bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 14
1 Samuel 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
1
ഒരു ദിവസം ശൗലിന്റെ പുത്രനായ യോനാഥാന് തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “അതാ, അവിടെയുള്ള ഫെലിസ്ത്യപാളയംവരെ നമുക്കു പോകാം.” എന്നാല്‍ ആ വിവരം പിതാവിനോടു പറഞ്ഞില്ല.
2
ശൗല്‍ ഗിബെയായുടെ അതിര്‍ത്തിയില്‍ മിഗ്രോനിലെ മാതളനാരകച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കൂടെ ഏകദേശം അറുനൂറു പടയാളികള്‍ ഉണ്ടായിരുന്നു.
3
അഹീതൂബിന്റെ പുത്രനായ അഹീയാവായിരുന്നു ഏഫോദ് ധരിച്ചിരുന്നത്; ഫീനെഹാസിന്റെ പുത്രനും ശീലോവില്‍ സര്‍വേശ്വരന്റെ പുരോഹിതനായിരുന്ന ഏലിയുടെ പൗത്രനുമായ ഈഖാബോദിന്റെ സഹോദരനായിരുന്നു അഹീതൂബ്. യോനാഥാന് പോയ വിവരം ജനം അറിഞ്ഞില്ല.
4
ഫെലിസ്ത്യസൈന്യത്തെ നേരിടാന്‍ യോനാഥാനു കടന്നു പോകേണ്ടിയിരുന്ന ചുരത്തിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നുമായിരുന്നു പേര്.
5
ഒന്നു വടക്കുവശത്ത് മിക്മാസിനും മറ്റേത് തെക്കുവശത്ത് ഗിബെയായ്‍ക്കും അഭിമുഖമായി നിന്നിരുന്നു.
6
യോനാഥാന് തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “വരിക, പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഫെലിസ്ത്യരുടെ പാളയത്തിനു നേരെ ചെല്ലാം; സര്വേശ്വരന് നമുക്കുവേണ്ടി പ്രവര്‍ത്തിക്കാതിരിക്കുമോ? നമ്മുടെ കൂടെയുള്ളവര്‍ ഏറിയാലും കുറഞ്ഞാലും സര്‍വേശ്വരനു രക്ഷിക്കാന്‍ തടസ്സമില്ലല്ലോ.”
7
ആയുധവാഹകന്‍ യോനാഥാനോടു പറഞ്ഞു: “അങ്ങയുടെ ഇഷ്ടംപോലെ പ്രവര്‍ത്തിച്ചാലും; ഇതാ, ഞാന്‍ അങ്ങയുടെ കൂടെയുണ്ട്; അങ്ങയുടെ ഇഷ്ടംതന്നെ എന്റേതും.”
8
അപ്പോള്‍ യോനാഥാന് പറഞ്ഞു: “നമുക്കു നേരെ ചെന്ന് അവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാം.
9
“ഞങ്ങള്‍ വരുന്നതുവരെ അവിടെ നില്ക്കുവിന് എന്ന് അവര്‍ പറഞ്ഞാല്‍ നില്ക്കുന്നിടത്തുതന്നെ നമുക്കു നില്ക്കാം.
10
ഇങ്ങോട്ടു കയറി വരുവിന്‍ എന്നു പറഞ്ഞാല്‍ നമുക്കു കയറിച്ചെല്ലാം. കാരണം സര്വേശ്വരന് അവരെ നമ്മുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇത് അടയാളമായിരിക്കും.”
11
അങ്ങനെ അവര്‍ രണ്ടു പേരും ഫെലിസ്ത്യസൈന്യത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു; അവരെ കണ്ടപ്പോള്‍ “ഇതാ, ഒളിച്ചിരുന്ന ഗുഹകളില്‍നിന്ന് എബ്രായര്‍ പുറത്തു വരുന്നു” എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.
