bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 23
1 Samuel 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 24 →
1
ഫെലിസ്ത്യര്‍ കെയീലാ പട്ടണം ആക്രമിക്കുന്നു എന്നും മെതിക്കളങ്ങള്‍ കവര്‍ച്ച ചെയ്യുന്നു എന്നും ദാവീദ് അറിഞ്ഞു.
2
അതിനാല്‍ ദാവീദ് സര്‍വേശ്വരനോടു ചോദിച്ചു: “ഞാന്‍ പോയി ഈ ഫെലിസ്ത്യരെ ആക്രമിക്കട്ടെയോ?” “നീ പോയി ഫെലിസ്ത്യരെ ആക്രമിച്ചു കെയീലായെ രക്ഷിക്കുക” അവിടുന്നു മറുപടി നല്കി.
3
എന്നാല്‍ ദാവീദിന്റെ കൂടെയുള്ളവര്‍ പറഞ്ഞു: “നാം ഇവിടെ യെഹൂദ്യയില്‍പ്പോലും ഭയപ്പെട്ടാണു കഴിയുന്നത്; പിന്നെ കെയീലായില്‍ പോയി ഫെലിസ്ത്യരെ എങ്ങനെ നേരിടും?”
4
ദാവീദ് വീണ്ടും സര്‍വേശ്വരനോട് അനുവാദം ചോദിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “കെയീലായിലേക്കു പോകുക; ഞാന്‍ ഫെലിസ്ത്യരെ നിന്റെ കൈയില്‍ ഏല്പിക്കും.”
5
ദാവീദും കൂട്ടരും അവിടെ ചെന്നു ഫെലിസ്ത്യരുമായി ഏറ്റുമുട്ടി; അവരുടെ ആടുമാടുകളെ പിടിച്ചുകൊണ്ടുപോന്നു. അവരില്‍ അനവധി ആളുകളെ വധിച്ചു; അങ്ങനെ കെയീലാനിവാസികളെ ദാവീദു രക്ഷിച്ചു.
6
അഹീമേലെക്കിന്റെ പുത്രന് അബ്യാഥാര്‍ രക്ഷപെട്ട് കെയീലായില്‍ ദാവീദിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്റെ കൈയില്‍ ഒരു ഏഫോദ് ഉണ്ടായിരുന്നു.
7
ദാവീദ് കെയീലായില്‍ എത്തിയ വിവരമറിഞ്ഞ് ശൗല്‍ പറഞ്ഞു: “ദൈവം അവനെ എന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; വാതിലുകളും ഓടാമ്പലുകളും ഉള്ള പട്ടണത്തില്‍ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് അവന് സ്വയം കുടുങ്ങിയിരിക്കുകയാണ്.
8
കെയീലായില്‍ പോയി ദാവീദിനെയും കൂട്ടരെയും ആക്രമിക്കാന്‍ ശൗല്‍ തന്റെ ജനത്തെ വിളിച്ചുകൂട്ടി.
9
ശൗല്‍ തന്നെ ആക്രമിക്കാന്‍ ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍: “ഏഫോദ് ഇവിടെ കൊണ്ടുവരിക” എന്നു പുരോഹിതനായ അബ്യാഥാരോടു പറഞ്ഞു.
10
പിന്നീട് ദാവീദ് പ്രാര്‍ഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ഞാന്‍ നിമിത്തം ശൗല്‍ കെയീലാ നഗരം ആക്രമിച്ചുനശിപ്പിക്കാന്‍ പോകുന്നു എന്നു കേള്‍ക്കുന്നു.
11
കെയീലാനിവാസികള്‍ എന്നെ ശൗലിന്റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ? അവിടുത്തെ ദാസന് കേട്ടതുപോലെ ശൗല്‍ വരുമോ? ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അങ്ങയുടെ ദാസന് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. “അവന് വരും” അവിടുന്ന് അരുളിച്ചെയ്തു.
12
“എന്നെയും എന്റെ കൂടെയുള്ളവരെയും കെയീലാനിവാസികള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഏല്പിച്ചുകൊടുക്കുമോ” എന്നു ദാവീദു ചോദിച്ചു. “അവര്‍ നിന്നെ ഏല്പിച്ചുകൊടുക്കും” എന്നു സര്വേശ്വരന് മറുപടി നല്കി.
13
ഉടന്‍തന്നെ ദാവീദും അവന്റെ കൂടെയുള്ള അറുനൂറു പേരും അവിടെനിന്നു പുറത്തു കടന്ന് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു. കെയീലാ പട്ടണത്തില്‍നിന്നു ദാവീദ് രക്ഷപെട്ടു എന്ന് അറിഞ്ഞപ്പോള്‍ ശൗല്‍ തന്റെ യാത്ര നിര്‍ത്തിവച്ചു.
14
ദാവീദ് സീഫ് മരുഭൂമിയിലെ കുന്നുകളിലും ഒളിസങ്കേതങ്ങളിലും പാര്‍ത്തു. അദ്ദേഹത്തെ കണ്ടുപിടിക്കാന്‍ ശൗല്‍ തുടരെ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ സര്വേശ്വരന് ദാവീദിനെ അദ്ദേഹത്തിന്റെ കൈയില്‍ ഏല്പിച്ചുകൊടുത്തില്ല;
15
തന്നെ കൊല്ലാന്‍ ശൗല്‍ അന്വേഷിച്ചു നടക്കുന്ന വിവരം ദാവീദ് അറിഞ്ഞു. അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഹോരേശിലായിരുന്നു.
