bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 24
1 Samuel 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 25 →
1
ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞതിനുശേഷം മടങ്ങി വന്നപ്പോള്‍ ദാവീദ് എന്‍-ഗെദി മരുഭൂമിയിലുണ്ടെന്നു ശൗലിന് അറിവുകിട്ടി.
2
ഉടന്‍തന്നെ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അനുയായികളെയും അന്വേഷിക്കാന്‍ ശൗല്‍ കാട്ടാടിന് പാറകളിലേക്കു പോയി.
3
വഴിയരികില്‍ ആടുകളെ സൂക്ഷിക്കുന്ന ആലകളുടെ അടുത്ത് അദ്ദേഹം എത്തി; അവിടെയുള്ള ഒരു ഗുഹയില്‍ വിസര്‍ജനത്തിനു പ്രവേശിച്ചു. ആ ഗുഹയില്‍തന്നെയാണ് ദാവീദും അനുയായികളും ഒളിച്ചുപാര്‍ത്തിരുന്നത്.
4
അനുയായികള്‍ ദാവീദിനോടു പറഞ്ഞു: “ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്പിക്കും; നിന്റെ ഇഷ്ടംപോലെ അവനോടു പ്രവര്‍ത്തിക്കാം എന്നു സര്വേശ്വരന് അങ്ങയോടു പറഞ്ഞിരുന്നല്ലോ. അതിനുള്ള അവസരം ഇതാ വന്നിരിക്കുന്നു.” അപ്പോള്‍ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ ഒരു ഭാഗം അദ്ദേഹം അറിയാതെ മുറിച്ചെടുത്തു.
5
അതിനെക്കുറിച്ച് ദാവീദ് പിന്നീടു ദുഃഖിച്ചു.
6
ദാവീദ് അനുയായികളോടു പറഞ്ഞു: “എന്റെ യജമാനനെതിരായി ഒരു ദോഷവും പ്രവര്‍ത്തിക്കാന്‍ എനിക്ക് ഇടയാകരുതേ; അദ്ദേഹം സര്‍വേശ്വരന്റെ അഭിഷിക്തനാണല്ലോ.”
7
ഈ വാക്കുകള്‍കൊണ്ട് ദാവീദ് തന്റെ അനുയായികളെ നിയന്ത്രിച്ചുനിര്‍ത്തി; ശൗലിനെ ആക്രമിക്കാന്‍ അവരെ അനുവദിച്ചില്ല. ശൗല്‍ ഗുഹയില്‍നിന്ന് ഇറങ്ങി അവിടംവിട്ടു തന്റെ വഴിക്കു പോയി.
8
ദാവീദ് ഗുഹയില്‍നിന്നു പുറത്തുവന്ന്: “എന്റെ യജമാനനായ രാജാവേ” എന്നു വിളിച്ചു;
9
രാജാവു തിരിഞ്ഞു നോക്കിയപ്പോള്‍ ദാവീദു സാഷ്ടാംഗം വീണു പറഞ്ഞു: “ഞാന്‍ അങ്ങയുടെ ശത്രുവാണെന്നു പറയുന്നവരുടെ വാക്കുകള്‍ അങ്ങു വിശ്വസിക്കുന്നതെന്ത്?
