bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 26
1 Samuel 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 27 →
1
പിന്നീട് സീഫ്യര്‍ ഗിബെയായില്‍ ശൗലിന്റെ അടുക്കല്‍ വന്ന് യെശീമോന്റെ കിഴക്കുള്ള ഹഖീലാക്കുന്നില്‍ ദാവീദ് ഒളിച്ചു പാര്‍ക്കുന്നു എന്നു പറഞ്ഞു.
2
ഉടനെ ഇസ്രായേല്യരില്‍നിന്നു തിരഞ്ഞെടുത്ത മൂവായിരം പേരോടൊത്ത് ദാവീദിനെ തിരയാന്‍ ശൗല്‍ സീഫിലെ മരുഭൂമിയിലേക്കു പുറപ്പെട്ടു.
3
അവര്‍ യെശീമോന്റെ കിഴക്കുള്ള വഴിക്കു സമീപം ഹഖീലാക്കുന്നില്‍ പാളയമടിച്ചു. ദാവീദ് മരുഭൂമിയില്‍ത്തന്നെ ആയിരുന്നു. ശൗല്‍ തന്നെത്തേടി മരുഭൂമിയില്‍ എത്തിയ വിവരം അയാള്‍ അറിഞ്ഞു.
4
ശൗല്‍ അവിടെ എത്തിയിട്ടുണ്ടെന്നു ചാരന്മാരെ അയച്ചു ദാവീദ് ഉറപ്പു വരുത്തി.
5
പിന്നീട് ശൗല്‍ പാളയമടിച്ചിരുന്ന സ്ഥലത്തു ചെന്നു; ശൗലും അദ്ദേഹത്തിന്റെ സൈന്യാധിപന് നേരിന്റെ പുത്രനായ അബ്നേരും കിടന്നിരുന്ന സ്ഥലം കണ്ടു. ശൗല്‍ പാളയത്തിനുള്ളില്‍ കിടക്കുകയായിരുന്നു; സൈന്യം ചുറ്റും പാളയമടിച്ചിരുന്നു.
6
ഹിത്യനായ അഹീമേലെക്കിനോടും സെരൂയായുടെ പുത്രനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും ദാവീദ് ചോദിച്ചു: “പാളയത്തിനുള്ളില്‍ ശൗലിന്റെ അടുത്തേക്ക് നിങ്ങളില്‍ ആര് എന്റെകൂടെ വരും?” “അങ്ങയോടൊപ്പം ഞാന്‍ പോരാം” അബീശായി പറഞ്ഞു.
7
അന്നു രാത്രിയില്‍ ദാവീദും അബീശായിയും കൂടി പാളയത്തില്‍ എത്തി. തന്റെ കുന്തം തലയ്ക്കല്‍ കുത്തിനിറുത്തിയിട്ട് അതിനടുത്തുതന്നെ ശൗല്‍ കിടക്കുകയായിരുന്നു. അബ്നേരും പടയാളികളും ചുറ്റും കിടന്നിരുന്നു.
8
അബീശായി ദാവീദിനോടു പറഞ്ഞു: “സര്വേശ്വരന് അങ്ങയുടെ ശത്രുവിനെ ഇന്ന് അങ്ങയുടെ കൈയില്‍ ഏല്പിച്ചിരിക്കുകയാണ്. ഞാന്‍ കുന്തംകൊണ്ട് ഒറ്റക്കുത്തിന് അയാളെ നിലത്തോടു ചേര്‍ത്തു തറയ്ക്കട്ടെ. രണ്ടാമത് ഒന്നുകൂടി വേണ്ടിവരില്ല.”
9
എന്നാല്‍ ദാവീദ് അബീശായിയോടു പറഞ്ഞു: “നീ അദ്ദേഹത്തെ കൊല്ലരുത്. സര്‍വേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്തിയിട്ട് ആര്‍ക്കു കുറ്റമറ്റവനായിരിക്കാന്‍ കഴിയും?
