bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 15
1 Samuel 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 16 →
1
ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “സര്വേശ്വരന് തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ എന്നെ അയച്ചിരിക്കുന്നു; അതുകൊണ്ട് അവിടുത്തെ വചനങ്ങള്‍ കേട്ടുകൊള്ളുക.
2
സര്‍വശക്തനായ സര്വേശ്വരന് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു വരുമ്പോള്‍ വഴിയില്‍വച്ച് അവരെ ആക്രമിച്ചതിന് അമാലേക്യരെ ഞാന്‍ ശിക്ഷിക്കും.
3
അതുകൊണ്ട് നീ ചെന്ന് അമാലേക്യരെ സംഹരിച്ച് അവര്‍ക്കുള്ളതെല്ലാം നിര്‍മ്മൂലമാക്കുക. സ്ത്രീപുരുഷന്മാരെയും കുട്ടികളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും നശിപ്പിക്കണം; ഒന്നുപോലും ശേഷിക്കരുത്.”
4
ശൗല്‍ ജനത്തെയെല്ലാം തെലായീമില്‍ വിളിച്ചുകൂട്ടി അവരുടെ സംഖ്യ തിട്ടപ്പെടുത്തി; രണ്ടു ലക്ഷം കാലാള്‍പ്പടയാളികളും പതിനായിരം യെഹൂദാഗോത്രക്കാരുമുണ്ടായിരുന്നു.
5
പിന്നീട് ശൗല്‍ അമാലേക്യരുടെ പട്ടണത്തില്‍ ചെന്ന് ഒരു താഴ്വരയില് സൈന്യങ്ങളുമായി പതിയിരുന്നു;
6
“അമാലേക്യരോടൊപ്പം നശിച്ചുപോകാതിരിക്കാന്‍ അവരുടെ ഇടയില്‍നിന്നു നിങ്ങള്‍ മാറിപ്പോകണം; ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കരുണ കാണിച്ചുവല്ലോ” എന്നു ശൗല്‍ കേന്യരെ അറിയിച്ചു; അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു മാറിപ്പാര്‍ത്തു.
7
പിന്നീട് ശൗല്‍ ഹവീലാമുതല്‍ ഈജിപ്തിനു കിഴക്ക് ശൂര്‍വരെ ചെന്ന് അമാലേക്യരെ സംഹരിച്ചു.
8
അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിക്കുകയും ജനത്തെ വാളിന് ഇരയാക്കുകയും ചെയ്തു.
9
ശൗലും കൂടെയുള്ള ജനവും ആഗാഗിനെ വധിച്ചില്ല. ആടുമാടുകള്‍, തടിച്ചുകൊഴുത്ത മൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും ഉത്തമമായ മറ്റു സകലതിനെയും നശിപ്പിക്കാതെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ അവര്‍ നശിപ്പിച്ചു.
10
സര്വേശ്വരന് ശമൂവേലിനോട് അരുളിച്ചെയ്തു:
11
“ശൗലിനെ രാജാവായി വാഴിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു; അവന് എന്നെ വിട്ടകലുകയും എന്റെ കല്പനകള് ലംഘിക്കുകയും ചെയ്തിരിക്കുന്നു.” അതു കേട്ടപ്പോള്‍ ശമൂവേല്‍ കുപിതനായി; അദ്ദേഹം രാത്രി മുഴുവന്‍ സര്‍വേശ്വരനോടു കരഞ്ഞു പ്രാര്‍ഥിച്ചു.
12
ശൗലിനെ കാണാന്‍ അതിരാവിലെ ശമൂവേല്‍ എഴുന്നേറ്റു; എന്നാല്‍ ശൗല്‍ കര്‍മ്മേലിലെത്തി തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയശേഷം ഗില്ഗാലിലേക്കു മടങ്ങിപ്പോയി എന്ന് അദ്ദേഹത്തിന് അറിവുകിട്ടി.
13
ശമൂവേല്‍ ശൗലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ ശൗല്‍ പറഞ്ഞു: “അങ്ങ് സര്‍വേശ്വരനാല്‍ അനുഗൃഹീതന്‍; ഞാന്‍ അവിടുത്തെ കല്പന നിറവേറ്റിക്കഴിഞ്ഞു.”