12
ഫെലിസ്ത്യസൈനികര്‍ യോനാഥാനോടും കൂടെയുണ്ടായിരുന്ന യുവാവിനോടും വിളിച്ചു പറഞ്ഞു: “ഇങ്ങോട്ടു കയറിവരുവിന്‍; ഞങ്ങള്‍ നിങ്ങള്‍ക്ക് ഒരു കാര്യം കാണിച്ചുതരാം.” യോനാഥാന് ആയുധവാഹകനോടു പറഞ്ഞു: “എന്റെ പിന്നാലെ വരിക. സര്വേശ്വരന് അവരെ ഇസ്രായേലിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു.”
13
യോനാഥാനും അദ്ദേഹത്തിന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു മുകളില്‍ കയറി; ഫെലിസ്ത്യര്‍ യോനാഥാന്റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവരെ സംഹരിച്ചുകൊണ്ടു യോനാഥാന്റെ പിന്നാലെ ചെന്നു.
14
യോനാഥാനും ആയുധവാഹകനും കൂടി നടത്തിയ ആദ്യസംഹാരത്തില്‍ ഏകദേശം ഒരു ഏക്കര്‍ സ്ഥലത്ത് ഇരുപതു പേര് വധിക്കപ്പെട്ടു.
15
പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിനും ഇടയില്‍ അമ്പരപ്പുണ്ടായി; കാവല്‍സൈന്യവും കവര്‍ച്ചക്കാരും ഭയന്നു വിറച്ചു; ഭൂമി കുലുങ്ങി; സര്‍വത്ര ഭീതി പരന്നു.
16
ഫെലിസ്ത്യര്‍ നാലുപാടും ചിതറിയോടുന്നത് ബെന്യാമീന്‍ദേശത്തെ ഗിബെയായിലുണ്ടായിരുന്ന ശൗലിന്റെ കാവല്ക്കാര് കണ്ടു.
17
ശൗല്‍ കൂടെയുള്ളവരോടു പറഞ്ഞു: “എണ്ണിനോക്കി നമ്മുടെ കൂട്ടത്തില്‍നിന്ന് ആരെല്ലാം പോയി എന്നറിയുവിന്‍;” അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അയാളുടെ ആയുധവാഹകനും അവിടെ ഉണ്ടായിരുന്നില്ല.
18
ദൈവത്തിന്റെ പെട്ടകം കൊണ്ടുവരാന്‍ ശൗല്‍ അഹീയാവിനോടു പറഞ്ഞു; ദൈവത്തിന്റെ പെട്ടകം അന്ന് ഇസ്രായേല്യരോടു കൂടെ ഉണ്ടായിരുന്നു.
19
ശൗല്‍ പുരോഹിതനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യപാളയത്തില്‍ ബഹളം മേല്ക്കുമേല് വര്‍ധിച്ചു. ശൗല്‍ പുരോഹിതനോടു കൈ പിന്‍വലിക്കാന്‍ പറഞ്ഞു.
20
പിന്നീട് ശൗലും കൂടെയുള്ള ജനവും അണിനിരന്നു യുദ്ധത്തിനു ചെന്നു. അപ്പോള്‍ ഫെലിസ്ത്യര്‍ പരസ്പരം വാള്‍കൊണ്ട് വെട്ടി നശിക്കുന്നത് അവര്‍ കണ്ടു. അവിടെ ആകെ സംഭ്രാന്തി ഉണ്ടായി.
21
മുന്‍പേതന്നെ ഫെലിസ്ത്യരോടു ചേര്‍ന്നിരുന്നവരും അവരുടെ പാളയത്തില്‍ ഉണ്ടായിരുന്നവരുമായ എബ്രായര്‍ പോലും ശൗലിനോടും യോനാഥാനോടും കൂടെ ഉണ്ടായിരുന്ന ഇസ്രായേല്യരുടെ പക്ഷം ചേര്‍ന്നു.
