bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Kings 6
1 Kings 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 7 →
1
ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ നാനൂറ്റി എണ്‍പതാം വര്‍ഷം അതായതു ശലോമോന്റെ വാഴ്ചയുടെ നാലാം വര്‍ഷം രണ്ടാം മാസമായ സീവ് മാസത്തിലാണ് അദ്ദേഹം ദേവാലയത്തിന്റെ പണി ആരംഭിച്ചത്.
2
ശലോമോന്‍രാജാവു സര്‍വേശ്വരനുവേണ്ടി നിര്‍മ്മിച്ച ആലയത്തിന് അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു.
3
ദേവാലയത്തിന്റെ മുന്‍ഭാഗത്ത് പത്തു മുഴം വീതിയും ആലയത്തിന്റെ വീതിയായ ഇരുപതു മുഴം നീളവുമുള്ള ഒരു പൂമുഖം ഉണ്ടായിരുന്നു.
4
ദേവാലയഭിത്തികളില്‍ അകത്തു വിസ്താരം കൂടിയതും പുറത്തേക്കു വരുമ്പോള്‍ വിസ്താരം കുറഞ്ഞതുമായ ജനാലകളും ഉണ്ടായിരുന്നു.
5
ദേവാലയത്തിന്റെ അന്തര്‍മന്ദിരമടക്കമുള്ള പുറംഭിത്തികളോടു ചേര്‍ന്നു തട്ടുകളായി മുറികള്‍ നിര്‍മ്മിച്ചു.
6
താഴത്തെ നിലയ്ക്ക് അഞ്ചു മുഴവും നടുവിലത്തേതിന് ആറു മുഴവും മുകളിലത്തേതിന് ഏഴു മുഴവും വീതിയുണ്ടായിരുന്നു; മുറികളുടെ തുലാങ്ങള്‍ ദേവാലയഭിത്തിയില്‍ തുളച്ചുകടക്കാതിരിക്കത്തക്കവിധം പുറംഭിത്തികളില്‍തന്നെ അവ ഉറപ്പിച്ചിരുന്നു.
7
കല്ലു വെട്ടുന്ന കുഴിയില്‍ വച്ചുതന്നെ അവ ചെത്തി ഒരുക്കിയിരുന്നതുകൊണ്ടു പണി നടക്കുന്ന സമയത്തു ദേവാലയത്തില്‍ മഴുവിന്റെയോ ചുറ്റികയുടെയോ മറ്റ് ഇരുമ്പായുധങ്ങളുടെയോ ഒച്ച കേട്ടിരുന്നില്ല.
8
താഴത്തെ നിലയുടെ വാതില്‍ ദേവാലയത്തിന്റെ തെക്കുവശത്തായിരുന്നു. ചുറ്റിക്കയറാവുന്ന ഗോവണിയിലൂടെ മധ്യനിലയിലേക്കും അവിടെനിന്നു മുകളിലത്തെ നിലയിലേക്കും കയറാം.
9
അങ്ങനെ ശലോമോന് ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി; ദേവദാരുകൊണ്ടുള്ള പലകയും തുലാങ്ങളും കൊണ്ടു മച്ചിട്ടു.
10
ആലയത്തിന്റെ ചുറ്റുമുള്ള തട്ടുകള്‍ അഞ്ചു മുഴം ഉയരത്തിലാണ് നിര്‍മ്മിച്ചിരുന്നത്. ദേവദാരുതടികൊണ്ട് അവ ദേവാലയത്തോടു ബന്ധിപ്പിച്ചിരുന്നു.
11
സര്വേശ്വരന് ശലോമോനോട് അരുളിച്ചെയ്തു:
12
“നീ എനിക്ക് ആലയം പണിയുകയാണല്ലോ. നീ എന്റെ സകല ചട്ടങ്ങളും അനുശാസനങ്ങളും കല്പനകളും അനുസരിച്ചു ജീവിച്ചാല്‍ ഞാന്‍ നിന്റെ പിതാവായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം നിന്നില്‍ നിറവേറ്റും.
13
ഞാന്‍ ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ത്തന്നെ പാര്‍ക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാന്‍ ഉപേക്ഷിക്കുകയില്ല.”
14
ശലോമോന് ദേവാലയത്തിന്റെ പണി പൂര്‍ത്തിയാക്കി.
15
ദേവാലയഭിത്തികളുടെ ഉള്‍വശം തറമുതല്‍ മച്ചുവരെ ദേവദാരുപ്പലകകൊണ്ടു പൊതിഞ്ഞു; തറയില്‍ സരളമരപ്പലകകള്‍ നിരത്തി.
16
ദേവാലയത്തിന്റെ പിന്‍ഭാഗത്തെ ഇരുപതു മുഴം തറമുതല്‍ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ടു വേര്‍തിരിച്ചു. അങ്ങനെയാണ് അന്തര്‍മന്ദിരമായ അതിവിശുദ്ധസ്ഥലം നിര്‍മ്മിച്ചത്.
17
അതിവിശുദ്ധ സ്ഥലത്തിനു മുമ്പിലുള്ള ദേവാലയഭാഗത്തിനു നാല്പതു മുഴം നീളമുണ്ടായിരുന്നു.
18
ദേവാലയത്തിന്റെ ഉള്‍ച്ചുവരുകള്‍ കല്ലു കാണാന്‍ പാടില്ലാത്തവിധം ദേവദാരുപ്പലകകള്‍കൊണ്ട് പൊതിഞ്ഞിരുന്നു. ഫലങ്ങളും വിടര്‍ന്ന പൂക്കളും കൊത്തി മനോഹരമാക്കിയവയായിരുന്നു ആ പലകകള്‍.
