bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 13
1 Samuel 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 14 →
1
രാജാവായപ്പോള്‍ ശൗലിനു മുപ്പതു വയസ്സായിരുന്നു; നാല്പത്തിരണ്ടു വര്‍ഷം അദ്ദേഹം ഇസ്രായേലില്‍ ഭരണം നടത്തി.
2
ശൗല്‍ ഇസ്രായേല്യരില്‍നിന്നു മൂവായിരം പേരെ തിരഞ്ഞെടുത്തു; അവരില്‍ രണ്ടായിരം പേര് തന്നോടൊപ്പം മിക്മാസിലും ബേഥേല്‍ മലനാട്ടിലും ആയിരം പേര് യോനാഥാന്റെ കൂടെ ബെന്യാമീന്‍ഗോത്രക്കാരുടെ വകയായ ഗിബെയായിലും ആയിരുന്നു. ശേഷിച്ചവരെ അവരുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു.
3
യോനാഥാന് ഗിബെയായിലെ ഫെലിസ്ത്യരുടെ കാവല്‍സൈന്യത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതറിഞ്ഞു; എബ്രായര്‍ ഈ വിവരം അറിയട്ടെ എന്നു പറഞ്ഞു ശൗല്‍ ദേശത്തെങ്ങും കാഹളം മുഴക്കി.
4
ശൗല്‍ ഫെലിസ്ത്യരുടെ കാവല്ഭടന്മാരെ പരാജയപ്പെടുത്തിയെന്നും ഫെലിസ്ത്യര്‍ തങ്ങളെ വെറുക്കുന്നു എന്നും ഇസ്രായേല്‍ജനം അറിഞ്ഞു. അതുകൊണ്ട് ജനം ഗില്ഗാലില് ശൗലിന്റെ അടുക്കല്‍ വന്നുകൂടി.
5
ഫെലിസ്ത്യര്‍ ഇസ്രായേല്യരോടു യുദ്ധത്തിന് ഒരുമിച്ചുകൂടി; അവര്‍ക്കു മുപ്പതിനായിരം രഥവും ആറായിരം കുതിരപ്പടയാളികളും കടല്ക്കരയിലെ മണല്‍ത്തരിപോലെ എണ്ണമറ്റ കാലാള്‍പ്പടയും ഉണ്ടായിരുന്നു; അവര്‍ ബേത്ത്-ആവെനു കിഴക്കുള്ള മിക്മാസില് പാളയമടിച്ചു.
6
തങ്ങള്‍ അപകടത്തില്‍ കുടുങ്ങിയിരിക്കുകയാണെന്നു മനസ്സിലാക്കി ഇസ്രായേല്‍ജനം ഗുഹകളിലും മാളങ്ങളിലും പാറയുടെ വിള്ളലുകളിലും ശവകുടീരങ്ങളിലും പൊട്ടക്കിണറുകളിലും ഒളിച്ചു.
7
മറ്റുള്ളവര്‍ യോര്‍ദ്ദാന്‍നദി കടന്നു ഗാദ്-ഗിലെയാദ് പ്രദേശങ്ങളിലെത്തി; ശൗലാകട്ടെ ഗില്ഗാലില്ത്തന്നെ ആയിരുന്നു. ജനം ഭയവിഹ്വലരായി അദ്ദേഹത്തെ സമീപിച്ചു.
8
ശമൂവേലിന്റെ നിര്‍ദ്ദേശമനുസരിച്ചു ശൗല്‍ ഏഴു ദിവസം കാത്തിരുന്നു. എന്നാല്‍ ശമൂവേല്‍ ഗില്ഗാലില് എത്തിയില്ല. ജനം ശൗലിനെ വിട്ടു ചിതറിപ്പോകാന്‍ തുടങ്ങി.
9
“ഹോമയാഗത്തിനും സമാധാനയാഗത്തിനുമുള്ള വസ്തുക്കള്‍ കൊണ്ടുവരുവിന്‍” എന്നു ശൗല്‍ പറഞ്ഞു; അദ്ദേഹം ഹോമയാഗം അര്‍പ്പിച്ചു.
10
ഹോമയാഗം അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ശമൂവേല്‍ അവിടെ എത്തി; അദ്ദേഹത്തെ അഭിവാദനം ചെയ്തു സ്വീകരിക്കാന്‍ ശൗല്‍ ഇറങ്ങിച്ചെന്നു.
11
“നീ എന്താണ് ചെയ്തത്” എന്നു ശമുവേല്‍ ശൗലിനോടു ചോദിച്ചു. ശൗല്‍ മറുപടി പറഞ്ഞു: “ജനം എന്നെ വിട്ടുപിരിയാന്‍ തുടങ്ങി; വരാമെന്നു പറഞ്ഞ ദിവസം അങ്ങു വന്നില്ല; ഫെലിസ്ത്യര്‍ മിക്മാസില് അണി നിരക്കുന്നതും ഞാന്‍ കണ്ടു.