10
നിത്യനായ സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു: അവിടുന്നുതന്നെ അദ്ദേഹത്തെ ശിക്ഷിച്ചുകൊള്ളും; അല്ലെങ്കില്‍ മരണസമയം ആകുമ്പോഴോ യുദ്ധത്തില്‍ വച്ചോ അദ്ദേഹം മരിക്കും.
11
സര്‍വേശ്വരന്റെ അഭിഷിക്തനെതിരെ കൈ ഉയര്‍ത്താന്‍ ഇടയാകാതെ അവിടുന്ന് എന്നെ തടയട്ടെ. അദ്ദേഹത്തിന്റെ തലയ്ക്കലുള്ള കുന്തവും ജലപാത്രവും നമുക്ക് എടുത്തുകൊണ്ടുപോകാം.”
12
ദാവീദ് ശൗലിന്റെ തലയ്ക്കല്നിന്നു കുന്തവും ജലപാത്രവും എടുത്തു. പിന്നീട് അവര്‍ സ്ഥലംവിട്ടു. ആരും അതു കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവരെല്ലാം നിദ്രയില്‍ ആണ്ടിരുന്നു; സര്വേശ്വരന് അവര്‍ക്കു ഗാഢനിദ്ര നല്‍കിയിരുന്നു.
13
ദാവീദ് അപ്പുറത്തു കടന്ന് അങ്ങ് അകലെയുള്ള മലമുകളില്‍ ചെന്നു നിന്നു.
14
ശൗലിന്റെ സൈന്യത്തെയും നേരിന്റെ മകനായ അബ്നേരിനെയും ദാവീദ് ഉറക്കെ വിളിച്ചു ചോദിച്ചു: “അബ്നേരേ, നീ കേള്‍ക്കുന്നില്ലേ?” അബ്നേര്‍ തിരിച്ചുചോദിച്ചു: “രാജാവിനെ വിളിച്ചു ശല്യപ്പെടുത്തുന്നതു ആരാണ്?”
15
ദാവീദ് പ്രതിവചിച്ചു: “നീ ഒരു പുരുഷന് അല്ലേ? ഇസ്രായേലില്‍ നിന്നെപ്പോലെ മറ്റൊരാളുണ്ടോ? നീ നിന്റെ യജമാനനായ രാജാവിനെ കാത്തുസൂക്ഷിക്കാതിരുന്നത് എന്ത്? അദ്ദേഹത്തെ അപായപ്പെടുത്താന്‍ ജനത്തില്‍ ഒരാള്‍ അവിടെ വന്നിരുന്നല്ലോ.
16
നീ ഈ ചെയ്തത് ശരിയായില്ല; നിത്യനായ സര്‍വേശ്വരന്റെ നാമത്തില്‍ ഞാന്‍ പറയുന്നു: നീ വധിക്കപ്പെടേണ്ടവനാണ്; സര്‍വേശ്വരന്റെ അഭിഷിക്തനും നിന്റെ യജമാനനുമായവനെ നീ കാത്തുസൂക്ഷിച്ചില്ല; രാജാവിന്റെ കുന്തവും തലയ്ക്കല്‍ ഇരുന്ന ജലപാത്രവും എവിടെ?”
17
ദാവീദിന്റെ ശബ്ദം ശൗല്‍ തിരിച്ചറിഞ്ഞു ചോദിച്ചു: “മകനേ! ദാവീദേ! ഇതു നിന്റെ ശബ്ദം തന്നെയോ?” ദാവീദ് പ്രതിവചിച്ചു: “അതേ, യജമാനനായ രാജാവേ, ഇത് എന്റെ സ്വരംതന്നെ,
18
അങ്ങ് എന്തിന് ഈ ദാസനെ പിന്തുടരുന്നു? ഞാന്‍ എന്തു ചെയ്തു?
