bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 25
1 Samuel 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 26 →
1
ശമൂവേല്‍ മരിച്ചു; ഇസ്രായേല്യര്‍ ഒരുമിച്ചുകൂടി അദ്ദേഹത്തെ ഓര്‍ത്തു വിലപിച്ചു. രാമായില്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ ശമൂവേലിനെ സംസ്കരിച്ചു.
2
ദാവീദ് പാരാന്‍മരുഭൂമിയിലേക്കു പോയി. മാവോന്‍ പട്ടണക്കാരനായ ഒരാള്‍ കര്‍മ്മേലില്‍ വ്യാപാരം ചെയ്തിരുന്നു; മഹാധനികനായ അയാള്‍ക്കു മൂവായിരം ചെമ്മരിയാടുകളും ആയിരം കോലാടുകളും ഉണ്ടായിരുന്നു. കര്‍മ്മേലില്‍ വച്ചാണ് ആടുകളുടെ രോമം കത്രിച്ചിരുന്നത്.
3
കാലേബ്‍വംശജനായ അയാളുടെ പേര് നാബാല്‍ എന്നായിരുന്നു. അയാളുടെ ഭാര്യ അബീഗയില്‍ സുന്ദരിയും വിവേകമതിയും ആയിരുന്നു. നാബാലാകട്ടെ നിഷ്ഠുരനും ദുഷ്കര്‍മിയും.
4
നാബാല്‍ ആടുകളുടെ രോമം കത്രിക്കുന്നു എന്നു മരുഭൂമിയില്‍വച്ചു ദാവീദു കേട്ടു.
5
കര്‍മ്മേലില്‍ ചെന്ന് തന്റെ പേരില്‍ നാബാലിനെ അഭിവാദനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ദാവീദു പത്തു യുവാക്കന്മാരെ കര്‍മ്മേലിലേക്ക് അയച്ചു.
6
ദാവീദ് അവരോടു പറഞ്ഞിരുന്നു. “നിങ്ങള്‍ ഇപ്രകാരം പറയണം, അങ്ങയുടെ ഭവനത്തിനും അങ്ങേക്കുള്ള സകലത്തിനും നന്മയുണ്ടാകട്ടെ.
7
അങ്ങ് ആടുകളുടെ രോമം കത്രിക്കുന്ന വിവരം ഞാന്‍ അറിഞ്ഞു. അങ്ങയുടെ ഇടയന്മാര് കര്‍മ്മേലില്‍ ആയിരുന്ന സമയത്തെല്ലാം അവര്‍ ഞങ്ങളുടെ കൂടെ ആയിരുന്നു. ഞങ്ങള്‍ അവരെ ഉപദ്രവിച്ചിരുന്നില്ല; അവര്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതും ഇല്ല.
8
അങ്ങയുടെ ഭൃത്യന്മാരോടു ചോദിച്ചാല്‍ അവര്‍ അതു പറയും; അതുകൊണ്ട് എന്റെ ഭൃത്യന്മാരോടു ദയ കാണിക്കണം. ഒരു വിശേഷദിവസമാണ് ഞങ്ങള്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നത്. അങ്ങയുടെ ഈ ദാസന്മാര്ക്കും അങ്ങയുടെ പുത്രനായ ദാവീദിനും കഴിവുള്ളതു തന്നാലും.”
9
ദാവീദിന്റെ സന്ദേശം ഭൃത്യന്മാര് ചെന്നു നാബാലിനെ അറിയിച്ചശേഷം അവിടെ കാത്തുനിന്നു.
10
നാബാല്‍ അവരോടു ചോദിച്ചു: “ആരാണീ ദാവീദ്? യിശ്ശായിയുടെ പുത്രന് ആരാണ്? യജമാനന്മാരുടെ അടുക്കല്‍നിന്നു തെറ്റിപ്പിരിഞ്ഞു പോകുന്ന ഭൃത്യന്മാര് ഇക്കാലത്തു ധാരാളമുണ്ട്.
11
രോമം കത്രിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവച്ചിരിക്കുന്ന അപ്പവും വെള്ളവും മാംസവും എവിടെയോനിന്നു വന്നവര്‍ക്കു ഞാന്‍ കൊടുക്കണമെന്നോ?”
12
ദാവീദിന്റെ ഭൃത്യന്മാര് തിരിച്ചുചെന്നു വിവരമെല്ലാം ദാവീദിനെ അറിയിച്ചു.