22
ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടപ്പോള്‍ എഫ്രയീംമലനാട്ടില്‍ ഒളിച്ചിരുന്ന ഇസ്രായേല്യരും പടയില്‍ ചേര്‍ന്ന് ഫെലിസ്ത്യരെ പിന്തുടര്ന്നു.
23
അങ്ങനെ സര്വേശ്വരന് അന്ന് ഇസ്രായേല്‍ജനതയെ രക്ഷിച്ചു; യുദ്ധം ബേത്ത്-ആവെന് അപ്പുറം വരെ വ്യാപിച്ചു.
24
“ശത്രുക്കളോടു പ്രതികാരം ചെയ്യുംവരെ, സന്ധ്യക്കുമുമ്പ് ആഹാരം കഴിക്കുന്നവന് ശപിക്കപ്പെട്ടവനായിരിക്കും” എന്നു ശൗല്‍ പറഞ്ഞു; അതിന്‍പ്രകാരം ജനങ്ങളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്നതിനാല്‍ ഇസ്രായേല്‍ ജനം വിഷമത്തിലായി; അങ്ങനെ അവരില്‍ ആരുംതന്നെ ഭക്ഷണം കഴിച്ചിരുന്നില്ല.
25
ഇസ്രായേല്യര്‍ ഒരു കാട്ടുപ്രദേശത്ത് എത്തിയപ്പോള്‍ അവിടെ നിലത്തു തേന്‍കട്ടകള്‍ കിടക്കുന്നതു കണ്ടു.
26
കാട്ടില്‍ പ്രവേശിച്ചപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതും അവര്‍ കണ്ടു. എന്നാല്‍ പ്രതിജ്ഞയോര്‍ത്ത് അവരില്‍ ആരും ഒരു തുള്ളി തേന്‍പോലും കഴിച്ചില്ല.
27
തന്റെ പിതാവു ജനത്തെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ചിരുന്ന വിവരം യോനാഥാന് അറിഞ്ഞിരുന്നില്ല; അതുകൊണ്ട് അദ്ദേഹം വടിയുടെ അഗ്രം തേന്‍കട്ടയില്‍ മുക്കിയെടുത്ത് തേന്‍ ഭക്ഷിച്ചു. ഉടനെ അവന് ഉന്മേഷം ഉണ്ടായി.
28
അപ്പോള്‍ ജനത്തില്‍ ഒരാള്‍ പറഞ്ഞു: “ഇന്ന് എന്തെങ്കിലും ഭക്ഷിക്കുന്നവന് ശപിക്കപ്പെട്ടവനായിരിക്കും എന്നു നിന്റെ പിതാവ് ഞങ്ങളെക്കൊണ്ട് കര്‍ശനമായി ശപഥം ചെയ്യിച്ചിട്ടുണ്ട്;” അങ്ങനെ ജനം ക്ഷീണിച്ചിരിക്കുന്നു.
29
യോനാഥാന് പറഞ്ഞു: “എന്റെ പിതാവു ജനത്തെ കഷ്ടത്തിലാക്കിയിരിക്കുന്നു; അല്പം തേന്‍ ഭക്ഷിച്ചപ്പോള്‍ ഞാന്‍ ഉന്മേഷവാനായതു കണ്ടില്ലേ?
30
ശത്രുക്കളില്‍നിന്നു പിടിച്ചെടുത്ത ആഹാരപദാര്‍ഥങ്ങള്‍ അവര്‍ വേണ്ടുവോളം ഭക്ഷിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു! എത്രയധികം ഫെലിസ്ത്യരെ അവര്‍ സംഹരിക്കുമായിരുന്നു.”
31
ഇസ്രായേല്യര്‍ അന്നു ഫെലിസ്ത്യരെ മിക്മാസ് മുതല്‍ അയ്യാലോന്‍വരെ പിന്തുടര്ന്നു സംഹരിച്ചു; ജനം അത്യധികം ക്ഷീണിച്ചിരുന്നു.
