bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 20
1 Samuel 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 21 →
1
ദാവീദ് രാമായിലെ നയ്യോത്തില്‍നിന്ന് യോനാഥാന്റെ അടുക്കലേക്കോടി; അദ്ദേഹത്തോടു ചോദിച്ചു: “ഞാന്‍ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? എന്നെ കൊല്ലാന്‍ തക്കവിധം നിന്റെ പിതാവിനോടു ഞാന്‍ ചെയ്ത പാപം എന്ത്?”
2
യോനാഥാന് ദാവീദിനോടു പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ; നീ മരിക്കുകയില്ല; ചെറുതായാലും വലുതായാലും എന്നോടാലോചിക്കാതെ എന്റെ പിതാവ് ഒരു കാര്യവും ചെയ്യുകയില്ല; എന്തിന് ഈ കാര്യം മാത്രം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല.”
3
ദാവീദു പറഞ്ഞു: “നിനക്ക് എന്നോട് ഇഷ്ടമാണെന്നു നിന്റെ പിതാവിനു നന്നായി അറിയാം; നിനക്കു ദുഃഖം ഉണ്ടാകാതിരിക്കാന്‍ ഇതു നീ അറിയേണ്ടാ എന്നു നിന്റെ പിതാവു വിചാരിച്ചുകാണും; എനിക്കും മരണത്തിനും ഇടയില്‍ ഒരടി അകലമേയുള്ളൂ എന്നു ജീവിക്കുന്ന ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തു പറയുന്നു.”
4
യോനാഥാന് അവനോടു പറഞ്ഞു: “നീ പറയുന്നതെന്തും ഞാന്‍ നിനക്കുവേണ്ടി ചെയ്തുതരാം.”
5
ദാവീദു പ്രതിവചിച്ചു: “നാളെ അമാവാസി ആയതിനാല്‍ പതിവുപോലെ രാജാവിന്റെ കൂടെ ഭക്ഷണത്തിന് ഇരിക്കേണ്ടതാണല്ലോ; എങ്കിലും മൂന്നാം ദിവസം വൈകുന്നതുവരെ വയലില്‍ ഒളിച്ചിരിക്കാന്‍ എന്നെ അനുവദിക്കണം.
6
നിന്റെ പിതാവ് എന്നെ അന്വേഷിച്ചാല്‍ ദാവീദു തന്റെ കുടുംബാംഗങ്ങള്‍ക്കുവേണ്ടിയുള്ള വാര്‍ഷിക യാഗത്തില്‍ പങ്കെടുക്കാന്‍ തന്റെ പട്ടണമായ ബേത്ലഹേമിലേക്കു പെട്ടെന്നു പോയിവരാന്‍ നിര്‍ബന്ധപൂര്‍വം അനുവാദം അപേക്ഷിച്ചു എന്നു പറയണം.
7
‘ശരി’ എന്ന് അദ്ദേഹം പറഞ്ഞാല്‍ അങ്ങയുടെ ദാസന് സുരക്ഷിതനായിരിക്കും; നേരെമറിച്ചു കുപിതനായാല്‍ എന്നെ ഉപദ്രവിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം.
8
അതുകൊണ്ട് ഈ ദാസനോട് കാരുണ്യപൂര്‍വം പെരുമാറിയാലും. സര്‍വേശ്വരന്റെ നാമത്തില്‍ നാം ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ടല്ലോ; ഞാന്‍ വല്ല കുറ്റവും ചെയ്തിട്ടുണ്ടെങ്കില്‍ നീതന്നെ എന്നെ കൊല്ലുക; എന്തിന് എന്നെ നിന്റെ പിതാവിന്റെ അടുക്കലേക്കു കൊണ്ടുപോകണം?”
9
യോനാഥാന് പറഞ്ഞു: “അങ്ങനെ സംഭവിക്കാതിരിക്കട്ടെ, എന്റെ പിതാവ് നിന്നെ ഉപദ്രവിക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി അറിഞ്ഞാല്‍ ഞാന്‍ അതു നിന്നോടു പറയാതിരിക്കുമോ?”
10
“നിന്റെ പിതാവു പരുഷമായിട്ടാണ് സംസാരിക്കുന്നതെങ്കില്‍ ആ വിവരം ആര് എന്നെ അറിയിക്കും” ദാവീദു ചോദിച്ചു.
11
“നമുക്കു വയലിലേക്കു പോകാം” യോനാഥാന് ദാവീദിനോടു പറഞ്ഞു; അങ്ങനെ അവര്‍ വയലിലേക്കു പോയി.