13
ദാവീദു പറഞ്ഞു: “എല്ലാവരും വാള് അരയ്ക്കുകെട്ടി ഒരുങ്ങിക്കൊള്‍വിന്‍.” അവര്‍ അപ്രകാരം ചെയ്തു. ദാവീദും വാള് ധരിച്ചു; നാനൂറോളം അനുയായികളോടൊത്തു ദാവീദ് പുറപ്പെട്ടു; ഇരുനൂറു പേര് സാധനങ്ങള്‍ സൂക്ഷിക്കാന്‍ അവിടെത്തന്നെ നിന്നു.
14
നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു ഭൃത്യന്മാരിലൊരാള്‍ പറഞ്ഞു: “നാബാലിനെ അഭിവാദനം ചെയ്യുന്നതിനു ദാവീദ് ദൂതന്മാരെ മരുഭൂമിയില്‍നിന്ന് അയച്ചു. നാബാല്‍ അവരോടു പരുഷമായി സംസാരിച്ചു;
15
അവര്‍ നമുക്കു വളരെ ഉപകാരം ചെയ്തിട്ടുണ്ട്; ഞങ്ങള്‍ വയലില്‍ അവരുടെ കൂടെ പാര്‍ത്തിരുന്നപ്പോള്‍ അവര്‍ ഒരിക്കലും ഞങ്ങളെ ഉപദ്രവിച്ചിരുന്നില്ല; ഞങ്ങള്‍ക്കുള്ളതൊന്നും നഷ്ടപ്പെട്ടതുമില്ല.
16
ആടുകളെ മേയിച്ചുകൊണ്ട് അവരുടെ കൂടെ പാര്‍ത്തിരുന്നപ്പോള്‍ രാവും പകലും എല്ലാം അവര്‍ ഞങ്ങള്‍ക്ക് ഒരു കോട്ടയായിരുന്നു;
17
അതിനാല്‍ എന്താണു ചെയ്യേണ്ടതെന്ന് ആലോചിച്ചു തീരുമാനിക്കുക. ഇത് തീര്‍ച്ചയായും യജമാനനും കുടുംബത്തിനും അനര്‍ഥം വരുത്തിവയ്ക്കും. യജമാനനാണെങ്കില്‍ ആരു പറഞ്ഞാലും കേള്‍ക്കാത്ത ദുസ്വഭാവക്കാരനാണ്.”
18
അബീഗയില്‍ ഉടന്‍തന്നെ ഇരുനൂറ് അപ്പവും രണ്ടു തോല്ക്കുടം വീഞ്ഞും അഞ്ച് ആടുകളെ പാകം ചെയ്തതും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും അത്തിപ്പഴം കൊണ്ടുള്ള ഇരുനൂറ് അടയും എടുത്തു കഴുതപ്പുറത്തു കയറ്റി, ഭൃത്യന്മാരോടു പറഞ്ഞു:
19
“നിങ്ങള്‍ മുമ്പേ പോകുക; ഞാന്‍ ഇതാ വരുന്നു.” എന്നാല്‍ ഭര്‍ത്താവിനോട് അബീഗയില്‍ ഇതൊന്നും പറഞ്ഞില്ല.
20
അവള് കഴുതപ്പുറത്തു മലയുടെ മറവിലൂടെ ഇറങ്ങിച്ചെല്ലുമ്പോള്‍ ദാവീദും അനുയായികളും എതിരെ വരുന്നതു കണ്ടു.
21
ദാവീദു വിചാരിച്ചു: “മരുഭൂമിയില്‍ ഇവനുള്ളതൊക്കെ ഞാന്‍ കാത്തുസൂക്ഷിച്ചതു വെറുതേ ആയിരുന്നല്ലോ; അവയിലൊന്നും നഷ്ടപ്പെട്ടില്ല. എന്നിട്ടും അയാള്‍ നന്മയ്ക്കു പകരം എന്നോടു തിന്മ പ്രവര്‍ത്തിച്ചു;
22
നാളെ നേരം വെളുക്കുമ്പോഴേക്ക് അയാളുടെ പുരുഷപ്രജയില്‍ ഒരുവനെങ്കിലും അവശേഷിച്ചാല്‍ ദൈവം എന്റെ ജീവന് എടുത്തുകൊള്ളട്ടെ.”
23
അബീഗയില്‍ ദാവീദിനെ കണ്ട് തിടുക്കത്തില്‍ കഴുതപ്പുറത്തു നിന്നിറങ്ങി; ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം നമസ്കരിച്ചു.
