bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 4
1 Kings 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 5 →
1
ശലോമോന് ഇസ്രായേല്‍ മുഴുവന്റെയും രാജാവായി;
2
സാദോക്കിന്റെ പുത്രന് അസര്യായെ പുരോഹിതനായും
3
ശീശയുടെ പുത്രന്മാര് എലീഹോരേഫീനെയും അഹീയായെയും കാര്യദര്‍ശികളായും അഹീലൂദിന്റെ പുത്രന് യെഹോശാഫാത്തിനെ പ്രമാണം സൂക്ഷിപ്പുകാരനായും
4
യഹോയാദയുടെ പുത്രന് ബെനായായെ സൈന്യാധിപനായും സാദോക്കിനെയും അബ്യാഥാരെയും പുരോഹിതന്മാരായും
5
നാഥാന്റെ പുത്രന്മാരായ അസര്യായെ മേല്‍വിചാരകനായും സാബൂദിനെ പുരോഹിതനായും ഉപദേഷ്ടാവായും
6
അഹീശാറിനെ കൊട്ടാരം വിചാരിപ്പുകാരനായും അബ്ദയുടെ പുത്രന് അദോനീരാമിനെ അടിമകളുടെ മേലധികാരിയായും ശലോമോന് രാജാവു നിയമിച്ചു.
7
രാജാവിനും കുടുംബാംഗങ്ങള്‍ക്കുമുള്ള ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ശലോമോന് പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരെ ഇസ്രായേലില്‍ നിയമിച്ചിരുന്നു. അവര്‍ ഓരോരുത്തരും ഓരോ മാസത്തേക്ക് ആവശ്യമായ ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.
8
അവര്‍ ചുമതല വഹിച്ചിരുന്ന സ്ഥലങ്ങളും അവരുടെ പേരുകളും:
9
എഫ്രയീംമലനാട്ടില്‍ ബെന്‍ഹൂര്‍; മാക്കസ്, ശാല്‍ബീം, ബേത്ത് ശേമെശ്, ഏലോന്‍-ബേത്ത്-ഹാനാന് എന്നീ പട്ടണങ്ങളില്‍
10
ബെന്‍-ദേക്കെര്‍, അരുബോത്ത്, സോക്കോവ് എന്നീ പട്ടണങ്ങളും ഹേഫെര്‍ പ്രദേശവും ബെന്‍- ഹേസെര്‍;
11
നാഫത്ത്-ദോറില്‍ ബെന്‍ അബീനാദാബ്; താനാക്ക്,
12
മെഗിദ്ദോ എന്നീ പട്ടണങ്ങളും സാരെഥാനു സമീപം ജെസ്രീലിനു താഴെ ബേത്ത്-ശെയാന്‍മുതല്‍ അബേല്‍-മെഹോലാവരെയും യോക്മെയാമിന്റെ അപ്പുറം വരെയുമുള്ള സ്ഥലങ്ങളും അഹിലൂദിന്റെ പുത്രന് ബാന;
13
ഗിലെയാദിലെ രാമോത്ത്, മനശ്ശെയുടെ പുത്രന് യായീരിനു ഗിലെയാദിലുള്ള പട്ടണങ്ങള്‍, മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് എന്നീ സ്ഥലങ്ങളില്‍ ബെന്‍-ഗേബെര്‍;
14
മഹനയീമില്‍ ഇദ്ദോവിന്റെ പുത്രന് അഹീനാദാബ്; നഫ്താലിയില്‍ അഹീമാസ്;
15
[15,16] ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന് ബാനാ;
17
ഇസ്സാഖാരില്‍ പാരൂഹിന്റെ പുത്രന് യെഹോശാഫാത്ത്;
18
ബെന്യാമീനില്‍ ഏലയുടെ പുത്രന് ശിമെയി;
19
അമോര്യരാജാവായ സീഹോന്റെയും ബാശാന്‍രാജാവായ ഓഗിന്റെയും രാജ്യമായിരുന്ന ഗിലെയാദില്‍ ഹൂരിന്റെ പുത്രന് ഗേബര്‍; ഇവരെ കൂടാതെ യെഹൂദാദേശത്തിന് ഒരുദ്യോഗസ്ഥനുമുണ്ടായിരുന്നു.
20
യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടല്ക്കരയിലെ മണല്‍ത്തരികള്‍പോലെ അസംഖ്യമായി. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി ജീവിച്ചു.
