bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 16
1 Samuel 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 17 →
1
സര്വേശ്വരന് ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ ശൗലിനെ ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്നു നീക്കിയിരിക്കെ നീ അവനെക്കുറിച്ച് എത്രകാലം ദുഃഖിച്ചുകൊണ്ടിരിക്കും? കൊമ്പില്‍ തൈലം നിറച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്ലഹേംകാരനായ യിശ്ശായിയുടെ അടുക്കലേക്ക് അയയ്ക്കും; അവന്റെ മക്കളില്‍ ഒരുവനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.”
2
ശമൂവേല്‍ പറഞ്ഞു: “ഞാന്‍ എങ്ങനെ അവിടെ പോകും? ശൗല്‍ ഇതു കേട്ടാല്‍ എന്നെ കൊല്ലും.” സര്വേശ്വരന് അരുളിച്ചെയ്തു: “നീ ഒരു പശുക്കിടാവിനെ കൂടെ കൊണ്ടുചെന്ന് ‘ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുന്നു’ എന്നു പറയണം;
3
യിശ്ശായിയെക്കൂടെ യാഗത്തിനു ക്ഷണിക്കണം; നീ ചെയ്യേണ്ടതെന്തെന്ന് ഞാന്‍ അന്നേരം നിന്നെ അറിയിക്കും; ഞാന്‍ നിര്‍ദ്ദേശിക്കുന്നവനെ എനിക്കായി അഭിഷേകം ചെയ്യണം.”
4
അവിടുന്നു കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു. അദ്ദേഹം ബേത്ലഹേമിലേക്കു പോയി; നഗരത്തിലെ നേതാക്കന്മാര് ഭയന്നു വിറച്ചു ശമൂവേലിനെ കാണാന്‍ വന്നു. “അങ്ങയുടെ വരവു സമാധാനപൂര്‍വമോ” എന്ന് അവര്‍ ചോദിച്ചു.
5
ശമൂവേല്‍ അവരോടു പറഞ്ഞു: “അതേ, സമാധാനത്തോടെതന്നെ. ഞാന്‍ സര്‍വേശ്വരനു യാഗം കഴിക്കാന്‍ വന്നിരിക്കുകയാണ്; നിങ്ങള്‍ സ്വയം ശുദ്ധീകരിച്ച് എന്റെ കൂടെ വരുവിന്‍.” അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു.
6
അവര്‍ വന്നപ്പോള്‍ യിശ്ശായിയുടെ പുത്രനായ എലീയാബിനെ ശമൂവേല്‍ ശ്രദ്ധിച്ചു; സര്‍വേശ്വരന്റെ അഭിഷിക്തന് അവനായിരിക്കും എന്ന് അദ്ദേഹം കരുതി.
7
എന്നാല്‍ സര്വേശ്വരന് അദ്ദേഹത്തോടു പറഞ്ഞു: “അവന്റെ ബാഹ്യരൂപമോ ഉയരമോ നോക്കരുത്; ഞാന്‍ അവനെ തള്ളിക്കളഞ്ഞിരിക്കുന്നു. മനുഷ്യന് നോക്കുന്ന വിധമല്ല ഞാന്‍ നോക്കുന്നത്; മനുഷ്യന് ബാഹ്യരൂപം നോക്കുന്നു; സര്‍വേശ്വരനായ ഞാനാകട്ടെ ഹൃദയത്തെ നോക്കുന്നു.”
8
പിന്നീട് യിശ്ശായി തന്റെ രണ്ടാമത്തെ പുത്രനായ അബീനാദാബിനെ വിളിച്ചു ശമൂവേലിന്റെ മുമ്പില്‍ വരുത്തി; അവനെയും സര്വേശ്വരന് തിരഞ്ഞെടുത്തിട്ടില്ല എന്നു ശമൂവേല്‍ പറഞ്ഞു.
9
അതിനുശേഷം യിശ്ശായി ശമ്മയെ വിളിച്ചു; ഇവനെയും അവിടുന്നു തിരഞ്ഞെടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.
10
ഇങ്ങനെ യിശ്ശായി തന്റെ ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പില്‍ വിളിച്ചു വരുത്തി; എന്നാല്‍ അദ്ദേഹം യിശ്ശായിയോടു പറഞ്ഞു: “സര്വേശ്വരന് ഇവരില്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല.
