bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 18
1 Samuel 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 19 →
1
ദാവീദ് ശൗലിനോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു.
2
യോനാഥാന് അവനെ പ്രാണനുതുല്യം സ്നേഹിച്ചു. ദാവീദിനെ അവന്റെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ ശൗല്‍ അവിടെത്തന്നെ അവനെ താമസിപ്പിച്ചു.
3
യോനാഥാന് ദാവീദിനെ പ്രാണനുതുല്യം സ്നേഹിച്ചതുകൊണ്ട് അവനുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
4
യോനാഥാന് തന്റെ മേലങ്കി ഊരി ദാവീദിനു നല്കി; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.
5
താന്‍ അയയ്ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങള്‍ വിജയകരമായി നിറവേറ്റിയതിനാല്‍ ശൗല്‍ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്റെ ഭൃത്യന്മാര്ക്കും ഇഷ്ടമായി.
6
ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ ഇസ്രായേല്‍പട്ടണങ്ങളിലെ സ്ത്രീകള്‍ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂര്‍വം ശൗലിനെ എതിരേറ്റു.
7
“ശൗല്‍ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും” എന്നു സ്ത്രീകള്‍ വാദ്യഘോഷത്തോടുകൂടി പാടി.
8
ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവര്‍ ദാവീദിനു പതിനായിരങ്ങള്‍ നല്കി; എനിക്ക് ആയിരങ്ങള്‍ മാത്രമേ നല്കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.”
9
അന്നുമുതല്‍ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി.
10
അടുത്ത ദിവസം ദൈവം അയച്ച ദുരാത്മാവ് ശൗലില്‍ പ്രവേശിച്ചു; അദ്ദേഹം കൊട്ടാരത്തിനുള്ളില്‍ ഒരു ഭ്രാന്തനെപ്പോലെ അതുമിതും പറഞ്ഞുകൊണ്ടിരുന്നു. ദാവീദു പതിവുപോലെ കിന്നരമെടുത്തു വായിച്ചു. ശൗലിന്റെ കൈയില്‍ ഒരു കുന്തമുണ്ടായിരുന്നു;
11
ദാവീദിനെ ചുവരോടു ചേര്‍ത്തു തറയ്ക്കാന് ഉദ്ദേശിച്ചുകൊണ്ടു ശൗല്‍ കുന്തം എറിഞ്ഞു. എന്നാല്‍ ദാവീദ് രണ്ടു പ്രാവശ്യം ഒഴിഞ്ഞു മാറി.
12
സര്വേശ്വരന് തന്നെ ഉപേക്ഷിച്ചു ദാവീദിന്റെ കൂടെയാണെന്ന് അറിഞ്ഞപ്പോള്‍ ശൗല്‍ അവനെ ഭയപ്പെട്ടു.
13
അതുകൊണ്ട് അദ്ദേഹം ദാവീദിനെ തന്റെ അടുക്കല്‍നിന്നു മാറ്റി; അവനെ സഹസ്രാധിപനായി നിയമിച്ചു. അവന് ജനത്തിന്റെ നേതാവായിത്തീര്‍ന്നു.
14
സര്വേശ്വരന് കൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന് ഏര്‍പ്പെട്ട കാര്യങ്ങളിലെല്ലാം വിജയിച്ചു.
15
ദാവീദിന്റെ വിജയം ശൗലിനു കൂടുതല്‍ ഭയം ഉളവാക്കി.
16
അവന് ഇസ്രായേലിലും യെഹൂദ്യയിലുമുള്ളവരുടെ സ്നേഹപാത്രമായി. അങ്ങനെ അവന് അവരുടെ നേതാവായിത്തീര്‍ന്നു.
17
ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്റെ മൂത്തമകള്‍ മേരബിനെ ഞാന്‍ നിനക്കു ഭാര്യയായി നല്‍കാം; നീ എനിക്കുവേണ്ടി സര്‍വേശ്വരന്റെ യുദ്ധങ്ങള്‍ സുധീരം നടത്തിയാല്‍ മതി.” “താന്‍ അവനെ കൊല്ലേണ്ടാ ഫെലിസ്ത്യരുടെ കൈയാല്‍ അവന് വധിക്കപ്പെടട്ടെ” എന്നു ശൗല്‍ വിചാരിച്ചു.
18
ദാവീദ് ശൗലിനോടു ചോദിച്ചു: “അങ്ങയുടെ പുത്രിക്ക് ഭര്‍ത്താവാകാന്‍ തക്കവിധം ഞാന്‍ ആര്? ഇസ്രായേലില്‍ എന്റെ പിതൃഭവനത്തിനും ചാര്‍ച്ചക്കാര്‍ക്കുമുള്ള സ്ഥാനമെന്ത്?”
