bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 12
1 Samuel 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 13 →
1
ശമൂവേല്‍ എല്ലാ ഇസ്രായേല്‍ജനങ്ങളോടും പറഞ്ഞു: “നിങ്ങള്‍ ആവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തുതന്നു; നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവിനെയും തന്നിരിക്കുന്നു.
2
നിങ്ങളെ നയിക്കാന്‍ ഇപ്പോള്‍ ഒരു രാജാവുണ്ട്; ഞാന്‍ വൃദ്ധനായി ജരാനരകള്‍ ബാധിച്ചിരിക്കുന്നു. എന്റെ പുത്രന്മാര് നിങ്ങളുടെ കൂടെയുണ്ട്; എന്റെ യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചു.
3
ഇതാ, ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നു; ഞാന്‍ നിങ്ങളോട് എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ സര്‍വേശ്വരന്റെയും അവിടുത്തെ അഭിഷിക്തന്റെയും മുമ്പില്‍വച്ച് അതു തുറന്നു പറയുവിന്‍. ഞാന്‍ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരില്‍നിന്നെങ്കിലും കോഴ വാങ്ങി സത്യത്തിനു നേരെ കണ്ണടച്ചിട്ടുണ്ടോ? ഇവയില്‍ ഏതെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ എടുത്തിട്ടുള്ളതെന്തും മടക്കിത്തരാം.”
4
അപ്പോള്‍ ജനം പറഞ്ഞു: “അങ്ങു ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; ഞങ്ങളുടെ യാതൊന്നും അപഹരിച്ചിട്ടുമില്ല.”
5
ശമൂവേല്‍ അവരോടു പറഞ്ഞു: “ഞാന്‍ പൂര്‍ണമായും നിഷ്കളങ്കനെന്നു നിങ്ങള്‍ സമ്മതിച്ചിരിക്കുന്നതിനു സര്‍വേശ്വരനും അവിടുത്തെ അഭിഷിക്തനും സാക്ഷികളാണ്.” “അതേ, സര്വേശ്വരന് തന്നെ സാക്ഷി” എന്ന് അവര്‍ മറുപടി പറഞ്ഞു.
6
ശമൂവേല്‍ തുടര്‍ന്നു: “മോശയെയും അഹരോനെയും തിരഞ്ഞെടുത്തതും നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു മോചിപ്പിച്ചതും സര്‍വേശ്വരനാണ്;
7
നിങ്ങള്‍ നില്ക്കുന്നിടത്തുതന്നെ നില്ക്കുവിന്. നിങ്ങളെയും നിങ്ങളുടെ പൂര്വപിതാക്കന്മാരെയും ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ അവിടുന്നു പ്രവര്‍ത്തിച്ച അദ്ഭുതങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ട് ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്താന്‍ പോകുകയാണ്.
8
യാക്കോബ് ഈജിപ്തില്‍ ചെന്നു പാര്‍ത്തല്ലോ. അദ്ദേഹത്തിന്റെ സന്തതികളെ ഈജിപ്തുകാര്‍ പീഡിപ്പിച്ചപ്പോള്‍ നിങ്ങളുടെ പൂര്‍വപിതാക്കളായ അവര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുന്നു മോശയെയും അഹരോനെയും അയച്ചു; അവര്‍ ഈജിപ്തില്‍നിന്നു നിങ്ങളുടെ പൂര്വപിതാക്കന്മാരെ മോചിപ്പിച്ച് ഈ സ്ഥലത്തു പാര്‍പ്പിച്ചു.
9
എന്നാല്‍ അവര്‍ തങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിസ്മരിച്ചു. അവരെ ആക്രമിക്കാന്‍ ഹാസോറിലെ യാബീര്‍രാജാവിന്റെ സേനാധിപതിയായ സീസെരയെയും ഫെലിസ്ത്യരെയും മോവാബ്‍രാജാവിനെയും അവിടുന്ന് അനുവദിച്ചു. അവര്‍ ഇസ്രായേല്യരോടു യുദ്ധം ചെയ്തു.
10
ഇസ്രായേല്യര്‍ സര്‍വേശ്വരനോടു നിലവിളിച്ചു. അവിടുത്തെ ഉപേക്ഷിച്ച് ബാലിനെയും അസ്താരോത്ത്പ്രതിഷ്ഠകളെയും ആരാധിച്ചതിലൂടെ ഞങ്ങള്‍ അവിടുത്തോടു പാപം ചെയ്തുപോയി; ശത്രുക്കളില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ; ഇനിയും ഞങ്ങള്‍ അവിടുത്തെ സേവിച്ചുകൊള്ളാം.
