bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 3
1 Samuel 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 4 →
1
ബാലനായ ശമൂവേല്‍ ഏലിയോടൊത്തു സര്‍വേശ്വരനു ശുശ്രൂഷ ചെയ്തുവന്നു. അക്കാലത്ത് അവിടുത്തെ അരുളപ്പാട് അപൂര്‍വമായേ ലഭിച്ചിരുന്നുള്ളൂ; ദര്‍ശനങ്ങളും ചുരുക്കമായിരുന്നു.
2
ഒരു ദിവസം ഏലി തന്റെ മുറിയില്‍ കിടക്കുകയായിരുന്നു; അദ്ദേഹത്തിന്റെ കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.
3
സര്‍വേശ്വരന്റെ മന്ദിരത്തില്‍ ദൈവത്തിന്റെ പെട്ടകം സൂക്ഷിച്ചിരുന്നിടത്തു ശമൂവേല്‍ കിടക്കുകയായിരുന്നു. ദൈവസന്നിധിയിലെ ദീപം അണഞ്ഞിരുന്നില്ല.
4
സര്വേശ്വരന് ശമൂവേലിനെ വിളിച്ചു. “ഞാനിവിടെയുണ്ട്” എന്നു പറഞ്ഞ് അവന് ഏലിയുടെ അടുത്തേക്ക് ഓടി,
5
“ഞാന്‍ ഇതാ, അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. “ഞാന്‍ വിളിച്ചില്ല, പോയി കിടന്നുകൊള്ളുക” എന്ന് ഏലി മറുപടി പറഞ്ഞു; ശമൂവേല്‍ പോയി കിടന്നു.
6
സര്വേശ്വരന് വീണ്ടും ശമൂവേലിനെ വിളിച്ചു; അവന് എഴുന്നേറ്റ് ഏലിയുടെ അടുക്കല്‍ ചെന്നു; “ഞാന്‍ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ” എന്നു പറഞ്ഞു. “എന്റെ മകനേ, ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്ളുക” എന്ന് ഏലി വീണ്ടും പറഞ്ഞു.
7
സര്‍വേശ്വരനാണ് തന്നെ വിളിക്കുന്നത് എന്നു ശമൂവേല്‍ അപ്പോഴും അറിഞ്ഞില്ല. സര്‍വേശ്വരന്റെ അരുളപ്പാട് അതിനുമുമ്പ് അവനു ലഭിച്ചിരുന്നുമില്ല.
8
സര്വേശ്വരന് മൂന്നാമതും ശമൂവേലിനെ വിളിച്ചു; അവന് എഴുന്നേറ്റ് ഏലിയുടെ അടുക്കല്‍ ചെന്നു വീണ്ടും പറഞ്ഞു: “ഞാന്‍ ഇവിടെയുണ്ട്; അങ്ങ് എന്നെ വിളിച്ചുവല്ലോ.” ദൈവമാണ് ശമൂവേലിനെ വിളിക്കുന്നതെന്ന് അപ്പോള്‍ ഏലിക്കു മനസ്സിലായി.
9
ഏലി ശമൂവേലിനോട്: “പോയി കിടന്നുകൊള്ളുക; ഇനിയും നിന്നെ വിളിച്ചാല്‍ ‘സര്‍വേശ്വരാ, അരുളിച്ചെയ്താലും, അവിടുത്തെ ദാസന് കേള്‍ക്കുന്നു’ എന്നു പറയണം.” ശമൂവേല്‍ വീണ്ടും പോയി കിടന്നു.
10
സര്വേശ്വരന് വീണ്ടും വന്ന്: “ശമൂവേലേ, ശമൂവേലേ” എന്നു വിളിച്ചു. “അരുളിച്ചെയ്താലും, അവിടുത്തെ ദാസന് കേള്‍ക്കുന്നു” എന്നു ശമൂവേല്‍ പ്രതിവചിച്ചു.
11
അപ്പോള്‍ അവിടുന്നു ശമൂവേലിനോടു പറഞ്ഞു: “ഞാന്‍ ഇസ്രായേലില്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും.
12
ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്ന് ആദ്യന്തം നിവര്‍ത്തിക്കും.
13
അവന്റെ പുത്രന്മാര് ദൈവദൂഷണം പറയുന്നതറിഞ്ഞിട്ടും അവന് അവരെ വിലക്കിയില്ല; അതുകൊണ്ട് അവന്റെ കുടുംബത്തിന്റെമേല്‍ എന്നേക്കുമായുള്ള ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്നു ഞാന്‍ അവനെ അറിയിക്കുന്നു.
14
യാഗങ്ങളും വഴിപാടുകളും അവന്റെ ഭവനത്തിന്റെ പാപത്തിന് ഒരിക്കലും പരിഹാരം ആകുകയില്ല എന്നു ഞാന്‍ തീര്‍ത്തുപറയുന്നു.
15
പ്രഭാതംവരെ ശമൂവേല്‍ കിടന്നു; പിന്നീട് അവന് സര്‍വേശ്വരന്റെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനത്തെപ്പറ്റി ഏലിയോടു പറയാന്‍ ശമൂവേല്‍ ഭയപ്പെട്ടു.
16
എന്നാല്‍ ശമൂവേലിനെ ഏലി “ശമൂവേലേ, എന്റെ മകനേ” എന്നു വിളിച്ചു; “ഞാന്‍ ഇവിടെയുണ്ട്” എന്ന് അവന് മറുപടി പറഞ്ഞു.
17
അപ്പോള്‍ ഏലി: “സര്വേശ്വരന് നിന്നോട് എന്തു പറഞ്ഞു? എന്നില്‍നിന്ന് ഒന്നും മറച്ചു വയ്ക്കരുത്; അവിടുന്ന് അരുളിച്ചെയ്തത് എന്തെങ്കിലും മറച്ചുവച്ചാല്‍ ദൈവം അതിനു തക്കവിധവും അതിലധികവും ശിക്ഷ നല്കട്ടെ” എന്നു പറഞ്ഞു.
18
ശമൂവേല്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാം ഏലിയോടു തുറന്നുപറഞ്ഞു. അപ്പോള്‍ ഏലി പറഞ്ഞു: “അതു സര്‍വേശ്വരനാണ്, ഇഷ്ടംപോലെ അവിടുന്നു ചെയ്യട്ടെ.”
19
ശമൂവേല്‍ വളര്‍ന്നു; സര്വേശ്വരന് അവന്റെ കൂടെ ഉണ്ടായിരുന്നു. ശമൂവേല്‍ പറഞ്ഞതൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടയാക്കിയില്ല.
20
ദാന്‍മുതല്‍ ബേര്‍-ശേബാവരെയുള്ള ഇസ്രായേലിലെ സകല ജനങ്ങളും സര്‍വേശ്വരന്റെ പ്രവാചകനായി ശമൂവേല്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞു.
21
ഇങ്ങനെ സര്വേശ്വരന് ശമൂവേലിന് ആദ്യം ദര്‍ശനം നല്കിയ ശീലോവില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെട്ട് അവനോടു സംസാരിച്ച് സ്വയം വെളിപ്പെടുത്തി.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31