bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 2
1 Samuel 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 3 →
1
ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ ഹൃദയം സര്‍വേശ്വരനില്‍ സന്തോഷിക്കുന്നു എന്റെ ശിരസ്സ് അവിടുന്ന് ഉയര്‍ത്തിയിരിക്കുന്നു എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു എന്തെന്നാല്‍ അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.
2
സര്‍വേശ്വരനെപ്പോലെ പരിശുദ്ധന് മറ്റാരുമില്ല; അവിടുത്തെപ്പോലെ വേറാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു രക്ഷാശിലയുമില്ല.
3
ഗര്‍വോടെ ഇനി സംസാരിക്കരുത്; നിങ്ങളുടെ നാവില്‍നിന്ന് അഹന്ത പുറപ്പെടാതിരിക്കട്ടെ; കാരണം, സര്വേശ്വരന് സര്‍വജ്ഞനായ ദൈവം; അവിടുന്നു പ്രവൃത്തികളെ വിലയിരുത്തുന്നു.
4
വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ബലഹീനരാകട്ടെ ശക്തിപ്രാപിക്കുന്നു.
5
സുഭിക്ഷതയില്‍ കഴിഞ്ഞിരുന്നവര്‍ ആഹാരത്തിനായി കൂലിപ്പണി ചെയ്യുന്നു; വിശന്നിരുന്നവര്‍ സംതൃപ്തരായിത്തീരുന്നു; വന്ധ്യ ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്ന നിരാലംബയായിത്തീരുന്നു.
6
സര്വേശ്വരന് ജീവന് എടുക്കുകയും ജീവന് നല്‍കുകയും ചെയ്യുന്നു. പാതാളത്തിലേക്ക് ഇറക്കുകയും അവിടെനിന്നു കയറ്റുകയും ചെയ്യുന്നു.
7
ദാരിദ്ര്യവും സമ്പന്നതയും സര്‍വേശ്വരനാണു നല്‍കുന്നത്. താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നതും അവിടുന്നുതന്നെ.
8
അവിടുന്നു ദരിദ്രനെ പൊടിയില്‍നിന്ന് ഉയര്‍ത്തുന്നു, അഗതിയെ കുപ്പയില്‍നിന്നു എഴുന്നേല്പിക്കുന്നു; അവരെ പ്രഭുക്കന്മാര്‍ക്കൊപ്പം ഇരുത്താനും അവര്‍ക്കു മാന്യസ്ഥാനങ്ങള്‍ നല്‍കാനും തന്നെ. ഭൂമിയുടെ അടിസ്ഥാനം സര്വേശ്വരന്റേത്; ഭൂമിയെ അതിന്മേല് അവിടുന്നു സ്ഥാപിച്ചിരിക്കുന്നു.
9
തന്റെ വിശ്വസ്തരുടെ കാലടികള്‍ അവിടുന്നു കാക്കുന്നു; ദുഷ്ടന്മാര് അന്ധകാരത്തില്‍ തള്ളപ്പെടുന്നു; കാരണം സ്വന്തശക്തിയാല്‍ ഒരുവനും പ്രബലനാകുകയില്ല.
10
സര്‍വേശ്വരനോടു മത്സരിക്കുന്നവര്‍ തകര്‍ന്നു തരിപ്പണമാകുന്നു; അവര്‍ക്കെതിരെ ആകാശത്തുനിന്ന് അവിടുന്ന് ഇടിമുഴക്കുന്നു. സര്വേശ്വരന് ലോകത്തെ മുഴുവന്‍ ന്യായംവിധിക്കുന്നു; തന്റെ രാജാവിനെ അവിടുന്നു ശക്തനാക്കുന്നു; തന്റെ അഭിഷിക്തന്റെ ശിരസ്സ് ഉയരുമാറാക്കുന്നു.
11
പിന്നീട് എല്ക്കാനാ രാമായിലുള്ള സ്വഭവനത്തിലേക്കു മടങ്ങിപ്പോയി; ബാലനായ ശമൂവേല്‍ പുരോഹിതനായ ഏലിയോടൊത്തു സര്‍വേശ്വരനു ശുശ്രൂഷ ചെയ്തുവന്നു.
12
ഏലിയുടെ പുത്രന്മാര് ദുര്‍വൃത്തരും സര്‍വേശ്വരനെ ആദരിക്കാത്തവരും ആയിരുന്നു.
13
യാഗവസ്തുക്കളില്‍ പുരോഹിതന്മാര്ക്ക് ജനത്തില്‍നിന്നു ലഭിക്കേണ്ട വിഹിതത്തെ സംബന്ധിച്ച നിയമങ്ങള്‍ അവര്‍ പാലിച്ചില്ല.
