bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 1
1 Samuel 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 2 →
1
എഫ്രയീംമലനാട്ടിലെ രാമാഥയീം- സോഫീമില്‍ എല്ക്കാനാ എന്നൊരാള്‍ ജീവിച്ചിരുന്നു. അയാളുടെ പിതാവ് യെരോഹാം ആയിരുന്നു. യെരോഹാം എലീഹൂവിന്റെയും എലീഹൂ തോഹൂവിന്റെയും തോഹൂ എഫ്രയീംകാരനായ സൂഫിന്റെയും പുത്രനായിരുന്നു.
2
എല്ക്കാനായ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു, ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കു മക്കളില്ലായിരുന്നു.
3
സര്‍വശക്തനായ സര്‍വേശ്വരനെ ആരാധിക്കാനും അവിടുത്തേക്കു യാഗമര്‍പ്പിക്കാനുമായി എല്ക്കാനാ വര്‍ഷം തോറും തന്റെ പട്ടണത്തില്‍നിന്നു ശീലോവിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസുമായിരുന്നു അവിടെ സര്‍വേശ്വരന്റെ പുരോഹിതരായി ശുശ്രൂഷ ചെയ്തിരുന്നത്.
4
യാഗമര്‍പ്പിക്കുന്ന ദിവസങ്ങളിലെല്ലാം ഭാര്യ പെനിന്നായ്ക്കും അവളുടെ പുത്രീപുത്രന്മാര്‍ക്കും യാഗവസ്തുവിന്റെ ഓഹരി കൊടുത്തിരുന്നു.
5
എല്ക്കാനാ ഹന്നായെ കൂടുതല്‍ സ്നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരു ഓഹരി മാത്രമേ കൊടുത്തിരുന്നുള്ളൂ. കാരണം ദൈവം അവള്‍ക്കു മക്കളെ നല്‍കിയിരുന്നില്ല.
6
അവള്‍ക്കു സന്താനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ പെനിന്നാ അവളെ പ്രകോപിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരുന്നു.
7
വര്‍ഷംതോറും സര്‍വേശ്വരന്റെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അവള് ഹന്നായെ വേദനിപ്പിച്ചിരുന്നു. തന്നിമിത്തം അവള് കരയുകയും പട്ടിണി കിടക്കുകയും ചെയ്തിരുന്നു.
8
ഭര്‍ത്താവായ എല്ക്കാനാ അവളോടു ചോദിച്ചു: “എന്തിനു നീ കരയുന്നു? എന്തുകൊണ്ടു ഭക്ഷണം കഴിക്കുന്നില്ല? എന്തിനു നീ വിഷാദിച്ചിരിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള് വിലപ്പെട്ടവനല്ലേ?”
9
ശീലോവില്‍വച്ച് അവരെല്ലാവരും ഭക്ഷണപാനീയങ്ങള്‍ കഴിച്ചു; ഹന്നാ എഴുന്നേറ്റു ദൈവസന്നിധിയിലേക്കു പോയി. പുരോഹിതനായ ഏലി മന്ദിരവാതില്ക്കല്‍ ആസനസ്ഥനായിരുന്നു.
10
അവള് സര്‍വേശ്വരനോടു ഹൃദയവേദനയോടെ കരഞ്ഞു പ്രാര്‍ഥിച്ചു;
11
ഹന്നാ ഒരു നേര്‍ച്ച നേര്ന്നുകൊണ്ടു പറഞ്ഞു: “സര്‍വശക്തനായ സര്‍വേശ്വരാ, ഈ ദാസിയുടെ സങ്കടം കണ്ട് ഈയുള്ളവളെ ഓര്‍ക്കണമേ; ഈ ദാസിയെ മറന്നുകളയാതെ ഒരു പുത്രനെ നല്കിയാല് അവന്റെ ജീവിതകാലം മുഴുവനും അവനെ അങ്ങേക്കായി അര്‍പ്പിച്ചുകൊള്ളാം. അവന്റെ തലയില്‍ ക്ഷൗരക്കത്തി തൊടുവിക്കുകയില്ല.”
12
അവള് സര്‍വേശ്വരസന്നിധിയില്‍ തുടര്‍ന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു; അവളുടെ ചുണ്ടനങ്ങുന്നത് ഏലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
13
ഹന്നായുടെ പ്രാര്‍ഥന ഹൃദയംകൊണ്ടായിരുന്നതിനാല്‍ അധരങ്ങള്‍ അനങ്ങിയതല്ലാതെ ശബ്ദം പുറത്തുവന്നില്ല; അവള് മദ്യപിച്ചിരിക്കും എന്ന് ഏലി വിചാരിച്ചു.
14
ഏലി അവളോടു പറഞ്ഞു: “നീ എത്ര നേരം ഇങ്ങനെ മദ്യലഹരിയില്‍ കഴിയും? നീ മദ്യം ഉപേക്ഷിക്കുക.”
