bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 9
1 Samuel 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 10 →
1
ബെന്യാമീന്‍ഗോത്രത്തില്‍ കീശ് എന്നൊരു ധനികനുണ്ടായിരുന്നു. അയാളുടെ പിതാവ് അബീയേലും അബീയേലിന്റെ പിതാവ് സെരോറും സെരോറിന്റെ പിതാവ് ബെഖോറത്തും ബെഖോറത്തിന്റെ പിതാവ് അഫീയാഹും ആയിരുന്നു.
2
കീശിനു ശൗല്‍ എന്നൊരു പുത്രന് ഉണ്ടായിരുന്നു. അവന് സുന്ദരനായ യുവാവായിരുന്നു; അവനെക്കാള്‍ കോമളനായ മറ്റൊരു യുവാവ് ഇസ്രായേലില്‍ ഉണ്ടായിരുന്നില്ല. അവന്റെ തോളൊപ്പത്തില്‍ കവിഞ്ഞ ഉയരമുള്ള ആരും അവിടെ ഉണ്ടായിരുന്നില്ല.
3
ഒരിക്കല്‍ ശൗലിന്റെ പിതാവായ കീശിന്റെ കഴുതകള്‍ കാണാതെപോയി; ഭൃത്യനെയും കൂട്ടി കഴുതകളെ അന്വേഷിക്കാന്‍ അയാള്‍ ശൗലിനോടു പറഞ്ഞു.
4
അവന് എഫ്രയീംമലനാട്ടിലും ശാലീശാദേശത്തും ശാലീംദേശത്തും അവയെ അന്വേഷിച്ചു; പക്ഷേ കണ്ടില്ല. പിന്നീട് ബെന്യാമീന്റെ ദേശത്ത് അന്വേഷിച്ചു; അവിടെയും കണ്ടില്ല.
5
സൂഫ്ദേശത്തെത്തിയപ്പോള്‍ ശൗല്‍ കൂടെയുള്ള ഭൃത്യനോടു പറഞ്ഞു: “നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കില്‍ പിതാവു കഴുതകളുടെ കാര്യം മറന്നു നമ്മെപ്പറ്റി ആകുലചിത്തനാകും.”
6
അപ്പോള്‍ ഭൃത്യന് പറഞ്ഞു: “ഈ പട്ടണത്തില്‍ വളരെ ബഹുമാന്യനായ ഒരു ദൈവപുരുഷനുണ്ട്. അയാള്‍ പറയുന്നതെല്ലാം സംഭവിക്കുന്നു; നമുക്ക് അവിടേക്കു പോകാം; ഒരുവേള നമുക്കു പോകാനുള്ള വഴി അദ്ദേഹം പറഞ്ഞുതരും.”
7
ശൗല്‍ അവനോടു പറഞ്ഞു: “നാം അവിടെ ചെല്ലുമ്പോള്‍ എന്താണ് അദ്ദേഹത്തിനു കൊടുക്കുക; നമ്മുടെ കൈയിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും തീര്‍ന്നുപോയി. ദൈവപുരുഷനു സമ്മാനിക്കാന്‍ നമ്മുടെ പക്കല്‍ ഒന്നുമില്ലല്ലോ.”
8
ഭൃത്യന് പറഞ്ഞു: “എന്റെ കൈവശം കാല് ശേക്കെല്‍ വെള്ളി ഉണ്ട്; അതു കൊടുക്കാം; അദ്ദേഹം നമുക്കു വഴി പറഞ്ഞുതരും.”
9
(“പണ്ട് ഇസ്രായേലില്‍ സര്‍വേശ്വരഹിതം അറിയാന്‍ പോകുമ്പോള്‍ ‘നമുക്കു ദര്‍ശകന്റെ അടുക്കല്‍ പോകാം’ എന്നു പറഞ്ഞിരുന്നു; പ്രവാചകനെ അന്നു ദര്ശകന് എന്നാണു വിളിച്ചിരുന്നത്.”)