10
ഇന്ന് ഈ ഗുഹയില്‍ സര്വേശ്വരന് അങ്ങയെ എന്റെ കൈയില്‍ ഏല്പിച്ചു എന്ന് അങ്ങു കണ്ടല്ലോ. ചിലര്‍ അങ്ങയെ കൊല്ലാന്‍ എന്നോടു പറഞ്ഞു. എന്നാല്‍ ഞാനതു ചെയ്തില്ല; ഞാനവരോടു പറഞ്ഞു: ‘എന്റെ യജമാനനെതിരായി ഞാന്‍ കൈയുയര്‍ത്തുകയില്ല. അങ്ങു സര്‍വേശ്വരന്റെ അഭിഷിക്തനാണ്;’
11
എന്റെ പിതാവേ! അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം ഇതാ എന്റെ കൈയില്‍. അതു മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാല്‍ ഞാന്‍ അങ്ങേക്കെതിരെ മത്സരിക്കുകയോ അങ്ങയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നു മനസ്സിലാക്കിയാലും. ഞാന്‍ അങ്ങേക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിച്ചിട്ടില്ല; എങ്കിലും അങ്ങ് എന്നെ കൊല്ലാന്‍ സന്ദര്‍ഭം തിരക്കി നടക്കുന്നു;
12
നമ്മില്‍ ആരാണ് തെറ്റുകാരന്‍ എന്നു സര്വേശ്വരന് തന്നെ വിധിക്കട്ടെ. എനിക്കുവേണ്ടി അവിടുന്ന് അങ്ങയോടു പ്രതികാരം ചെയ്യട്ടെ. എന്റെ കൈ അങ്ങേക്കെതിരായി പൊങ്ങുകയില്ല;
13
ദുഷ്ടത ദുഷ്ടനില്‍നിന്നു വരുന്നു എന്നൊരു പഴഞ്ചൊല്ലുണ്ടല്ലോ. എന്റെ കൈ അങ്ങേക്ക് എതിരായിരിക്കുകയില്ല;
14
ആരെ തേടിയാണ് ഇസ്രായേല്‍രാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിന്തുടരുന്നത്? ഒരു ചത്ത പട്ടിയെയോ? ഒരു ചെള്ളിനെയോ?
15
സര്വേശ്വരന് നമ്മെ ന്യായം വിധിക്കട്ടെ; അവിടുന്നു ഇക്കാര്യം പരിശോധിച്ചശേഷം എനിക്കുവേണ്ടി വ്യവഹരിച്ച് എന്നെ അങ്ങയില്‍നിന്നു രക്ഷിക്കട്ടെ.”
16
ദാവീദു പറഞ്ഞു തീര്‍ന്നപ്പോള്‍: “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ ശബ്ദം തന്നെയോ” എന്നു ചോദിച്ചുകൊണ്ട് ശൗല്‍ പൊട്ടിക്കരഞ്ഞു;
17
ശൗല്‍ ദാവീദിനോടു വീണ്ടും പറഞ്ഞു: “നീ എന്നെക്കാള്‍ നീതിമാനാണ്. നിനക്കെതിരെ ഞാന്‍ തിന്മ പ്രവര്‍ത്തിച്ചു; നീയാകട്ടെ എന്നോടു നന്മയാണു പ്രവര്‍ത്തിച്ചത്.
18
സര്വേശ്വരന് എന്നെ നിന്റെ കൈയില്‍ ഏല്പിച്ചിട്ടും നീ എന്നെ കൊല്ലാതെ എന്നോട് എത്ര നന്നായിട്ടാണു പെരുമാറിയതെന്ന് ഇന്നു നീ കാണിച്ചു തന്നു.
19
ശത്രുവിനെ കൈയില്‍ കിട്ടിയാല്‍ ആരെങ്കിലും വെറുതെ വിടുമോ? ഇന്നു നീ എന്നോടു ചെയ്തതിനു സര്വേശ്വരന് നിനക്കു നന്മ നല്കട്ടെ.
20
നീ തീര്‍ച്ചയായും രാജാവാകും. ഇസ്രായേലിന്റെ രാജത്വം നിന്നില്‍ സ്ഥിരപ്പെടും എന്ന് എനിക്കറിയാം;
21
അതുകൊണ്ട് എന്റെ മരണശേഷം എന്റെ സന്താനങ്ങളെ നിര്‍മ്മൂലമാക്കുകയില്ലെന്നും എന്റെ നാമം എന്റെ കുടുംബത്തില്‍നിന്നു നീക്കം ചെയ്യുകയില്ലെന്നും സര്‍വേശ്വരന്റെ നാമത്തില്‍ നീ എന്നോടു ശപഥം ചെയ്യണം.”
22
അതുപോലെ ദാവീദ് ശൗലിനോടു ശപഥം ചെയ്തു; ശൗല്‍ കൊട്ടാരത്തിലേക്കു മടങ്ങി. ദാവീദും അനുയായികളും അവരുടെ ദുര്‍ഗങ്ങളിലേക്കും തിരിച്ചുപോയി.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31