24
ദാവീദിന്റെ കാല്ക്കല് വീണ് അവള് പറഞ്ഞു: “പ്രഭോ, കുറ്റം എന്റെമേല്‍ തന്നെ ഇരിക്കട്ടെ; അങ്ങയുടെ ഈ ദാസിയെ സംസാരിക്കാന്‍ അനുവദിച്ചാലും. ഈ ദാസിയുടെ വാക്കു കേള്‍ക്കണമേ.
25
ദുസ്വഭാവിയായ നാബാലിനെ അങ്ങു ഗണ്യമാക്കരുതേ. നാബാല്‍ എന്നല്ലേ പേര്; പേരുപോലെയാണ് അയാളുടെ സ്വഭാവവും. ഭോഷത്തമായി മാത്രമേ അയാള്‍ പ്രവര്‍ത്തിക്കുകയുള്ളൂ; യജമാനന് അയച്ച ഭൃത്യന്മാരെ അങ്ങയുടെ ദാസി കണ്ടില്ല.
26
രക്തച്ചൊരിച്ചിലിനും പ്രതികാരത്തിനും ഇടവരുത്താതെ അങ്ങയെ തടഞ്ഞത് സര്‍വേശ്വരനാണ്. അങ്ങയുടെ നാമത്തിലും ജീവിക്കുന്ന സര്‍വേശ്വരന്റെ നാമത്തിലും ഞാന്‍ സത്യം ചെയ്തു പറയുന്നു: അങ്ങയുടെ ശത്രുക്കളും അങ്ങയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ;
27
പ്രഭോ, അങ്ങയുടെ ദാസി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച സ്വീകരിച്ച് അങ്ങയുടെ അനുചരരായ യുവാക്കള്‍ക്കു നല്കിയാലും.
28
ഈ ദാസിയുടെ അപരാധം ക്ഷമിച്ചാലും; സര്വേശ്വരന് നിശ്ചയമായും അങ്ങേക്ക് ഒരു ശാശ്വതഭവനം പണിയും. സര്‍വേശ്വരനു വേണ്ടിയാണല്ലോ അങ്ങു യുദ്ധം ചെയ്യുന്നത്. ജീവിതകാലത്ത് ഒരിക്കലും അങ്ങയില്‍ ഒരു തിന്മയും കാണുകയില്ല.
29
ആരെങ്കിലും അങ്ങയെ പിന്തുടര്ന്നു കൊല്ലാന്‍ ശ്രമിച്ചാല്‍ നിധി എന്നപോലെ ദൈവമായ സര്വേശ്വരന് അങ്ങയുടെ പ്രാണന് കാത്തുകൊള്ളും. എന്നാല്‍ അങ്ങയുടെ ശത്രുക്കളുടെ പ്രാണനെയാകട്ടെ സര്വേശ്വരന് കവിണയില്‍ നിന്നെന്നപോലെ എറിഞ്ഞുകളയും.
30
സര്വേശ്വരന് അങ്ങയോടു വാഗ്ദാനം ചെയ്തിരുന്ന സകല അനുഗ്രഹങ്ങളും നിറവേറ്റി അങ്ങയെ ഇസ്രായേലിന്റെ പ്രഭുവാക്കും.
31
അപ്പോള്‍ കാരണം കൂടാതെ രക്തം ചിന്തിയെന്നോ പ്രതികാരം ചെയ്തു എന്നോ അങ്ങേക്കു മനോവ്യഥയോ മനസ്സാക്ഷിക്കുത്തോ ഉണ്ടാകുകയില്ല; അവിടുന്നു അങ്ങയെ അനുഗ്രഹിക്കുമ്പോള്‍ ഈ ദാസിയെ മറക്കരുതേ.”
32
ദാവീദ് അവളോടു പറഞ്ഞു: “ഇന്നു നിന്നെ എന്റെ അടുക്കലേക്കു അയച്ച ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ.
33
നിന്റെ വിവേകം സ്തുത്യര്‍ഹമാണ്. രക്തം ചൊരിയാതെയും സ്വന്തം കൈകൊണ്ട് പ്രതികാരം ചെയ്യാതെയും ഇരിക്കാന്‍ ഇന്ന് എന്നെ തടഞ്ഞ നീ അനുഗൃഹീതയാണ്.