16
ശൗലിന്റെ പുത്രനായ യോനാഥാന് അവിടെയെത്തി ദാവീദിനെ ദൈവത്തില്‍ ധൈര്യപ്പെടുത്തി;
17
അവന് പറഞ്ഞു: “ഭയപ്പെടേണ്ടാ, എന്റെ പിതാവായ ശൗലിന് നിന്നെ പിടികൂടാന്‍ കഴിയുകയില്ല; നീ ഇസ്രായേലിന്റെ രാജാവാകും. ഞാന്‍ രണ്ടാമനായിരിക്കും. ഇത് എന്റെ പിതാവിനറിയാം.”
18
അവര്‍ ഇരുവരും സര്‍വേശ്വരന്റെ സന്നിധിയില്‍ ഉടമ്പടി ചെയ്തു. ദാവീദ് ഹോരേശില്‍ പാര്‍ത്തു; യോനാഥാന് വീട്ടിലേക്കു മടങ്ങിപ്പോയി.
19
സീഫിലെ ആളുകള്‍ ഗിബെയായില്‍ ശൗലിനെ സമീപിച്ചു പറഞ്ഞു: “മരുഭൂമിക്കു തെക്ക് ഞങ്ങള്‍ക്കു സമീപം ഹഖീലാപര്‍വതത്തിലെ ഹോരേശിലെ ദുര്‍ഗങ്ങളില്‍ ദാവീദ് ഒളിച്ചുപാര്‍ക്കുന്നു;
20
രാജാവേ, അങ്ങേക്ക് ഇഷ്ടമുള്ളപ്പോള്‍ വന്നാലും; അവനെ അങ്ങയുടെ കൈയില്‍ ഞങ്ങള്‍ ഏല്പിച്ചുതരാം.”
21
ശൗല്‍ പറഞ്ഞു: “നിങ്ങള്‍ക്ക് എന്നോടു കരുണതോന്നിയല്ലോ! സര്വേശ്വരന് നിങ്ങളെ അനുഗ്രഹിക്കട്ടെ;
22
നിങ്ങള്‍ പോയി ഒന്നുകൂടി സൂക്ഷ്മമായി തിരക്കുവിന്‍; അവന് ഒളിച്ചിരിക്കുന്നതു എവിടെയാണെന്നും ആരെല്ലാം അവനെ കണ്ടിട്ടുണ്ടെന്നും മനസ്സിലാക്കണം; അവന് വലിയ സൂത്രശാലിയാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്.
23
അവന്റെ ഒളിവിടങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കിയശേഷം എന്നെ വിവരം അറിയിക്കുവിന്‍; അപ്പോള്‍ ഞാന്‍ നിങ്ങളുടെ കൂടെ വരാം; അവന് യെഹൂദ്യദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവിടത്തെ ജനസഹസ്രങ്ങളില്‍നിന്നു ഞാന്‍ അവനെ അന്വേഷിച്ചു കണ്ടുപിടിക്കും.”
24
ശൗല്‍ പുറപ്പെടുന്നതിനു മുമ്പേ അവര്‍ സീഫിലേക്കു മടങ്ങി. എന്നാല്‍ ദാവീദും കൂടെയുള്ളവരും യെഹൂദ്യമരുഭൂമിക്കു തെക്കുള്ള അരാബായിലെ മാവോന്‍ മരുഭൂമിയിലായിരുന്നു.
25
ശൗലും ഭ്യത്യന്മാരും ദാവീദിനെ അന്വേഷിച്ചു പുറപ്പെട്ടു; ഈ വിവരമറിഞ്ഞ് ദാവീദ് മാവോന്‍ മരുഭൂമിയിലുള്ള പാറക്കെട്ടില്‍ ചെന്നു പാര്‍ത്തു. ശൗല്‍ അതു കേട്ടു ദാവീദിനെ പിന്തുടര്ന്നു.
26
ശൗലും ഭൃത്യന്മാരും മലയുടെ ഒരു വശത്തുകൂടെയും ദാവീദും കൂടെയുള്ളവരും മറുവശത്തുകൂടെയും നീങ്ങി. ശൗലില്‍നിന്നു രക്ഷപെടാന്‍ അവര്‍ ബദ്ധപ്പെടുകയായിരുന്നു. അവരെ വളഞ്ഞുപിടിക്കാന്‍ ശൗലും ഭൃത്യന്മാരും അടുത്തുകൊണ്ടിരുന്നു.
27
അപ്പോള്‍ ഒരു ദൂതന് ഓടിവന്നു ശൗലിനോടു പറഞ്ഞു: “വേഗം മടങ്ങിവരിക; ഫെലിസ്ത്യര്‍ നമ്മുടെ ദേശം ആക്രമിക്കുന്നു.”
28
ഇതറിഞ്ഞു ദാവീദിനെ പിന്തുടരുന്നതു മതിയാക്കി ശൗല്‍ ഫെലിസ്ത്യരെ നേരിടാന്‍ പുറപ്പെട്ടു. അതുകൊണ്ട് ആ സ്ഥലത്തിനു രക്ഷപെടലിന്റെ പാറ എന്നു പേരുണ്ടായി.
29
ദാവീദ് അവിടെനിന്ന് എന്‍-ഗെദിയിലെ ദുര്‍ഗങ്ങളില്‍ ചെന്നു പാര്‍ത്തു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31