14
യാഗം കഴിക്കുമ്പോള്‍ പുരോഹിതന്റെ ഭൃത്യന്, ഒരു മുപ്പല്ലിയുമായി വന്ന് ചട്ടിയിലോ ഉരുളിയിലോ കലത്തിലോ കുട്ടകത്തിലോ കിടന്നു വേകുന്ന മാംസത്തില്‍ മുപ്പല്ലി കുത്തിയിറക്കും. അതില്‍ കിട്ടുന്ന മാംസം മുഴുവന്‍ പുരോഹിതന് എടുക്കും. യാഗാര്പ്പണത്തിനുവേണ്ടി ശീലോവില്‍ എത്തുന്ന ഇസ്രായേല്യരോടെല്ലാം അവര്‍ ഇപ്രകാരം പ്രവര്‍ത്തിച്ചിരുന്നു.
15
കൂടാതെ മേദസ്സ് ദഹിപ്പിക്കുന്നതിനുമുമ്പ് പുരോഹിതന്റെ ഭൃത്യന് യാഗം കഴിക്കുന്നവനോട്: “വറുക്കുന്നതിനു മാംസം തരണം; വേവിച്ച മാംസം പുരോഹിതന് സ്വീകരിക്കുകയില്ല” എന്നു പറയും.
16
“ആദ്യം മേദസ്സ് ദഹിപ്പിക്കട്ടെ; പിന്നീട് നിനക്ക് വേണ്ടിടത്തോളം എടുക്കാം” എന്നു യാഗമര്‍പ്പിക്കുന്നവന്‍ പറഞ്ഞാല്‍, “അങ്ങനെയല്ല ഇപ്പോള്‍ത്തന്നെ തരണം; അല്ലെങ്കില്‍ ഞാന്‍ ബലമായി എടുക്കും” എന്നു ഭൃത്യന് പറയും.
17
ഏലിയുടെ പുത്രന്മാരുടെ പാപം സര്‍വേശ്വരന്റെ ദൃഷ്ടിയില് ഗുരുതരമായിരുന്നു. അത്രയ്ക്ക് അനാദരവാണ് സര്‍വേശ്വരനുള്ള വഴിപാടിനോട് അവര്‍ കാട്ടിയത്.
18
ബാലനായ ശമൂവേല്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്തുവന്നു. അവന് ചണനൂല്‍കൊണ്ടുള്ള ഏഫോദ് ധരിച്ചിരുന്നു.
19
വര്‍ഷംതോറും അവന്റെ അമ്മ ഒരു ചെറിയ അങ്കി ഉണ്ടാക്കി വാര്‍ഷികബലി അര്‍പ്പിക്കാന്‍ ഭര്‍ത്താവിനോടൊത്തു പോകുമ്പോള്‍ അവനു കൊടുക്കുമായിരുന്നു.
20
“സര്‍വേശ്വരനു സമര്‍പ്പിച്ച ഈ ബാലനു പകരം നിനക്കു വേറെ സന്താനങ്ങളെ ഇവളിലൂടെ നല്കട്ടെ” എന്ന് ഏലി എല്ക്കാനായെയും ഹന്നായെയും അനുഗ്രഹിക്കുകയും ചെയ്തുവന്നു. പിന്നീട് അവര്‍ വീട്ടിലേക്കു മടങ്ങും.
21
സര്വേശ്വരന് ഹന്നായെ അനുഗ്രഹിച്ചു; അവള് പിന്നീടു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ബാലനായ ശമൂവേല്‍ സര്‍വേശ്വരസന്നിധിയില്‍ വളര്‍ന്നു.
22
ഏലി വൃദ്ധനായി; തന്റെ പുത്രന്മാര് ഇസ്രായേല്‍ജനത്തോടു ചെയ്തിരുന്നതെല്ലാം അദ്ദേഹം കേട്ടു. തിരുസാന്നിധ്യ കൂടാരത്തിന്റെ വാതില്ക്കല് ശുശ്രൂഷ ചെയ്യുന്ന സ്ത്രീകളോടൊത്ത് അവര്‍ ശയിക്കുന്ന വിവരവും അറിഞ്ഞു.
23
ഏലി അവരോടു പറഞ്ഞു: “നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെപ്പറ്റി ജനം പറയുന്നതു ഞാന്‍ കേട്ടിരിക്കുന്നു.
24
എന്റെ മക്കളേ, മേലാല്‍ നിങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കരുത്. നിങ്ങളെക്കുറിച്ചു ദൈവജനം പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങള്‍ ഒട്ടും നല്ലതല്ല.
25
മനുഷ്യന് മനുഷ്യനോടു പാപം ചെയ്താല്‍ ദൈവം അവനുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാല്‍ ഒരുവന് സര്‍വേശ്വരനോടു പാപം ചെയ്താല്‍ അവനുവേണ്ടി ആര് മധ്യസ്ഥത വഹിക്കും?” സര്വേശ്വരന് അവരെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതുകൊണ്ടു പിതാവിന്റെ ഉപദേശം അവര്‍ ശ്രദ്ധിച്ചില്ല.
26
ബാലനായ ശമൂവേല്‍ ദൈവത്തിനും മനുഷ്യര്‍ക്കും പ്രിയങ്കരനായി വളര്‍ന്നുവന്നു.