19
മേരബിനെ ദാവീദിനു ഭാര്യയായി നല്‍കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു നല്കി.
20
ശൗലിന്റെ പുത്രിയായ മീഖള്‍ ദാവീദിനെ സ്നേഹിച്ചു; അതു ശൗലിന് ഇഷ്ടമായി.
21
ശൗല്‍ ചിന്തിച്ചു. “അവളെ ഞാന്‍ അവനു നല്‍കും; അവള് അവനൊരു കെണിയായിത്തീരും; ഫെലിസ്ത്യരാല്‍ അവന് വധിക്കപ്പെടുകയും ചെയ്യും.” അതുകൊണ്ട് വീണ്ടും ശൗല്‍ ദാവീദിനോടു തന്റെ ജാമാതാവാകണം എന്നു പറഞ്ഞു.
22
“രാജാവ് നിന്നില്‍ സംപ്രീതനായിരിക്കുന്നു; അദ്ദേഹത്തിന്റെ സകല ഭൃത്യന്മാരും നിന്നെ സ്നേഹിക്കുന്നു; അതിനാല്‍ നീ രാജാവിന്റെ ജാമാതാവാകണം” എന്നു രഹസ്യമായി ദാവീദിനോടു പറയാന്‍ ശൗല്‍ തന്റെ ഭൃത്യന്മാരെ നിയോഗിച്ചു.
23
ശൗലിന്റെ ഭൃത്യന്മാര് അക്കാര്യം ദാവീദിന്റെ ചെവിയില്‍ എത്തിച്ചു. “ദരിദ്രനും പെരുമയില്ലാത്തവനുമായ ഞാന്‍ രാജാവിന്റെ ജാമാതാവാകുന്നതു നിസ്സാരകാര്യമായി നിങ്ങള്‍ കരുതുന്നുണ്ടോ?” ദാവീദ് അവരോടു ചോദിച്ചു.
24
ദാവീദ് പറഞ്ഞ വിവരം ഭൃത്യന്മാര് ശൗലിനെ അറിയിച്ചു.
25
അപ്പോള്‍ ശൗല്‍ പറഞ്ഞു: “ശത്രുക്കളോടുള്ള പ്രതികാരമായി ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ ഒരു വിവാഹസമ്മാനവും രാജാവ് ആഗ്രഹിക്കുന്നില്ല എന്നു നിങ്ങള്‍ ദാവീദിനോടു പറയണം.” ഫെലിസ്ത്യരുടെ കൈയാല്‍ ദാവീദ് വധിക്കപ്പെടണമെന്നു ശൗല്‍ ആഗ്രഹിച്ചു.
26
ശൗല്‍ പറഞ്ഞ കാര്യം ഭൃത്യന്മാര് അറിയിച്ചപ്പോള്‍ രാജാവിന്റെ ജാമാതാവാകുന്നതു ദാവീദിനു സന്തോഷമായി.
27
നിശ്ചിതസമയത്തിനുള്ളില്‍ തന്നെ ദാവീദ് തന്റെ പടയാളികളുമായി പുറപ്പെട്ടു; ഇരുനൂറു ഫെലിസ്ത്യരെ കൊന്നു; രാജാവിന്റെ മരുമകനാകാന്‍ അവരുടെ അഗ്രചര്‍മം മുഴുവന്‍ രാജാവിനെ ഏല്പിച്ചു. ശൗല്‍ തന്റെ പുത്രിയായ മീഖളിനെ അവനു ഭാര്യയായി നല്കി.
28
സര്വേശ്വരന് ദാവീദിനോടു കൂടെയുണ്ടെന്നും മീഖള്‍ അവനെ സ്നേഹിക്കുന്നു എന്നും ശൗല്‍ മനസ്സിലാക്കി.
29
അതിനാല്‍ ശൗല്‍ അവനെ കൂടുതല്‍ ഭയപ്പെട്ടു. അങ്ങനെ ദാവീദ് അവന്റെ നിത്യശത്രുവായിത്തീര്‍ന്നു;
30
ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിനു വന്നപ്പോഴെല്ലാം ശൗലിന്റെ മറ്റ് സേനാധിപന്മാരെക്കാള്‍ ദാവീദ് കൂടുതല്‍ വിജയം നേടി; അങ്ങനെ ദാവീദു കൂടുതല്‍ ബഹുമാനിതനായി.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31