34
നിനക്കു ദോഷം വരുത്താതിരിക്കാന്‍ എന്നെ തടഞ്ഞ ഇസ്രായേലിന്റെ സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു, നീ തിടുക്കത്തില്‍ എന്നെ എതിരേല്ക്കാന് വന്നില്ലായിരുന്നെങ്കില്‍ നേരം പുലരുമ്പോഴേക്ക് നാബാലിന് ഒരു പുരുഷപ്രജപോലും ശേഷിക്കുകയില്ലായിരുന്നു.”
35
അവള് കൊണ്ടുവന്നിരുന്നതു വാങ്ങിയിട്ട് ദാവീദ് പറഞ്ഞു: “സമാധാനത്തോടെ നിന്റെ ഭവനത്തിലേക്കു പോകുക; നീ പറഞ്ഞതെല്ലാം ഞാന്‍ കേട്ടു; നിന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു.”
36
അബീഗയില്‍ നാബാലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അയാള്‍ രാജോചിതമായ ഭോജനം കഴിക്കുന്നതു കണ്ടു; അയാള്‍ അമിതമായി മദ്യപിച്ച് മത്തുപിടിച്ചിരുന്നു; അതിനാല്‍ നേരം വെളുക്കുന്നതുവരെ വിവരമൊന്നും നാബാലിനോട് അവള് പറഞ്ഞില്ല.
37
രാവിലെ ലഹരി വിട്ടുമാറിയപ്പോള്‍ അവള് വിവരമെല്ലാം അയാളോടു പറഞ്ഞു. അതു കേട്ട് അയാള്‍ മരവിച്ച് ഒരു ശിലപോലെ നിര്‍ജീവമായി;
38
പത്തു ദിവസം കഴിഞ്ഞപ്പോള്‍ സര്വേശ്വരന് അയാളെ ശിക്ഷിച്ചു; അയാള്‍ മരിച്ചു.
39
നാബാല്‍ മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ദാവീദു പറഞ്ഞു: “സര്വേശ്വരന് വാഴ്ത്തപ്പെട്ടവന്‍; നാബാല്‍ അപമര്യാദയായി പെരുമാറിയതിനു അവിടുന്നു പകരം ചോദിച്ചു. അയാളോടു പകരം വീട്ടാന്‍ ഇടയാക്കാതെ ഈ ദാസനെ അവിടുന്നു രക്ഷിച്ചു. അവന് ചെയ്ത തിന്മയ്ക്കു സര്വേശ്വരന് അവനെ ശിക്ഷിച്ചു.” അബീഗയിലിനെ ഭാര്യയാക്കാന്‍ തനിക്കുള്ള ആഗ്രഹം അവളെ അറിയിക്കാന്‍ ദാവീദു ദൂതന്മാരെ അയച്ചു;
40
ദൂതന്മാര് കര്‍മ്മേലില്‍ അവളുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “നിങ്ങളെ തന്റെ ഭാര്യ ആക്കാന്‍ ദാവീദ് ആഗ്രഹിക്കുന്നു; നിങ്ങളെ കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഞങ്ങളെ അയച്ചിരിക്കുകയാണ്.”
41
അവള് നിലംപറ്റെ കുനിഞ്ഞു വന്ദിച്ചശേഷം പറഞ്ഞു: “ഇതാ, നിങ്ങളുടെ ദാസി; എന്റെ യജമാനന്റെ ദാസന്മാരുടെ പാദങ്ങള്‍ കഴുകേണ്ടവള്‍.”
42
ഉടനെ അബീഗയില്‍ എഴുന്നേറ്റു കഴുതപ്പുറത്തു കയറി; അവള് തന്റെ അഞ്ചു പരിചാരികമാരോടൊത്തു ദാവീദിന്റെ ഭൃത്യന്മാരുടെകൂടെ പോയി; അങ്ങനെ അബീഗയില്‍ ദാവീദിന്റെ ഭാര്യയായിത്തീര്‍ന്നു.
43
ജെസ്രീല്‍ക്കാരി അഹീനോവാമിനെയും ദാവീദ് കൊണ്ടുവന്നു; അങ്ങനെ അവര്‍ ഇരുവരും ദാവീദിന്റെ ഭാര്യമാരായി.
44
ശൗലാകട്ടെ ദാവീദിനു ഭാര്യയായി നല്‍കിയിരുന്ന തന്റെ മകള്‍ മീഖളിനെ ഗല്ലീമ്യനായ ലയീശിന്റെ മകന് ഫല്തിക്കു നല്കി.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31