bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
1 Samuel 21
1 Samuel 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 22 →
1
ദാവീദ് നോബ് എന്ന സ്ഥലത്തു പുരോഹിതനായ അഹീമേലെക്കിന്റെ അടുക്കല്‍ എത്തി. അഹീമേലെക്ക് സംഭ്രമത്തോടെ അവനെ സ്വാഗതം ചെയ്തു ചോദിച്ചു: “നീ തനിച്ചുവന്നത് എന്ത്? ആരും നിന്റെ കൂടെയില്ലേ?”
2
ദാവീദ് മറുപടി നല്കി: “രാജാവ് ഒരു ചുമതല എന്നെ ഏല്പിച്ചിരിക്കുകയാണ്; അവിടുന്ന് എന്നെ ഏല്പിച്ചിരിക്കുന്ന കാര്യം മറ്റാരും അറിയരുതെന്നു കല്പിച്ചിട്ടുണ്ട്; എന്റെ ഭൃത്യന്മാരോട് ഒരു പ്രത്യേകസ്ഥലത്തു വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിരിക്കയാണ്.
3
അങ്ങയുടെ കൈവശം എന്തെങ്കിലും ഉണ്ടോ? അഞ്ചപ്പം എനിക്കു തരാമോ? ഇല്ലെങ്കില്‍ ഉള്ളതു തന്നാലും.”
4
പുരോഹിതന് ദാവീദിനോടു പറഞ്ഞു: “എന്റെ കൈവശം സാധാരണ അപ്പമില്ല; വിശുദ്ധഅപ്പമേ ഉള്ളൂ. നിന്റെ ഭൃത്യന്മാര് സ്ത്രീകളില്‍നിന്ന് അകന്നു നില്ക്കുന്നവരാണെങ്കിലേ അതു തരികയുള്ളൂ.”
5
ദാവീദ് പുരോഹിതനോട് പറഞ്ഞു: “യാത്ര പോകുമ്പോഴെല്ലാം ഞങ്ങള്‍ സ്ത്രീസമ്പര്ക്കം ഒഴിവാക്കും; സാധാരണ യാത്രയില്‍പോലും എന്റെ ഭൃത്യന്മാര് ആചാരപരമായി ശുദ്ധി ആചരിക്കുമെങ്കില്‍ ഇന്ന് അവര്‍ എത്ര ശുദ്ധരായിരിക്കും?”
6
പുരോഹിതന് അവനു വിശുദ്ധഅപ്പം കൊടുത്തു; അപ്പം മാറ്റി വയ്ക്കുന്ന ദിവസം ചൂടുള്ള പുതിയ അപ്പം സമര്‍പ്പിക്കാന്‍വേണ്ടി സര്‍വേശ്വരന്റെ സന്നിധിയില്‍നിന്നു എടുത്തുമാറ്റിയ കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെ ഉണ്ടായിരുന്നില്ല;
7
ശൗലിന്റെ ഭൃത്യന്മാരില് ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യന്‍ അവിടെ സര്‍വേശ്വരന്റെ സന്നിധിയില്‍ അന്നുണ്ടായിരുന്നു; അയാള്‍ ശൗലിന്റെ ഇടയരില്‍ പ്രമാണി ആയിരുന്നു.
8
ദാവീദ് അഹീമെലെക്കിനോട് “അങ്ങയുടെ പക്കല്‍ കുന്തമോ വാളോ ഉണ്ടോ” എന്നു ചോദിച്ചു. “രാജാവ് ഏല്പിച്ച കാര്യം നിര്‍വഹിക്കാനുള്ള തിടുക്കത്തില്‍ തന്റെ വാളും ആയുധങ്ങളും എടുക്കാന്‍ ഇടയായില്ലെന്ന്” അയാള്‍ പറഞ്ഞു.
9
പുരോഹിതന് പറഞ്ഞു: “ഏലാ താഴ്വരയില്‍വച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗോല്യാത്തിന്റെ വാള് ഏഫോദിന്റെ പുറകില്‍ ഒരു ശീലയില്‍ പൊതിഞ്ഞു വച്ചിട്ടുണ്ട്; അതു വേണമെങ്കില്‍ എടുത്തുകൊള്ളുക; അതല്ലാതെ വേറൊന്നുമില്ല.” ദാവീദ് പറഞ്ഞു: “അതിനു തുല്യമായി മറ്റൊന്നില്ല; അത് എനിക്കു തരിക.”
10
ശൗലിന്റെ അടുക്കല്‍നിന്ന് ഓടിവന്ന ദാവീദ് അന്നുതന്നെ ഗത്തിലെ ആഖീശ്‍രാജാവിന്റെ അടുക്കലെത്തി.
11
ആഖീശിന്റെ ദാസന്മാര് ചോദിച്ചു: “ഇയാള്‍ ദേശത്തിലെ രാജാവായ ദാവീദല്ലേ? ‘ശൗല്‍ ആയിരങ്ങളെ കൊന്നു; ദാവീദ് പതിനായിരങ്ങളെയും’ എന്നു പാടിക്കൊണ്ട് സ്ത്രീകള്‍ നൃത്തം ചെയ്തത് ഇയാളെക്കുറിച്ചല്ലേ?”
12
ഈ വാക്കുകള്‍ ദാവീദിന്റെ ഉള്ളില്‍ തറച്ചു; ഗത്തിലെ രാജാവായ ആഖീശിനെ അദ്ദേഹം വല്ലാതെ ഭയപ്പെട്ടു.
13
അവരുടെ മുമ്പില്‍ ദാവീദ് തന്റെ ഭാവം മാറ്റി. ബുദ്ധിഭ്രമം നടിച്ച് വാതിലിന്റെ കതകുകളില്‍ കുത്തിവരയ്ക്കുകയും താടിയിലൂടെ തുപ്പല് ഒലിപ്പിക്കുകയും ചെയ്തു.
14
ആഖീശ് തന്റെ ഭൃത്യന്മാരോടു ചോദിച്ചു. “ഇവന് ഭ്രാന്തനല്ലേ? ഇവനെ എന്തിന് എന്റെ അടുക്കല്‍ കൊണ്ടുവന്നു?
15
ഇവിടെ ഭ്രാന്തന്മാരില്ലാഞ്ഞിട്ടാണോ എന്റെ മുമ്പില്‍ ഭ്രാന്തു കളിപ്പിക്കുന്നതിന് ഇവനെ എന്റെ കൊട്ടാരത്തില്‍ കൊണ്ടുവന്നത്.”
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31