32
അതുകൊണ്ട് അവര്‍ പിടിച്ചെടുത്ത ആടുകളെയും കാളകളെയും കിടാക്കളെയും നിലത്തടിച്ചുകൊന്ന് രക്തത്തോടുകൂടി ഭക്ഷിച്ചു.
33
ജനം രക്തത്തോടുകൂടി മാംസം ഭക്ഷിക്കുകമൂലം സര്‍വേശ്വരനെതിരായി പാപം ചെയ്യുകയാണെന്ന് ശൗല്‍ അറിഞ്ഞു. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ അവിശ്വസ്തത കാട്ടിയിരിക്കുന്നു. ഒരു വലിയ കല്ല് ഉരുട്ടിക്കൊണ്ടു വരുവിന്‍.
34
ഓരോരുത്തനും ചെന്ന് അവനവന്റെ കാളയെയോ ആടിനെയോ ഇവിടെ കൊണ്ടുവന്നു കൊന്നു ഭക്ഷിക്കാനും രക്തത്തോടുകൂടി മാംസം ഭക്ഷിച്ചു സര്‍വേശ്വരനെതിരെ പാപം ചെയ്യാതിരിക്കാനും ജനത്തോടു പറയണം.” അന്നു രാത്രിയില്‍ ജനം തങ്ങളുടെ കാളകളെ കൊണ്ടുവന്ന് അവിടെവച്ചു കൊന്നു.
35
ശൗല്‍ സര്വേശ്വരന് ഒരു യാഗപീഠം പണിതു. അതായിരുന്നു ശൗല്‍ പണിയിച്ച ആദ്യത്തെ യാഗപീഠം.
36
പിന്നീട് ശൗല്‍ പറഞ്ഞു: “നമുക്കു രാത്രിയില്‍തന്നെ ഫെലിസ്ത്യരെ പിന്തുടര്ന്ന് അവരെ നിശ്ശേഷം സംഹരിക്കുകയും നേരം വെളുക്കുംവരെ അവരുടെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യാം.” അവര്‍ പ്രതിവചിച്ചു: “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതുപോലെ ചെയ്തുകൊള്ളുക.” അപ്പോള്‍ പുരോഹിതന് പറഞ്ഞു: “നമുക്കു ദൈവഹിതം ആരായാം.”
37
“ഞാന്‍ ഫെലിസ്ത്യരെ പിന്തുടരണമോ? അവരെ ഇസ്രായേല്യരുടെ കൈയില്‍ ഏല്പിക്കുമോ” എന്നു ശൗല്‍ ദൈവത്തോടു ചോദിച്ചു. ദൈവം അന്ന് അതിനു മറുപടി നല്‍കിയില്ല.
38
ശൗല്‍ പറഞ്ഞു: “ജനനേതാക്കന്മാരെല്ലാം ഇവിടെ അടുത്തു വരിക; ഈ പാപം ഇന്ന് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിച്ചറിയാം.
39
ഇസ്രായേലിന്റെ രക്ഷകനായ ജീവിക്കുന്ന സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ ശപഥം ചെയ്യുന്നു; “പാപം ചെയ്തവന് എന്റെ മകന് യോനാഥാന് ആയിരുന്നാലും നിശ്ചയമായും മരിക്കണം.” എന്നാല്‍ അതിന് ആരും ഒരുത്തരവും പറഞ്ഞില്ല.
40
ശൗല്‍ സകല ഇസ്രായേല്യരോടുമായി പറഞ്ഞു: “നിങ്ങള്‍ ഒരു വശത്തു നില്ക്കുവിന്; ഞാനും എന്റെ മകന് യോനാഥാനും മറുവശത്തു നില്ക്കാം.” “അങ്ങേക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളുക” എന്നു ജനം പറഞ്ഞു.