11
നിന്റെ പുത്രന്മാര് എല്ലാവരും ഇവിടെ വന്നുവോ” എന്നു ശമൂവേല്‍ ചോദിച്ചു. “ഇനിയും ഏറ്റവും ഇളയപുത്രനുണ്ട്; അവന് ആടുകളെ മേയ്ക്കുകയാണ്” എന്നു യിശ്ശായി പറഞ്ഞു. “അവനെക്കൂടെ വരുത്തുക; അവന് വന്നതിനുശേഷമേ ഞങ്ങള്‍ ഭക്ഷണം കഴിക്കുകയുള്ളൂ” എന്നു ശമൂവേല്‍ പറഞ്ഞു.
12
ഉടനെ യിശ്ശായി ആളയച്ച് അവനെ വരുത്തി; അവന് പവിഴനിറവും മനോഹര നയനങ്ങളും ഉള്ള കോമളനായിരുന്നു. അപ്പോള്‍ സര്വേശ്വരന് അരുളിച്ചെയ്തു: “ഇവനെ അഭിഷേകം ചെയ്യുക; ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഇവനെയാണ്.”
13
ശമൂവേല്‍ തൈലം നിറച്ച കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ മുമ്പില്‍ വച്ച് അവനെ അഭിഷേകം ചെയ്തു. അന്നുമുതല്‍ സര്‍വേശ്വരന്റെ ആത്മാവ് ശക്തമായി ദാവീദിന്റെമേല്‍ വ്യാപരിച്ചു; പിന്നീട് ശമൂവേല്‍ രാമായിലേക്ക് മടങ്ങിപ്പോയി.
14
സര്‍വേശ്വരന്റെ ആത്മാവു ശൗലിനെ വിട്ടുമാറി; അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചു.
15
ശൗലിന്റെ ഭൃത്യന്മാര് അദ്ദേഹത്തോടു പറഞ്ഞു: “സര്വേശ്വരന് അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു.
16
അതുകൊണ്ട് കിന്നരം വായനയില്‍ നിപുണനായ ഒരാളെ കണ്ടുപിടിക്കാന്‍ അങ്ങു ഞങ്ങളോടു കല്പിച്ചാലും. ദുരാത്മാവ് അങ്ങയെ ആവേശിക്കുമ്പോള്‍ അവന് കിന്നരം വായിക്കും; അത് അങ്ങേക്ക് ആശ്വാസം നല്‍കും.”
17
ശൗല്‍ തന്റെ ഭൃത്യന്മാരോടു “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടുപിടിച്ചു തന്റെ അടുക്കല്‍ കൊണ്ടുവരാന്‍” കല്പിച്ചു.
18
ഭൃത്യന്മാരില് ഒരാള്‍ പറഞ്ഞു: “ബേത്ലഹേംകാരനായ യിശ്ശായിയുടെ ഒരു പുത്രനെ എനിക്കറിയാം. അവന് കിന്നരം വായനയില്‍ നിപുണനും ശൂരനും യുദ്ധവീരനും വാഗ്മിയും കോമളരൂപനും ആണ്; സര്വേശ്വരന് അവന്റെ കൂടെയുണ്ട്.”
19
“ആടു മേയ്ക്കുന്ന നിന്റെ പുത്രന് ദാവീദിനെ എന്റെ അടുക്കല്‍ അയയ്ക്കുക” എന്ന സന്ദേശവുമായി ശൗല്‍ ദൂതന്മാരെ യിശ്ശായിയുടെ അടുക്കല്‍ അയച്ചു.
20
യിശ്ശായി ഒരു കഴുതയുടെ പുറത്ത് കുറെ അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്റെ പുത്രന് ദാവീദുവശം ശൗലിനു കൊടുത്തയച്ചു.
21
ദാവീദ് ശൗലിന്റെ അടുക്കല്‍ ചെന്ന് അദ്ദേഹത്തിന്റെ സേവകനായിത്തീര്‍ന്നു. ശൗല്‍ അവനെ വളരെ ഇഷ്ടപ്പെട്ടു; ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീര്‍ന്നു.
22
ശൗല്‍ യിശ്ശായിയുടെ അടുക്കല്‍ സന്ദേശവാഹകരെ അയച്ച് അറിയിച്ചു: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു; അതുകൊണ്ട് അവന് എന്റെ കൂടെ പാര്‍ക്കട്ടെ.”
23
ദൈവം അയച്ച ദുരാത്മാവ് ശൗലിനെ ബാധിക്കുമ്പോഴെല്ലാം ദാവീദ് കിന്നരം എടുത്തു വായിക്കും; അപ്പോള്‍ ശൗലിന് ആശ്വാസവും സൗഖ്യവും ലഭിക്കുകയും ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31