bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 6
1 Samuel 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 7 →
1
സര്‍വേശ്വരന്റെ പെട്ടകം ഏഴു മാസം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു.
2
അതിനുശേഷം അവര്‍ പുരോഹിതന്മാരെയും മന്ത്രവാദികളെയും വിളിച്ചുകൂട്ടി അവരോടു ചോദിച്ചു: “സര്‍വേശ്വരന്റെ പെട്ടകത്തിന്റെ കാര്യത്തില്‍ നാം എന്താണു ചെയ്യേണ്ടത്? തിരിച്ചയയ്ക്കുമ്പോള് അതോടൊപ്പം എന്തൊക്കെയാണു കൊടുത്തയയ്ക്കേണ്ടത്?”
3
അവര്‍ പറഞ്ഞു: “ഇസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം മടക്കി അയയ്ക്കുകയാണെങ്കില് അതു വെറുതേ അയയ്ക്കരുത്; നിശ്ചയമായും ഒരു പ്രായശ്ചിത്തവഴിപാടും കൂടി കൊടുത്തയയ്ക്കണം; അപ്പോള്‍ നിങ്ങള്‍ക്കു സൗഖ്യം ലഭിക്കും; അവിടുന്നു നിങ്ങളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണം നിങ്ങള്‍ ഗ്രഹിക്കുകയും ചെയ്യും.”
4
“പ്രായശ്ചിത്തയാഗത്തിന് എന്തെല്ലാമാണു കൊടുത്തയയ്ക്കേണ്ടത്” എന്നു ജനം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: “ഫെലിസ്ത്യപ്രഭുക്കന്മാരുടെ സംഖ്യയനുസരിച്ചു സ്വര്‍ണനിര്‍മ്മിതമായ അഞ്ചു കുരുക്കളും അഞ്ച് എലികളുടെ രൂപങ്ങളും കൊടുത്തയയ്ക്കുക; കാരണം നിങ്ങള്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്ക്കും ഒരേ ബാധതന്നെയാണല്ലോ ഉണ്ടായത്.
5
അങ്ങനെ നിങ്ങളുടെ കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിക്കുന്ന എലികളുടെയും രൂപങ്ങളുണ്ടാക്കി ഇസ്രായേലിന്റെ ദൈവത്തിന്റെ മഹിമയെ പ്രകീര്‍ത്തിക്കുവിന്‍; അവിടുന്നു നിങ്ങളുടെയും ദേവന്മാരുടെയും ദേശത്തിന്റെയും നേര്‍ക്കുള്ള ശിക്ഷ മതിയാക്കിയേക്കാം;
6
ഈജിപ്തുകാരെയും അവിടത്തെ രാജാവായ ഫറവോയെയുംപോലെ നിങ്ങളും എന്തിനു കഠിനഹൃദയരാകുന്നു? അവിടുന്ന് അവരെ പരിഹാസപാത്രമാക്കിയ ശേഷമാണല്ലോ അവര്‍ ഇസ്രായേല്‍ജനത്തെ വിട്ടയയ്ക്കുകയും അവര്‍ അവിടെനിന്നു പോരുകയും ചെയ്തത്.
7
നിങ്ങള്‍ ഒരു പുതിയ വണ്ടിയുണ്ടാക്കി നുകം വച്ചിട്ടില്ലാത്ത രണ്ടു കറവപ്പശുക്കളെ വണ്ടിക്കു കെട്ടുവിന്‍; അവയുടെ കിടാക്കളെ വീട്ടിലേക്കു മടക്കിക്കൊണ്ടുപോകുക.
8
സര്‍വേശ്വരന്റെ പെട്ടകം എടുത്തു വണ്ടിയില്‍ വയ്ക്കണം; പ്രായശ്ചിത്തവഴിപാടായി നിങ്ങള്‍ കൊടുത്തയയ്ക്കുന്ന സ്വര്‍ണരൂപങ്ങള്‍ ഒരു പെട്ടിയിലാക്കി അതിനടുത്തുതന്നെ വയ്ക്കുവിന്; പിന്നീട് വണ്ടി വിട്ടയയ്ക്കുവിന്; അതു യഥേഷ്ടം പോകട്ടെ.
9
അതു പോകുന്ന വഴി ശ്രദ്ധിക്കണം; സ്വന്തം സ്ഥലമായ ബേത്ത്-ശേമെശിലേക്കാണ് അതു പോകുന്നതെങ്കില്‍ ഇസ്രായേല്യരുടെ ദൈവമാണ് നിങ്ങളെ ശിക്ഷിച്ചത്. അതല്ലെങ്കില്‍ ഈ ബാധ അയച്ചത് അവിടുന്നല്ലെന്നും യാദൃച്ഛികമായി സംഭവിച്ചതാണെന്നും മനസ്സിലാക്കാം.”
