bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 10
1 Samuel 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 11 →
1
ശമൂവേല്‍ ഒരു പാത്രം ഒലിവെണ്ണ എടുത്ത് അവന്റെ തലയില്‍ ഒഴിച്ചു; അവനെ ചുംബിച്ചിട്ടു പറഞ്ഞു: “സര്വേശ്വരന് തന്റെ ജനത്തിന്റെ ഭരണകര്‍ത്താവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു; നീ സര്‍വേശ്വരന്റെ ജനത്തെ ഭരിക്കുകയും ചുറ്റുമുള്ള ശത്രുക്കളില്‍നിന്ന് അവരെ രക്ഷിക്കുകയും ചെയ്യും. തന്റെ ജനത്തിനു രാജാവായി അവിടുന്നു നിന്നെ വാഴിച്ചിരിക്കുന്നതിന്റെ അടയാളം ഇതായിരിക്കും.
2
ഇന്നു നീ എന്നെ വിട്ടുപോകുമ്പോള്‍ ബെന്യാമീന്റെ നാട്ടിലുള്ള സെല്‍സഹിലില്‍ റാഹേലിന്റെ കല്ലറയ്ക്കരികില് വച്ചു രണ്ടാളുകളെ കാണും; ‘നീ അന്വേഷിക്കുന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നും ഇപ്പോള്‍ കഴുതകളെക്കുറിച്ചല്ല, തന്റെ മകനുവേണ്ടി എന്തു ചെയ്യണം എന്നു വിചാരിച്ച് നിന്നെക്കുറിച്ചാണ് നിന്റെ പിതാവ് വിഷാദിച്ചിരിക്കുന്നതെന്നും’ അവര്‍ പറയും.
3
അവിടെനിന്നു മുമ്പോട്ടു പോകുമ്പോള്‍ താബോരിലെ കരുവേലകത്തിനടുത്തുവച്ചു ബേഥേലില്‍ സര്‍വേശ്വരസന്നിധിയിലേക്കു പോകുന്ന മൂന്നു പേരെ നീ കാണും. അവരില്‍ ഒരാള്‍ മൂന്ന് ആട്ടിന്‍കുട്ടികളെ കൈയിലെടുത്തിരിക്കും; രണ്ടാമന്റെ കൈയില്‍ മൂന്ന് അപ്പവും, മൂന്നാമന്റെ പക്കല്‍ ഒരു തോല്‍സഞ്ചി വീഞ്ഞും ഉണ്ടായിരിക്കും.
4
അവര്‍ നിന്നെ അഭിവാദനം ചെയ്തിട്ട് രണ്ടപ്പം നിനക്കു തരും; അതു നീ സ്വീകരിക്കണം.
5
അതിനുശേഷം ഫെലിസ്ത്യര്‍ പാളയമടിച്ചിരിക്കുന്ന ഗിബെയായില്‍ ദൈവത്തിന്റെ പര്‍വതത്തില്‍ നീ എത്തണം; പട്ടണത്തില്‍ കടക്കുമ്പോള്‍ വീണ, തംബുരു, കുഴല്‍, കിന്നരം എന്നീ വാദ്യങ്ങളോടെ മലമുകളില്‍നിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചക ഗണത്തെ നീ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.
6
അപ്പോള്‍ സര്‍വേശ്വരന്റെ ആത്മാവ് ശക്തമായി നിന്റെമേല്‍ വരികയും നീ അവരോടൊത്തു പ്രവചിക്കുകയും ചെയ്യും; നീ മറ്റൊരു മനുഷ്യനായി മാറും.
7
ഈ അടയാളങ്ങള്‍ കാണുമ്പോള്‍ യഥോചിതം പ്രവര്‍ത്തിക്കുക; ദൈവം നിന്റെ കൂടെയുണ്ട്.
8
എനിക്കു മുമ്പേ നീ ഗില്ഗാലിലേക്കു പോകണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കാന്‍ ഞാന്‍ അവിടെ വരും; ഞാന്‍ നിന്റെ അടുക്കല്‍ വന്ന് എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്നതുവരെ ഏഴു ദിവസം നീ അവിടെ കാത്തിരിക്കണം.”
9
ശമൂവേലിന്റെ അടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ശൗലിനു ദൈവം മറ്റൊരു ഹൃദയം നല്കി; ശമൂവേല്‍ പറഞ്ഞ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
10
അവര്‍ ഗിബെയായില്‍ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം അവരുടെ നേരെ വരുന്നതു കണ്ടു. അപ്പോള്‍ ദൈവത്തിന്റെ ആത്മാവു ശക്തമായി ശൗലിന്റെമേല്‍ ആവസിച്ചു. അയാളും അവരോടൊത്തു പ്രവചിച്ചു.
11
ശൗല്‍ പ്രവാചകഗണത്തോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോള്‍ അയാളെ മുമ്പ് അറിയാവുന്നവര്‍: “കീശിന്റെ മകനു എന്തു സംഭവിച്ചു? ശൗലും പ്രവാചകരുടെ കൂട്ടത്തിലായോ” എന്നു അന്യോന്യം ചോദിച്ചു.
12
തത്സമയം സ്ഥലവാസികളില്‍ ഒരാള്‍ മറുപടി പറഞ്ഞു: “ആരാണ് അവരുടെ പിതാവ്?” അങ്ങനെ ‘ശൗലും പ്രവാചകഗണത്തിലോ?’ എന്നത് ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു.