12
യോനാഥാന് ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് സാക്ഷിയായിരിക്കട്ടെ. നാളെയോ അതിനടുത്ത ദിവസമോ ഈ സമയത്ത് ഞാന്‍ ഇക്കാര്യം എന്റെ പിതാവിനോടു ചോദിക്കും; അദ്ദേഹം നിനക്ക് അനുകൂലമാണെങ്കില്‍ ആ വിവരം നിന്നെ അറിയിക്കും.
13
നിന്നെ ഉപദ്രവിക്കാനാണ് പിതാവിന്റെ ഭാവമെങ്കില്‍ അതറിയിച്ച് ഞാന്‍ നിന്നെ സുരക്ഷിതനായി പറഞ്ഞയയ്ക്കും; ഇതില്‍ ഞാന്‍ വീഴ്ച വരുത്തിയാല്‍ സര്വേശ്വരന് എന്നെ ശിക്ഷിച്ചുകൊള്ളട്ടെ; അവിടുന്ന് എന്റെ പിതാവിന്റെ കൂടെ ഇരുന്നതുപോലെ നിന്റെ കൂടെയും ഉണ്ടായിരിക്കട്ടെ.
14
ഞാന്‍ ജീവനോടെ ശേഷിച്ചാല്‍ സര്‍വേശ്വരനാമത്തില്‍ എന്നോടു കരുണ കാണിക്കണം.
15
ഞാന്‍ മരിച്ചാല്‍ എന്റെ കുടുംബത്തോടു നീ എന്നും കൂറു പുലര്‍ത്തണം. സര്വേശ്വരന് നിന്റെ ശത്രുക്കളെയെല്ലാം ഭൂമിയില്‍നിന്ന് ഉന്മൂലനം ചെയ്യുമ്പോഴും യോനാഥാന്റെ നാമം നിന്റെ കുടുംബത്തില്‍നിന്നു വിഛേദിക്കരുതേ!
16
സര്വേശ്വരന് ദാവീദിന്റെ ശത്രുക്കളോടു പകരം ചോദിക്കട്ടെ.”
17
യോനാഥാന് പ്രാണതുല്യം ദാവീദിനെ സ്നേഹിച്ചിരുന്നു; തന്നോടുള്ള സ്നേഹത്തിന്റെ പേരില്‍ ദാവീദിനെക്കൊണ്ടു വീണ്ടും സത്യം ചെയ്യിച്ചു.
18
യോനാഥാന് ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണ്; നിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതു കാണുമ്പോള്‍ നിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും;
19
മറ്റെന്നാള്‍ നിന്റെ അഭാവം കൂടുതല്‍ ശ്രദ്ധിക്കപ്പെടും. നീ മുമ്പ് ഒളിച്ചിരുന്ന സ്ഥലത്തെ കല്ക്കൂമ്പാരത്തിന്റെ പിന്നില്‍ മറഞ്ഞിരിക്കണം.
20
ഉന്നം നോക്കി എയ്യുന്നതുപോലെ ഞാന്‍ അതിന്റെ ഒരു വശത്തേക്ക് മൂന്നു അമ്പ് എയ്യും;
21
അമ്പെടുത്തു കൊണ്ടുവരാന്‍ ഒരു ബാലനെ അയയ്ക്കും. ഞാന്‍ അവനോട് ‘ഇതാ അമ്പുകള്‍ നിന്റെ ഇപ്പുറത്ത്; എടുത്തുകൊണ്ടു വരിക;’ എന്നു പറഞ്ഞാല്‍ നീ സുരക്ഷിതനാണ്; നിനക്ക് ഒരു അപകടവും ഉണ്ടാകുകയില്ലെന്നു സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്തുപറയുന്നു;
22
നേരേമറിച്ച് ‘അമ്പു നിന്റെ അപ്പുറത്താണ്’ എന്നു പറഞ്ഞ് ബാലനെ അയച്ചാല്‍ നീ പൊയ്ക്കൊള്ളണം; കാരണം സര്വേശ്വരന് നിന്നെ അകലത്തേക്ക് അയയ്ക്കുകയാണ്.
23
നമ്മുടെ ഈ വാക്കുകള്‍ക്ക് അവിടുന്ന് എന്നും സാക്ഷിയായിരിക്കട്ടെ.”
24
അങ്ങനെ ദാവീദ് വയലില്‍ ഒളിച്ചിരുന്നു; അമാവാസിദിവസം ശൗല്‍രാജാവു ഭക്ഷണത്തിനിരുന്നു.
25
രാജാവ് പതിവുപോലെ ഭിത്തിയോടു ചേര്‍ന്നുള്ള തന്റെ ഇരിപ്പിടത്തിലാണ് ഇരുന്നത്. യോനാഥാന് എതിര്‍വശത്തും അബ്നേര്‍ ശൗലിന്റെ അടുത്തും ഇരുന്നു. ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു;
26
അവന് എന്തെങ്കിലും സംഭവിച്ചുകാണും; ഒരുപക്ഷേ അവന് അശുദ്ധനായിരിക്കും; അതേ; അത് അങ്ങനെതന്നെ ആയിരിക്കും” ശൗല്‍ വിചാരിച്ചു.