15
അപ്പോള്‍ ഹന്നാ പറഞ്ഞു: “അങ്ങനെ അല്ല, എന്റെ യജമാനനേ! ഞാന്‍ വളരെയേറെ മനോവേദന അനുഭവിക്കുന്ന ഒരു സ്ത്രീയാണ്; വീഞ്ഞോ മറ്റേതെങ്കിലും ലഹരിപാനീയമോ ഞാന്‍ കുടിച്ചിട്ടില്ല. സര്‍വേശ്വരന്റെ സന്നിധിയില്‍ എന്റെ ഹൃദയം പകരുകയാണു ചെയ്തത്.
16
ഈ ദാസിയെ ഒരു നീചയായി കരുതരുതേ; അത്യധികമായ ഉല്‍ക്കണ്ഠയും വ്യസനവുംകൊണ്ടാണ് ഞാന്‍ ഇങ്ങനെ പ്രാര്‍ഥിച്ചത്.”
17
അപ്പോള്‍ ഏലി പറഞ്ഞു: “സമാധാനമായി പോകുക; ഇസ്രായേലിന്റെ ദൈവം നിന്റെ പ്രാര്‍ഥന സഫലമാക്കട്ടെ.” അവള് പറഞ്ഞു:
18
“ഈ ദാസിയുടെമേല്‍ അങ്ങയുടെ കൃപാകടാക്ഷം ഉണ്ടാകട്ടെ.” പിന്നീട് അവള് പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖത്തു പിന്നീട് വിഷാദം ഉണ്ടായില്ല.
19
എല്ക്കാനായും കുടുംബവും അതിരാവിലെ എഴുന്നേറ്റു സര്‍വേശ്വരനെ ആരാധിച്ചു; പിന്നീട് രാമായിലുള്ള അവരുടെ ഭവനത്തിലേക്കു മടങ്ങിപ്പോയി.
20
എല്ക്കാനാ തന്റെ ഭാര്യ ഹന്നായെ പ്രാപിക്കുകയും സര്വേശ്വരന് അവളുടെ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുകയും ചെയ്തു. അവള് ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിച്ചു; “ഞാന്‍ അവനെ സര്‍വേശ്വരനോടു ചോദിച്ചുവാങ്ങി” എന്നു പറഞ്ഞ് അവള് അവന് ‘ശമൂവേല്‍’ എന്നു പേരിട്ടു.
21
എല്ക്കാനായും കുടുംബവും സര്‍വേശ്വരനു വര്‍ഷംതോറുമുള്ള യാഗം അര്‍പ്പിക്കുവാനും നേര്‍ച്ച കഴിക്കുവാനുമായി വീണ്ടും പോയി.
22
എന്നാല്‍ ഹന്നാ പോയില്ല; അവള് ഭര്‍ത്താവിനോടു പറഞ്ഞു: “കുഞ്ഞിന്റെ മുലകുടി മാറട്ടെ; അതിനുശേഷം അവന് സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യാനും എന്നേക്കും അവിടെ പാര്‍ക്കാനുമായി ഞാന്‍ അവനെ കൊണ്ടുവരാം.”
23
എല്ക്കാനാ അവളോടു പറഞ്ഞു: “നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുന്നതുവരെ ഇവിടെ താമസിക്കുക; നിന്റെ പ്രതിജ്ഞ നിറവേറ്റാന്‍ സര്വേശ്വരന് ഇടവരുത്തട്ടെ.” അവന്റെ മുലകുടി മാറുന്നതുവരെ അവള് വീട്ടില്‍ പാര്‍ത്തു.
24
അവന്റെ മുലകുടി മാറിയപ്പോള്‍, മൂന്നു വയസ്സു പ്രായമുള്ള ഒരു കാളക്കുട്ടിയും ഒരു ഏഫാ മാവും ഒരു തോല്‍സഞ്ചി നിറച്ചു വീഞ്ഞുമായി, അവള് ശമൂവേലിനെ ശീലോവില്‍ സര്‍വേശ്വരന്റെ ആലയത്തിലേക്ക് കൊണ്ടുപോയി. ശമൂവേല്‍ അപ്പോള്‍ ബാലനായിരുന്നു.
25
കാളക്കുട്ടിയെ കൊന്നതിനുശേഷം ബാലനെ ഏലിയുടെ അടുക്കല്‍ കൊണ്ടുചെന്നു.
26
ഹന്നാ പറഞ്ഞു: “യജമാനനേ, അങ്ങയുടെ സമീപത്തുനിന്നു സര്‍വേശ്വരനോടു പ്രാര്‍ഥിച്ച സ്ത്രീയാണു ഞാന്‍;
27
ഈ കുഞ്ഞിനുവേണ്ടിയായിരുന്നു ഞാന്‍ പ്രാര്‍ഥിച്ചത്. സര്വേശ്വരന് എന്റെ അപേക്ഷ കേട്ടു;
28
അതുകൊണ്ട് ഇവനെ ഞാന്‍ സര്വേശ്വരന് സമര്‍പ്പിച്ചിരിക്കുന്നു; അവന് ജീവപര്യന്തം സര്വേശ്വരന് നിവേദിതനായിരിക്കും.” പിന്നീട് അവര്‍ അവിടെ സര്‍വേശ്വരനെ ആരാധിച്ചു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31