13
ശൗല്‍ പ്രവചിച്ചശേഷം പൂജാഗിരിയില്‍ എത്തി.
14
ശൗലിന്റെ പിതൃസഹോദരന് അയാളോടും ഭൃത്യനോടും: “നിങ്ങള്‍ എവിടെപ്പോയിരുന്നു” എന്നു ചോദിച്ചു. “കഴുതകളെ അന്വേഷിച്ചു പോയതായിരുന്നു; കാണായ്കയാല്‍ ഞങ്ങള്‍ ശമൂവേലിന്റെ അടുക്കല്‍ പോയി” എന്നു ശൗല്‍ പറഞ്ഞു.
15
“ശമൂവേല്‍ നിങ്ങളോടു എന്തു പറഞ്ഞു” എന്ന് അയാള്‍ ചോദിച്ചു.
16
“കഴുതകളെ കണ്ടുകിട്ടിയ വിവരം അദ്ദേഹം ഞങ്ങളെ വ്യക്തമായി അറിയിച്ചു” എന്നു ശൗല്‍ പറഞ്ഞു. എന്നാല്‍ താന്‍ രാജാവാകാന്‍ പോകുന്നതിനെപ്പറ്റി ശമൂവേല്‍ പറഞ്ഞ കാര്യം ശൗല്‍ പിതൃസഹോദരനോടു പറഞ്ഞില്ല.
17
ശമൂവേല്‍ ജനത്തെ മിസ്പായില്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ വിളിച്ചുകൂട്ടി.
18
അതിനുശേഷം ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഞാന്‍ ഈജിപ്തില്‍നിന്നു കൊണ്ടുവന്നു; ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകല ജനതകളുടെയും കൈയില്‍നിന്നു ഞാന്‍ നിങ്ങളെ മോചിപ്പിച്ചു.
19
എന്നാല്‍ എല്ലാ അനര്‍ഥങ്ങളില്‍നിന്നും ദുരിതങ്ങളില്‍നിന്നും രക്ഷിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ചു; ഞങ്ങള്‍ക്ക് ഒരു രാജാവിനെ നല്‍കണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു; അതുകൊണ്ടു നിങ്ങള്‍ ഗോത്രം ഗോത്രമായും കുലം കുലമായും സര്‍വേശ്വരന്റെ സന്നിധിയില്‍ നില്ക്കുവിന്.”
20
പിന്നീട് ശമൂവേല്‍ ഇസ്രായേല്‍ഗോത്രങ്ങളെയെല്ലാം തന്റെ അടുക്കല്‍ വിളിച്ചുകൂട്ടിയതിനു ശേഷം നറുക്കിട്ടു; കുറി ബെന്യാമീന് ഗോത്രത്തിനു വീണു.
21
ബെന്യാമീന്‍ഗോത്രത്തിലെ കുടുംബങ്ങളെ തന്റെ അടുക്കല്‍ വരുത്തി; കുറി മത്രികുടുംബത്തിനു വീണു; പിന്നീട് മത്രികുടുംബത്തിലെ അംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കീശിന്റെ പുത്രനായ ശൗലിനു കുറി വീണു. എന്നാല്‍ അവര്‍ അയാളെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല;
22
“അയാള്‍ ഇവിടെ വന്നിട്ടുണ്ടോ” എന്ന് അവര്‍ സര്‍വേശ്വരനോടു ചോദിച്ചു. “അവന് അതാ ഭാണ്ഡങ്ങള്ക്കിടയില് ഒളിച്ചിരിക്കുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്തു.
23
അവര്‍ ഓടിച്ചെന്നു ശൗലിനെ ജനത്തിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു; അയാള്‍ ജനമധ്യേ നിന്നപ്പോള്‍ അവിടെ അയാളുടെ തോളൊപ്പത്തില്‍ കവിഞ്ഞ ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല.
24
ശമൂവേല്‍ ജനത്തോട്: “സര്വേശ്വരന് തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല” എന്നു പറഞ്ഞു. ഉടനെ “രാജാവു നീണാള്‍ വാഴട്ടെ” എന്നു ജനം ആര്‍ത്തുവിളിച്ചു.
25
പിന്നീട് രാജധര്‍മത്തെപ്പറ്റി ശമൂവേല്‍ ജനത്തോടു പറഞ്ഞു; അതെല്ലാം ഒരു പുസ്തകത്തിലെഴുതി സര്‍വേശ്വരന്റെ സന്നിധിയില്‍ വച്ചു. അതിനുശേഷം ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.
26
ശൗല്‍ ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി; ദൈവത്താല്‍ പ്രചോദിതരായ ഒരു കൂട്ടം യുദ്ധവീരന്മാരും അയാളുടെ കൂടെ പോയി.
27
“നമ്മെ രക്ഷിക്കാന്‍ ഇവന് എങ്ങനെ കഴിയും” എന്നു പറഞ്ഞു ചില നീചന്മാര് അയാളെ പരിഹസിച്ചു; അവര്‍ കാഴ്ചകളൊന്നും അയാള്‍ക്കു നല്‍കിയില്ല. ശൗല്‍ അതു ഗൗനിച്ചതുമില്ല.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31