27
അമാവാസിയുടെ പിറ്റേ ദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ശൗല്‍ യോനാഥാനോടു ചോദിച്ചു: “യിശ്ശായിയുടെ പുത്രന് ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാഞ്ഞതെന്ത്?”
28
യോനാഥാന് ശൗലിനോടു പറഞ്ഞു: “ദാവീദ് ബേത്ലഹേമില് പോകാന്‍ എന്നോടു നിര്‍ബന്ധപൂര്‍വം അനുവാദം ചോദിച്ചു;
29
‘ഞങ്ങളുടെ കുടുംബം പട്ടണത്തില്‍ ഒരു യാഗമര്‍പ്പിക്കുന്നതുകൊണ്ട് ഞാനും അവിടെ ചെല്ലണമെന്നു എന്റെ സഹോദരന് ആവശ്യപ്പെട്ടിരിക്കുന്നു; അതിനാല്‍ ദയ തോന്നി എന്റെ സഹോദരന്മാരെ പോയിക്കാണാന്‍ എനിക്ക് അനുവാദം നല്‍കണം’ എന്ന് അയാള്‍ പറഞ്ഞു; അതുകൊണ്ടാണ് രാജാവിന്റെ വിരുന്നിന് അവന് വരാഞ്ഞത്.”
30
അപ്പോള്‍ ശൗലിന്റെ കോപം യോനാഥാനെതിരേ ജ്വലിച്ചു; രാജാവ് അവനോടു പറഞ്ഞു: “വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ! നീ നിനക്കും നിന്റെ അമ്മയ്ക്കും അപമാനം വരുത്തിവയ്ക്കാന് യിശ്ശായിയുടെ പുത്രന്റെ പക്ഷം ചേര്‍ന്നിരിക്കുന്നു.
31
അവന് ജീവിച്ചിരിക്കുന്നിടത്തോളം നീ രാജാവാകുകയില്ല; നിന്റെ രാജത്വം ഉറയ്ക്കുകയുമില്ല; ആളയച്ച് അവനെ എന്റെ അടുക്കല്‍ കൊണ്ടുവരിക; അവന് തീര്‍ച്ചയായും മരിക്കണം.”
32
യോനാഥാന് ചോദിച്ചു: “അവനെ എന്തിനു കൊല്ലണം? അവന് എന്തു ചെയ്തു?”
33
ശൗല്‍ ഉടനെ യോനാഥാനെ കൊല്ലുവാന്‍ അവന്റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാന്‍ തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോള്‍ മനസ്സിലായി.
34
കുപിതനായിത്തീര്‍ന്ന യോനാഥാന് ഉടനെ ചാടി എഴുന്നേറ്റു; അമാവാസിയുടെ പിറ്റേ ദിവസമായ അന്നു ഭക്ഷണമൊന്നും കഴിച്ചില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതിനാല്‍ അവനു ദുഃഖമുണ്ടായി.
35
അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാന് ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി.
36
ബാലനോടു താന്‍ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലന് ഓടിയപ്പോള്‍ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു.
37
യോനാഥാന് എയ്ത അമ്പു വീണ സ്ഥലത്തു ബാലന് എത്തിയപ്പോള്‍ യോനാഥാന് അവനോടു: “അമ്പു നിന്റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു.
38
യോനാഥാന് വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‍ക്കരുത്.” ബാലന് അമ്പുകള്‍ പെറുക്കിയെടുത്ത് യോനാഥാന്റെ അടുക്കല്‍ കൊണ്ടുവന്നു.
39
യോനാഥാനും ദാവീദുമല്ലാതെ ബാലന് കാര്യമൊന്നും അറിഞ്ഞില്ല.
40
പിന്നീട് യോനാഥാന് തന്റെ ആയുധങ്ങള്‍ പട്ടണത്തിലേക്ക് കൊണ്ടുപോകാന്‍ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു.
41
ബാലന് പോയ ഉടനെ ദാവീദ് കല്ക്കൂനയുടെ പിമ്പില്‍നിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവര്‍ പരസ്പരം ചുംബിച്ചു കരഞ്ഞു.
42
പിന്നീട് യോനാഥാന് പറഞ്ഞു: “സമാധാനത്തോടെ പോകുക; സര്വേശ്വരന് എനിക്കും നിനക്കും നമ്മുടെ സന്തതികള്‍ക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സര്‍വേശ്വരന്റെ നാമത്തില്‍ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാന് പട്ടണത്തിലേക്കും പോയി.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31