10
ശൗല്‍ ഭൃത്യനോട് “അതു നല്ലതു തന്നെ, വരൂ! നമുക്കു പോകാം” എന്നു പറഞ്ഞു; അവര്‍ ദൈവപുരുഷന്മാര് താമസിച്ചിരുന്ന പട്ടണത്തിലേക്കു പോയി.
11
പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളം കോരാന്‍ പോകുന്ന യുവതികളെ കണ്ട് അവരോടു “ദര്ശകന് അവിടെയുണ്ടോ” എന്ന് അവര്‍ ചോദിച്ചു.
12
“ഉണ്ട്” എന്ന് അവര്‍ പറഞ്ഞു; “അതാ, നിങ്ങളുടെ മുമ്പേ അദ്ദേഹം പോകുന്നു; വേഗം ചെല്ലുവിന്‍; അദ്ദേഹം പട്ടണത്തില്‍ എത്തിയതേയുള്ളൂ. പൂജാഗിരിയില്‍ ജനത്തിന്റെ വക ഒരു യാഗമുണ്ട്.
13
പട്ടണത്തില്‍ പ്രവേശിച്ചാലുടന്‍ അദ്ദേഹം ഭക്ഷണത്തിനു പൂജാഗിരിയിലേക്കു പോകും. അതിനുമുമ്പ് നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാം; അദ്ദേഹം യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അദ്ദേഹം എത്തുന്നതുവരെ ജനം ഭക്ഷിക്കുകയില്ല; അതിനുശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കുകയുള്ളൂ; അതുകൊണ്ട് വേഗം ചെല്ലുക; ഇപ്പോള്‍ത്തന്നെ അദ്ദേഹത്തെ കാണാം.”
14
അവര്‍ പട്ടണത്തിലേക്കു കയറിച്ചെന്നു; പൂജാഗിരിയിലേക്കു പോകുന്ന ശമൂവേലിനെ അവര്‍ അവിടെ കണ്ടു.
15
ശൗല്‍ വരുന്നതിന്റെ തലേദിവസം സര്വേശ്വരന് ശമൂവേലിന് ഇപ്രകാരം വെളിപ്പെടുത്തി:
16
“നാളെ ഈ സമയത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ നിന്റെ അടുക്കല്‍ ഞാന്‍ അയയ്ക്കും. എന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി അവനെ അഭിഷേകം ചെയ്യുക; അവന് എന്റെ ജനത്തെ ഫെലിസ്ത്യരില്നിന്നു രക്ഷിക്കും; എന്റെ ജനത്തിന്റെ കഷ്ടത ഞാന്‍ കണ്ടു; അവരുടെ നിലവിളി എന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.”
17
ശമൂവേല്‍ ശൗലിനെ കണ്ടപ്പോള്‍ സര്വേശ്വരന് ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ നിന്നോടു പറഞ്ഞ ആള് ഇവനാകുന്നു; എന്റെ ജനത്തെ ഭരിക്കേണ്ടവന്‍ ഇവന്‍തന്നെ.”
18
അപ്പോള്‍ ശൗല്‍ പട്ടണവാതില്ക്കല് ശമൂവേലിന്റെ അടുക്കല്‍ ചെന്നു “ദര്‍ശകന്റെ വീട് എവിടെയാണെന്നു പറഞ്ഞു തന്നാലും” എന്നു പറഞ്ഞു;
19
ശമൂവേല്‍ പറഞ്ഞു: “ഞാന്‍ തന്നെയാണു ദര്ശകന്; എനിക്കു മുമ്പേ പൂജാഗിരിയിലേക്കു പോകുക; നിങ്ങള്‍ ഇന്ന് എന്റെകൂടെ ഭക്ഷണം കഴിക്കണം; നിങ്ങളുടെ പ്രശ്നങ്ങള്‍ക്കു മറുപടി പറയാം. നാളെ രാവിലെ നിങ്ങളെ യാത്ര അയയ്ക്കാം.