14
ശമൂവേല്‍ ചോദിച്ചു: “അങ്ങനെയെങ്കില്‍ ഞാന്‍ കേള്‍ക്കുന്ന ആടുകളുടെ കരച്ചിലും കാളകളുടെ മുക്രയിടലും എന്താണ്?”
15
ശൗല്‍ പ്രതിവചിച്ചു: “അവയെ എന്റെ ജനം അമാലേക്യരില്‍നിന്നു പിടിച്ചെടുത്തു കൊണ്ടുവന്നതാണ്. ഏറ്റവും നല്ല ആടുമാടുകളെ സര്‍വേശ്വരനു യാഗം അര്‍പ്പിക്കാന്‍ സൂക്ഷിച്ചിരിക്കുന്നു. ബാക്കിയുള്ളവയെ ഞങ്ങള്‍ നിശ്ശേഷം നശിപ്പിച്ചു.”
16
ശമൂവേല്‍ പറഞ്ഞു: “നിര്‍ത്തൂ, കഴിഞ്ഞ രാത്രിയില്‍ സര്വേശ്വരന് എന്നോട് അരുളിച്ചെയ്തതു ഞാന്‍ താങ്കളെ അറിയിക്കാം.” ശൗല്‍ പറഞ്ഞു:
17
“അറിയിച്ചാലും.” ശമൂവേല്‍ പറഞ്ഞു: “നിന്റെ കണ്ണിനു നീ ചെറിയവനെങ്കിലും നീ ഇസ്രായേല്‍ഗോത്രങ്ങളുടെ നേതാവല്ലേ? ഇസ്രായേലിന്റെ രാജാവായി സര്വേശ്വരന് നിന്നെ അഭിഷേകം ചെയ്തു.
18
പാപികളായ അമാലേക്യരെ നശിപ്പിക്കണം, അവര്‍ നിശ്ശേഷം നശിക്കുന്നതുവരെ പോരാടണം എന്ന നിയോഗവുമായി അവിടുന്നു നിന്നെ അയച്ചു.
19
എന്തുകൊണ്ട് നീ സര്‍വേശ്വരനെ അനുസരിച്ചില്ല? കൊള്ളമുതല്‍ പിടിച്ചെടുക്കുകയും അങ്ങനെ സര്‍വേശ്വരനു ഹിതകരമല്ലാത്തതു നീ പ്രവര്‍ത്തിക്കുകയും ചെയ്തല്ലോ.”
20
ശൗല്‍ പറഞ്ഞു: “ഞാന്‍ സര്‍വേശ്വരന്റെ കല്പന അനുസരിച്ചു; അവിടുന്ന് എന്നെ ഏല്പിച്ചിരുന്ന ദൗത്യം നിറവേറ്റി; അമാലേക്യരുടെ രാജാവായ ആഗാഗിനെ പിടിച്ചുകൊണ്ടുവരികയും അമാലേക്യരെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
21
എന്നാല്‍ നശിപ്പിക്കപ്പെടേണ്ട കൊള്ളമുതലില്‍ ഏറ്റവും നല്ല ആടുമാടുകളെ അങ്ങയുടെ ദൈവമായ സര്‍വേശ്വരനു യാഗം കഴിക്കാന്‍ ജനം ഗില്ഗാലില് കൊണ്ടുവന്നിരിക്കുന്നു.”
22
ശമൂവേല്‍ ചോദിച്ചു: “സര്‍വേശ്വരന്റെ കല്പന അനുസരിക്കുന്നതോ അവിടുത്തേക്ക് ഹോമയാഗങ്ങളും മറ്റു യാഗങ്ങളും അര്‍പ്പിക്കുന്നതോ ഏതാണ് അവിടുത്തേക്ക് പ്രസാദകരം? അനുസരിക്കുന്നതു യാഗാര്‍പ്പണത്തെക്കാള്‍ ഉത്തമം; ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാള് ശ്രേഷ്ഠം.
23
മാത്സര്യം മന്ത്രവാദംപോലെ നിഷിദ്ധമാണ്. പിടിവാശി വിഗ്രഹാരാധനപോലെ പാപമാണ്. നീ അവിടുത്തെ വചനം തിരസ്കരിച്ചതുകൊണ്ട് സര്വേശ്വരന് നിന്റെ രാജത്വം തിരസ്കരിച്ചിരിക്കുന്നു.”