12
ഗില്ഗാലില് വച്ചു ഫെലിസ്ത്യര്‍ എന്നെ ആക്രമിക്കുമെന്നും സര്‍വേശ്വരന്റെ സഹായം അപേക്ഷിച്ചില്ലല്ലോ എന്നും ഞാന്‍ ചിന്തിച്ചു; അതുകൊണ്ട് ഹോമയാഗം അര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.”
13
ശമൂവേല്‍ പറഞ്ഞു: “നീ ചെയ്തതു ഭോഷത്തമായിപ്പോയി; നിന്റെ ദൈവമായ സര്‍വേശ്വരന്റെ കല്പന നീ അനുസരിച്ചില്ല; അനുസരിച്ചിരുന്നെങ്കില്‍ അവിടുന്ന് നിന്റെ രാജത്വം ഇസ്രായേലില്‍ ശാശ്വതമാക്കുമായിരുന്നു.
14
എന്നാല്‍ ഇനി നിന്റെ രാജത്വം നീണ്ടുനില്ക്കുകയില്ല. അവിടുത്തെ കല്പന നീ അനുസരിക്കാതെയിരുന്നതുകൊണ്ടു തന്റെ ഹിതം അനുവര്‍ത്തിക്കുന്ന മറ്റൊരാളെ അവിടുന്നു തിരഞ്ഞെടുത്തിട്ടുണ്ട്; തന്റെ ജനത്തിനു രാജാവായിരിക്കാന്‍ അവിടുന്ന് അവനെ നിയമിച്ചുകഴിഞ്ഞു.”
15
ശമൂവേല്‍ ഗില്ഗാലില്നിന്നു ബെന്യാമീന് ഗോത്രക്കാരുടെ ദേശമായ ഗിബെയായിലേക്കു പോയി. ശൗല്‍ തന്നോടൊപ്പമുള്ളവരുടെ എണ്ണമെടുത്തു. അറുനൂറോളം പേര് മാത്രമേ കൂടെ ഉണ്ടായിരുന്നുള്ളൂ.
16
ശൗലും പുത്രനായ യോനാഥാനും അവരുടെ കൂടെയുള്ള ജനങ്ങളും ബെന്യാമീന്യരുടെ ദേശത്തുള്ള ഗിബെയായില്‍ താമസിച്ചു. ഫെലിസ്ത്യര്‍ മിക്മാസില് പാളയം അടിച്ചു.
17
ഫെലിസ്ത്യരുടെ പാളയത്തില്‍നിന്നു മൂന്നു ഗണങ്ങള്‍ കവര്‍ച്ചയ്ക്കു പുറപ്പെട്ടു; ഒരു സംഘം ശൂവാല്‍ദേശത്തെ ഒഫ്രായിലേക്കു തിരിച്ചു;
18
മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കും മൂന്നാമത്തെ സംഘം മരുഭൂമിയുടെ ദിശയില്‍ സെബോയീം താഴ്വരയ്ക്ക് അഭിമുഖമായി കിടക്കുന്ന അതിര്‍ത്തിപ്രദേശത്തേക്കും പോയി.
19
അക്കാലത്ത് ഇസ്രായേലില്‍ ഒരിടത്തും കൊല്ലപ്പണിക്കാരുണ്ടായിരുന്നില്ല; ഇസ്രായേല്യര്‍ വാളും കുന്തവും ഉണ്ടാക്കാതിരിക്കാന്‍ ഫെലിസ്ത്യര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
20
ഇസ്രായേല്യര്‍ക്ക് അവരുടെ കൊഴുവും തൂമ്പയും കോടാലിയും അരിവാളും മൂര്‍ച്ചവരുത്താന്‍ ഫെലിസ്ത്യരുടെ അടുക്കല്‍ പോകേണ്ടിയിരുന്നു.
21
കൊഴുവും തൂമ്പയും നന്നാക്കാന്‍ മൂന്നില്‍ രണ്ടു ശേക്കെലും കോടാലിക്കും മുടിങ്കോലിനും മൂന്നിലൊന്നു ശേക്കെലുമായിരുന്നു കൂലി.
22
യുദ്ധസമയത്ത് ശൗലിനും യോനാഥാനുമല്ലാതെ കൂടെയുണ്ടായിരുന്ന മറ്റാര്‍ക്കും വാളോ കുന്തമോ ഉണ്ടായിരുന്നില്ല.
23
ഫെലിസ്ത്യരുടെ ഒരു സൈന്യവ്യൂഹം മിക്മാസ് ചുരത്തിലേക്കു നീങ്ങി.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31