റെ ജീവനെ എടുത്ത് അവിടുന്ന് ഇവള്‍ക്ക് അനര്‍ഥം വരുത്തുകയാണോ?”
21
പിന്നീട് അദ്ദേഹം ബാലന്റെമേല്‍ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് ഇങ്ങനെ പ്രാര്‍ഥിച്ചു. എന്റെ ദൈവമായ സര്‍വേശ്വരാ, ഈ കുട്ടിയുടെ ജീവന് മടക്കിവരുത്തണമേ.”
22
സര്വേശ്വരന് ഏലിയായുടെ പ്രാര്‍ഥന കേട്ടു; കുട്ടിക്കു പ്രാണന് തിരിച്ചുകിട്ടി; അവന് ജീവിച്ചു.
23
ഏലിയാ കുട്ടിയെ മാളികമുറിയില്‍നിന്നു താഴെ കൊണ്ടുവന്ന് അമ്മയുടെ കൈയില്‍ ഏല്പിച്ചു പറഞ്ഞു: “ഇതാ, നിന്റെ മകന് ജീവിച്ചിരിക്കുന്നു.”
24
അവള് ഏലിയായോടു പറഞ്ഞു: “അങ്ങു ദൈവപുരുഷന് തന്നെ; അങ്ങയിലൂടെ സര്വേശ്വരന് സംസാരിക്കുന്നുവെന്ന് ഞാന്‍ നിശ്ചയമായി അറിയുന്നു.”
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22