11
സര്വേശ്വരന് യെരുബ്ബാലിനെയും ബാരാക്കിനെയും യിഫ്താഹിനെയും ശമൂവേലിനെയും അയച്ച് അവരെ ശത്രുക്കളില്‍നിന്നെല്ലാം രക്ഷിച്ചു; നിങ്ങള്‍ സുരക്ഷിതരായി പാര്‍ക്കുകയും ചെയ്തു.
12
അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍, അവിടുന്നു നിങ്ങളുടെ രാജാവായിരുന്നിട്ടും നിങ്ങളെ ഭരിക്കാന്‍ ഒരു രാജാവു വേണമെന്നു നിങ്ങള്‍ ആവശ്യപ്പെട്ടു.
13
നിങ്ങളുടെ ആവശ്യപ്രകാരം നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവ് ഇതാ! സര്വേശ്വരന് നിങ്ങള്‍ക്കുവേണ്ടി ഒരു രാജാവിനെ നല്കിയിരിക്കുന്നു.
14
നിങ്ങള്‍ സര്‍വേശ്വരനെ ഭയപ്പെട്ട് അവിടുത്തെ സേവിക്കുകയും അവിടുത്തെ ശബ്ദം ശ്രദ്ധിക്കുകയും കല്പനകള് പാലിക്കുകയും നിങ്ങളും നിങ്ങളുടെ രാജാവും ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് എല്ലാം ശുഭമായിരിക്കും.
15
എന്നാല്‍ നിങ്ങള്‍ സര്‍വേശ്വരന്റെ ശബ്ദം ശ്രദ്ധിക്കാതെ അവിടുത്തെ കല്പനകള് പാലിക്കാതിരുന്നാല്‍ അവിടുന്നു നിങ്ങള്‍ക്കും നിങ്ങളുടെ രാജാവിനും എതിരായിരിക്കും.
16
നിങ്ങളുടെ കണ്മുമ്പില് അവിടുന്നു പ്രവര്‍ത്തിക്കാന്‍ പോകുന്ന മഹാകാര്യം കാണാന്‍ നിങ്ങള്‍ നില്ക്കുന്നിടത്തു തന്നെ നില്ക്കുവിന്.
17
ഇതു കോതമ്പു കൊയ്ത്തിന്റെ കാലമാണല്ലോ; ഇടിയും മഴയും അയയ്ക്കാന്‍ ഞാന്‍ സര്‍വേശ്വരനെ വിളിച്ചപേക്ഷിക്കും; ഒരു രാജാവിനെ നല്‍കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അവിടുത്തോട് എത്ര വലിയ തിന്മയാണ് കാട്ടിയിരിക്കുന്നതെന്നു നിങ്ങള്‍ നേരില്‍ കണ്ടറിയും.”
18
ശമൂവേല്‍ സര്‍വേശ്വരനോടു പ്രാര്‍ഥിച്ചു; അവിടുന്ന് ഇടിയും മഴയും അയച്ചു. ജനം സര്‍വേശ്വരനെയും ശമൂവേലിനെയും ഭയപ്പെട്ടു.
19
സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങള്‍ മരിക്കാതിരിക്കാന്‍ അങ്ങയുടെ ദൈവമായ സര്‍വേശ്വരനോട് ഈ ദാസന്മാര്ക്കുവേണ്ടി പ്രാര്‍ഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങള്‍ക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.”
20
ശമൂവേല്‍ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട; ഈ തിന്മകളെല്ലാം നിങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കരുത്; പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ അവിടുത്തെ സേവിക്കുവിന്‍.
21
നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്ത വ്യര്‍ഥകാര്യങ്ങളിലേക്കു തിരിയരുത്.
22
തന്റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്റെ സ്വന്തജനമാക്കുവാന്‍ അവിടുന്നു തിരുമനസ്സായല്ലോ.
23
നിങ്ങള്‍ക്കുവേണ്ടി തുടര്‍ന്നു പ്രാര്‍ഥിക്കാതെയിരുന്നു സര്‍വേശ്വരനോടു പാപം ചെയ്യാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതരും.
24
നിങ്ങള്‍ പൂര്‍ണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിന്‍; അവിടുന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച വന്‍കാര്യങ്ങളെ സ്മരിക്കുവിന്‍.
25
എന്നാല്‍ നിങ്ങള്‍ ഇനിയും പാപം ചെയ്താല്‍ നിങ്ങളും നിങ്ങളുടെ രാജാവും തുടച്ചുനീക്കപ്പെടും.”
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31