bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 11
1 Samuel 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 12 →
1
പിന്നീട് അമ്മോന്‍രാജാവായ നാഹാശ് ചെന്നു യാബേശ്-ഗിലെയാദിനെതിരെ പാളയമടിച്ചു. യാബേശ്നിവാസികള്‍ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക; ഞങ്ങള്‍ അങ്ങേക്ക് വിധേയരായിരുന്നുകൊള്ളാം.
2
അപ്പോള്‍ അമ്മോന്യനായ നാഹാശ് അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളില്‍ ഓരോരുത്തന്റെയും വലതുകണ്ണ് ചൂഴ്ന്നെടുക്കും; അങ്ങനെ ഞാന്‍ ഇസ്രായേലിനു മുഴുവന്‍ അപമാനം വരുത്തും. ഈ വ്യവസ്ഥയില്‍ നിങ്ങളുമായി ഉടമ്പടി ചെയ്യാം.”
3
യാബേശിലെ നേതാക്കന്മാര് മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ എല്ലാ ഭാഗത്തും ദൂതന്മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്കു ഏഴു ദിവസത്തെ സമയം അനുവദിക്കണം; ആരും ഞങ്ങളെ രക്ഷിക്കാനില്ലെങ്കില് ഞങ്ങള്‍ അങ്ങേക്കു കീഴ്പെട്ടുകൊള്ളാം.”
4
ദൂതന്മാര്, ശൗല്‍ പാര്‍ത്തിരുന്ന ഗിബെയായിലെത്തി വിവരം അറിയിച്ചപ്പോള്‍ ജനം ഉറക്കെ കരഞ്ഞു.
5
അപ്പോള്‍ ശൗല്‍ വയലില്‍നിന്നു കാളകളെയും കൊണ്ടുവരികയായിരുന്നു; ജനം വിലപിക്കത്തക്കവിധം എന്തു സംഭവിച്ചു എന്ന് അവന് ചോദിച്ചു; യാബേശില്‍നിന്നു വന്ന ദൂതന്മാര് അറിയിച്ച വിവരം അവര്‍ അയാളോടു പറഞ്ഞു.
6
ഈ വാര്‍ത്ത കേട്ടപ്പോള്‍ ദൈവത്തിന്റെ ആത്മാവ് ശക്തമായി ശൗലില്‍ വന്നു. അയാള്‍ കോപം കൊണ്ടു ജ്വലിച്ചു;
7
ശൗല്‍ രണ്ടു കാളകളെ വെട്ടിനുറുക്കി, ദൂതന്മാര്വശം ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; ശൗലിന്റെയും ശമൂവേലിന്റെയും പിന്നാലെ വരാത്തവന് ആരുതന്നെ ആയിരുന്നാലും അവന്റെ കാളകളോടും ഇങ്ങനെതന്നെ ചെയ്യുമെന്നു പറഞ്ഞയച്ചു. ജനം സര്‍വേശ്വരനെ ഭയപ്പെട്ടു; അവര്‍ ഏകമനസ്കരായി പുറപ്പെട്ടു.
8
ശൗല്‍ അവരെയെല്ലാം ബേസെക്കില്‍ ഒരുമിച്ചുകൂട്ടി; അവരുടെ എണ്ണമെടുത്തു. മൂന്നു ലക്ഷം പേര് ഇസ്രായേലില്‍നിന്നും മുപ്പതിനായിരം പേര് യെഹൂദ്യയില്‍നിന്നും ഉണ്ടായിരുന്നു.
9
അവര്‍ യാബേശ്-ഗിലെയാദില്‍നിന്നും വന്ന ദൂതന്മാരോടു പറഞ്ഞു: “നാളെ ഉച്ചയ്ക്കു മുമ്പ് നിങ്ങളെല്ലാം വിമോചിതരാകും” എന്നു നിങ്ങളുടെ ജനത്തോടു പറയുക. യാബേശ്നിവാസികള്‍ അതു കേട്ടപ്പോള്‍ സന്തോഷിച്ചു.
10
അവര്‍ നാഹാശിനോടു: “നാളെ ഞങ്ങള്‍ നിങ്ങള്‍ക്കു കീഴ്പെട്ടുകൊള്ളാം; താങ്കള്‍ യഥേഷ്ടം ഞങ്ങളോടു പ്രവര്‍ത്തിച്ചുകൊള്ളുക.”
11
അടുത്ത പ്രഭാതത്തില്‍ ശൗല്‍ തന്റെ കൂടെയുള്ള ജനത്തെ മൂന്നായി വിഭജിച്ചു; പ്രഭാതത്തില്‍തന്നെ അവര്‍ ശത്രുപാളയത്തിലേക്ക് ഇരച്ചുകയറി അമ്മോന്യരെ ആക്രമിച്ചു. മധ്യാഹ്നംവരെ അവരെ സംഹരിച്ചു. ശേഷിച്ചവര്‍ ചിതറി ഒറ്റപ്പെട്ടുപോയി.
12
അപ്പോള്‍ ജനം ശമൂവേലിനോടു പറഞ്ഞു: “ശൗല്‍ ഞങ്ങളുടെ രാജാവാകുമോ എന്നു ചോദിച്ചവര്‍ എവിടെ? അവരെ വിട്ടുതരിക; ഞങ്ങള്‍ അവരെ കൊന്നുകളയും.”
13
എന്നാല്‍ ശൗല്‍ അവരോടു പറഞ്ഞു: “ഇന്ന് ആരെയും കൊല്ലരുത്; ഇന്നു സര്വേശ്വരന് ഇസ്രായേലിനെ രക്ഷിച്ച ദിവസമാണ്.”
14
ശമൂവേല്‍ അവരോടു പറഞ്ഞു: “നമുക്കു ഗില്ഗാലിലേക്കു പോയി ശൗലിനെ ഒരിക്കല്‍കൂടി രാജാവായി പ്രഖ്യാപിക്കാം.”
15
അങ്ങനെ അവരെല്ലാവരും ഗില്ഗാലിലേക്കു പോയി. അവിടെ സര്‍വേശ്വരസന്നിധിയില്‍വച്ചു ശൗലിനെ രാജാവാക്കി. അവര്‍ സര്‍വേശ്വരനു സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചു. ശൗലും സമസ്ത ഇസ്രായേല്‍ജനങ്ങളും അത്യധികം ആഹ്ലാദിച്ചു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31