19
എന്റെ പേരിലുള്ള കുറ്റമെന്ത്? എന്റെ യജമാനനായ രാജാവേ! ഞാന്‍ പറയുന്നത് അങ്ങു ശ്രദ്ധിച്ചാലും; സര്‍വേശ്വരനാണ് അങ്ങയെ എനിക്കെതിരായി വിട്ടിരിക്കുന്നതെങ്കില്‍ അവിടുന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ. അതല്ല മനുഷ്യരെങ്കില്‍ അവര്‍ സര്‍വേശ്വരസന്നിധിയില്‍ ശപിക്കപ്പെട്ടവരാകട്ടെ. എനിക്കു സര്‍വേശ്വരന്റെ അവകാശത്തില്‍ ഓഹരി ലഭിക്കാതിരിക്കത്തക്കവിധം അന്യദേവന്മാരെ പോയി സേവിക്കൂ എന്നു പറഞ്ഞ് അവര്‍ എന്നെ ഓടിച്ചിരിക്കുകയാണല്ലോ.
20
സര്‍വേശ്വരസന്നിധിയില്‍നിന്ന് അകലെയുള്ള സ്ഥലത്തുവച്ചു ഞാന്‍ വധിക്കപ്പെടാതെയിരിക്കട്ടെ. ഇസ്രായേല്‍രാജാവ് ഒരു ഈച്ചയെ കൊല്ലാന്‍ മലകളില്‍ കാട്ടുകോഴിയെ വേട്ടയാടുന്നതുപോലെ പുറപ്പെട്ടിരിക്കുകയാണല്ലോ.”
21
ശൗല്‍ പറഞ്ഞു: “എന്റെ മകനേ, ദാവീദേ, ഞാന്‍ തെറ്റു ചെയ്തുപോയി. മടങ്ങിവരിക; ഇന്ന് എന്റെ ജീവന് നിന്റെ ദൃഷ്ടിയില് വിലപ്പെട്ടതായിരുന്നല്ലോ. അതുകൊണ്ട് ഞാന്‍ ഇനി നിനക്ക് ഒരു ഉപദ്രവവും വരുത്തുകയില്ല; ഞാന്‍ ഭോഷത്തം കാട്ടി; വളരെയേറെ തെറ്റു ചെയ്തുപോയി.”
22
ദാവീദു മറുപടി പറഞ്ഞു: “രാജാവേ, കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഒരു ഭൃത്യന് വന്ന് ഇതെടുത്തുകൊണ്ടു പോകട്ടെ.
23
സര്വേശ്വരന് എല്ലാവര്ക്കും അവരവരുടെ വിശ്വസ്തതയ്ക്കും നീതിനിഷ്ഠയ്ക്കും തക്കവിധം പ്രതിഫലം നല്കുന്നു. അവിടുന്ന് അങ്ങയെ ഇന്ന് എന്റെ കൈയില്‍ ഏല്പിച്ചതായിരുന്നു; എന്നാല്‍ സര്‍വേശ്വരന്റെ അഭിഷിക്തനായ അങ്ങേക്കെതിരെ കരം ഉയര്‍ത്താന്‍ എനിക്കു മനസ്സുവന്നില്ല.
24
അങ്ങയുടെ ജീവന് വിലപ്പെട്ടതായി ഇന്നു ഞാന്‍ കണ്ടതുപോലെ എന്റെ ജീവനും സര്‍വേശ്വരസന്നിധിയില്‍ വിലപ്പെട്ടതായിരിക്കട്ടെ. എന്റെ സകല കഷ്ടതകളില്‍നിന്നും അവിടുന്നു എന്നെ വിടുവിക്കട്ടെ.”
25
ശൗല്‍ ദാവീദിനോടു പറഞ്ഞു: “എന്റെ മകനേ, ദാവീദേ, നീ അനുഗൃഹീതന്‍. നിന്റെ പ്രവൃത്തികളിലെല്ലാം നീ വിജയം നേടും.” ദാവീദ് തന്റെ വഴിക്കും ശൗല്‍ കൊട്ടാരത്തിലേക്കും മടങ്ങി.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31