bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 30
1 Samuel 30
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 31 →
1
ദാവീദും അനുയായികളും മൂന്നാം ദിവസം സിക്ലാഗിലെത്തി; അപ്പോഴേക്കും അമാലേക്യര്‍ നെഗെബും സിക്ലാഗും ആക്രമിച്ചുകഴിഞ്ഞിരുന്നു. അവര്‍ സിക്ലാഗ് പിടിച്ചടക്കി അഗ്നിക്കിരയാക്കി.
2
സ്ത്രീകളെയും പ്രായഭേദമെന്യേ എല്ലാവരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. ആരെയും അവര്‍ കൊന്നില്ല.
3
ദാവീദും അനുയായികളും പട്ടണത്തില്‍ എത്തിയപ്പോള്‍ അതു തീവച്ചു നശിപ്പിച്ചിരിക്കുന്നതു കണ്ടു. തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും തടവുകാരാക്കി കൊണ്ടുപോയതായും അറിഞ്ഞു.
4
അപ്പോള്‍ ദാവീദും അനുയായികളും ശക്തി കെടുന്നതുവരെ കരഞ്ഞു.
5
ദാവീദിന്റെ ഭാര്യമാരായ ജെസ്രീല്‍ക്കാരി അഹീനോവാമും കര്മ്മേല്ക്കാരന് നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലും തടവുകാരായി പിടിക്കപ്പെട്ടിരുന്നു.
6
ദാവീദ് അത്യധികം ദുഃഖിതനായി. തങ്ങളുടെ പുത്രീപുത്രന്മാരെ ഓര്‍ത്തു തീവ്രദുഃഖത്തിലായ അനുയായികള്‍ ദാവീദിനെ കല്ലെറിയണമെന്നു പറഞ്ഞു. എന്നാല്‍ തന്റെ ദൈവമായ സര്‍വേശ്വരനില്‍ ദാവീദ് ധൈര്യം കണ്ടെത്തി.
7
ദാവീദ് അഹീമേലെക്കിന്റെ പുത്രനായ അബ്യാഥാര്‍പുരോഹിതനോട് ഏഫോദു കൊണ്ടുവരാന്‍ പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു.
8
“ഞാന്‍ ആ കവര്‍ച്ചക്കാരെ പിന്തുടരണമോ? അവരെ പിടികൂടാന്‍ സാധിക്കുമോ?” ദാവീദു സര്‍വേശ്വരനോടു ചോദിച്ചു. “പിന്തുടരുക, തീര്‍ച്ചയായും നീ അവരെ പിടികൂടും; സകലരെയും വീണ്ടെടുക്കും” അവിടുന്ന് ഉത്തരമരുളി.
9
ദാവീദും അറുനൂറ് അനുയായികളും പുറപ്പെട്ട് ബെസോര്‍അരുവിയുടെ അടുത്തെത്തി; കുറെപ്പേര് അവിടെ തങ്ങി.
10
ക്ഷീണിച്ച് അവശരായിത്തീര്‍ന്ന ഇരുനൂറു പേര്‍ക്ക് ബെസോര്‍തോടുകടക്കാന്‍ കഴിഞ്ഞില്ല. ദാവീദും നാനൂറു പേരും അമാലേക്യരെ പിന്തുടര്ന്നു.
11
വിജനദേശത്തു കണ്ടുമുട്ടിയ ഒരു ഈജിപ്തുകാരനെ അനുയായികള്‍ ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു. അവര്‍ അവനു അപ്പവും വെള്ളവും കൊടുത്തു.
12
അത്തിപ്പഴംകൊണ്ടുള്ള അടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൂടി അവനു നല്കി; അതു തിന്നു കഴിഞ്ഞപ്പോള്‍ അവന് ഉന്മേഷമുണ്ടായി. മൂന്നു ദിവസമായി അവന് ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല.
13
ദാവീദ് അവനോടു ചോദിച്ചു: “ആരാണ് നിന്റെ യജമാനന്? നീ എവിടെനിന്നു വരുന്നു?” അവന് പറഞ്ഞു: “ഞാന്‍ ഈജിപ്തുകാരനാണ്. ഒരു അമാലേക്യന്റെ ഭൃത്യന്. രോഗബാധിതനായി തീര്‍ന്നതിനാല്‍ മൂന്നു ദിവസം മുമ്പ് എന്റെ യജമാനന് എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു;
14
ഞങ്ങള്‍ നെഗെബിലുള്ള ക്രേത്യരുടെ ദേശം ആക്രമിക്കുകയും സിക്ലാഗ് അഗ്നിക്കിരയാക്കുകയും ചെയ്തു.”
15
ദാവീദ് അവനോടു ചോദിച്ചു: “ആ കൊള്ളസംഘത്തിന്റെ അടുക്കലേക്കുള്ള വഴി എനിക്കു കാട്ടിത്തരാമോ?” “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന് ഏല്പിച്ചുകൊടുക്കുകയില്ലെന്നും ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്താല്‍ ആ സംഘത്തിന്റെ അടുക്കലേക്കു ഞാന്‍ കൊണ്ടുപോകാം” അവന് പറഞ്ഞു.