21
യൂഫ്രട്ടീസ്നദിമുതല്‍ ഫെലിസ്ത്യദേശം ഉള്‍പ്പെടെ ഈജിപ്തിന്റെ അതിരുവരെയുള്ള പ്രദേശങ്ങള്‍ ശലോമോന്റെ ഭരണത്തിന് കീഴിലായിരുന്നു. അവിടെയുള്ളവര്‍ കപ്പം കൊടുത്തു ശലോമോന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു;
22
ശലോമോന്റെ പ്രതിദിനചെലവ് മുപ്പതു കോര്‍ നേരിയ മാവും അറുപതുകോര്‍ സാധാരണ മാവുമായിരുന്നു;
23
കൂടാതെ കലമാന്‍, പേടമാന്, മ്ലാവ്, കോഴി, തടിച്ചു കൊഴുത്ത പത്തു കാള, വയലില്‍ മേയുന്ന ഇരുപതു കാള, നൂറ് ആട് എന്നിവയും ഉള്‍പ്പെട്ടിരുന്നു.
24
യൂഫ്രട്ടീസ്നദിക്കു പടിഞ്ഞാറ് തിഫ്സാമുതല്‍ ഗസാവരെയുള്ള പ്രദേശങ്ങള്‍ ശലോമോന്റെ അധീനതയിലായിരുന്നു. നദിക്കു പടിഞ്ഞാറുള്ള സകല രാജാക്കന്മാരും അദ്ദേഹത്തിനു കീഴ്പെട്ടിരുന്നു. അയല്‍നാടുകളുമായി ശലോമോന് സമാധാനത്തില്‍ കഴിഞ്ഞു;
25
ശലോമോന്റെ ജീവിതകാലം മുഴുവന്‍ ദാന്‍മുതല്‍ ബേര്‍-ശേബാവരെ യെഹൂദ്യയിലും ഇസ്രായേലിലും ഉള്ളവര്‍ ഓരോരുത്തരും മുന്തിരിയും അത്തിയും കൃഷി ചെയ്തു സുരക്ഷിതരായി ജീവിച്ചു.
26
ശലോമോനു പന്തീരായിരം കുതിരപ്പട്ടാളക്കാരും തന്റെ രഥങ്ങള്‍ക്കുള്ള കുതിരകള്‍ക്കായി നാല്പതിനായിരം ലായവും ഉണ്ടായിരുന്നു.
27
ഭക്ഷണപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനു ചുമതലപ്പെട്ടവര്‍, അവ യാതൊരു കുറവും കൂടാതെ അതാതു മാസം എത്തിച്ചു കൊടുക്കും.
28
കുതിരകള്‍ക്കും വേഗതയേറിയ പടക്കുതിരകള്‍ക്കും ആവശ്യമായ ബാര്‍ലിയും വയ്ക്കോലും കൂടി അവര്‍ ഏറ്റിരുന്നതുപോലെ യഥാസ്ഥാനത്തു മുറപ്രകാരം എത്തിച്ചു കൊടുക്കുമായിരുന്നു.
29
ദൈവം ശലോമോന് അളവറ്റ ജ്ഞാനവും ബുദ്ധിയും കടല്പുറംപോലെ വിശാലമായ ഹൃദയവും കൊടുത്തിരുന്നു.
30
പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്ന വിധത്തിലുള്ളതായിരുന്നു ശലോമോന്റെ ജ്ഞാനം.
31
എസ്രാഹ്യനായ ഏഥാന്‍, മാഹേലിന്റെ പുത്രന്മാരായ ഹേമാന്, കല്ക്കോല്, ദര്‍ദാ എന്നിവരെക്കാള്‍ അദ്ദേഹം ജ്ഞാനി ആയിരുന്നു. അയല്‍രാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീര്‍ത്തി പരന്നു.
32
ശലോമോന് മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.
33
ലെബാനോനിലെ ദേവദാരുമുതല്‍ ചുവരിന്മേല് മുളയ്ക്കുന്ന ഏസോവുവരെയുള്ള എല്ലാ വൃക്ഷങ്ങളെയും സസ്യങ്ങളെയുംകുറിച്ചും മൃഗങ്ങള്‍, പക്ഷികള്‍, ഇഴജാതികള്, മത്സ്യം എന്നിവയെക്കുറിച്ചും ശലോമോന് ആധികാരികമായി അറിവുണ്ടായിരുന്നു.
34
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടിരുന്ന പല രാജാക്കന്മാരും ജനങ്ങളും അദ്ദേഹത്തിന്റെ ജ്ഞാനവചസ്സുകള്‍ ശ്രവിക്കാന്‍ എത്തിയിരുന്നു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22