19
ദേവാലയത്തിന്റെ ഉള്‍ഭാഗത്തു സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം സ്ഥാപിക്കുന്നതിന് അന്തര്‍മന്ദിരം ഒരുക്കി.
20
അന്തര്‍മന്ദിരത്തിന് ഇരുപതു മുഴം വീതം നീളവും വീതിയും ഉയരവും ഉണ്ടായിരുന്നു. ശലോമോന് അതു തങ്കംകൊണ്ടു പൊതിഞ്ഞു; യാഗപീഠം ദേവദാരുകൊണ്ടു നിര്‍മ്മിച്ചു.
21
ആലയത്തിന്റെ അകവശം മുഴുവന്‍ തങ്കംകൊണ്ടു പൊതിയുകയും അന്തര്‍മന്ദിരത്തിന്റെ മുന്‍ഭാഗം കുറുകെ സ്വര്‍ണച്ചങ്ങലകള്‍കൊണ്ടു ബന്ധിക്കുകയും ചെയ്തു. അന്തര്‍മന്ദിരം തങ്കംകൊണ്ടു പൊതിഞ്ഞു.
22
അങ്ങനെ യാഗപീഠം ഉള്‍പ്പെടെ ദേവാലയം മുഴുവന്‍ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
23
ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെ ഉണ്ടാക്കി അതിവിശുദ്ധസ്ഥലത്തു സ്ഥാപിച്ചു.
24
കെരൂബിന്റെ ഓരോ ചിറകിനും അഞ്ചു മുഴം നീളമുണ്ടായിരുന്നു. ഒരു ചിറകിന്റെ അറ്റംമുതല്‍ മറ്റേ ചിറകിന്റെ അറ്റംവരെയുള്ള അകലം പത്തു മുഴം ആയിരുന്നു.
25
മറ്റേ കെരൂബിന് അതേ വലിപ്പവും ആകൃതിയും ആയിരുന്നു. രണ്ടു കെരൂബുകളുടെയും ആകൃതിയും ഒരുപോലെ ആയിരുന്നു.
26
രണ്ടു കെരൂബുകളുടെയും ഉയരം പത്തുമുഴം ആയിരുന്നു. ശലോമോന് കെരൂബുകളെ അന്തര്‍മന്ദിരത്തില്‍ സ്ഥാപിച്ചു.
27
ഒരു കെരൂബിന്റെ ചിറക് ഒരു ചുവരിലും, മറ്റേ കെരൂബിന്റെ ചിറക് മറ്റേ ചുവരിലും തൊട്ടിരുന്നു. മന്ദിരത്തിന്റെ നടുവില്‍ അവയുടെ ചിറകുകള് പരസ്പരം സ്പര്‍ശിച്ചിരുന്നു.
28
രണ്ടു കെരൂബുകളെയും സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരുന്നു.
29
ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെ ചുവരുകള്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തി അലങ്കരിച്ചിരുന്നു.
30
ആ മുറികളുടെ തറകളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞിരുന്നു.
31
അന്തര്‍മന്ദിരത്തിന്റെ വാതിലിന് ഒലിവുപലകകൊണ്ടു കതകുകള്‍ ഉണ്ടാക്കി. വാതിലിന്റെ കട്ടളയും മേല്പടിയും ചേര്‍ത്തു പഞ്ചഭുജാകൃതിയിലാണു നിര്‍മ്മിച്ചിരുന്നത്.
32
ഒലിവുപലകകൊണ്ടുള്ള രണ്ടു കതകുകളിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തിവച്ചു. അവ സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
33
ദേവാലയത്തിന്റെ പ്രധാനകവാടത്തിലെ വാതില്‍ ഒലിവുതടികൊണ്ടു ചതുരാകൃതിയിലുണ്ടാക്കി.
34
അതിന്റെ രണ്ടു കതകുകളും സരളമരംകൊണ്ടു നിര്‍മ്മിച്ചു. ഓരോന്നിനും ഈരണ്ടു മടക്കുപാളികളും ഉണ്ടായിരുന്നു.
35
അവയില്‍ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പങ്ങള്‍ എന്നിവയുടെ രൂപങ്ങള്‍ കൊത്തിവച്ചു; അവയെല്ലാം സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
36
ചെത്തി ഒരുക്കിയ ഓരോ മൂന്നുനിര കല്ലിനും ഒരു നിര ദേവദാരുതടി എന്ന ക്രമത്തിലാണ് അകത്തെ അങ്കണം നിര്‍മ്മിച്ചത്.
37
ശാലോമോന്റെ ഭരണത്തിന്റെ നാലാം വര്‍ഷം സീവ് മാസത്തിലായിരുന്നു ദേവാലയത്തിന് അടിസ്ഥാനമിട്ടത്.
38
പതിനൊന്നാം വര്‍ഷം എട്ടാം മാസം അതായത് ബൂല്‍ മാസത്തില്‍ ദേവാലയത്തിന്റെ സകല പണികളും മുന്‍നിശ്ചയപ്രകാരമുള്ള മാതൃകയില്‍തന്നെ പൂര്‍ത്തിയായി. അങ്ങനെ ഏഴു വര്‍ഷംകൊണ്ടു ശലോമോന് ദേവാലയനിര്‍മ്മാണം പൂര്‍ത്തിയാക്കി.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22