24
ശൗല്‍ ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി; ജനത്തെ ഭയപ്പെട്ടതുകൊണ്ട് ഞാന്‍ അവരുടെ വാക്കു കേട്ടു; അങ്ങനെ സര്‍വേശ്വരന്റെ കല്പനയും അങ്ങയുടെ നിര്‍ദ്ദേശങ്ങളും ഞാന്‍ അവഗണിച്ചു;
25
എന്റെ പാപം ക്ഷമിക്കുകയും സര്‍വേശ്വരനെ ആരാധിക്കാന്‍ എന്റെ കൂടെ വരികയും ചെയ്യണമേ.”
26
ശമൂവേല്‍ മറുപടി നല്കി: “ഞാന്‍ നിന്റെ കൂടെ വരികയില്ല; നീ സര്‍വേശ്വരന്റെ കല്പന തിരസ്കരിച്ചതുകൊണ്ട് അവിടുന്ന് നിന്നെ ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്നും തിരസ്കരിച്ചിരിക്കുന്നു.”
27
ശമൂവേല്‍ മടങ്ങിപ്പോകാന്‍ തിരിഞ്ഞപ്പോള്‍ ശൗല്‍ അദ്ദേഹത്തിന്റെ കുപ്പായത്തുമ്പത്തു പിടിച്ചു; അതു കീറിപ്പോയി.
28
ശമൂവേല്‍ അദ്ദേഹത്തോടു പറഞ്ഞു: “സര്വേശ്വരന് ഇന്ന് ഇസ്രായേലിന്റെ രാജത്വം കീറിയെടുത്ത് നിന്നെക്കാള്‍ യോഗ്യനായ നിന്റെ അയല്‍ക്കാരനു നല്കിയിരിക്കുന്നു.
29
ഇസ്രായേലിന്റെ മഹത്ത്വമായ ദൈവം വ്യാജം പറയുകയോ തീരുമാനം മാറ്റുകയോ ഇല്ല; തന്റെ തീരുമാനം മാറ്റാന്‍ അവിടുന്നു മനുഷ്യനല്ലല്ലോ.”
30
ശൗല്‍ പറഞ്ഞു: “ഞാന്‍ പാപം ചെയ്തുപോയി; എങ്കിലും ഇപ്പോള്‍ എന്റെ കൂടെയുള്ള ഇസ്രായേല്യരുടെയും ജനനേതാക്കളുടെയും മുമ്പാകെ എന്നെ മാനിക്കുക; അങ്ങയുടെ ദൈവത്തെ ആരാധിക്കാന്‍ എന്റെ കൂടെ വരിക.”
31
ശമൂവേല്‍ ശൗലിന്റെ കൂടെ പോയി; ശൗല്‍ സര്‍വേശ്വരനെ ആരാധിച്ചു.
32
അമാലേക്യരുടെ രാജാവായ ആഗാഗിനെ തന്റെ അടുക്കല്‍ കൊണ്ടുചെല്ലാന്‍ ശമൂവേല്‍ കല്പിച്ചു. ആഗാഗ് സന്തോഷത്തോടെ അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു; തിക്തമായ മരണഭയം ഒഴിഞ്ഞുപോയി എന്ന് അയാള്‍ വിചാരിച്ചു.
33
ശമൂവേല്‍ പറഞ്ഞു: “നിന്റെ വാള് അനേകം അമ്മമാരെ സന്താനരഹിതരാക്കി; അതുപോലെ നിന്റെ അമ്മയും സന്താനരഹിതയാകും.” ഗില്ഗാലില് സര്‍വേശ്വരന്റെ സന്നിധിയില്‍വച്ചു ശമൂവേല്‍ ആഗാഗിനെ തുണ്ടം തുണ്ടമായി വെട്ടിനുറുക്കി.
34
പിന്നീട് ശമൂവേല്‍ രാമായിലേക്കും ശൗല്‍ ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കും പോയി.
35
ശമൂവേല്‍ പിന്നീട് തന്റെ ജീവിതകാലത്തൊരിക്കലും ശൗലിനെ സന്ദര്‍ശിച്ചില്ല; എങ്കിലും അദ്ദേഹത്തെ ഓര്‍ത്തു ശമൂവേല്‍ ദുഃഖിച്ചു. ശൗലിനെ ഇസ്രായേലിന്റെ രാജാവാക്കിയതില്‍ സര്വേശ്വരന് ഖേദിച്ചു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31