41
ശൗല്‍ പ്രാര്‍ഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, ഈ ദാസനോട് ഇന്ന് ഉത്തരം അരുളാതിരിക്കുന്നതെന്ത്? ഇതിനുത്തരവാദി ഞാനോ എന്റെ മകന് യോനാഥാനോ ആണെങ്കില്‍ ദൈവമായ സര്‍വേശ്വരാ അവിടുന്നു ‘ഊറീം’ കൊണ്ടും ഇസ്രായേല്‍ജനമാണെങ്കില്‍ ‘തുമ്മീം’ കൊണ്ടും വെളിപ്പെടുത്തണമേ.” യോനാഥാനും ശൗലിനും നറുക്കു വീണു; ജനം ഒഴിവാക്കപ്പെട്ടു.
42
അപ്പോള്‍ “എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക” എന്നു ശൗല്‍ പറഞ്ഞു. നറുക്കു യോനാഥാനു വീണു;
43
ശൗല്‍ യോനാഥാനോടു ചോദിച്ചു: “നീ എന്താണ് ചെയ്തത്?” “എന്റെ കൈയില്‍ ഉണ്ടായിരുന്ന വടിയുടെ അഗ്രം മുക്കി ഞാന്‍ അല്പം തേന്‍ ഭക്ഷിച്ചു; ഇതാ ഞാന്‍ മരിക്കാന്‍ ഒരുക്കമാണ്.”
44
ശൗല്‍ അവനോടു പറഞ്ഞു: “യോനാഥാനേ, നീ വധിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം എന്നെ ശിക്ഷിച്ചുകൊള്ളട്ടെ.”
45
ഉടനെ ജനം ശൗലിനോടു പറഞ്ഞു: “ഇസ്രായേലിന് ഈ വിജയം നേടിത്തന്ന യോനാഥാന് മരിക്കണമോ? ഒരിക്കലും പാടില്ല; അദ്ദേഹത്തിന്റെ തലയിലെ ഒരു മുടിയിഴപോലും നിലത്തുവീഴുകയില്ല; യോനാഥാന് ഇന്നു പ്രവര്‍ത്തിച്ചതെല്ലാം ദൈവത്തോട് ചേര്‍ന്നായിരുന്നു.” അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു; അവന് വധിക്കപ്പെട്ടില്ല.
46
ശൗല്‍ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങി; ഫെലിസ്ത്യര്‍ തങ്ങളുടെ സ്ഥലത്തേക്കു പോയി.
47
ശൗല്‍ ഇസ്രായേല്‍രാജാവായതിനു ശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം പടവെട്ടി ജയം നേടി.
48
ശൗല്‍ അമാലേക്യരോടും ധീരമായി പോരാടി അവരെ തോല്പിച്ചു; ഇസ്രായേലിനെ കവര്‍ച്ചക്കാരുടെ കൈയില്‍നിന്നു രക്ഷിച്ചു.
49
യോനാഥാന്, ഇശ്വി, മല്‍ക്കീശുവ എന്നിവരായിരുന്നു ശൗലിന്റെ പുത്രന്മാര്; അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരില്‍ മൂത്തവള്‍ മേരബും ഇളയവള്‍ മീഖളും ആയിരുന്നു.
50
അഹീമാസിന്റെ മകള്‍ അഹീനോവം ആയിരുന്നു ശൗലിന്റെ ഭാര്യ. പിതൃസഹോദരനായ നേരിന്റെ പുത്രന് അബ്നേര്‍ ആയിരുന്നു സൈന്യാധിപന്.
51
ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബീയേലിന്റെ പുത്രന്മാരായിരുന്നു.
52
ശൗല്‍ തന്റെ ജീവിതകാലം മുഴുവന്‍ ഫെലിസ്ത്യരോടു കഠിനമായി പോരാടിക്കൊണ്ടിരുന്നു. ശക്തന്മാരെയും ധീരന്മാരെയുമെല്ലാം തന്റെ സൈന്യത്തില്‍ അദ്ദേഹം ചേര്‍ത്തുകൊണ്ടുമിരുന്നു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31