16
അങ്ങനെ ദാവീദ് അവരുടെ അടുക്കലെത്തിയപ്പോള്‍ അവര്‍ തിന്നും കുടിച്ചും ഉല്ലാസമായി അവിടെയെങ്ങും വിഹരിക്കുന്നതു കണ്ടു. ഫെലിസ്ത്യരുടെ ദേശത്തുനിന്നും യെഹൂദ്യയില്‍നിന്നും ധാരാളം കൊള്ളവസ്തുക്കള്‍ അവര്‍ പിടിച്ചെടുത്തിരുന്നല്ലോ;
17
അന്നു സന്ധ്യമുതല്‍ പിറ്റേദിവസം വൈകുന്നതുവരെ ദാവീദ് അവരെ സംഹരിച്ചു. ഒട്ടകങ്ങളുടെമേല്‍ കയറി പാഞ്ഞുപോയ നാനൂറു പേരല്ലാതെ മറ്റാരും രക്ഷപെട്ടില്ല.
18
അമാലേക്യര്‍ അപഹരിച്ചിരുന്നതെല്ലാം ദാവീദ് വീണ്ടെടുത്തു; തന്റെ രണ്ടു ഭാര്യമാരെയും രക്ഷപെടുത്തി.
19
അവര്‍ അപഹരിച്ചവയിലൊന്നും, പുത്രീപുത്രന്മാരാകട്ടെ വലുതും ചെറുതുമായ മറ്റു വസ്തുവകകളാകട്ടെ, ദാവീദിനു നഷ്ടപ്പെട്ടില്ല. അവയെല്ലാം ദാവീദ് തിരിച്ചുകൊണ്ടുവന്നു.
20
അമാലേക്യരുടെ ആടുമാടുകളെയെല്ലാം അദ്ദേഹം മുമ്പില്‍ നടത്തി; “ഇവ ദാവീദിന്റെ കൊള്ളവസ്തുക്കള്‍” എന്ന് അവയെ തെളിച്ചിരുന്നവര്‍ പറഞ്ഞു.
21
തന്റെ കൂടെ പോരാന്‍ സാധിക്കാതെ ക്ഷീണിച്ചവശരായി ബെസോര്‍അരുവിയുടെ തീരത്ത് താമസിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കല്‍ ദാവീദു മടങ്ങിച്ചെന്നു. അവര്‍ അദ്ദേഹത്തെയും കൂടെയുള്ളവരെയും എതിരേല്ക്കാന് അടുത്തുചെന്നു. ദാവീദ് മുമ്പോട്ടു ചെന്ന് അവരെ അഭിവാദനം ചെയ്തു.
22
ദാവീദിന്റെ കൂടെ പോയിരുന്നവരില്‍ നീചരും ദുഷ്ടരുമായവര്‍ പറഞ്ഞു; “അവര്‍ നമ്മുടെ കൂടെ പോരാതിരുന്നതിനാല്‍ കൊള്ളവസ്തുക്കളില്‍ ഒന്നും അവര്‍ക്കു കൊടുക്കരുത്; അവര്‍ തങ്ങളുടെ ഭാര്യമാരെയും മക്കളെയും മാത്രം കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ.”
23
എന്നാല്‍ ദാവീദു പറഞ്ഞു: “എന്റെ സഹോദരന്മാരേ അങ്ങനെ ചെയ്യരുത്. കൊള്ളക്കാരായ നമ്മുടെ ശത്രുക്കളില്‍നിന്നു നമ്മെ രക്ഷിച്ച് അവരെ നമ്മുടെ കൈയിലേല്പിച്ച സര്‍വേശ്വരനാണ് അവയെല്ലാം നമുക്കു നല്‍കിയിരിക്കുന്നത്;
24
നിങ്ങള്‍ പറയുന്നതിനോടു യോജിക്കാന്‍ ആര്‍ക്കു സാധിക്കും; യുദ്ധത്തിനു പോയവര്‍ക്കും സാധനസാമഗ്രികള്‍ സൂക്ഷിച്ചവര്‍ക്കും ഓഹരി ഒരുപോലെ ആയിരിക്കണം.
25
“ദാവീദിന്റെ ഈ വാക്കുകള്‍ അന്നുമുതല്‍ ഇന്നുവരെ ഇസ്രായേലില്‍ ഒരു ചട്ടവും നിയമവും ആയിത്തീര്‍ന്നു.
26
ദാവീദ് സിക്ലാഗില്‍ തിരിച്ചെത്തിയപ്പോള്‍ യെഹൂദ്യയിലെ തന്റെ സ്നേഹിതരായ ജനപ്രമാണികള്‍ക്കു കൊള്ളവസ്തുക്കളില്‍ ഒരു ഭാഗം കൊടുത്തയച്ചു. ‘സര്‍വേശ്വരന്റെ ശത്രുക്കളെ കൊള്ളയടിച്ചതില്‍നിന്ന് ഇതാ ഒരു സമ്മാനം’ എന്നു പറഞ്ഞയച്ചു.
27
ബേഥേല്‍, നെഗെബിലെ രാമോത്ത്,
28
യെത്ഥീര്‍, അരോവേര്‍, സിഫ്മോത്ത്,
29
എസ്തെമോവ, രാഖാല്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും യെരഹ്‍മേല്യരുടെയും കേന്യരുടെയും പട്ടണങ്ങള്‍
30
ഹോര്‍മ്മാ, കോര്‍-ആശാന്, അഥാക്ക്,
31
ഹെബ്രോന്‍ എന്നീ സ്ഥലങ്ങളിലുള്ളവര്‍ക്കും സമ്മാനം കൊടുത്തയച്ചു. താനും അനുയായികളും ചുറ്റിത്തിരിഞ്ഞ സ്ഥലങ്ങളിലുള്ള എല്ലാവര്‍ക്കുമാണ് ദാവീദ് അത് കൊടുത്തയച്ചത്.
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31