20
മൂന്നു ദിവസം മുമ്പു കാണാതായ കഴുതകളെക്കുറിച്ചു വിഷമിക്കേണ്ട; അവയെ കണ്ടുകിട്ടിയിരിക്കുന്നു; ഇസ്രായേലിന്റെ പ്രതീക്ഷ ആരെക്കുറിച്ചാണ്, നിന്നെയും നിന്റെ പിതൃഭവനത്തെയും കുറിച്ചല്ലയോ?”
21
അപ്പോള്‍ ശൗല്‍ മറുപടി പറഞ്ഞു: “ഞാന്‍ ഇസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതായ ബെന്യാമീന്ഗോത്രത്തില്പ്പെട്ടവനാകുന്നു; അതില്‍ത്തന്നെ ഏറ്റവും എളിയ കുടുംബമാണ് എന്റേത്; പിന്നെ എന്തുകൊണ്ടാണ് അങ്ങ് എന്നോട് ഇങ്ങനെ സംസാരിക്കുന്നത്?”
22
പിന്നീട് ശമൂവേല്‍ ശൗലിനെയും അവന്റെ ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി മുപ്പതോളം വരുന്ന അതിഥികളുടെ ഇടയില്‍ പ്രധാന സ്ഥാനത്ത് ഇരുത്തി.
23
ശമൂവേല്‍ പാചകക്കാരനോട്: “പ്രത്യേകം മാറ്റി വയ്ക്കാന്‍ പറഞ്ഞിരുന്ന ഭാഗം കൊണ്ടുവരിക” എന്നു പറഞ്ഞു.
24
പാചകക്കാരന് കാല്‍ക്കുറകു കൊണ്ടുവന്നു ശൗലിന്റെ മുമ്പില്‍ വച്ചു; അപ്പോള്‍ ശമൂവേല്‍ പറഞ്ഞു: “ഇതു നിനക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതാണ്; ഭക്ഷിച്ചുകൊള്ളുക. ക്ഷണിച്ചിട്ടുള്ള അതിഥികളുടെ കൂടെ നിനക്കു ഭക്ഷിക്കുന്നതിനു മാറ്റി വച്ചിരുന്നതാണ്.” അന്നു ശൗല്‍ ശമൂവേലിന്റെ കൂടെ ഭക്ഷണം കഴിച്ചു.
25
അവര്‍ പൂജാഗിരിയില്നിന്നു നഗരത്തിലേക്കു മടങ്ങിവന്നു; മട്ടുപ്പാവില്‍ ശൗലിനു കിടക്ക വിരിച്ചിരുന്നു; അയാള്‍ ഉറങ്ങാന്‍ കിടന്നു.
26
പ്രഭാതമായപ്പോള്‍ ശമൂവേല്‍ വീടിന്റെ മട്ടുപ്പാവില്‍ ചെന്നു ശൗലിനെ വിളിച്ചു പറഞ്ഞു: “എഴുന്നേല്ക്കുക, ഞാന്‍ നിന്നെ യാത്രയാക്കും.” ശൗല്‍ എഴുന്നേറ്റു; അവര്‍ വെളിയിലേക്ക് ഇറങ്ങി.
27
നഗരാതിര്‍ത്തിയിലെത്തിയപ്പോള്‍ ശമൂവേല്‍ ശൗലിനോടു പറഞ്ഞു: “നമുക്കുമുമ്പേ പോകാന്‍ ഭൃത്യനോടു പറയുക.” അവന് പോയപ്പോള്‍ “സര്‍വേശ്വരന്റെ അരുളപ്പാട് അറിയിക്കാന്‍ നീ അല്പസമയം നില്ക്കുക” എന്നു ശമൂവേല്‍ ആവശ്യപ്പെട്ടു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31