27
ഒരു ദൈവമനുഷ്യന് ഏലിയുടെ അടുക്കല്‍ വന്നു പറഞ്ഞു: “സര്വേശ്വരന് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ പിതൃഭവനക്കാര്‍ ഈജിപ്തില്‍ ഫറവോയുടെ ഗൃഹത്തിന് അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിരുന്നു.
28
എന്റെ യാഗപീഠത്തില്‍ ശുശ്രൂഷ ചെയ്യാനും ധൂപാര്‍പ്പണം നടത്താനും എന്റെ സന്നിധിയില്‍ ഏഫോദു ധരിക്കാനുമായി ഇസ്രായേലിലെ സകല ഗോത്രങ്ങളില്‍നിന്നുമായി അവനെ മാത്രം എന്റെ പുരോഹിതനായി തിരഞ്ഞെടുത്തു; ഇസ്രായേല്‍ജനം ഹോമയാഗമായി അര്‍പ്പിച്ചതെല്ലാം ഞാന്‍ നിന്റെ പിതൃഭവനത്തിനു കൊടുത്തു.
29
എന്നിട്ടും എന്റെ ജനത്തില്‍നിന്നു ഞാന്‍ ആവശ്യപ്പെടുന്ന യാഗങ്ങളെയും വഴിപാടുകളെയും നീ നിന്ദിക്കുന്നതെന്ത്? എന്റെ ജനം എനിക്കര്‍പ്പിക്കുന്ന യാഗങ്ങളുടെ വിശിഷ്ടഭാഗം തിന്നു കൊഴുത്തിരിക്കുന്ന നീ എന്നെക്കാള്‍ നിന്റെ പുത്രന്മാരെ മാനിക്കുന്നത് എന്ത്?
30
അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് ഇങ്ങനെ അരുളിച്ചെയ്യുന്നു: നിന്റെയും നിന്റെ പിതാവിന്റെയും ഭവനം എന്റെ സന്നിധിയില്‍ എക്കാലവും ശുശ്രൂഷ ചെയ്യുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്നു; ഇനിയും അങ്ങനെ ആയിരിക്കുകയില്ല; എന്നെ ആദരിക്കുന്നവരെ ഞാന്‍ ആദരിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിക്കപ്പെടും.
31
നിന്റെ കുടുംബത്തില്‍ ഒരാളും വാര്‍ധക്യത്തിലെത്താന്‍ ഇടയാകാത്തവിധം നിന്റെയും നിന്റെ പിതൃഭവനത്തിന്റെയും ശക്തി ഞാന്‍ ക്ഷയിപ്പിക്കുന്ന ദിവസം ആസന്നമായിരിക്കുന്നു.
32
ഇസ്രായേല്‍ജനത്തിലെ മറ്റുള്ളവര്‍ക്കു ഞാന്‍ നല്കുന്ന അനുഗ്രഹങ്ങള്‍ കണ്ട് നിങ്ങള്‍ അസ്വസ്ഥരും അസൂയാലുക്കളുമാകും; വാര്‍ധക്യത്തിലെത്തിയ ഒരാളും നിന്റെ ഭവനത്തില്‍ ഉണ്ടായിരിക്കുകയില്ല.
33
എങ്കിലും എന്റെ യാഗപീഠത്തില്‍ ശുശ്രൂഷിക്കുന്നതിനു നിങ്ങളില്‍ ഒരുവനെ ജീവനോടെ ഞാന്‍ കാത്തുസൂക്ഷിക്കും; കരഞ്ഞുകരഞ്ഞ് അവന്റെ കണ്ണു കലങ്ങുന്നതിനും ഹൃദയം ഉരുകുന്നതിനും ഇടയാക്കും. നിന്റെ സന്താനങ്ങളെല്ലാം യൗവനത്തില്‍ മരിക്കും;
34
നിന്റെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഒരു ദിവസംതന്നെ മരിക്കും; അതു നിനക്ക് ഒരു അടയാളമായിരിക്കും.
35
എന്റെ ഹൃദയാഭിലാഷം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വിശ്വസ്തനായ ഒരു പുരോഹിതനെ ഞാന്‍ തിരഞ്ഞെടുക്കും; അവന്റെ കുടുംബം ഞാന്‍ നിലനിര്‍ത്തും. എന്റെ അഭിഷിക്തന്റെ സന്നിധിയില്‍ അവന് നിത്യവും ശുശ്രൂഷ ചെയ്യും.
36
നിന്റെ കുടുംബത്തില്‍ അവശേഷിക്കുന്നവരെല്ലാം ഒരു വെള്ളിക്കാശിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി അവന്റെ മുമ്പില്‍ കുമ്പിടും; ഒരു കഷണം അപ്പം ലഭിക്കാന്‍ എന്നെക്കൂടെ പുരോഹിതവൃത്തിക്കു ചേര്‍ക്കണമേ എന്ന് അവര്‍ കെഞ്ചും.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31