10
അവര്‍ പറഞ്ഞതുപോലെ ജനം പ്രവര്‍ത്തിച്ചു. രണ്ടു കറവപ്പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി; കിടാക്കളെ വീട്ടില്‍ നിറുത്തി.
11
പിന്നീട് അവര്‍ സര്‍വേശ്വരന്റെ പെട്ടകവും എലികളുടെയും തങ്ങളെ ബാധിച്ച കുരുക്കളുടെയും സ്വര്‍ണരൂപങ്ങള്‍ അടക്കം ചെയ്തിരുന്ന പെട്ടിയും വണ്ടിയില്‍ വച്ചു.
12
ആ പശുക്കള്‍ ബേത്ത്-ശേമെശിലേക്കുള്ള പെരുവഴിയിലൂടെ പോയി; അമറിക്കൊണ്ട് ഇടംവലം നോക്കാതെയാണ് അവ പോയത്. ഫെലിസ്ത്യപ്രഭുക്കന്മാര്‍ ബേത്ത്-ശേമെശിന്റെ അതിര്‍ത്തിവരെ അവയെ പിന്തുടര്ന്നു.
13
ബേത്ത്-ശേമെശ് നിവാസികള്‍ താഴ്വരയില് കോതമ്പു കൊയ്യുകയായിരുന്നു; അവര്‍ നോക്കിയപ്പോള്‍ പെട്ടകം കണ്ടു; അവര്‍ അത്യധികം ആഹ്ലാദിച്ചു.
14
വണ്ടി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലില്‍ വന്നുനിന്നു. അവിടെ ഒരു വലിയ കല്ലുണ്ടായിരുന്നു; വണ്ടിക്കുപയോഗിച്ചിരുന്ന തടി വെട്ടിക്കീറി പശുക്കളെ ഹോമയാഗമായി അവര്‍ സര്വേശ്വരന് അര്‍പ്പിച്ചു.
15
ലേവ്യര്‍ സര്‍വേശ്വരന്റെ പെട്ടകവും സ്വര്‍ണരൂപങ്ങള്‍ വച്ചിരുന്ന പെട്ടിയും ഇറക്കി ആ വലിയ കല്ലിന്മേല് വച്ചു. ബേത്ത്-ശേമെശ്നിവാസികള്‍ സര്വേശ്വരന് അന്നു ഹോമയാഗങ്ങളും മറ്റു ബലികളും അര്‍പ്പിച്ചു.
16
ഇതെല്ലാം കണ്ടതിനുശേഷം അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി.
17
അസ്തോദ്, ഗസ്സ, അസ്കലോന്, ഗത്ത്, എക്രോന് എന്നീ പട്ടണങ്ങളില്‍ ഓരോന്നിനും വേണ്ടി അവരെ ബാധിച്ച കുരുക്കളുടെ ഓരോ സ്വര്‍ണരൂപമായിരുന്നു, പ്രായശ്ചിത്തവഴിപാടായി ഫെലിസ്ത്യപ്രഭുക്കന്മാര്‍ കൊടുത്തയച്ചത്.
18
ഈ അഞ്ചു പ്രഭുക്കന്മാരുടെ അധീനതയിലുള്ളതും കോട്ടകളാല്‍ ചുറ്റപ്പെട്ടതുമായ ഫെലിസ്ത്യനഗരങ്ങളുടെയും തുറസ്സായ ഗ്രാമങ്ങളുടെയും എണ്ണത്തിനനുസരിച്ച് സ്വര്‍ണ എലികളെയും അവര്‍ കൊടുത്തയച്ചു.
19
സര്‍വേശ്വരന്റെ പെട്ടകം ഇറക്കിവച്ച വലിയകല്ല് ഈ സംഭവത്തിനു സാക്ഷിയായി ബേത്ത്-ശേമെശുകാരനായ യോശുവയുടെ വയലില്‍ ഇന്നും കാണാം. സര്‍വേശ്വരന്റെ പെട്ടകത്തിലേക്ക് എത്തിനോക്കിയ എഴുപതു പേരെ അവിടുന്നു സംഹരിച്ചു. സര്വേശ്വരന് അവരുടെ ഇടയില്‍ ഈ വലിയ സംഹാരം നടത്തിയതുകൊണ്ടു ജനം വിലപിച്ചു.
20
ബേത്ത്-ശേമെശിലെ ജനം പറഞ്ഞു: “പരിശുദ്ധ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ നില്ക്കാന് ആര്‍ക്കു കഴിയും? അവിടുന്നു നമ്മുടെ അടുത്തുനിന്ന് എങ്ങോട്ടു പോകും.”
21
അവര്‍ കിര്യത്ത്-യെയാരീംനിവാസികളുടെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു: “സര്‍വേശ്വരന്റെ പെട്ടകം ഫെലിസ്ത്യര്‍ തിരിച്ചയച്ചിരിക്കുന്നു; നിങ്ങള്‍ വന്ന് അത് എടുത്തുകൊണ്ടുപോകുവിന്‍.”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31